ജറൂസലം : പതിമൂവ്വായിരത്തിലധികം പേർ കൊല്ലപ്പെട്ട ഇസ്രായേൽ – ഹമാസ് യുദ്ധത്തിനു താൽക്കാലിക ശമനം. ഗാസയിൽ നാല് ദിവസത്തെ വെടിനിർത്തൽ കരാറിന് ഇസ്രയേൽ മന്ത്രിസഭ അംഗീകാരം നൽകി. ആദ്യ ഘട്ടത്തിൽ 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും. ഖത്തറിൻറെ മധ്യസ്ഥതയിൽ നടന്ന ചർച്ചകളിലാണ് ധാരണയായത്. എന്നാൽ യുദ്ധം പൂർണമായി അവസാനിപ്പിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരെ മോചിപ്പിക്കുന്നതിന് കരാർ സഹായകമാകുമെന്ന് ഇസ്രായേൽ സർക്കാർ വ്യക്തമാക്കി. “ഞങ്ങൾ യുദ്ധത്തിലാണ്, ഞങ്ങളുടെ എല്ലാ ലക്ഷ്യങ്ങളും കൈവരിക്കുന്നത് വരെ […]
കൊച്ചി: സംസ്ഥാന സർക്കാരിനെ നേട്ടങ്ങൾ കൊട്ടിഘോഷിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നടത്തുന്ന നവകേരള സദസ്സിനായി സ്കൂൾ ബസുകൾ വിട്ട് നൽകാനുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കാസർകോട് സ്വദേശിയായ രക്ഷിതാവാണ് സർക്കുലർ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്.ഹർജി അടുത്ത തിങ്കളാഴ്ച കോടതി വീണ്ടും പരിഗണിക്കും. കോടതി അനുമതി ഇല്ലാതെ ബസ് വിട്ട് നൽകരുതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു.സ്കൂൾ ബസുകൾ പൊതുയാത്രയ്ക്ക് ഉപയോഗിക്കാൻ മോട്ടോർ വാഹന നിയമം അനുവദിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാൻ കോടതി […]
കൊച്ചി: സിപിഎം നേതാക്കളായ മുൻ മന്ത്രി എ.സി.മൊയ്തീൻ, കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ.കണ്ണൻ തുടങ്ങിയരുടെ ബിനാമി ആയിരുന്നു സി പി എം ഭരിക്കുന്ന ഇരിങ്ങാലക്കുട കരുവന്നൂർ സഹകരണ ബാങ്ക് കേസിലെ മുഖ്യപ്രതി പി. സതീഷ് കുമാർ എന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേററ്. കേസിലെ മുഖ്യസാക്ഷികളിൽ ഒരാളായ ഇടനിലക്കാരൻ കെ.എ.ജിജോറിന്റെ മൊഴി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കോടതിയിൽ ബോധിപ്പിച്ചപ്പോൾ ആണ് ഇക്കാര്യം പുറത്തുവന്നത്. കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സതീഷ്കുമാറിന്റെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ടാണ് ഇ.ഡി. പ്രതിയുടെ ഉന്നതബന്ധങ്ങൾ കോടതിയുടെ […]
