കൊല്ലം: പോലീസ് സ്‌റ്റേഷനില്‍ നടന്‍ വിനായകന്‍ ചെയ്ത് സംഭവം കലാപ്രവര്‍ത്തനമായി കണ്ടാല്‍ മതിയെന്ന് സജി ചെറിയാന്‍. വിനായകന്‍ പോലീസ് സ്‌റ്റേഷനില്‍ മദ്യപിച്ച് എത്തി ബഹളമുണ്ടാക്കിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. വനായകന്‍ എറണാകുളം നോര്‍ത്ത് സ്‌റ്റേഷനില്‍ മദ്യപിച്ച് എത്തി ബഹളം ഉണ്ടാക്കുകയായിരുന്നു. പ്രത്യേകിച്ച് അതില്‍ ഒരു അഭിപ്രായം പറയേണ്ട ആവശ്യമില്ലെന്നും വിനായകന്‍ ഒരു കലാകാരനാണെന്നും അത് കലാപ്രവര്‍ത്തനമായി കണ്ടാല്‍ മതിയെന്നും സജി ചെറിയാന്‍ പറഞ്ഞു. കലാകാരന്മാര്‍ക്ക് എപ്പോഴും ഇടക്കിടെ കലപ്രവര്‍ത്തനം വരും. അത് പോലീസ് സ്‌റ്റേഷനിലായെന്നെ ഉള്ളുവെന്നും അതില്‍ […]
സതീഷ് കുമാർ വിശാഖപട്ടണം 1982 -ൽ ഉമ ആർട്സിന്റെ ബാനറിൽ മധു നിർമ്മിക്കുകയും പ്രധാന വേഷത്തിൽ അഭിനയിക്കുകയും ചെയ്ത ചിത്രമായിരുന്നു ” ഞാൻ ഏകനാണ് . ” മലയാളത്തിന്റെ വാനമ്പാടിയായ ചിത്ര എന്ന ഗായികയുടെ അനുഗൃഹീതനാദം മലയാളികളുടെ മനസ്സിൽ കൂടു കൂട്ടുന്നത് ഈ ചിത്രത്തിൽ യേശുദാസിനോടൊപ്പം പാടിയ “പ്രണയവസന്തം തളിരണിയുമ്പോൾ പ്രിയസഖിയെന്തേ മൗനം …” എന്ന മനോഹരമായ യുഗ്മഗാനത്തോടെയായിരുന്നു . അട്ടഹാസം എന്ന ചിത്രത്തിലെ “ചെല്ലം ചെല്ലം …”എന്ന ഗാനമായിരുന്നു ചിത്ര ആദ്യം പാടിയതെങ്കിലും പ്രണയവസന്തമായിരുന്നു […]
ന്യൂഡൽഹി: ഐ.ടി രംഗത്തെ ആഗോള ഭീമൻമാരായ ആപ്പിളിന്റെ ഫോണുകൾ ഇന്ത്യൻ കമ്പനിയായ ടാറ്റ ഗ്രൂപ്പ് നിർമ്മിക്കും. കേന്ദ്ര ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം അറിയിച്ചത്. ആപ്പിളിന്റെ കരാർ കമ്പനിയായിരുന്ന വിസ്ട്രോണിന്റെ ഇന്ത്യയിലെ നിർമ്മാണ യൂണിറ്റ് ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുന്ന നടപടികൾ പൂർത്തിയായതോടെയാണ് ടാറ്റ ഗ്രൂപ്പിന് ഐ ഫോൺ നിർമ്മിക്കാൻ അവസരമൊരുങ്ങിയത്. ആഭ്യന്തര, ആഗോള വിപണിയിലേക്കുള്ള ഐ ഫോണുകളാണ് ടാറ്റ ഗ്രൂപ്പ് നിർമ്മിക്കുന്നത്. വെള്ളിയാഴ്ച ചേർന്ന വിസ്ട്രോൺ ഗ്രൂപ്പ് ഡയറക്ടർ ബോർഡ് യോഗമാണ് ഇന്ത്യയിലെ നിർമ്മാണ യൂണിറ്റ് […]
