Home > Articles posted by A K (Page 175)
FEATURE
on Oct 1, 2023

കൊച്ചി: കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ (91) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ കൊച്ചിയിലായിരുന്നു അന്ത്യം.  കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സ്ഥാപകാംഗവും ചെയര്‍മാനുമായിരുന്നു.പുതിയ പുസ്തകം ‘സൗഖ്യം’ പ്രസിദ്ധീകരിക്കാനിരിക്കെയാണ് അന്ത്യം. ആറ്റിങ്ങല്‍ വീരളത്ത് മഠത്തില്‍ സുബ്ബരായന്‍ പോറ്റിയുടെയും കൃഷ്ണമ്മാളിന്റെയും മകനായി 1932-ലായിരുന്നു ജനനം. എസ്. സുകുമാരന്‍ പോറ്റി എന്നാണ് യഥാര്‍ഥ പേര്. അച്ഛന്‍ തമ്പാനൂര്‍ സുബ്രഹ്മണ്യക്ഷേത്രത്തില്‍ ശാന്തിക്കാരനായിരുന്നു. ആറുമക്കളില്‍ മൂന്നാണും മൂന്ന് പെണ്ണും. ആണ്‍മക്കളില്‍ മൂത്തയാളായിരുന്നു സുകുമാര്‍. മലയാളനാട് വാരികയിലെ ‘കഷായം” എന്ന പംക്തിയിലൂടെ വായനക്കാരെ ചിരിയുടെ ഉത്സവത്തിലേക്ക് കൂട്ടിക്കൊണ്ടുപോയ […]

FEATURE
on Oct 1, 2023

കൊച്ചി: പേരിടുന്നതിനെ ചൊല്ലി മാതാപിതാക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കുട്ടിക്ക് പേരിട്ട് ഹൈക്കോടതി. താന്‍ നിര്‍ദേശിച്ച പേരില്‍ ജനന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ ഭര്‍ത്താവിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് മാതാവ് കുടുംബ കോടതിയെ സമീപിച്ചു. ജനന സര്‍ട്ടിഫിക്കറ്റിനായി മാതാപിതാക്കള്‍ ആലുവ നഗരസഭ സെക്രട്ടറിയെ സമീപിക്കാന്‍ കുടുംബ കോടതി ഉത്തരവിട്ടെങ്കിലും ഇതിന് ഇരുവരും കൂട്ടാക്കിയില്ല. തുടര്‍ന്നാണ് ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനക്കെത്തിയത്. പ്രശ്‌ന പരിഹാരത്തിന് കാത്ത് നില്‍ക്കുന്നത് കുട്ടിക്ക് പേരിടുന്നത് അനന്തമായി വൈകിപ്പിക്കുമെന്നും ഇത് കുട്ടിയുടെ താല്‍പര്യത്തിനും ക്ഷേമത്തിനും വിരുദ്ധമാകുമെന്നും വിലയിരുത്തി പ്രത്യേകാധികാരം […]

FEATURE
on Oct 1, 2023

കൊച്ചി : നിയമനത്തിന് പണം വാങ്ങിയെന്ന ആരോപണത്തില്‍  തനിക്കെതിരെ മന്ത്രിയുടെ പഴ്സനല്‍ സ് സ്റ്റാഫ് പരാതിനല്‍കിയതിനെതിരെ പരാതിക്കാരൻ ഹരിദാസന്‍ രംഗത്ത്. അവര്‍ ചെയ്യുന്നത് എന്തെന്ന് അവര്‍തന്നെ മനസിലാക്കട്ടെ. ഉപ്പുതിന്നുന്നവന്‍ വെള്ളംകുടിക്കുമെന്ന് മന്ത്രിയുടെ പി.എസ്. പറഞ്ഞു. ഏപ്രില്‍ 9ന് അഖിലിനെ കാണാന്‍ പോയെങ്കിലും കാണാന്‍ കഴി‍ഞ്ഞില്ല.  പി.എസ് പറഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്തിയാല്‍ മന്ത്രിക്ക് ക്ഷീണമാകും. പൊലീസില്‍ പരാതിപ്പെടില്ല. സംഭവത്തിന്റെ ഉത്തരവാദിത്തം മന്ത്രിയുടെ ഓഫീസിനാണ്. അഖില്‍ മന്ത്രിയുടെ ഓഫിസില്‍നിന്ന് ഇറങ്ങിവന്നാണ് പണംവാങ്ങിയതെന്നും ഹരിദാസന്‍ ആരോപിച്ചു.  ഹോമിയോ ഡോക്ടറായ മകന്‍റെ ഭാര്യക്ക് […]

