Home > Articles posted by A K (Page 174)
FEATURE
on Oct 1, 2023

കൊച്ചി: കോടിയേരിവിടപറഞ്ഞിട്ട് ഒരു വര്‍ഷം തികയുമ്പോള്‍, അച്ഛനെ കുറിച്ച് മകന്‍ ബിനീഷ്  എഴുതിയ വികാര നിര്‍ഭരമായ  കുറിപ്പ് ശ്രദ്ധേയമായി . പാർട്ടി സഖാക്കളോട് ഒരു പാർട്ടിക്കാരൻ എങ്ങനെ പെരുമാറണം എന്നതിൽ ഒരു പാഠപുസ്തകം തന്നെയായിരുന്നു അച്ഛൻ. ഞങ്ങളെക്കാളും സ്നേഹിച്ചതും ഇഷ്ടപ്പെട്ടതും പാർട്ടിയെയാണ്. പ്രസ്ഥാനമാണ് വലുത് എന്ത് പ്രതിസന്ധികളും താൽക്കാലികമാണ് ഇതെല്ലാം പാർട്ടി അതിജീവിക്കും എന്ന് പറയും .പോയിട്ട് 365 ദിവസത്തെ ദൈർഘ്യമാവുന്നു..അച്ഛനെ കുറിച്ച് ഓര്‍ക്കാത്ത ഒരു ദിവസമോ നിമിഷമോ ഉണ്ടായിട്ടില്ല എന്നതാണ് സത്യമെന്നും ബിനീഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. […]

FEATURE
on Oct 1, 2023

കൊച്ചി: കരുവന്നൂര്‍ സഹകരണ  ബാങ്കിന്റെ സോഫ്‌റ്റ്വെയറില്‍ അടക്കം മാറ്റം വരുത്തിയാണ് തട്ടിപ്പ് നടത്തിയതെന്നു റിപ്പോർട്ട് . വളരെ കുറച്ച് പേര്‍ മാത്രം നിയന്ത്രിച്ചിരുന്ന സോഫ്റ്റ് വെയറിന്റെ അഡ്മിനായി 21 പേരെ നിയമിക്കുകയും സോഫ്റ്റ് വെയറിന്റെ പ്രവര്‍ത്തനം 24 മണിക്കൂറാക്കി വര്‍ദ്ധിപ്പിക്കുകയും ചെയ്തുവെന്ന് ഇഡി കണ്ടെത്തി.  കരുതലോടെ മാത്രം പ്രവര്‍ത്തിപ്പിക്കേണ്ട ബാങ്ക് സോഫ്റ്റ് വെയറില്‍ വിരമിച്ച ഉദ്യോഗസ്ഥര്‍ക്കും സ്വീപ്പര്‍ക്കും വരെ ‘ അഡ്മിൻ ‘ സ്ഥാനം നൽകി  എന്നാണ് കണ്ടെത്തിയിരിക്കുന്നത്. തട്ടിപ്പ് നടത്താന്‍ സോഫ്റ്റ് വെയറില്‍ വന്‍ ക്രമക്കേടുകളാണ് […]

FEATURE
on Oct 1, 2023

കണ്ണൂർ: ആന പ്രേമികൾ ഇടപെട്ടില്ലായിരുന്നുവെങ്കിൽ അരിക്കൊമ്പൻ കേരളത്തിലെ കാട്ടിൽ ജീവിക്കുമായിരുന്നുവെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. കഴിഞ്ഞദിവസം ആറളം വളയംചാലിൽ നടന്ന ആനമതിൽ നിർമാണ ഉദ്ഘാടന ചടങ്ങിലായിരുന്നു മന്ത്രിയുടെ പരാമർശം. വനംവകുപ്പ് നടപ്പിലാക്കുന്ന ഉപജീവന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ‘അരിക്കൊമ്പൻ മര്യാദയ്ക്ക് കേരളത്തിൽ ജീവിച്ചിരുന്ന ആനയായിരുന്നു. ആനയെ ആവശ്യമുള്ളവർ ഏറെയുണ്ട്. ഏറ്റവും ആവശ്യമുള്ളത് ദേവസ്വം മന്ത്രിക്കാണ്. എത്ര കാശ് വേണമെങ്കിലും തരാമെന്ന് ദേവസ്വം മന്ത്രി പറഞ്ഞതാണ്. നല്ല പദ്ധതികൾക്ക് തുരങ്കം വയ്ക്കുന്ന ആനപ്രേമികൾ എന്ന […]

FEATURE
on Oct 1, 2023

കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, വൈദ്യുതത്തൂണില്‍ ബി.ജെ.പി.യുടെ പോസ്റ്റര്‍ പതിച്ച യുവാവിന്റെ പേരില്‍ വിവിധ വകുപ്പുകള്‍പ്രകാരം പോലീസ് എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. 2015 ഒക്ടോബര്‍ 10-നായിരുന്നു സംഭവം.ഉദ്യോഗസ്ഥന് സാമാന്യബോധം വേണം. ഇത്തരത്തില്‍ കേസെടുക്കുന്ന പോലീസ് ഓഫീസര്‍മാര്‍ക്ക് റിഫ്രെഷ്മെന്റ് ക്ലാസ് നടത്തേണ്ടത് അനിവാര്യമാണെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. കുന്ദംകുളം പോലീസ് രജിസ്റ്റര്‍ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കാണിപ്പയ്യൂര്‍ സ്വദേശി രോഹിത് കൃഷ്ണ ഫയല്‍ചെയ്ത ഹര്‍ജി അനുവദിച്ചാണ് ഉത്തരവ്.നിയമം അറിയാമെന്നുപറഞ്ഞിട്ട് കാര്യമില്ലെന്ന് ഓര്‍മിപ്പിച്ച കോടതി, ‘വിദ്യകൊണ്ടറിയേണ്ടതറിയാതെ […]

