കൊച്ചി : സി പി എം ഭരിക്കുന്ന ഇരിങ്ങാലക്കുട കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാക്കൾക്കെതിരെ കേസിലെ പ്രതിയായ വടക്കാഞ്ചേരിയിലെ സി പി എം നേതാവ് പിആർ അരവിന്ദാക്ഷൻ എൻഫോഴ്സ്മെൻ്റ് ഡയറക്റേററിനു ( ഇ ഡി )മൊഴി നൽകി. സിപിഎം നേതാക്കൾ പണം വാങ്ങിയെന്നാണ് മൊഴി. സതീഷ് കുമാറിന്റെ ജാമ്യപേക്ഷയിൽ വാദം കേൾക്കുന്നതിനിടെ ഇഡി സമർപ്പിച്ച മൊഴിയുടെ വിശദാംശംങ്ങളിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇടതുമുന്നണി കൺവീനർ കൂടിയായ ഇ.പി ജയരാജന് കേസിലെ പ്രതി പി […]
കൊച്ചി : ജാതിവ്യവസ്ഥയുടെ പീഡനങ്ങളെ എതിർത്ത് നേടിയ ജീവിതമായിരുന്നു അന്തരിച്ച സാമ്പത്തിക ശാസ്ത്ര വിദഗ്ധൻ ഡോക്ടർ കുഞ്ഞാമന്റേത് . ജാതിക്കോമരങ്ങൾ വേട്ടയാടിയ ബാല്യം അദ്ദേഹത്തിന്റെ ചിന്താസരണികളെ ആദ്യന്തം സ്വാധീനിച്ചിരുന്നു .’എതിര് ‘ എന്ന് പേരിട്ട ആത്മ കഥയിൽ അദ്ദേഹം എഴുതി… ” ഞങ്ങളുടെ സമുദായത്തിന്റെ ജോലി ഓലക്കുട ഉണ്ടാക്കലായിരുന്നു. ഉയർന്ന ജാതിക്കാരുടെ വീട്ടിൽ സദ്യയോ അടിയന്തിരമോ ഉണ്ടാകുമ്പോൾ വാഴയില മുറിച്ചുകൊടുക്കുന്നത് ഞങ്ങളാണ്. സദ്യകഴിഞ്ഞ എച്ചിലും ഞങ്ങളാണെടുക്കുക. ഞാനൊക്കെ എച്ചിൽ വലിയ ആർത്തിയോടെയാണ് എടുക്കുക, കളയാനല്ല, കഴിക്കാൻ. ഹൈസ്‌കൂളിൽ […]
കൊച്ചി : എനിക്കു പരിചയമുള്ളവരിൽ ഒരു യഥാർത്ഥ സ്കോളർ എന്ന് തോന്നിയിട്ടുള്ള അപൂർവം ചിലരിൽ ഒരാളാണ് കുഞ്ഞാമൻ. അക്കാദമിക് അംഗീകാരമല്ലാതെ മറ്റൊരു സ്ഥാനമാനങ്ങളിലും താല്പര്യമില്ലാതിരുന്ന ഒരാൾ. അതുപോലും അദ്ദേഹത്തിനു പലപ്പോഴും നിഷേധിക്കപ്പെട്ടു. അന്തരിച്ച പ്രമുഖ സാമ്പത്തിക വിദഗ്ധൻ സി. അച്യുതമേനോന്റെ മകൻ ഡോ. രാമൻകുട്ടി ഫേസ്ബുക്കിൽ എഴുതുന്നു . “പക്ഷേ എപ്പോഴും അദ്ദേഹത്തോടൊപ്പം അദ്ദേഹത്തിൻ്റെ പ്രിയപ്പെട്ട വിദ്യാർത്ഥികൾ ഉണ്ടായിരുന്നു എന്നതാണ് അദ്ദേഹത്തിൻ്റെ അദ്ധ്യാപകമികവിൻ്റെ പ്രത്യക്ഷതെളിവ്. ഒരു അധ്യാപകനു വേറൊരു അംഗീകാരവും ആവശ്യമില്ല.” ‘നമ്മുടെ നെൽകൃഷി ‘സബ്സിസ്റ്റൻസ് […]
സുല്‍ത്താന്‍ ബത്തേരി: റിപ്പോർട്ടർ ടി വി ഉടമകൾ പ്രതികളായ വയനാട് മുട്ടില്‍ മരംമുറിക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ജോസൂട്ടി അഗസ്റ്റിന്‍, ആന്‌റോ അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍ എന്നിവരെ മുഖ്യപ്രതികളാക്കി 84600 പേജുള്ള കുറ്റപത്രാണ് സമര്‍പ്പിച്ചത്. അനുബന്ധ കുറ്റപത്രം കൂടി നല്‍കും.മരംമുറി സംഘത്തെ സഹായിച്ചവര്‍ ഉള്‍പ്പെടെ 12 പ്രതികളാണ് ആകെയുള്ളത്.സുല്‍ത്താന്‍ ബത്തേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി വിവി ബെന്നി കുറ്റപത്രം സമര്‍പ്പിച്ചത്. മുട്ടില്‍ വില്ലേജില്‍നിന്ന് മാത്രം 15 കോടി രൂപയുടെ മരങ്ങളാണ് മുറിച്ചുമാറ്റിയത്. മുട്ടില്‍ […]
ന്യൂഡൽഹി: രാജ്യത്തെ കൂടുതല്‍ വിമാനത്താവളങ്ങള്‍ സ്വകാര്യ മേഖലക്ക് നല്‍കുകയാണെന്ന് കേന്ദ്ര സർക്കാർ പാർലമെൻ്റിൽ അറിയിച്ചു. കോഴിക്കോട് വിമാനത്താവളവും ഇതിൽ ഉൾപ്പെടും. 2025നുള്ളില്‍ രാജ്യത്തെ 25 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവത്ക്കരിക്കാൻ ആണ് ഉദ്ദേശ്യം. നേരത്തെ സ്വകാര്യ മേഖലയ്ക്ക് തിരുവനന്തപുരം , മംഗളൂരു വിമാനത്താവളങ്ങൾ കൈമാറിയിരുന്നു.
