പി.രാജൻ മാദ്ധ്യമങ്ങൾ മറച്ചുവെച്ച ഒരു കേസിനെപ്പറ്റി ഓർമ്മ വന്നത് ഗവർണ്ണർക്കെതിരായി സംസ്ഥാന സർക്കാർ കൊടുത്തിരിക്കുന്ന കേസിനെപ്പറ്റി വായിച്ചപ്പോഴാണ്. ലോകസഭാ സ്പീക്കർ ആയിരുന്ന പി.എ.സംഗ്‌മക്കെതിരായി ഞാൻ കൊടുത്ത ഒരു കേസ് മാദ്ധ്യമങ്ങളെല്ലാം മറച്ചുവെച്ചിരുന്നു.ഞാൻ മാദ്ധ്യമങ്ങൾക്ക് അനഭിമതനായിരുന്നത് കൊണ്ടാണ് കേസിനെക്കുറിച്ച വാർത്തയൊന്നും പ്രസിദ്ധീകരിക്കാതിരുന്നത്. പ്രസ്സ് കൗൺസിലിലേക്ക് ലോകസഭയിൽ നിന്നുള്ള അംഗത്തെ നാമനിർദ്ദേശം ചെയ്യാൻ സ്പീക്കർക്ക് ആണ് അധികാരം.ഈയധികാരം ഉപയോഗിച്ച് സ്പീക്കർ സംഗ് മ പ്രസ്സ് കൗൺസിൽ അംഗമാക്കിയത് ജനതാ ദൾ നേതാവായ എം.പി.വീരേന്ദ്രകുമാറിനെയാണ്. മാതൃഭൂമിയുടെ മാനേജിങ്ങ് ഡയറക്ടർ കൂടിയായിരുന്ന വീരേന്ദ്രകുമാർ […]
ആർ.ഗോപാലകൃഷ്ണൻ 🌹 🔸🔸 ഉഷ ഉതുപ്പെന്ന് കേള്‍ക്കുംമ്പോഴേ സംഗീതത്തോടൊപ്പം തടിച്ച ശരീരവും നിറഞ്ഞ ചിരിയുമാണ് മനസിലേക്ക് ഓടിയെത്തുക. എഴുപത്തിയാറാം പിറന്നാൾ ആഘോഷിക്കുകയാണ് ഉഷ. കറുപ്പും ചുവപ്പും നിറങ്ങളിലുള്ള കാഞ്ചീപുരം സാരി ധരിച്ച് മുല്ലപ്പൂവും ചൂടി, ‘മായാ മുദ്രയായ’ വലിയ പൊട്ടും കുത്തി നിറഞ്ഞ ചിരിയോടെ അവര്‍ വേദിയില്‍ എത്തുമ്പോള്‍ തന്നെ ജനം കയ്യടിക്കും; വേദിയിൽ അഴകോടെ ആടിപ്പാടി സദസിനെ കീഴടക്കും – അവരുടെ ഗാനങ്ങളുടെ ജനസ്വാധീനം അത്രയ്ക്കുണ്ട്. ഉഷയ്ക്കും അവരുടെ പാട്ടിനുമുണ്ട് അനന്യമായ വശ്യത. ‘കരിസ്മ’ എന്നതിനെ […]
സതീഷ് കുമാർ വിശാഖപട്ടണം ലോകത്തെ ഒട്ടുമിക്ക സംസ്ക്കാരങ്ങളുടേയും ഉത്ഭവസ്ഥാനം നദീതടങ്ങളായിരുന്നുവെന്നാണ് പറയപ്പെടുന്നത്.” സിന്ധു “നാഗരികതയിൽ നിന്നാണല്ലോ ലോകത്തെ വിസ്മയിപ്പിച്ച ഭാരതത്തിന്റെ മഹത്തായ സംസ്ക്കാരം രൂപംകൊണ്ടത്… കേരളത്തിന്റെ സ്ഥിതിയും വിഭിന്നമല്ല.നിളാനദിയുടെ തീരങ്ങളിൽ നിന്നായിരുന്നു പറയിപെറ്റ പന്തിരുകുലത്തിന്റെ ഉത്ഭവം. നദീതടസംസ്ക്കാരങ്ങൾ കലകളുടെ കളിത്തൊട്ടിലുകളായി പരിണമിച്ചുവെന്നാണ് പണ്ഡിതമതം … ഈ സാരസ്വത രഹസ്യം മനസ്സിലാക്കിയ മഹാകവിയായിരുന്നു ശ്രീ വള്ളത്തോൾ നാരായണമേനോൻ .അതുകൊണ്ട് തന്നെയാണ് കേരളീയ കലകൾ പടർന്നു പന്തലിച്ച് ലോകത്തിന് പ്രകാശം ചൊരിയാൻ നദിക്കരയിൽ തന്നെ ഒരു ആസ്ഥാനം വേണമെന്ന് അദ്ദേഹം […]
കൊച്ചി : ഇടതുമുന്നണി സർക്കാർ ഇറക്കാൻ ആലോചിക്കുന്ന ‘പ്രവാസി ബോണ്ടുകൾ’ കേരളത്തെ മുടിക്കുമെന്ന് പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ സി. ആർ.പരമേശ്വരൻ ഫേസ്ബുക്ക് കുറിപ്പിൽ മുന്നറിയിപ്പ് നൽകുന്നു. അദ്ദേഹത്തിൻ്റെ കുറിപ്പ് താഴെ ചേർക്കുന്നു: ലോക ബാങ്കിൽ ഏതോ മലയാളി വിരുദ്ധദ്രോഹി ഉണ്ട്.അല്ലെങ്കിൽ,പുട്ടടിക്കാൻ കാശില്ലാതെ ‘എവിടെ നിന്ന് ഇനി കടം വാങ്ങും’എന്ന് വിശന്നിരിക്കുന്ന വിജ്ജുവിന്റെ മുമ്പിൽ പ്രവാസി ബോണ്ട് എന്ന ആശയം ആരെങ്കിലും അവതരിപ്പിക്കുമോ? അതു പോട്ടെ. ഫേസ്ബുക്കിൽ അധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗത്തിനും എസ്.എഫ്.ഐ.ക്കും ഡി.വൈ.എഫ്.ഐ. ക്കും വേണ്ടി ഏറ്റവും […]
