Home > Articles posted by A K (Page 178)
FEATURE
on Dec 12, 2023

പെരുമ്പാവൂർ : നവകേരള സദസ്സ് ബസിനു നേരെ ഷൂസ് എറിഞ്ഞാല്‍ എങ്ങനെ വധശ്രമത്തിന് കേസ് എടുക്കാന്‍ കഴിയുമെന്ന് പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതി ചോദിച്ചു. നീതി എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്നും കോടതി പറഞ്ഞു നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ സംഭവത്തില്‍ പോലീസിനെതിരെ കോടതി രൂക്ഷ വിമര്‍ശനമുന്നയിക്കുകയും ചെയ്തു.ഓടക്കാലിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിന് നേരെ ഷൂ എറിഞ്ഞ കെഎസ് യൂ പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിച്ചതിനെതിരെയാണ് കോടതിയുടെ വിമര്‍ശനം. കേസിലെ പ്രതികളെ കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു കോടതി ഈ പരാമർശങ്ങൾ നടത്തിയത്. […]

FEATURE
on Dec 12, 2023

ന്യൂഡൽഹി: ജാർഖണ്ഡിൽ നിന്നുള്ള കോൺഗ്രസ് രാജ്യസഭാ എംപി: ധീരജ് പ്രസാദ് സാഹുവുമായി ബന്ധപ്പെട്ട കള്ളപ്പണ വേട്ടയിൽ 353.5 കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. അമ്പത് ബാങ്ക് ഉദ്യോഗസ്ഥർ 40 കൗണ്ടിംഗ് മെഷീനുകൾ ഉപയോ​ഗിച്ച് രാവും പകലുമില്ലാതെ അഞ്ച് ദിവസത്തെ പരിശ്രമത്തിനൊടുവിലാണ് നോട്ടെണ്ണൽ പൂർത്തിയാക്കിയത്.നാടൻ മദ്യവിൽപ്പനയിൽ നിന്ന് ലഭിച്ച കണക്കിൽപ്പെടാത്ത വരുമാനമാണെന്നാണ് ഇതെന്നണ് പ്രാഥമിക നി​ഗമനം. എംപിയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഒഡീഷ ആസ്ഥാനമായുള്ള ഡിസ്റ്റിലറിയിൽ നിന്നാണ് ഈ അനധികൃത പണം പിടിച്ചെടുത്തത്. രാജ്യത്തുതന്നെ പണമായി ഏറ്റവും […]

FEATURE
on Dec 11, 2023

ന്യൂഡൽഹി : ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത കളഞ്ഞ രാഷ്ട്രപതിയുടെ നടപടി സുപ്രീംകോടതി ശരിവെച്ചു. ഇതോടെ  ഇക്കാര്യത്തിൽ കടൂത്ത വിമർശനം കേട്ട കേന്ദ്ര സർക്കാരിനു ആശ്വാസമായി. പ്രത്യേക പരമാധികാരം ഇല്ലെന്നും 370 അനുച്ഛേദം താൽകാലികമായിരുന്നുവെന്നും സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വിധിച്ചു.എത്രയും വേഗം സംസ്ഥാന പദവി തിരികെ നൽകി തെരഞ്ഞെടുപ്പ് നടത്താനും കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. രണ്ട് ഉത്തരവുകളിലൂടെയാണ് രാഷ്ട്രപതി ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്. ആദ്യം 370 അനുച്ഛേദത്തിൽ ഭേദഗതി വരുത്തി ഭരണഘടന നിർമ്മാണ […]

FEATURE
on Dec 11, 2023

ന്യൂഡല്‍ഹി: കോവിഡ് രോഗം വീണ്ടും പടരുമ്പോൾ കേരളം കടുത്ത ആശങ്കയിലായി. രാജ്യത്ത് പുതുതായി 166 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോൾ അതിൽ ഭൂരിഭാഗവും കേരളത്തിൽ നിന്ന് ആണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍. രാജ്യത്തെ ആകെ സജീവ കേസുകളുടെ എണ്ണം 895 ആയി.സമീപകാലത്തെ പ്രതിദിന ശരാശരി കേസുകള്‍ ഏകദേശം 100 ആണ്. ഏറ്റവും പുതിയ കേസുകള്‍ പകര്‍ച്ചപ്പനി പോലുള്ള രോഗങ്ങള്‍ വര്‍ദ്ധിക്കുന്നത് ശൈത്യകാലവുമായി ബന്ധപ്പെട്ടാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കോവിഡ് ആരംഭിച്ചതിന് ശേഷം ഏറ്റവും കുറഞ്ഞ പ്രിതിദിന കേസുകള്‍ […]

