Home > Articles posted by A K (Page 183)
FEATURE
on Sep 18, 2023

തിരുവനന്തപുരം: വീണ്ടും വിദേശയാത്രയ്ക്ക് അനുമതി തേടി മുഖ്യമന്ത്രിയും മന്ത്രിമാരുടെ സംഘവും. ലോക കേരള സഭാ മേഖലാ സമ്മേളനം നടത്താനാണ് സംസ്ഥാന സർക്കാർ വിദേശയാത്രയ്ക്ക് അനുമതി തേടിയത്. അടുത്തമാസം 19 മുതൽ 22 വരെ സൗദി അറേബ്യയില്‍ സമ്മേളനം സംഘടിപ്പിക്കാനാണിരിക്കുന്നത്. വിദേശയാത്രയ്ക്ക് അനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരുടെ സംഘവും കേന്ദ്രത്തിന് അപേക്ഷ നൽകി. സൗദി സമ്മേളനം നേരത്തേ തീരുമാനിച്ചതാണെന്നാണ് സർക്കാരിന്റെ വിശദീകരണം. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ ലോക കേരള സഭ സംഘടിപ്പിക്കുന്നതിനെതിരെ വിമർശനം […]

FEATURE
on Sep 18, 2023

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിനു പിന്നാലെ തൃശൂരിലെ മറ്റ് സഹകരണ ബാങ്കുകളിലും ആധാരമെഴുത്ത് സ്ഥാപനങ്ങളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന. തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്ക്, അയ്യന്തോള്‍ സര്‍വീസ് സഹകരണ ബാങ്ക് എന്നിവ ഉള്‍പ്പെടെ എട്ട് കേന്ദ്രങ്ങളിലാണ് പരിശോധന നടക്കുന്നത്. സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ കണ്ണന്‍ തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമാണ്. കണ്ണനെ വിളിച്ചുവരുത്തി സാന്നിധ്യത്തിലാണ് പരിശോധന.കരുവന്നൂരിലെ തട്ടിപ്പ് പണം മറ്റ് സഹകരണ ബാങ്കുകളില്‍ കള്ളപ്പണമായി നിക്ഷേപിച്ചുവെന്ന് […]

FEATURE
on Sep 18, 2023

പെഷാവർ : ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം ജീവിക്കാൻ പാക്കിസ്ഥാനിലേക്കു പോയ ഉത്തർപ്രദേശിൽനിന്നുള്ള അഞ്ജു (34) അടുത്തമാസം തിരിച്ചെത്തിയേക്കും. ഇന്ത്യയിലുള്ള 2 മക്കളെ കാണാത്തതിനാൽ അവർ അതീവ മാനസിക ബുദ്ധിമുട്ടിലാണെന്നും ഉടൻ തിരിച്ചെത്തിയേക്കുമെന്നും പാക്കിസ്ഥാനിയായ ഭർത്താവ് നസറുല്ല (29) യാണു വെളിപ്പെടുത്തിയത്.  വീട്ടുകാരറിയാതെ പാസ്‌പോര്‍ട്ടും വിസയുമെടുത്ത് നിയമാനുസൃതമായാണ് പാകിസ്ഥാനിലെത്തിയത്. 2019 മുതല്‍ ഫേസ്ബുക്ക് സുഹൃത്തായ പാകിസ്ഥാന്‍ പഖ്തൂണ്‍ഖ്വാ സ്വദേശി നസറുല്ലയുമായി പരിചയത്തിലായിരുന്നു. അഞ‌്ജു ‘ഫാത്തിമ’ എന്നു പേരുസ്വീകരിച്ച അഞ‌്ജു ജൂലൈ 25നു നസറുല്ലയെ വിവാഹം ചെയ്തു. 2019 മുതൽ […]

FEATURE
on Sep 18, 2023

തിരുവനന്തപുരം: ഐ ജി പി.വിജയന്റെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന് രണ്ടാമതും മുഖ്യമന്ത്രിയ്‌‌ക്ക് മുന്നിൽ റിപ്പോർട്ട് സമർപ്പിച്ച് ചീഫ് സെക്രട്ടറി. ഐ ജിയെ തിരിച്ചെടുക്കുന്നത് വകുപ്പുതല അന്വേഷണത്തിന് തടസമല്ലെന്ന് വ്യക്തമാക്കിയാണ് ചീഫ് സെക്രട്ടറി രണ്ടാമതും റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. മേയ് 18നാണ് ഏലത്തൂർ ട്രെയിൻ തീവയ്‌പ്പ് കേസിലെ പ്രതിയുടെ യാത്രാവിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകി എന്ന് ആരോപണം വന്നതിന് പിന്നാലെയാണ് പി.വിജയനെ സസ്‌പെൻഡ് ചെയ്‌തത്. എന്നാൽ അച്ചടക്ക നടപടിയ്‌ക്കുള്ള സർക്കാർ നോട്ടീസിനുള്ള മറുപടിയിൽ ഐ.ജി ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചിരുന്നു. എന്നാൽ താക്കീതിൽ […]