FEATURE
on Oct 1, 2023

ഭോപാല്‍: തിരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി. എം.പിമാര്‍ക്കുപകരം രാജ്യത്ത് നിയമങ്ങള്‍ ഉണ്ടാക്കുന്നത് ആര്‍.എസ്.എസും കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചേര്‍ന്നാണെന്ന് രാഹുല്‍ഗാന്ധി. പ്രധാനവിഷയങ്ങളില്‍നിന്ന് ജനശ്രദ്ധതിരിക്കുകയെന്ന ജോലിയാണ് കേന്ദ്രസര്‍ക്കാരിന് ആര്‍.എസ്.എസ്. നല്‍കിയിട്ടുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശില്‍ ജന്‍ ആക്രോശ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് പോരാട്ടം രണ്ട് ആശയങ്ങള്‍ തമ്മിലാണ്. അതിന്റെ ഒരുഭാഗത്ത് കോണ്‍ഗ്രസും മറ്റൊരു ഭാഗത്ത് ആര്‍.എസ്.എസും ബി.ജെ.പിയുമാണ്. ഒരുവശത്ത് ഗാന്ധിജിയും മറ്റൊരു വശത്ത് ഗോഡ്‌സേയും. വിദ്വേഷത്തിനും അക്രമണത്തിനും അഹങ്കാരത്തിനുമെതിരെ പോരാടുന്നത് സ്‌നേഹവും ബഹുമാനവും സാഹോദര്യവുമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. […]

FEATURE
on Sep 30, 2023

ലണ്ടൻ:   യു കെയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ വിക്രം ദൊരൈസ്വാമിയെ ഖാലിസ്ഥാൻ അനുകൂലികൾ ത‌ടഞ്ഞു. സ്‌കോട്ട്‌ലന്റിലെ ഒരു ഗുരുദ്വാരയിൽ ഹൈക്കമ്മീഷണർ പ്രവേശിക്കാനൊരുങ്ങവെയാണ് ഒരുകൂട്ടം തീവ്ര ബ്രിട്ടീഷ് സിഖ് വിഭാഗക്കാർ വിക്രം ദൊരൈസ്വാമിയെ തടഞ്ഞത്. ദൊരൈസ്വാമിയ്‌ക്ക് ഗുരുദ്വാരയിലേക്ക് സ്വാഗതം ഇല്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു. ഗ്ളാസ്‌ഗോ ഗുരുദ്വാര കമ്മിറ്റിയുമായി ദൊരൈസ്വാമി കൂടിക്കാഴ്‌ചതീരുമാനിച്ചിരുന്നെന്നും അതിന് അനുവദിക്കില്ലെന്നുമാണ് ചില പ്രതിഷേധക്കർ അഭിപ്രായപ്പെട്ടത്. ഇന്ത്യക്കാരെ യു കെയിൽ ഗുരുദ്വാരകളിൽ പ്രവേശിപ്പിക്കില്ലെന്നാണ് തടഞ്ഞവരുടെ വാദം. സംഭവത്തിൽ വിദേശകാര്യ മന്ത്രാലയമോ യു കെയിലെ ഇന്ത്യൻ ഹൈക്കമ്മീഷനോ ഇതുവരെ പ്രതികരിച്ചിട്ടില്ല. […]

FEATURE
on Sep 30, 2023

തൊടുപുഴ: മൂന്നാറില്‍ അനധികൃത കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ദൗത്യസംഘം വരുന്നതില്‍ എതിര്‍പ്പില്ലെന്ന് എം.എം.മണി എംഎല്‍എ.  കാലങ്ങളായി ഇവിടെ ജീവിക്കുന്നവരുടെ മെക്കിട്ടു കേറാനാണു പരിപാടി എങ്കില്‍ ഏതു ദൗത്യസംഘമായാലും ചെറുക്കുക തന്നെ ചെയ്യും. അനധികൃതമായി ഭൂമി കയ്യേറിയിട്ടുണ്ടെങ്കില്‍ പരിശോധിക്കട്ടെ. അതിനു തടസം നില്‍ക്കേണ്ട കാര്യമില്ല. ദൗത്യസംഘത്തെ വച്ചതില്‍ ഭയപ്പാടില്ല. നിയമപരമല്ലാതെ രാഷ്ട്രീയ ലക്ഷ്യം വച്ച് എന്തെങ്കിലും ചെയ്യാന്‍ വന്നാല്‍ ദൗത്യസംഘത്തെ തുരത്തുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും എം.എം.മണി പറഞ്ഞു.  ഇടുക്കിയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനു ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക ദൗത്യസംഘം […]