സതീഷ് കുമാർ വിശാഖപട്ടണം 1955 -ലാണ് പി സുബ്രഹ്മണ്യം നിർമ്മിച്ച് തിക്കുറിശ്ശി നായകനായി അഭിനയിച്ച “ഹരിശ്ചന്ദ്ര “എന്ന ചിത്രം പ്രദർശനത്തിനെത്തുന്നത്. ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ആകർഷണമായിരുന്നു കമുകറ പുരുഷോത്തമൻ പാടിയ “ആത്മവിദ്യാലയമേ…..” എന്ന തത്ത്വചിന്താപരമായ ഗാനം . 68 വർഷങ്ങൾ കഴിഞ്ഞിട്ടും മലയാള ചലച്ചിത്രസംഗീതലോകത്ത് ആത്മവിദ്യാലയം ഒരു കെടാവിളക്ക് പോലെ നിറഞ്ഞു കത്തിക്കൊണ്ടിരിക്കുകയാണ്. തിരുനയിനാർകുറിച്ചി എഴുതി ബ്രദർ ലക്ഷ്മൺ സംഗീതം പകർന്ന ഈ ഗാനം കമുകറ പുരുഷോത്തമൻ എന്ന ഗായകന്റെ മാസ്റ്റർപീസ് ആയിട്ടാണ് വിലയിരുത്തപ്പെടുന്നത്. പല ഗാനമേളകളിലും ശ്രോതാക്കളുടെ […]
കൊച്ചി : “ബാങ്കുകളിൽ നിന്നും, സുഹൃത്തുക്കളിൽ നിന്നും പണം വായ്പയായി കിട്ടാതെ വരുമ്പോൾ ലോൺ ആപ്പുകളെയും മറ്റും ആശ്രയിക്കും, അല്ലെങ്കിൽ കൊള്ളപ്പല്ലിശയ്ക്ക് പണം കടം വാങ്ങും. മറ്റുള്ളവർ നോക്കുമ്പോൾ ഇവരുടെ ജീവിതം അടിപൊളി ആയിരിക്കും. ദുരഭിമാനം കാരണം സ്വന്തമായി ഉള്ള വീടോ, സ്ഥലമോ മറ്റു ആസ്തികളോ വിൽക്കാനും ഇവർ തയാറാകില്ല” കടമെടുത്തു മുടിയുന്ന കേരളത്തിലെ മധ്യവർഗ മനുഷ്യരെക്കുറിച്ചു ജിതിൻ ജേക്കബ് ഫേസ്ബുക്കിലെഴുതുന്നു… ബ്രാൻഡഡ് സാധനങ്ങളോടുള്ള ഭ്രാന്ത് മലയാളിക്ക് കൂടി കൂടി വരികയാണ്. പണം ഉള്ളവൻ സാധാരണ വസ്ത്രങ്ങളും, […]
ന്യൂഡൽഹി : ജനങ്ങളെ സ്വാധീനിക്കുന്ന കാര്യത്തിൽ താൻ അജയ്യനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കൽ കൂടി തെളിയിച്ചു.മോദി പ്രഭാവവും ഹിന്ദുത്വയും ചേരുപടി ചേർത്തപ്പോൾ ബി ജെ പി നിയമസഭാ തിരഞ്ഞെടുപ്പുകളിൽ അനായാസം ജയിച്ചുകയറി. തിരഞ്ഞെടുപ്പില്‍ നാലില്‍ മൂന്ന് സംസ്ഥാനവും ബിജെപി കൈപ്പിടിയിലാക്കി. കോണ്‍ഗ്രസിനെ രാജസ്ഥാനും ചത്തീസ്ഗഢും കൈവിട്ടു.മധ്യപ്രദേശില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷവും കടന്നുള്ള വിജയത്തിലേക്ക് എത്തിയത് ബി ജെ പിയെ പോലും അമ്പരപ്പിച്ചു.രാജസ്ഥാനില്‍ അഞ്ച് വര്‍ഷം കൂടുമ്പോള്‍ ഭരണം മാറുന്നത് പതിവ് തുടര്‍ന്നു. മധ്യപ്രദേശിൽ ഇരുമുന്നണികളും ഇഞ്ചോടിഞ്ച് […]