FEATURE
on Sep 18, 2023

കോട്ടയം : മേലധികാരിയോട് ഫോണിൽ അപമര്യാദയായി സംസാരിച്ചതിന് വിരമിക്കുന്നതിനു 2 മണിക്കൂർ മുൻപ് സർക്കാർ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ.വിരമിക്കൽ ആനുകൂല്യമായ 30 ലക്ഷം രൂപയും തടഞ്ഞുവച്ചു. സബ് ട്രഷറി ഓഫിസിലെ സീനിയർ അക്കൗണ്ടന്റ് കാരാപ്പുഴ ഇടാട്ട് ചിറയിൽ ടി.സുനിൽ  കുമാറി(56)നാണ് ഈ ദുർഗതി. കഴിഞ്ഞ മാർച്ചിലായിരുന്നു സംഭവം. ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ കാൻസർ ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്നു. ചികിൽസിക്കാൻ പോലും പണമില്ലാത്ത അവസ്ഥയിലാണ് ഈ ഉദ്യോഗസ്ഥൻ . ഈ അവസ്ഥക്ക് ഉടൻ മാറ്റമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ . സംഭവങ്ങളുടെ […]

FEATURE
on Sep 18, 2023

ദില്ലി : ലോക്‌സഭയിലേക്കും അഞ്ച് സംസ്ഥാനങ്ങളിലേക്കുമുള്ള തിരഞ്ഞെടുപ്പിന് സംഘടനയുടെ താഴെത്തട്ട് മുതൽ ശക്തമാക്കാനും​ ജനങ്ങളുടെ പ്രശ്നങ്ങൾ സജീവചർച്ചയാക്കാനും ഹൈദരാബാദിലെ കോൺഗ്രസ് വിശാല പ്രവർത്തക സമിതിയിൽ ആഹ്വാനം. മഹാത്മാഗാന്ധി കോൺഗ്രസ് അദ്ധ്യക്ഷനായതിന്റെ ശതാബ്ദി 2024ലാണ്. ആ വർഷം തന്നെ ബി.ജെ.പിയെ ഭരണത്തിൽ നിന്ന് തൂത്തെറിയുകയാണ് ഗാന്ധിജിക്കുള്ള ഉചിതമായ ആദരവെന്ന് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ യോഗത്തിൽ പറഞ്ഞു. ഭരണഘടനയെയും, ജനാധിപത്യത്തെയും സംരക്ഷിക്കുകയെന്ന വെല്ലുവിളിയെക്കുറിച്ച് കോൺഗ്രസിന് ബോദ്ധ്യമുണ്ട്. ഐക്യത്തിലൂടെയും അച്ചടക്കത്തിലൂടെയും എതിരാളികളെ പരാജയപ്പെടുത്താനാവും. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു. കർണാടകയിലെയും ഹിമാചൽ പ്രദേശിലെയും […]

FEATURE
on Sep 18, 2023

ദില്ലി : പ്രതിപക്ഷ മുന്നണി ‘ഇന്ത്യ”യുടെ ഏകോപന സമിതിയിൽ തത്‌കാലം പ്രതിനിധി വേണ്ടെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ തീരുമാനം. എന്നാൽ ബി.ജെ.പി വിരുദ്ധ പ്രതിപക്ഷ കൂട്ടായ്‌മ ശക്തിപ്പെടുത്താനും വിപുലീകരിക്കാനുമുള്ള നടപടികളിൽ സഹകരിക്കാൻ പി.ബി യോഗം തീരുമാനിച്ചു. കേന്ദ്ര കമ്മിറ്റി യോഗം 27മുതൽ 29 വരെ ചേരും. ‘ഇന്ത്യ”യിൽ സീറ്റ് പങ്കിടൽ അടക്കം വിഷയങ്ങളിൽ തീരുമാനമെടുക്കേണ്ടത് കക്ഷി നേതാക്കളാണ്. അത്തരം തീരുമാനങ്ങൾക്ക് തടസമായ കാര്യത്തിൽ സംഘടനാ സംവിധാനങ്ങൾ പാടില്ല. അതിനാൽ ഏകോപന സമിതിയിൽ പ്രതിനിധിയുടെ ആവശ്യമില്ലെന്നും യോഗം വിലയിരുത്തി. […]