കോഴിക്കോട് :കോടികൾ ചിലവിട്ട് ഇടതുമുന്നണി സർക്കാർ നടത്തിയ ‘കേരളീയം” എന്ന പരിപാടിയെ അതിരൂക്ഷമായി വിമർശിച്ച് ഇടതുപക്ഷ ചിന്തകനായ ഡോ. ആസാദ്. പണിതീരുന്ന ദേശീയപാതകൾക്ക് കേരളീയം വീഥി എന്ന് പേരിടണേ എന്ന് അദ്ദേഹം പരിഹസിക്കുന്നു. ഡോ. ആസാദിൻ്റെ ഫേസ്ബുക്ക് പോസ്ററിൻ്റെ പൂർണരൂപം താഴെ : പിറകോട്ടു നോക്കുമ്പോൾ കേരളീയം മുതൽ മാനവീയം വരെ ഒരു നെടുമ്പാതയുണ്ട്. അത് ഇടതുവരമ്പുകൾ മുറിഞ്ഞു പരന്ന വരേണ്യ ഭാവുകത്വപകർച്ചയുടെ കണ്ണാടിക്കാഴ്ച്ചയാണ്. സംശയമുണ്ടെങ്കിൽ കേരളീയ അരങ്ങിൽനിന്ന് മാനവീയം വീഥിയോളം ഒന്നു നടന്നു നോക്കൂ. കാണൂ, […]
സതീഷ് കുമാർ വിശാഖപട്ടണം കല ദൈവീകമാണെന്നും കലാകാരൻ ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടവനുമാണെന്നുള്ള വിശ്വാസത്താൽ സംഗീതത്തെ ഉപാസിക്കുന്ന ഒരു നാഗസ്വര കലാകാരന്റേയും നർത്തകിയുടേയും കഥയായിരുന്നു സവിതാ ഫിലിംസിന്റെ ബാനറിൽ പുറത്തിറങ്ങിയ ” സപ്തസ്വരങ്ങൾ ” എന്ന ചലച്ചിത്രം .എം എസ് നാരായണനായിരുന്നു ചിത്രത്തിന്റെ കഥാകൃത്ത് … പണവും പ്രശസ്തിയും കൈവന്നപ്പോൾ കുടുംബത്തെ ഉപേക്ഷിച്ച് തന്നിഷ്ടപ്രകാരം ജീവിച്ച ഒരു പ്രമുഖ മലയാളനടിയുടെ ജീവിത കഥയായിരുന്നു ഇതെന്ന് അക്കാലത്ത് ചില വാർത്തകൾ പരന്നിരുന്നു… ശ്രീകുമാരൻ തമ്പി സംഭാഷണങ്ങൾ എഴുതിയ സപ്തസ്വരങ്ങളുടെ തിരക്കഥയും സംവിധാനവും […]
തിരുവനന്തപുരം: പടക്കം പൊട്ടിക്കുന്നതില്‍ നിയന്ത്രണവുമായി സര്‍ക്കാര്‍. ദീപാവലിക്ക് രാത്രി എട്ടിനും പത്തിനും ഇടയില്‍ പരമാവധി രണ്ടു മണിക്കൂറാണ് പടക്കം പൊട്ടിക്കാൻ അനുമതി. ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് പടക്കം പൊട്ടിക്കുന്നത് രാത്രി 11.55 മുതല്‍ 12.30 വരെയാക്കി. വായൂ ഗുണനിലവാരം മിതമായതോ അതിനു താഴെയുള്ളതോ ആയ നഗരങ്ങളില്‍ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഗ്രീൻ ട്രബ്യൂണല്‍ പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ആഘോഷങ്ങളില്‍ ഹരിത പടക്കങ്ങള്‍ മാത്രമേ വില്‍ക്കാൻ പാടുള്ളൂവെന്നും ജില്ലാ മജിസ്ട്രേറ്റുമാര്‍, ജില്ലാ പൊലീസ് മേധാവിമാര്‍ […]
സതീഷ് കുമാർ വിശാഖപട്ടണം 1963 ൽ പുറത്തിറങ്ങിയ ” കണ്ണും കരളും ” എന്ന ചിത്രത്തിൽ സത്യന്റെ മകനായി അഭിനയിച്ച ബാലതാരത്തെ പ്രിയ വായനക്കാർ ഓർക്കുന്നുണ്ടായിരിക്കും. ഇന്ത്യൻ സിനിമയിൽ ഒരു വൻമരം പോലെ വളർന്നു വലുതാകുകയും സ്വന്തം പരീക്ഷണങ്ങളിലൂടെ സിനിമയുടെ സാങ്കേതിക മേഖലകളിലും അഭിനയ ജീവിതത്തിലും പുത്തൻ ആശയങ്ങൾ സൃഷ്ടിക്കുകയും ചെയ്ത കമൽഹാസനായിരുന്നു ആ ബാലതാരം … ഏതാനും തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും കമൽഹാസൻ എന്ന നടൻ ശ്രദ്ധേയനാകുന്നത് കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത “കന്യാകുമാരി […]