ആർ. ഗോപാലകൃഷ്ണൻ ‘പെരുന്തച്ചൻ’ എന്ന ഒരൊറ്റ ചിത്രത്തിലൂടെ മലയാള സിനിമയില്‍ ലബ്ധപ്രതിഷ്ഠ നേടിയ സംവിധായകൻ അജയൻ. അദ്ദേഹം വിട പറഞ്ഞിട്ട് ഇന്ന് അഞ്ചുവർഷമാകുന്നു. നാടകകൃത്തും തിരക്കഥാകൃത്തും നാടക-ചലച്ചിത്ര സംവിധായകനും ആയിരുന്ന തോപ്പില്‍ ഭാസിയുടെ മൂത്ത മകനായ അജയന്‍, ‘പെരുന്തച്ചന്‍’ എന്ന ഒറ്റ ചിത്രത്തിലൂടെ സംവിധാന മികവ് തെളിയിച്ച കലാകാരനായിരുന്നു. തോപ്പില്‍ഭാസി എന്ന അതുല്യ പ്രതിഭയുടെ മകന്‍ എന്ന മേല്‍വിലാസത്തിനപ്പുറത്തേക്ക് സ്വയം പ്രകാശിതമായ ഒരു പ്രതിഭാവാഗ്‌ദാനം: അത് വേണ്ടത്ര സംഭാവനകൾ നൽകിയില്ല എന്ന നിരാശയെ നമുക്കുള്ളൂ. 🌍 ജനനം, […]
ന്യൂഡല്‍ഹി: പാര്‍മെന്റ് ആക്രമണത്തിന്റെ വാര്‍ഷിക ദിനത്തിൽ പുതിയ പാര്‍ലമെന്റിൽ വലിയ സുരക്ഷാ വീഴ്ച. ലോക്സഭാ നടപടികള്‍ നടക്കുന്നതിനിടെ രണ്ട് പേര്‍ സന്ദര്‍ശക ഗാലറിയില്‍ നിന്ന് താഴേക്ക് ചാടി സ്പ്രേ പ്രയോഗിച്ചു.ശൂന്യവേള നടക്കുന്നതിനിടെയാണ് സംഭവം. ഇവര്‍ സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്തു. ഏകാധിപത്യം അനുവദിക്കില്ല എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു പ്രതിഷേധക്കാർ ചാടിവീണത്. താനാശാഹീ നഹീ ചലേഗി എന്നാണ് ഇവർ മുദ്രാവാക്യമുയർത്തിയത്.ദിവസങ്ങള്‍ക്ക് മുമ്പ് സിഖ് സംഘടനകള്‍ പാര്‍ലമെന്റ് ആക്രമിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു. എം.പിമാരുടെ ഇരിപ്പിടത്തിന് മുന്നിലുള്ള മേശമേല്‍ നിന്നുകൊണ്ട് മുദ്രാവാദ്യം […]
കെ. ഗോപാലകൃഷ്ണൻ ചില പ്രതീക്ഷകൾ സാക്ഷാത്കരിക്കപ്പെട്ടു. ചില സ്വപ്നങ്ങൾ അവശേഷിക്കുന്നു. ചില പദ്ധതികൾ അനിശ്ചിതത്വത്തിലാണ്. ഇന്ത്യയുടെ വടക്കും വടക്ക്-കിഴക്കും തെക്കുമായി നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ പാർട്ടികൾ കഴിഞ്ഞ കുറച്ചു മാസങ്ങളായി നടത്തിയ പദ്ധതികളുടെയും പരിപാടികളുടെയും ഫലമിതാണ്. ഒരുപക്ഷേ, പ്രതീക്ഷകളും സ്വപ്നങ്ങളും പദ്ധതികളും വിജയിക്കുന്നതിന്, ഐക്യവും ചില താത്പര്യങ്ങൾ ത്യജിക്കാനുള്ള സന്നദ്ധതയും കൂടുതൽ ആവശ്യമാണ്. എല്ലാറ്റിനുമുപരി, ജനാധിപത്യത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗം വിജയവും പരാജയവുമാണ്. ചുരുക്കിപ്പറഞ്ഞാൽ, അടുത്ത അഞ്ച് വർഷത്തേക്കുള്ള ഭരണാധികാരികളെ തെരഞ്ഞെടുക്കാനുള്ള സമീപകാല ശ്രമങ്ങളുടെ […]