FEATURE
on Sep 30, 2023

കൊച്ചി:ഇ ഡി യുടെ കയ്യിൽപെട്ട സി പി എം സംസ്ഥാന സമിതി അംഗം എംകെ കണ്ണനെ പരിഹസിച്ചു നടൻ ജോയ് മാത്യു ഫേസ്ബുക്കിൽ.  “ബാങ്ക് വിപ്ലവകാരികൾക്ക് വിറയൽ വരുമ്പോൾ ഇങ്ങേരെ ഓർത്താൽ മതി ,വിറയൽ മാറും” ജോയ് മാത്യു  തുടരുന്നു . അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് പോസ്റ്റിനു ചുവട്ടിൽ. ” അടിയന്തരാവസ്ഥയിൽ അകത്തു കിടന്ന ആളാണ്. …പിന്നെ ആണ് ED ….പിന്നെ തളർച്ച പോസ്റ്റ്‌ കോവിഡ് സിന്ഡ്രോമ് ആണ്. …വാക്‌സിന് പകരം ക്യാപ്‌സുൽ ആണ് എടുത്തത് […]

FEATURE
on Sep 30, 2023

ചെന്നൈ :  കാട്ടുകൊള്ളക്കാരൻ വീരപ്പനെ പിടികൂടാനുള്ള ദൗത്യത്തിനിടെ ഉദ്യോഗസ്ഥർ ബലാത്സംഗം ചെയ്ത സ്ത്രീകൾക്ക് ഒടുവിൽ നീതി. വാചാതി കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ അപ്പീൽ മദ്രാസ് ഹൈക്കോടതി വെള്ളിയാഴ്ച തള്ളി. .4 ഐഎഫ്എസുകാരടക്കം വനംവകുപ്പിലെ 126 പേർ, പൊലീസിലെ 84, റവന്യൂ വകുപ്പിലെ 5 ഉദ്യോഗസ്ഥരാണു കേസിലെ പ്രതികൾ. സംഭവം നടന്ന് രണ്ടു പതിറ്റാണ്ടിനു ശേഷം 2011 സെപ്റ്റംബറിലാണു പ്രതികൾ കുറ്റക്കാരാണെന്ന് വിചാരണക്കോടതി കണ്ടെത്തിയത്.  2011 മുതൽ പ്രതികൾ നൽകിയ അപ്പീലുകൾ തള്ളി ജസ്റ്റിസ് പി.വേൽമുരുകനാണ് വിധി പ്രസ്താവിച്ചത്. […]

FEATURE
on Sep 30, 2023

തിരുവനന്തപുരം∙ കരുവന്നൂർ സഹകരണ ബാങ്കിലെ സാമ്പത്തിക തട്ടിപ്പിൽ പ്രശ്ന പരിഹാരത്തിനായി എകെജി സെന്ററിൽ യോഗം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കേരള ബാങ്ക് വൈസ് ചെയർമാൻ എം.കെ.കണ്ണനും പങ്കെടുക്കുന്നുണ്ട്. ബാങ്കുമായി ബന്ധപ്പെട്ട തട്ടിപ്പു കേസുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ശക്തമാകുന്ന സാഹചര്യത്തിലാണ് യോഗം.പണം നഷ്ടപ്പെട്ടവർക്ക് തുക തിരികെ നൽകി ജനരോഷം തണുപ്പിക്കാനാണ് ശ്രമം. കേരള ബാങ്കിൽനിന്ന് 50 കോടിയോളം രൂപ കരുവന്നൂർ തട്ടിപ്പിന് ഇരയായവർക്ക് നൽകാനായി കൈമാറാൻ ആലോചിക്കുന്നുണ്ട്. ഇക്കാര്യം ആലോചനയിലുണ്ടെന്ന് എം.കെ.കണ്ണൻ […]

FEATURE
on Sep 30, 2023

ഹൈദരാബാദ്: ലോകത്തിലെ ഏറ്റവും നീളം കൂടിയ ഫാക്ടറിയുമായി കിറ്റെക്‌സ് എത്തുകയാണെന്ന് മാനേജിംഗ് ഡയറക്ടര്‍ സാബു എം.ജേക്കബ്. തെലങ്കാന വ്യവസായ മന്ത്രി കെടി രാമറാവു സീതാരാംപൂരില്‍ പുതിയ ഫാക്ടറിയുടെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചെന്ന് സാബു അറിയിച്ചു. ‘സീതാരാംപൂരില്‍ മൂന്നര കിലോ മീറ്റര്‍ നീളമുള്ള ഫൈബര്‍-ടു-അപ്പരല്‍ നിര്‍മ്മാണ കേന്ദ്രമാണ് ഒരുക്കുന്നത്. 1.2 കിലോമീറ്റര്‍ വീതം നീളമുള്ള മൂന്നു ഫാക്ടറികളാണ് നിര്‍മ്മിക്കുന്നത്.’ ഫാക്ടറിക്ക് മറ്റു സൗകര്യങ്ങള്‍ ഉള്‍പ്പെടെ 4.5 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണം വരുമെന്ന് സാബു ജേക്കബ് പറഞ്ഞു. ‘ടെക്‌സാസിലെ ടെസ്ലയുടെ […]