FEATURE
on Sep 17, 2023

കൊച്ചി: “നവനാസികളുടെ മനോനിലയിലേക്ക് അധഃപ്പതിച്ച ഇവറ്റകളുടെ തള്ളൽ പരാക്രമമാണെങ്കിലോ അവരുടെ നേതാക്കളെപ്പോലും നാണിപ്പിക്കും.വെറുപ്പിന്റെ രാഷ്ട്രീയം മനസ്സിൽ കൊണ്ടുനടക്കുന്ന സൈബർ കൃമികൾക്ക് മറ്റുള്ളവരുടെ  വീഴ്ചയും മരണവും ആഘോഷമാണല്ലോ ! നടനും സാമൂഹ്യപ്രവർത്തകനുമായ ജോയ് മാത്യു   ഫേസ്ബുക്കിലെഴുതുന്നു. അടുത്തയിടെ തനിക്കു സംഭവിച്ച ചെറിയ വാഹനാപകടത്തിൽ നിന്നും രക്ഷിച്ചത് ഇടതു പ്രവർത്തകരാണെന്നുള്ള കമ്മ്യൂണിസ്റ്റ് സൈബർ സംഘങ്ങളുടെ തള്ളലുകൾക്കു മറുപടി നൽകുകയാണ് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ:- ഒരാഴ്ചമുമ്പ് എനിക്ക് ഒരു വാഹനാപകടത്തിൽ പരിക്ക് പറ്റാനും ആശുപത്രിവാസം അനുഭവിക്കാനുമുള്ള യോഗമുണ്ടായി . ബന്ധുക്കളും […]

FEATURE
on Sep 17, 2023

തിരുവനന്തപുരം: ജാഥ നടത്താൻ അനുമതിക്ക് ഇനി 2000 രൂപയിലേറെ ഫീസ് . പൊലീസ് സ്റ്റേഷൻ പരിധിയിൽ ജാഥ നടത്തുന്നതിന് അനുമതി ലഭിക്കാനുള്ള അപേക്ഷാ ഫീസ് 2000 രൂപയാക്കി. സബ് ഡിവിഷൻ പരിധിയിൽ 4000 രൂപയും ജില്ലാ തലത്തിൽ സംഘടിപ്പിക്കണമെങ്കിൽ 10,000 രൂപയും  അപേക്ഷയ്‌ക്കൊപ്പം നൽകണം. പൊലീസ് വാഹനങ്ങൾക്ക് പെട്രോൾ അടിക്കാൻ കാശില്ലാത്തതിനാൽ പൊലീസിങ് വേണ്ടവിധത്തിൽ നടക്കുന്നില്ലെന്ന വിമർശനം കഴിഞ്ഞ ദിവസമാണ് നിയമസഭയിൽ ഉയർന്നത്. ഇതിന് പിന്നാലെ  ഫീസ് ഉയർത്താനാണ് തീരുമാനം. പൊലീസിൽ നിന്നും വാടകയ്ക്കും മറ്റു സേവനങ്ങൾക്കുമായി […]

FEATURE
on Sep 17, 2023

കൊച്ചി: ‘ഞങ്ങളെ സഹായിക്കാൻ ആരുമില്ല. കുഞ്ഞുങ്ങളെ കൊല്ലണമെന്ന് കരുതിയതല്ല. ആരുടെയും ആട്ടും തുപ്പും കേട്ട് അവർ ഇനി ജീവിക്കണ്ട. പലരോടും സഹായം ചോദിച്ചെങ്കിലും ആരും സഹായിച്ചില്ല. ഞങ്ങളുടെ മരണാനന്തര ചടങ്ങ് നടത്തേണ്ട. അതിനുവേണ്ടി ആരുടെ കൈയിൽ നിന്നും പണം വാങ്ങരുത്.’ കടമക്കുടിയിൽ ജീവനൊടുക്കിയ കുടുംബത്തിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്. കടത്തിന് മേൽ കടമാണെന്നും ജീവിതം മടുത്തെന്നുമൊക്കെയാണ് കുറിപ്പിലുള്ളത്. കൂടാതെ തങ്ങളുടെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും പറയുന്നുണ്ട്. കുടുംബത്തിന് ബാങ്കുകളിലും മറ്റും സാമ്പത്തിക ബാദ്ധ്യതയുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. […]