മോസ്കോ: രാജ്യത്തെ സ്ത്രീകള്‍ക്ക് എട്ട് കുട്ടികളെങ്കിലും ഉണ്ടായിരിക്കണമെന്നും വലിയ കുടുംബങ്ങളെ “മാനദണ്ഡം” ആക്കണമെന്നും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിൻ. മോസ്‌കോയില്‍ നടന്ന വേള്‍ഡ് റഷ്യൻ പീപ്പിള്‍സ് കൗണ്‍സിലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .റഷ്യയിലെ ഓര്‍ത്തഡോക്സ് സഭയുടെ തലവൻ പാത്രിയാര്‍ക്കീസ് കിറില്‍ ആണ് സമ്മേളനം സംഘടിപ്പിച്ചത് 1990-കള്‍ മുതല്‍ റഷ്യയുടെ ജനനനിരക്ക് കുറയുകയാണ് എന്ന് പ്രസിഡന്റ് ഓർമ്മിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിന് ശേഷം രാജ്യത്ത് 300,000-ലധികം മരണങ്ങള്‍ ഉണ്ടായി. ജനസംഖ്യ വര്‍ദ്ധിപ്പിക്കുക എന്നത് വരുംദശകങ്ങളില്‍ ലക്ഷ്യമായിരിക്കുമെന്ന് […]
സതീഷ് കുമാർ വിശാഖപട്ടണം ഒരാഴ്ചയോളമായി കേരളത്തിലെ വാർത്താമാദ്ധ്യമങ്ങളിൽ നിറഞ്ഞുനിന്ന ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ ക്രൈം സ്റ്റോറിക്ക് താൽക്കാലിക വിരാമമായിരിക്കുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് കൊല്ലം ജില്ലയിലെ ഓയൂർ പൂയപ്പള്ളിയിൽ നിന്നും അബിഗേൽ എന്ന ആറു വയസ്സുകാരി പെൺകുട്ടിയെ കാറിൽ വന്ന ആരോ ചിലർ തട്ടിക്കൊണ്ടുപോയതായ വാർത്ത കേരളത്തെ ഇളക്കിമറിച്ചത്. സരിതയ്ക്കും സ്വപ്നക്കും ശേഷം വാർത്താചാനലുകൾക്ക് വീണു കിട്ടിയ ഒരു അമൂല്യനിധിയായിരുന്നു ഈ തട്ടിക്കൊണ്ടുപോകൽ വാർത്ത. ഒരു വർഷത്തോളം പ്ലാൻ ചെയ്തുകൊണ്ട് നടത്തിയ കുറ്റകൃത്യം എല്ലാ പഴുതുകളുമടച്ച് ഒരാഴ്ചക്കുള്ളിൽ തന്നെ […]
ന്യൂഡല്‍ഹി:ജന്‍വിശ്വാസ് ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നു. 19 മന്ത്രാലയങ്ങളിലായി 42 നിയമങ്ങളിലെ 183 വ്യവസ്ഥകള്‍ ഭേദഗതി ചെയ്തു . ലഘു നിയമലംഘനങ്ങള്‍ ക്രിമിനല്‍ക്കുറ്റമല്ലാതാക്കുന്ന തരത്തിലാണ് ഭേദഗതികള്‍. ഭേദഗതി ബില്‍ ഓഗസ്റ്റില്‍ കേന്ദ്ര സര്ക്കാർ വിജ്ഞാപനം ചെയ്തിരുന്നു. തടവുശിക്ഷ പരമാവധി ഒഴിവാക്കുകയും പിഴ ചുമത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നുമാണ് നിയമത്തിലെ നിര്‍ദേശം. 1940ലെ ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ആക്‌ട്, 1944ലെ പബ്ലിക് ഡെബ്റ്റ് ആക്‌ട്, 1948ലെ ഫാര്‍മസി ആക്‌ട്, 1952ലെ സിനിമറ്റോഗ്രാഫി ആക്‌ട്, 1957ലെ കോപ്പിറൈറ്റ് ആക്‌ട്, 1970ലെ പേറ്റന്റ്‌സ് […]