എസ്. ശ്രീകണ്ഠൻ പിണറായിസത്തിൽ കാനം അഴകുഴമ്പായോ?. സിപിഐ സെക്രട്ടറി പദത്തിൽ കാനം ശോഭിച്ചോ മങ്ങിയോ?. എന്താണ് പൊതുജന വിവക്ഷ?. മരണം കണക്കെടുപ്പിൻ്റെ സമയമല്ലെന്ന് പറഞ്ഞ് വിമർശിച്ചേക്കാം. പക്ഷെ, മരണം വെറും സ്തുതി പാടാനുള്ളതാണോ?. ആകാശത്തേക്ക് മുഷ്ടി ചുരുട്ടി നാലേറ്. അതു കൊണ്ടായോ കമ്യൂണിസം. കാനത്തെ പ്രൊഫൈലു ചെയ്ത മാധ്യമങ്ങൾ ഈ കണക്കെടുപ്പ് ശരിയാംവണ്ണം നടത്തിയോ?. അക്കാദമിക താൽപ്പര്യത്തോടെ രാഷ്ട്രീയം നിരീക്ഷിക്കുന്നവർക്ക് എല്ലാം ബോദ്ധ്യമായിട്ടുണ്ടാവും. നിയമസഭാ സാമാജികനായി, വർഗ ബഹുജന സംഘടനകളുടെ നേതൃതലത്തിൽ ഒക്കെ കാട്ടിയ വീറും ഉശിരും […]
സതീഷ് കുമാർ വിശാഖപട്ടണം ഒരു സിനിമ ബോക്സോഫീസിൽ വമ്പൻ വിജയം കൈവരിച്ചാൽ മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നത് സ്വാഭാവികമാണല്ലോ …? ഇത്തരം ചിത്രങ്ങളിൽ അതാതു ഭാഷകളിലെ മാർക്കറ്റ് വാല്യൂ ഉള്ള നായികാനായകന്മാരായിരിക്കും അഭിനയിക്കുക . എന്നാൽ ഒരു ഭാഷയിൽ വൻവിജയം നേടിയ ചിത്രത്തിലെ നായിക എല്ലാ ഭാഷകളിലും അതേ കഥാപാത്രത്തെ അവതരിപ്പിച്ച് വലിയ വിജയം നേടിയെടുത്ത ചരിത്രവും നമുക്ക് അപരിചിതമല്ല. 1974-ൽ മഞ്ഞിലാസിന്റെ ബാനറിൽ എം ഓ ജോസഫ് നിർമ്മിച്ച് കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത് ലക്ഷ്മി […]
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നേരെയുള്ള എസ് എഫ് ഐ പ്രതിഷേധം സ്റ്റേറ്റിനെതിരായ കുറ്റകൃത്യമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. ഗവര്‍ണറുടെ വാഹനത്തിന് കേടുപാടുണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്. വാഹനത്തിന് 76,357 രൂപയുടെ കേടുപാടുണ്ടായെന്നാണ് പറയുന്നത്. ഗവര്‍ണറെ തടഞ്ഞ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കന്റോണ്‍മെന്റ് പൊലീസ് കൂടുതല്‍ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.ഐപിസി 143 , 147, 149, 283, 353 വകുപ്പുകള്‍ പ്രകാരമാണ് ഈ നടപടി. ഗവര്‍ണറുടെ ആവശ്യപ്രകാരമാണ് ഐ.പി.സി 124 അനുസരിച്ചു കേസെടുത്തതതെന്നാണ് സുചന.ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും നേരെ അതിക്രമം ഉണ്ടായാല്‍ ഈ […]
സതീഷ് കുമാർ വിശാഖപട്ടണം കായംകുളം കേരള ആർട്ട്സ് ക്ലബ്ബിന്റെ “രാമരാജ്യം “എന്ന നാടകം കണ്ടുകൊണ്ടിരിക്കുകയായിരുന്നു പ്രശസ്ത മലയാള സാഹിത്യകാരനായ മലയാറ്റൂർ രാമകൃഷ്ണനും പത്നി വേണിയും . നാടകത്തിലെ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടനെ വേണിക്ക് വളരെ ഇഷ്ടമായി. ഏതാണ്ട് ഇതേ സമയത്തായിരുന്നു മലയാറ്റൂർ കഥയെഴുതി പി. എൻ. മേനോൻ സംവിധാനം ചെയ്യുന്ന “ഗായത്രി “എന്ന സിനിമയുടെ പ്രാരംഭ ജോലികൾ നടന്നുകൊണ്ടിരുന്നത്. ഗായത്രിയിലെ രാജാമണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുവാൻ അവർ ഒരു പുതുമുഖത്തെ അന്വേഷിച്ചു കൊണ്ടിരിക്കുന്നു. മലയാറ്റൂരിന്റെ […]