കോഴിക്കോട് : നിരന്തര പരീക്ഷണങ്ങളും അവലോകങ്ങളും നടത്താതെ, തിടുക്കത്തിൽ നടത്തിയ വിക്ഷേപണമാണ് ചന്ദ്രയാൻ 2 ദൗത്യത്തിന്റെ പരാജയത്തിനു കാരണമെന്ന്, ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐഎസ്ആർഒ) ചെയർമാൻ എസ്. സോമനാഥ് വെളിപ്പെടുത്തി. എ.എസ്.കിരൺ കുമാർ ചെയർമാൻ ആയിരുന്ന കാലത്ത് തുടങ്ങിയ ആരംഭിച്ച ചന്ദ്രയാൻ 2 പദ്ധതിയിൽ പിന്നീടു വന്ന ചെയർമാൻ എസ്.ശിവൻ പല മാററങ്ങളും വരുത്തി.ചന്ദ്രയാൻ 2 ന്റെ പരാജയത്തിനു കാരണമായി അന്വേഷണ കമ്മിറ്റി കണ്ടെത്തിയത് 5 പ്രധാന കാരണങ്ങളാണെന്ന് സോമനാഥ് പറയുന്നു. സോഫ്റ്റ്‌വെയറിലെ തകരാറും എൻജിൻ […]
ന്യുഡൽഹി: നവംബര്‍ 7, 17 തീയതികളിൽ നിയമസഭയിലേക്ക് വോട്ടെടുപ്പ് നടക്കുന്ന ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് എതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ വെളിപ്പെടുത്തൽ വലിയ രാഷ്ടീയ ബോംബായി മാറുന്നു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്, കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കുടുങ്ങിയ മഹാദേവ് ബെറ്റിങ് ആപ്പിന്റെ ഉടമകൾ 508 കോടി രൂപ നല്‍കിയതായി ഇഡി ആരോപിക്കുന്നു. മഹാദേവ് ആപ്പിന്റെ ഉടമകള്‍ക്കെതിരെ ഇ.ഡി നടത്തുന്ന അന്വേഷണം തുടരുകയാണ്. സംസ്ഥാനത്തുനിന്ന് 5.39 കോടി രൂപ കണ്ടെടുത്തതിനു പിന്നാലെ […]
കൊച്ചി: ‘ക്ഷയിച്ച ഇല്ല’ ത്തോട് ക്യൂബയെ ഉപമിച്ച ‘വ്ളോഗർ’ സുജിത് ഭക്തനെതിരേ കേരളത്തിൽനിന്ന് പരാതി. ക്യൂബയെ മോശമാക്കി ചിത്രീകരിച്ചുവെന്നാരോപിച്ച് ഇന്ത്യയിലെ ക്യൂബൻ അംബാസിഡർക്കാണ് ഇ-മെയിലിൽ പരാതി ലഭിച്ചത്. കുറച്ചുദിവസങ്ങളായി ക്യൂബയിലുള്ള വ്ളോഗർ സുജിത് വീഡിയോകൾ യുട്യൂബ് ചാനലിലും ഫെയ്‌സ്ബുക്ക് പേജിലും പങ്കുവെച്ചിരുന്നു. ഇതിലൊന്നിൽ ക്യൂബയിലെ ഒരു സൂപ്പർമാർക്കറ്റിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് ‘ക്ഷയിച്ചുകിടക്കുന്ന ഇല്ലംപോലെയാണ് ഇവിടത്തെ പല സംഭവങ്ങളും. എയർപോർട്ട് മുതലുള്ള പലതും അങ്ങനെയാണ്. ഈ സൂപ്പർമാർക്കറ്റ് കാലിയാണ്. ജീവിതത്തിലാദ്യമായാണ് ഇങ്ങനെയൊരു സൂപ്പർമാർക്കറ്റ് കാണുന്നത്. സർക്കാരോഫീസ് പോലെയുണ്ട്. കുറച്ചുസാധനങ്ങൾ […]