വാഷിംഗ്ടൻ : ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമലയായ ‘A23a’ അന്‍റാര്‍ട്ടിക്കയില്‍നിന്നു നീങ്ങുന്നു . 1980 മുതല്‍ സമുദ്രത്തിലുള്ള മഞ്ഞുമല ദിവസവും മൂന്നു മൈല്‍ എന്ന തോതില്‍ ഒഴുകുന്നതായി ഗവേഷകര്‍ പറഞ്ഞു. ഇത് സ്വാഭാവിക ചലനമാണെന്നും കാരണങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നുമാണു വെളിപ്പെടുത്തല്‍. A23a യുടെ വിസ്തീര്‍ണം 1,500 ചതുരശ്ര മൈല്‍ ആണ്. അതായത് വാഷിംഗ്ടണ്‍ ഡിസിയുടെ 20 ഇരട്ടിയിലധികം വലിപ്പം. 400 മീറ്ററിലേറെയാണ് കനം. വാഷിംഗ്ടണ്‍ സ്മാരകത്തിന്‍റെ ഉയരത്തിന്‍റെ ഇരട്ടിയിലേറെ കനം. 169.046 മീറ്റര്‍ ആണ് വാഷിംഗ്ടണ്‍ സ്മാരകത്തിന്‍റെ […]
സതീഷ് കുമാർ വിശാഖപട്ടണം നിത്യജീവിതത്തിൽ നമ്മൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു വാക്കാണ് നന്ദി. ആരെങ്കിലും ഒരു സഹായമോ ഉപകാരമോ ചെയ്തുതന്നാൽ നന്ദി പറയുക എന്നത് മനുഷ്യൻ ആർജ്ജിച്ചിട്ടുള്ള സംസ്ക്കാരത്തിന്റെ ഭാഗമാണ്. എന്നാൽ മനുഷ്യ ജീവിതത്തിന്റെ ആകെയുള്ള കണക്കെടുത്താൽ ആർക്കെല്ലാം നന്ദി പറയണമെന്നുള്ളത് ഇന്നും ഉത്തരം കിട്ടാത്ത ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു. ആ ചോദ്യത്തിന് വിപ്ലവാത്മകമായ ഒരു കാവ്യ പരിവേഷം നൽകിയത് കവിയും ഗാനരചയിതാവുമായ കോന്നിയൂർ ഭാസായിരുന്നു. 1992-ൽ പ്രദർശനത്തിനെത്തിയ “അഹം ” എന്ന മോഹൻലാൽ ചിത്രത്തിലാണ് […]
വാഷിംഗ്ടണ്‍: ചൈനയില്‍ പടര്‍ന്ന് പിടിക്കുന്ന ശ്വാസകോശ രോഗത്തിന് സമാനമായ രോഗം അമേരിക്കയിലെ ഒഹിയോയിലും. ചുമ, ശ്വാസതടസ്സം, നെഞ്ച് വേദന, കഫകെട്ട്, ക്ഷീണം തുടങ്ങിയവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണമായി കാണുന്നത്. ഏകദേശം 150 കുട്ടികളിലാണ് ന്യുമോണിയക്ക് സമാനമായ രോഗം കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗം കുട്ടികളും എട്ട് വയസ്സിന് താഴെയുള്ളവരാണ്. വൈറ്റ് ലംഗ് സിൻഡ്രോം എന്നാണ് രോഗത്തെ താത്കാലികമായി വിളിക്കുന്നത്. ഇൻഫ്‌ളുവൻസാ, കൊറോണ തുടങ്ങിയ രോഗങ്ങള്‍ കൂടിച്ചേര്‍ന്നാണ് ഈ ശ്വാസകോശ രോഗം രൂപപ്പെട്ടതെന്നാണ് സൂചന.
