Home > Articles posted by A K (Page 19)
FEATURE
on Oct 20, 2024

ടെൽ അവീവ് : ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ കേസ്രിയയിലെ തീരപ്രദേശത്തുള്ള സ്വകാര്യ വസതിയ്ക്ക് നേരെ ലെബനനില്‍ നിന്നുള്ള ഡ്രോണ്‍ ആക്രമണം. ആക്രമണത്തിന് പിന്നില്‍ ഹിസ്ബുള്ളയാണെന്നാണ് പ്രാഥമിക നിഗമനം. ആക്രമണം സ്ഥിരീകരിച്ച്‌ ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിറക്കിയിട്ടുണ്ട്.സംഭവസമയത്ത് നെതന്യാഹുവും ഭാര്യയും സ്ഥലത്തുണ്ടായിരുന്നില്ലെന്നും ഓഫിസ് അവകാശപ്പെട്ടു. വീടിൻ്റെ ഒരു ഭാഗം തകര്‍ന്നുവെങ്കിലും ആര്‍ക്കെങ്കിലും അപായം സംഭവിച്ചോ എന്ന് അറിവായിട്ടില്ല. ഹമാസ് തലവൻ യഹ്‌യ സിൻവാറിന്റെ മരണത്തിനു പിന്നാലെയാണ് ഈ ആക്രമണം. തെല്‍അവീവിനും ഹൈഫയ്ക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന തീരനഗരമായ […]

FEATURE
on Oct 19, 2024

ന്യൂയോർക്ക് : തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങൾ ദുരുപയോഗിക്കാൻ കഴിയുമെന്ന് ടെക് കോടീശ്വരനായ ഇലോണ്‍ മസ്‌ക്.. ഇ.വി.എമ്മുകള്‍ ഹാക്ക് ചെയ്യാന്‍ എളുപ്പമുള്ളവയാണെന്നും പേപ്പര്‍ ബാലറ്റാണ് സുരക്ഷിതമെന്നും പുതിയ വീഡിയോയില്‍ അദ്ദേഹം പറയുന്നു. അമേരിക്കയിലെ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനൊപ്പം പെന്‍സില്‍വാനിയയില്‍ ഒരു പൊതു ചടങ്ങില്‍ സംസാരിക്കുന്നതിനിടെയാണ് ഇലോണ്‍ മസ്‌കിന്റെ പരാമര്‍ശം. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നു. 47 മിനുട്ടിലേറെ ദൈര്‍ഘ്യമുള്ള പ്രസംഗത്തില്‍ 58 സെക്കന്റ് മാത്രമാണ് മസ്‌ക് ഈ വിഷയം സംസാരിച്ചത്. തനിക്ക് കമ്ബ്യൂട്ടറുകളെ കുറിച്ച്‌ […]

FEATURE
on Oct 18, 2024

ഡോ ജോസ് ജോസഫ്   മമ്മൂട്ടി നായകനായ ഹിറ്റ് ചിത്രം ഭീഷ്മപർവ്വത്തിനു ശേഷം അമൽ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ബോഗയ്ൻവില്ല. ഇയ്യോബിൻ്റെ പുസ്തകത്തിനും വരത്തനും ശേഷം ഫഹദ് ഫാസിലും അമൽ നീരദും ഒന്നിക്കുന്ന ചിത്രത്തിൽ 11 വർഷത്തിനു ശേഷം ജ്യോതിർമയി നായികാ വേഷത്തിൽ തിരിച്ചെത്തുന്നു.ലാജോ ജോസിൻ്റെ നോവലിനെ അവലംബിച്ച് നിർമ്മിച്ച ചിത്രത്തിൻ്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് ലാജോ ജോസും അമൽ നീരദും ചേർന്നാണ്. ഡാർക്ക് ഷെയ്ഡിൽ  പതിഞ്ഞ താളത്തിൽ മെല്ലെ പറഞ്ഞു പോകുന്ന ഒരു സൈക്കോളജിക്കൽ ത്രില്ലറാണ് ബോഗയ്ൻവില്ല. […]