FEATURE
on Dec 10, 2023

ന്യൂയോർക്ക് : ആർക്കും ആരുടെയും ചിത്രമെടുത്ത് ന​ഗ്ന ചിത്രങ്ങളും വീഡിയോകളും നിർമിച്ച് പ്രചരിപ്പിക്കാൻ സഹായിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് ആപ്പുകൾക്കും വെബ്സൈറ്റുകൾക്കും പ്രചാരമേറുന്നു. സെപ്റ്റംബറിൽ മാത്രം 24 ദശലക്ഷം പേർ ഇത്തരം വെബ്‌സൈറ്റുകൾ സന്ദർശിച്ചതായി സോഷ്യൽ നെറ്റ്‌വർക്ക് വിശകലന കമ്പനിയായ ഗ്രാഫിക്ക പറയുന്നു.വിപണന സാധ്യത കൂട്ടുന്നതിനായി ജനപ്രിയ സോഷ്യൽ നെറ്റ്‌വർക്കുകൾ ഉപയോഗിച്ചാണ് ഇതിൻ്റെ പ്രവർത്തനം. 2023 ആരംഭം മുതൽ, X, Reddit എന്നിവയുൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ ഇത്തരം ആപ്പുകളുടെ പരസ്യ ലിങ്കുകളുടെ എണ്ണം 2,400% ത്തിലധികം വർദ്ധിച്ചു.ഒരാളുടെ ചിത്രം […]

FEATURE
on Dec 10, 2023

സതീഷ് കുമാർ വിശാഖപട്ടണം  1985-ൽ ജോഷി സംവിധാനം ചെയ്ത്  മമ്മൂട്ടിയും സുമലതയും നായികാനായകന്മാരായി അഭിനയിച്ച “നിറക്കൂട്ട് ”  എന്ന ചലച്ചിത്രം പ്രിയവായനക്കാരുടെ ഓർമ്മയിൽ നിന്നും മാഞ്ഞുപോയിട്ടുണ്ടാകില്ലെന്ന് കരുതട്ടെ ….. മമ്മൂട്ടി എന്ന മലയാളത്തിന്റെ മഹാനടൻ ഒരു കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കുവേണ്ടി തന്റെ പ്രിയപ്പെട്ട മുടി മുഴുവൻ മുറിച്ചു കളഞ്ഞ്  മൊട്ടത്തലയുമായി പ്രത്യക്ഷപ്പെട്ടതിനാലാണ് ആ ചലച്ചിത്രം അന്ന്  വാർത്തകളിൽ നിറഞ്ഞു നിന്നത് .  ഈ   ചിത്രം ഇന്ന് ഓർമ്മിക്കപ്പെടുന്നത്  “പൂമാനമേ ഒരു  രാഗമേഘം  താ ……” എന്ന പൂവച്ചൽ ഖാദർ […]

FEATURE
on Dec 10, 2023

  ആർ. ഗോപാലകൃഷ്ണൻ🔸 ❝വരിക വരിക സഹജരേ, സഹന സമര സമയമായി…. കരളുറച്ചു, കൈകൾ കോർത്ത്‌, കാൽ നടയ്ക്കു പോക നാം!❞ സ്വാതന്ത്ര്യ സമരകാലത്ത് കേരളജനത ആവേശപൂർവ്വം പാടിനടന്ന ദേശഭക്തിഗാനം…. ഇന്നും സ്വാതന്ത്ര്യ ദിനത്തിന് പലപ്പോഴും ഇത് നാം ആലപിക്കാറുമുണ്ട്… ഈ ദേശഭക്തിഗാനം നാമെല്ലാം ഓർക്കുന്നുവെങ്കിലും, പക്ഷേ, അതെഴുതിയ അംശി നാരായണപ്പിള്ള വിസ്മൃതിയിലായി കഴിഞ്ഞിട്ടുണ്ട്… കോഴിക്കോട് വടകരയിൽ നിന്നും പയ്യന്നൂർ വരെ ഉപ്പ് സത്യഗ്രഹത്തിന്റെ ഭാഗമായി നടന്ന ജാഥയ്ക്ക് വേണ്ടിയാണ് അംശി ഈ ഗാനം രചിച്ചത്. ‘വീരപുത്രൻ’ […]

FEATURE
on Dec 10, 2023

കൊച്ചി : അമേരിക്ക, കാനഡ, യൂറോപ്പ് എന്നിവിടങ്ങളില്‍ ശക്തമായ കോവിഡ് അടുത്ത തരംഗമായി കേരളത്തിലേക്ക് വരാൻ സാധ്യത ഉണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) മുന്നറിയിപ്പ് നൽകുന്നു. പൊരുജനാരോഗ്യ വിഷയം സംബന്ധിച്ചുള്ള യോഗത്തിലാണ് ഈ വിലയിരുത്തൽ. നവംബര്‍ മാസം രാജഗിരി ആശുപത്രിയില്‍ നടത്തിയ 141 കോവിഡ് ടെസ്റ്റുകളില്‍ പത്തെണ്ണം പോസിറ്റീവായി, അതായത് 7.1 %. കഴിഞ്ഞ മാസം ഇത് വെറും രണ്ടു ശതമാനവും ഓഗസ്റ്റില്‍ ഒരു ശതമാനവും ആയിരുന്നു എന്ന് ഡോ. സണ്ണി പി. ഓരത്തേല്‍ അറിയിച്ചു. […]