സുല്‍ത്താന്‍ ബത്തേരി: മൂസ്ലിം ലീഗ് ഇടതൂപക്ഷ ജനാധിപത്യ മുന്നണിയിലേക്ക് കൂറുമാറുന്ന സാഹചര്യമില്ലെന്ന് പാർടി സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. യുഡിഎഫിനെ ശക്തിപ്പെടുകയാണ് പ്രധാന ലക്ഷ്യം. ഒരിഞ്ച് പോലും ലീഗ് മാറിനടക്കില്ല.കേരള ബാങ്കിന്റെ വാതിലില്‍കൂടി മുന്നണി മാറേണ്ട കാര്യം ലീഗിനില്ല. മുന്നണി മാറുന്നെങ്കില്‍ അത് തുറന്നുപറയും,അദ്ദേഹം പറഞ്ഞു.സുല്‍ത്താന്‍ ബത്തേരിയില്‍ ലീഗ് ജില്ലാ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സാദിഖലി ശിഹാബ് തങ്ങള്‍. മുന്നണി ബന്ധം ഉറപ്പിക്കാനുള്ള ഒരായിരം കാര്യങ്ങള്‍ ഇവിടെ ഉണ്ട്. എന്നാല്‍ മുന്നണി മാറാനുള്ള […]
സതീഷ് കുമാർ വിശാഖപട്ടണം മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ മലയാളത്തിലെ ടോപ് ഡയരക്ടേഴ്സ് ലിസ്റ്റിൽ ഇടംപിടിച്ച ഫാസിൽ 1983-ൽ ഒരു പുതിയ സിനിമയെടുക്കാൻ തീരുമാനിക്കുന്നു… മോഹൻലാലും , ഭരത് ഗോപിയും , സംഗീതയുമൊക്കെ ഉണ്ടെങ്കിലും അഞ്ചു വയസ്സുള്ള ഒരു കൊച്ചു പെൺകുട്ടിയെ ചുറ്റിപ്പറ്റിയായിരുന്നു സിനിമ …”എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് ” എന്ന പേരിൽ. ഈ അഞ്ചു വയസ്സുകാരിയെ മുടിയിൽ മുല്ലപ്പൂ ചൂടിച്ചു കൊണ്ട് പട്ടുസാരി ഉടുപ്പിച്ചും , പഴയ ക്രിസ്ത്യാനി പെമ്പിളമാരുടെ ചട്ടയും മുണ്ടും ഉടുപ്പിച്ചും , മുസ്ലീം വേഷവിതാനത്തിലുള്ള പുതു […]
ലക്നൌ : ഇസ്ലാമിക നിയമം അനുസരിച്ച് തയാറാക്കി, ‘ഹലാൽ’ മുദ്രയുമായി വിപണിയിലെത്തുന്ന ഭക്ഷ ഉത്പന്നങ്ങൾക്ക് ഉത്തർപ്രദേശിലെ ബിജെപി സർക്കാർ നിരോധനം ഏർപ്പെടുത്തി.ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി. ഭക്ഷ്യ സുരക്ഷാ, ഡ്രഗ് അഡ്മിനിസ്ട്രേഷൻ കമ്മീഷണർ അനിതാ സിംഗ് ആണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. ഹലാൽ ലേബൽ പതിച്ച ഉത്പന്നങ്ങളുടെ നിർമാണം, സംഭരണം, വിതരണം, വിൽപന എന്നിവയുടെ നിരോധനം ഉടൻ പ്രാബല്യത്തിൽ വരുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. “പൊതുജനാരോഗ്യത്തിന്റെ താൽപ്പര്യം മുൻനിർത്തി, ഹലാൽ സാക്ഷ്യപ്പെടുത്തിയ ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം, സംഭരണം, […]
സതീഷ് കുമാർ വിശാഖപട്ടണം മലയാള സിനിമയുടെ ആധികാരിക ചരിത്രം എഴുതുന്നവർ ഒരുപക്ഷേ കെ. പി. കൊട്ടാരക്കര എന്ന നിർമ്മാതാവിന് വലിയ സ്ഥാനമൊന്നും നൽകുകയില്ലായിരിക്കാം. എങ്കിലും അദ്ദേഹം തന്നെ കഥയും തിരക്കഥയും എഴുതി നിർമ്മിച്ച 28 സിനിമകളും പ്രേക്ഷകർ കൈകളും നീട്ടി സ്വീകരിച്ചവയായിരുന്നു … തനി കച്ചവട സിനിമകൾ ആയിരുന്നുവെങ്കിലും ജീവിത ദുഃഖങ്ങളെല്ലാം മറന്ന് രണ്ടര മണിക്കൂർ ശരിക്കും ആസ്വദിക്കുവാനുള്ള എല്ലാ മസാല വിഭവങ്ങളും അദ്ദേഹത്തിന്റെ പ്രിയ സംവിധായകരായ ശശികുമാറും എ.ബി. രാജും ആ സിനിമകളിൽ ഒരുക്കി വെച്ചിട്ടുണ്ടായിരിക്കും. ശ്രീ […]