FEATURE
on Oct 18, 2024

ടെൽ അവീവ്: ഹമാസ് തലവന്‍ യഹ്‌യ സിൻവാർ അടക്കം നാലു നേതാക്കളെ വധിച്ചെന്ന് ഇസ്രായേല്‍ അവകാശപ്പെടുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ഇതുവരെ ഹമാസിന്‍റെ ഭാഗത്തുനിന്ന് സ്ഥിരീകരണം വന്നിട്ടില്ല. റഫയിലെ ഒരു കെട്ടിടത്തിനു നേരെ നടത്തിയ ആക്രമണത്തിലാണ് സിൻവാർ കൊല്ലപ്പെട്ടത്. ഡിഎൻഎ പരിശോധനയില്‍ കൊല്ലപ്പെട്ടത് സിൻവാർ തന്നെയാണു സ്ഥിരീകരിച്ചെന്നാണ് ഇസ്രായേല്‍ പറയുന്നത്.  ഇസ്രായേല്‍ വധിച്ചെന്ന് അവകാശപ്പെടുന്ന മറ്റ് ഹമാസ് നേതാക്കളുടെ പേരുവിവരങ്ങളും പുറത്തുവന്നിട്ടില്ല. ഒക്ടോബർ ഏഴിന് ഇസ്രായേലിൽ നടന്ന ആക്രമണത്തിന്റെ സൂത്രധാരനെന്നാണ് സി‍ന്‍വാറിനെ ഇസ്രായേല്‍ വിശേഷിപ്പിക്കുന്നത്. ഒക്ടോബര്‍ ഏഴിനുശേഷമുള്ള ആക്രമണം […]

FEATURE
on Oct 18, 2024

കണ്ണൂർ : അഡീഷണൽ ഡിസ്ട്രിക് മജിസ്ട്രേട്ട് നവീൻ ബാബുവിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട സി പി എം നേതാവ് പി.പി.ദിവ്യയെ സി പി എം കൈവിട്ടു. അവരെ ജില്ലാ പഞ്ചായത്ത്‌ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി. ആത്മഹത്യാ പ്രേരണയ്ക്ക് പോലീസ്കേസെടുത്ത് അന്വേഷണം ആരംഭിച്ച സാഹചര്യത്തിലാണ് ഈ നടപടി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി അഡ്വ. കെ.കെ. രത്‌നകുമാരിയെ നിശ്ചയിച്ചു. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവന ഇങ്ങനെ: കണ്ണൂർ എ.ഡി.എം. ആയിരുന്ന നവീൻബാബുവിന്റെ അപ്രതീക്ഷിതവും വേദനാജനകവുമായ വേർപാടിനെ തുടർന്ന് കണ്ണൂർ ജില്ലാ […]

FEATURE
on Oct 17, 2024

ലോസ് ആഞ്ചലസ് : കത്തോലിക്കാ ക്രൈസ്തവ പുരോഹിതന്മാർ ലൈംഗികമായി പീഡിപ്പിച്ച 1,353 വിശ്വാസികൾക്ക് 880 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ ലോസ് ആഞ്ചലസ് അതിരൂപത തീരുമാനിച്ചു. അമേരിക്കയിലെ ഏറ്റവും വലിയ അതിരൂപതയായ ലോസ് ആഞ്ചലസ് അതിരൂപത.വിശ്വാസികളെ കുട്ടിക്കാലത്ത് പീഡിപ്പിച്ചെന്ന് തെളിഞ്ഞതിനെ തുടർന്നാണ് നഷ്ടപരിഹാരം വിതരണം ചെയ്യുന്നത്. നഷ്ടപരിഹാരമായി ഒരു അതിരൂപത ഒറ്റത്തവണയായി ചെലവഴിയ്ക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. ഇതോടെ ലൈംഗിക ദുരുപയോഗ വ്യവഹാരങ്ങളില്‍ ലോസ് ഏഞ്ചല്‍സ് നല്‍കുന്ന ഇതുവരെയുള്ള മൊത്തം തുക 1.5 ബില്യണ്‍ ഡോളറില്‍ കൂടുതലായി. […]

FEATURE
on Oct 17, 2024

കൊച്ചി : രക്തസാക്ഷികളെ വഞ്ചിച്ചു കൊണ്ട് ഇരുട്ടിന്റെ മറവിൽ സംഘപരിവാറുമായി സി പി എം രഹസ്യബന്ധം പുലർത്തുന്നത് ഇന്ന് പൊതുജനങ്ങൾക്ക് മാത്രമല്ല പാർട്ടി അണികൾക്കും അറിയാമെന്ന് എഴുത്തുകാരനും സാമൂഹിക വിമർശകനുമായ സി.ആർ. പരമേശ്വരൻ. പരമേശ്വരൻ്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: പുരോഗമന കലാസാഹിത്യ സംഘം എം എൻ വിജയനെ തങ്ങളുടെ ദേവതാഗണത്തിലേക്ക് പുനരാവാഹിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത് അവർ കുറേക്കാലമായി നടത്തുന്ന അശ്ലീല നടപടികളുടെ തുടർച്ചയാണ്. അത് ഇപ്പോൾ ഒരു തരം ശവഭോജനത്തിന്റെ നിലവാരത്തിലേക്ക് തരംതാഴ്ന്നിരിക്കുന്നു എന്ന് മാത്രം. സാംസ്കാരികമായ […]