തിരുവനന്തപുരം : ഹൈക്കോടതിയിലെ സാങ്കേതിക സർവകലാശാല അഭിഭാഷകൻ ഫീസിനത്തിൽ ലക്ഷങ്ങൾ കൈപ്പറ്റിയതായി ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു. നിയമസഭയിൽ അൻവർ സാദത്ത് എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സാങ്കേതിക സർവകലാശാലയിൽ സിൻഡിക്കേറ്റ് അംഗങ്ങളുടെ ലക്ഷക്കണക്കിന് രൂപയുടെ യാത്രപ്പടി വിവാദത്തിനു പിന്നാലെയാണ് പുതിയ വെളിപ്പെടുത്തൽ. 2023 ജനുവരി വരെ കേസുകൾ നടത്തിയതിനു സർവകലാശാലയുടെ അഭിഭാഷകൻ എൽവിൻ പീറ്റർ 92 ലക്ഷം രൂപ കൈപ്പറ്റിയെന്നാണു മന്ത്രിയുടെ മറുപടി. 2015 മുതൽ 4 വർഷം അഭിഭാഷകനായിരുന്ന കൃഷ്ണമൂർത്തി കൈപ്പറ്റിയത് 14 […]
കൊച്ചി : സുരേഷ് ഗോപിയുടെ പ്രവർത്തിയോടൊപ്പം കോടതിയിൽ പരാതിക്കാരിയുടെ ഉദ്ദേശങ്ങളും ചോദ്യംചെയ്യപ്പെടാം അഭിഭാഷകനും എഴുത്തുകാരനനുമായ പ്രസാദ് കോട്ടൂർ ഫേസ്ബുക്കിൽ എഴുതുന്നു . “സുരേഷ് ഗോപിക്കും പരാതിക്കാരിക്കും ഇടയിൽ ഒരു Glass door ഉള്ളതാണ് സുരേഷ് ഗോപി യുടെ Act നെക്കാൾ( commission of criminal offence ) പരാതിക്കാരിയുടെ intention challenge ആകുന്നതു. സുരേഷ് ഗോപിക്ക് ഉള്ളിലേക്ക് കടന്നു പോകാനുള്ള ഹോട്ടലിലെ ഗ്ലാസ് വാതിലിനോട് ചേർന്ന് നിൽക്കുമ്പോളാണ് ക്യാമറകൾ ബൈറ്റിനായി കൂടിയത്. ഈ വാതിലിനും സുരേഷിനും കൃത്യം […]
കൊച്ചി : വൻതുക ചിലവാക്കി തലസ്ഥാനത്ത് സർക്കാർ നടപ്പാക്കുന്ന കേരളീയം ആഘോഷങ്ങളുടെ ഉദ്ഘാടനച്ചടങ്ങിനെതിരെ വിമർശനവുമായി നടിയും എഴുത്തുകാരിയുമായ ജോളി ചിറയത്ത്. കേരളീയത്തിന്റെ ഉദ്ഘാടനവേദിയിൽ സ്ത്രീ സാന്നിധ്യം പേരിനു മാത്രമായെന്ന വിമർശനത്തോടെ ജോളി ചിറയത്ത് സമൂഹ മാധ്യമത്തിൽ പങ്കുവച്ച ചിത്രവും അടിക്കുറിപ്പും ചർച്ചയായി. ‘ഇത്രയധികം പുരുഷന്മാരെ പെറ്റിട്ട് ആണോ കേരളം പിറന്നത്’ എന്നായിരുന്നു ജോളി ചിറയത്തിന്റെ ചോദ്യം. കാലം ഇത്രയും പുരോഗമിച്ചു. നമ്മൾ ജെൻഡർ ന്യൂട്രലാകുന്നു. എന്നിട്ടും സ്ത്രീ പ്രാതിനിധ്യം പുറകോട്ടു പോകുന്നതായാണ് എനിക്കു തോന്നുന്നത്. ഇത്തരം കാര്യങ്ങളിൽ […]
തൃശൂർ: കേരളവർമ്മ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐയെ വിജയിപ്പിക്കാൻ പോളിംഗ് ചുമതലയുണ്ടായിരുന്ന അദ്ധ്യാപകൻ റീക്കൗണ്ടിംഗ് അട്ടിമറിച്ചെന്ന് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. കെഎസ്‌യു സ്ഥാനാർത്ഥി ശ്രീക്കുട്ടന് 896ഉം എസ്‌എഫ്‌ഐക്ക് 895 വോട്ടുമാണ് ലഭിച്ചത്. എന്നാൽ, കേരളവർമ്മയിലെ സഖാക്കളായ ‘അദ്ധ്യാപഹയന്മാർ’ റീക്കൗണ്ടിംഗിലൂടെ 895 ആണ് വലുതെന്ന് സ്ഥാപിച്ചെടുത്തുവെന്നും രാഹുൽ മാങ്കൂട്ടത്തിൽ പരിഹസിച്ചു. കേരളവർമ കോളേജിൽ റീക്കൗണ്ടിംഗ് കെഎസ്‌യു ബഹിഷ്കരിച്ചിരുന്നു. സുതാര്യതയില്ലെന്ന് ആരോപിച്ചാണ് ബഹിഷ്കരണം. എസ്‌എഫ്‌ഐയും അദ്ധ്യാപക സംഘടനകളും ചേർന്ന് റീക്കൗണ്ടിംഗിൽ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കുന്നുവെന്ന് ചെയർപേഴ്‌സൺ സ്ഥാനാർത്ഥി […]