തിരുവനന്തപുരം: ഹമാസ് തീവ്രവാദ സംഘടനയാണെന്ന പരാമർശത്തിൽ വിശദീകരണവുമായി ശശി തരൂർ എംപി. ‘കോഴിക്കോട് കടപ്പുറത്ത് മുസ്ലീം ലീഗ് വേദിയിലെ തന്റെ പ്രസംഗം ഇസ്രയേലിന് അനുകൂലമായി ആരും വ്യാഖ്യാനിക്കേണ്ട. ഞാൻ എന്നും പാലസ്തീൻ ജനതയ്‌ക്കൊപ്പമാണ്. പ്രസംഗത്തിലെ ഒരു വാചകം മാത്രം അടർത്തിയെടുത്ത് പ്രചരിപ്പിക്കുന്നതിനോട് യോജിപ്പില്ല.’ – ശശി തരൂർ വിശദീകരിച്ചു. അതേസമയം, ശശി തരൂരിന്റെ പരാമർശം ആയുധമാക്കുകയാണ് സിപിഎമ്മും സുന്നി അനുകൂലികളും. സമസ്‌ത പോഷക സംഘടനാ ഭാരവാഹികളും വിമർശനവുമായി രംഗത്തുവന്നു. മുസ്ലീം ലീഗിന്റെ ചെലവിൽ ഡോ. ശശി തരൂർ […]
ലണ്ടൻ : മുൻ ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറല്‍ കോണ്‍വാലിസിന് സമ്മാനമായി ലഭിച്ച, ടിപ്പു സുല്‍ത്താന്റെ സ്വകാര്യ വാളിന് ആവശ്യക്കാരില്ലാത്തതിനെ തുടര്‍ന്ന് ലേലം ഉപേക്ഷിച്ചു. ഇസ്രായേല്‍-ഗാസ യുദ്ധവും ഉയര്‍ന്ന വിലയും കാരണം വാള്‍ വാങ്ങാൻ ആരും താല്‍പ്പര്യം കാണിച്ചില്ല എന്നാണ് പറയുന്നത്. ലണ്ടനിലെ ക്രിസ്റ്റി ആണ് ഈ വാള്‍ വില്‍പ്പനയ്‌ക്ക് വെച്ചത്.15 കോടി മുതല്‍ 20 കോടി രൂപ വരെയായിരുന്നു ഇതിന്റെ ഏകദേശ വില.ഉയര്‍ന്ന വില കാരണം വാളിന് ലേലം വിളിക്കാൻ ആളുണ്ടായില്ല.ഈ വാള്‍ മിഡില്‍ ഈസ്റ്റിലെ ഒരു […]
തിരുവനന്തപരം: കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് വീണ്ടും വന്ദേഭാരത് ട്രെയിന്‍. ദീപാവലിയോടനുബന്ധിച്ച് ആയിരിക്കും പുതിയ സര്‍വീസ്. ചെന്നൈയില്‍നിന്ന് ബെംഗളൂരുവിലേക്കും ബംഗളൂരുവില്‍നിന്ന് എറണാകുളത്തേക്കുമായുള്ള വന്ദേഭാരത് സര്‍വീസ് ശൃംഖലയാണ് ഉണ്ടാവുക. ചെന്നൈ-ബെംഗളൂരു, ബെംഗളൂരു-എറണാകുളം സൗത്ത് എന്നിങ്ങനെ ആകെ എട്ട് സര്‍വീസുകള്‍ നടത്താനാണ് തീരുമാനം. ചെന്നൈ സെന്ററില്‍നിന്ന് പുറപ്പെട്ട് രാവിലെ നാലുമണിയോടെ ബെംഗളൂരുവിലെത്തും. തുടര്‍ന്ന് നാലരയ്ക്ക് അവിടുന്ന് പുറപ്പെട്ട് എറണാകുളത്ത് ഉച്ചയ്ക്ക് ഒന്നരയോടെ എത്തും. തിരിച്ചും ഈ വിധത്തില്‍ സര്‍വീസ് നടത്തും. ദീപാവലി സ്പെഷല്‍ സര്‍വീസ് ആയിട്ടായിരിക്കും ഇത് […]