ടെല്‍ അവീവ്: ഇസ്രയേൽ ഗാസയിൽ കനത്ത വ്യോമാക്രമണം പുനരാരംഭിച്ചു. ഏഴു ദിവസത്തെ വെടിനിർത്തലിന് ശേഷമായിരുന്നു ബോംബിങ് . കുട്ടികൾ അടക്കം എട്ടു പലസ്തീനികൾ കൊല്ലപ്പെട്ടു. സമാധാന കരാർ ലംഘിച്ച് ഹമാസ് മിസൈൽ തൊടുത്തതുകൊണ്ടാണ് വീണ്ടും ആക്രമണം തുടങ്ങിയതെന്ന് ഇസ്രയേൽ വാദിക്കുന്നത്. വടക്കൻ ഗാസയിലും തെക്കൻ ഗാസയിലും നിരവധി കേന്ദ്രങ്ങളിൽ ഇസ്രയേലി യുദ്ധവിമാനങ്ങൾ ബോംബിട്ടു. കുട്ടികൾ അടക്കം നിരവധിപ്പേർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയമാണ് അറിയിച്ചത്. ഏഴു ദിവസത്തെ വെടിനിർത്തലിൽ ഹമാസിന്റെ പിടിയിലായിരുന്ന 110 ബന്ദികളാണ് മോചിപ്പിക്കപ്പെട്ടത്.ഇസ്രയേലി ജയിലുകളിൽ തടവിലായിരുന്ന […]
ന്യൂഡൽഹി: രാജസ്ഥാനിൽ ബിജെപിയും ഛത്തീഗഡിൽ കോൺഗ്രസും അധികാരം നേടുമെന്നാണു നിയമസഭാ തിരഞ്ഞെടുപ്പു സംബന്ധിച്ച എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നു. മധ്യപ്രദേശ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലെ ഫലങ്ങളും പുറത്തുവന്നു. മധ്യപ്രദേശിൽ കോൺഗ്രസും ബിജെപിയും തമ്മിൽ നല്ല പോരാട്ടമാകും. മധ്യപ്രദേശിൽ ബിജെപിക്ക് മുന്‍തൂക്കമെന്നാണ് റിപ്പബ്ലിക് ടിവിയുടെ പ്രവചനം. എന്നാൽ, ഇഞ്ചോടിഞ്ച് പോരാട്ടമെന്നാണ് മറ്റു എക്സിറ്റ് പോളുകൾ പറയുന്നത്.മിസോറമിൽ സോറം പീപ്പിൾ മൂവ്മെന്റ് ജയിക്കുമെന്നാണ് സൂചന. തെലങ്കാനയിൽ കോൺഗ്രസ്സിനാണ് മുൻതൂക്കം. മധ്യപ്രദേശിൽ , ബി ജെ പി നേടുമെന്ന് ഇന്ത്യ ടു […]
ന്യൂഡൽഹി : ഡോ. ഗോപിനാഥ് രവീന്ദ്രനെ കണ്ണൂർ സർവകലാശാല വൈസ് ചാൻസിലറായി പുനർനിയമിച്ചത് ചട്ടവിരുദ്ധമായിട്ടാണെന്ന് സുപ്രിം കോടതി വിധിച്ചു. ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ബാഹ്യശക്തികൾക്ക് വഴങ്ങിയെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. സംസ്ഥാന സര്‍ക്കാരിനെയു രൂക്ഷ ഭാഷയിൽ സുപ്രീംകോടതി വിമര്‍ശിച്ചു. പിണറായി വിജയൻ സർക്കാരിന്റെ ഇടപെടൽ നിയമന പ്രക്രിയയെ ദുസ്സഹമാക്കി. വിസിയുടെ പുനർ നിയമനം ചാൻസിലറിൻ്റെ അധികാരമാണ്. അതിൽ സർക്കാർ ഇടപെടൽ ഉണ്ടായെന്നും കോടതി വ്യക്തമാക്കി. വൈസ് ചാൻസലറുടെ പുനർ നിയമനം അട്ടിമറിയാണ്.സർക്കാരിന്റെ ഇടപെടലാണ് പുനർനിയമനം അട്ടിമറിച്ചതെന്നും കോടതി […]