ഡൽഹി: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 20 മിനിട്ടിലധികം രക്തത്തിൽ കുളിച്ച് റോഡിൽ കിടന്നിട്ടും ആരും സഹായിക്കാനായി മുന്നോട്ട് വന്നില്ല. അവിടെ കൂടിയ ആളുകൾ ചിത്രങ്ങളെടുക്കുകയും വീഡിയോ പകർത്തുകയും മാത്രമാണ് ചെയ്തത്. പിന്നീട് സംഭവസ്ഥലത്തെത്തിയ നാലുപേരാണ് പീയൂഷിനെ ആശുപത്രിയിലെത്തിച്ചത്. ഒപ്പമുണ്ടായിരുന്ന റിക്കോർഡ് ചെയ്യാൻ ഉപയോഗിച്ചിരുന്ന ‘ഗോപ്രോ’ ക്യാമറയും കാണാനില്ല. കഴിഞ്ഞ ശനിയാഴ്‌ച രാത്രി ഒൻപതരയോടെയാണ് ഡൽഹിയിലെ പഞ്ച്‌ശീൽ എൻക്ളേവിനടുത്ത് അപകടമുണ്ടായത്. ചികിത്സയിലിക്കെ കഴിഞ്ഞ ദിവസമാണ് സിനിമാ നിർമാതാവായ പീയുഷ് പാൽ (30) മരിച്ചത്.നീന്തൽ പരിശീലനത്തിന് ശേഷം വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു […]
കൊച്ചി : ഒരു നടനെ കയ്യിൽ കിട്ടിയപ്പോൾ അര്മാദിച്ചു തുള്ളിച്ചാടിയപ്പോൾ ഓർക്കേണ്ടതായിരുന്നില്ലേ സഹോദരീ ഈ സമൂഹം ഉണർന്നുതന്നെ ഇരിപ്പുണ്ട് എന്ന്. അർധരാത്രിക്ക് സൂര്യനുദിച്ചപ്പോൾ കണ്ണിൽപെട്ടതല്ലല്ലോ ഈ നടന്ന വൈഭവത്തെ ? ഒരു പകൽ മുഴുവൻ കാത്തിരുന്ന് ഈ നാടകത്തിനു രംഗവേദി ഒരുക്കുമ്പോൾ എന്തുസംഭവിച്ചു എന്ന് ആരും ചോദിക്കില്ല എന്ന് പ്രതീക്ഷിക്കരുത്. ?മുതിർന്ന പത്രപ്രവർത്തകൻ ജി ശക്തിധരൻ ഫേസ്ബുക്കിലെഴുതുന്നു.. സുരേഷ് ഗോപി താമര ചിഹ്നത്തിൽ മത്സരിക്കുമ്പോൾ എങ്ങിനെയൊക്കെ തോൽപ്പിക്കാമോ അതൊക്കെ ചെയ്യണം .ഞാനും ഒപ്പമുണ്ട് .പക്ഷെ രാഷ്ട്രീയ പകതീർക്കാൻ […]
ന്യുയോർക്ക് : ഗാസയില്‍ യുദ്ധം തുടരുമെന്ന് ഇസ്രായേൽ യു.എന്‍. പൊതുസഭയിൽ പ്രഖ്യാപിച്ചു. വെടിനിര്‍ത്തല്‍വേണമെന്ന യു.എന്‍. പൊതുസഭയിലെ 120 അംഗങ്ങളുടെ ആവശ്യം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തള്ളി. തിങ്കളാഴ്ച രാത്രിമുഴുവന്‍ വടക്കന്‍ ഗാസയില്‍ കരസേനയും വ്യോമസേനയും സംയുക്തമായാണ് ആക്രമണം നടത്തി. ഹമാസിന്റെ 300 കേന്ദ്രങ്ങള്‍ തകര്‍ത്തെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. . വിദേശമാധ്യമങ്ങളുമായി സംവദിക്കുമ്പോഴാണ് വെടിനിര്‍ത്തല്‍ സാധ്യമല്ലെന്ന് നെതന്യാഹു തീര്‍ത്തുപറഞ്ഞത്. പേള്‍ ഹാര്‍ബറില്‍ ബോംബിട്ടപ്പോഴും ലോകവ്യാപാരസമുച്ചയം ഭീകരര്‍ ആക്രമിച്ചപ്പോഴും അമേരിക്ക വെടിനിര്‍ത്തലിനു തയ്യാറാകാത്തതുപോലെ ഇസ്രയേലും ഇപ്പോള്‍ അതിനു […]