പി.രാജൻ വാർദ്ധക്യത്തിൽ വിശ്രമിക്കുന്ന മാർക്സിസ്റ്റ് നേതാവ് എം.എം.ലോറൻസിനെ എറണാകുളത്തെ വീട്ടിൽ പോയി കാണാൻ പറ്റാത്തതിൽ സങ്കടമുണ്ട്. ഞാൻ അദ്ദേഹത്തെപ്പോയി കാണണമെന്നു ഗുപ്തൻ, ഫേസ് ബുക്കിലെ മുഖപുസ്തകത്തിലെഴുതിയപ്പോൾ ഒരു കുറ്റബോധം കൂടിയുണ്ടായി. ഇ.എം.എസിൻ്റെ മരുമകനായ ഗുപ്തനോട് എന്നെപ്പറ്റി ലോറൻസ് ചോദിച്ചുവോയെന്നു വിചാരിച്ചാണ് കുറ്റബോധമുണ്ടായത്. എനിക്ക് പരസഹായമില്ലാതെ വീട്ടിൽ നിന്നു പുറത്തിറങ്ങാൻ വയ്യാത്ത സ്ഥിതിയാണ് ഇപ്പോൾ. ഞാൻ സജീവ കോൺഗ്രസ്സ് പ്രവർത്തകനായിരിക്കെയാണ് ലോറൻസിനെ പരിചയപ്പെട്ടുന്നത്. ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണ കേസിലും മറ്റും പ്രതിയായിരുന്ന ലോറൻസ് എറണാകുളത്തെ തോട്ടി തൊഴിലാളികളെ […]
എസ്. ശ്രീകണ്ഠൻ കെ.ഗോപാലകൃഷ്ണൻ ഒരു തികഞ്ഞ പ്രൊഫഷണലാണ്. റിപ്പോർട്ടറായും പത്രാധിപരായും ഒക്കെ അതു തെളിയിച്ചിട്ടുണ്ട്. ആർക്കെങ്കിലും വെട്ടി ഒതുക്കാവുന്ന തരത്തിലല്ല അതിൻ്റെ നിൽപ്പ്. വി.കെ.മാധവൻകുട്ടി ,നരേന്ദ്രൻ, കെ.ഗോപാലകൃഷ്ണൻ എന്നിവർ മലയാള നാട്ടിൽ നിന്നു പോയി ഡൽഹിയിൽ കസറിയവരാണ്. മാധവൻകുട്ടി മാതൃഭൂമിയെ ഉത്തരേന്ത്യൻ ഗോസായിമാർക്കിടയിൽ കുട്ടീസ് പേപ്പറാക്കി. അത്രയൊന്നും വളർന്നില്ലെങ്കിലും ഗോപാൽജി,നരേന്ദ്രാദികൾ ഉൾക്കാഴ്ചയുള്ള റിപ്പോർട്ടുകൾ അയച്ച് പൊതുജന ശ്രദ്ധ പിടിച്ചു പറ്റിയവരാണ്. എന്നെ പോലുള്ള പൈതങ്ങൾ ഒരു കാലത്ത് കേരള കൗമുദി തപ്പി നടന്നത് നരേന്ദ്രനെ വായിക്കാനാണ്. […]
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണയുടെ ഭർത്താവ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് കമ്മിഷനു നൽകിയ സത്യവാങ്മൂലത്തിൽ വീണയുടെ വരുമാനമായി കാണിച്ചിരിക്കുന്നത് 1.08 കോടി രൂപ മാത്രം. ആദായ നികുതി റിട്ടേൺ സമർപ്പിച്ചതിൻ്റെ അടിസ്ഥാനത്തിൽ ആണ് ഈ വിവരം ഉൾപ്പെടുത്തിയിരിക്കുന്നത്. 2.97 കോടിയുടെ വരുമാനം മറച്ചുവച്ചിരിക്കുന്നു എന്ന് ഇത് വ്യക്തമാക്കുന്നു. വീണയ്ക്കും അവരുടെ കമ്പനിയായ എക്സാലോജിക് സോല്യൂഷൻസും ജിഎസ്ടി രേഖകളനുസരിച്ച് 2017 മുതൽ 2021 വരെ വിവിധ കമ്പനികളുമായുള്ള കരാറിലൂടെ […]