FEATURE
on Oct 1, 2023

കണ്ണൂര്‍: കേന്ദ്ര ഏജന്‍സികള്‍ സഹകരണ ബാങ്കുകളില്‍ വ്യാപകമായി അന്വേഷണം നടത്തുന്നത് ആ മേഖലയെ തളര്‍ത്തുമെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. സഹകരണ മേഖലിലെ പ്രതിസന്ധി സംബന്ധിച്ച് യുഡിഎഫിലെ സഹകാരികളുടെ യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. കരുവന്നൂരില്‍ നിക്ഷേപകര്‍ക്ക് പണം തിരിച്ച് നല്‍കുന്നതിനാവശ്യമായ നടപടി സര്‍ക്കാര്‍ എടുക്കുന്നില്ല. നിക്ഷേപകര്‍ കരഞ്ഞു നടക്കുകയാണ്. അഴിമതിയോട് സഹകരിക്കാനോ അതിനെ ന്യായീകരിക്കാനോ കഴിയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ‘സഹകരണ മേഖലക്ക് വരുന്ന പ്രയാസങ്ങള്‍ സംബന്ധിച്ച് ആലോചിക്കാനാണ് നാലാം തിയതി […]

FEATURE
on Oct 1, 2023

കൊച്ചി: ഗൂഗിൾ മാപ്പുനോക്കി അഞ്ചംഗ സംഘം സഞ്ചരിച്ച കാർ നിറഞ്ഞൊഴുകുകയായിരുന്ന പുഴയിലേക്ക് വീണ് രണ്ട് യുവ ഡോക്ടർമാർ മരിച്ചു. മൂന്നുപേരെ നാട്ടുകാർ രക്ഷപ്പെടുത്തി. കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരായ അദ്വൈത്, അജ്മല്‍ എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മെഡിക്കൽ വിദ്യാർത്ഥിനിയും നേഴ്സുമടക്കമുള്ള മൂന്നുപേരെയാണ് രക്ഷപ്പെടുത്തിയത്. ആശുപത്രിയിൽ ചികിത്സയിലുള്ള ഇവരുടെ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. രാത്രി പന്ത്രണ്ടരയോടെ എറണാകുളം ഗോതുരുത്ത് കടൽവാതുരുത്തിലാണ് അപകടം ഉണ്ടായത്. കൊച്ചിയിൽ പാർട്ടി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം എന്നാണ് റിപ്പോർട് . വഴി പരിചയമില്ലാതിരുന്നതിനാൽ ഗൂഗിൾ […]

FEATURE
on Oct 1, 2023

ദില്ലി : രണ്ടായിരം രൂപ നോട്ട് മാറ്റി വാങ്ങാനുള്ള തീയതി റിസർവ് ബാങ്ക് ഒരാഴ്ച കൂടി നീട്ടി,​ ഒക്ടോബർ ഏഴുവരെ നോട്ട് മാറ്റി വാങ്ങാമെന്ന് റിസർവ് ബാങ്ക് അറിയിച്ചു. വിദേശത്തുള്ള ഇന്ത്യക്കാരുടെ സൗകര്യം കൂടി കണക്കിലെടുത്താണ് സമയം നീട്ടിയത്. സെപ്തംബർ 30 ആയിരുന്നു നോട്ട് മാറ്റിയെടുക്കാൻ റിസർവ് ബാങ്ക് നേരത്തെ അനുവദിച്ചിരുന്ന സമയപരിധി. 3.42 ലക്ഷം കോടി രൂപ മൂല്യം വരുന്ന നോട്ടുകളാണ് പ്രചാരത്തിലുണ്ടായിരുന്നത്. ഇതിൽ 93 ശതമാനം നോട്ടുകളും സെപ്തംബർ ഒന്നാംതീയതി തന്നെ തിരികെയെത്തിയെന്ന് റിസർവ് […]

FEATURE
on Oct 1, 2023

കൊച്ചി : സാമ്പത്തിക ക്രമക്കേടിൽ തകർന്ന കണ്ടല സഹകരണ ബാങ്കിന്റെ ശാഖകൾ, ബാങ്കിന്റെ ഉടമസ്ഥതയിലുള്ള നീതി സ്റ്റോർ, സഹകരണ ആശുപത്രി ക്യാന്റീൻ എന്നിവ ഉടൻ അടച്ചുപൂട്ടും.കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരാൻ അഡ്മിനിസ്ട്രേറ്റർ സഹകരണ റജിസ്ട്രാർക്ക് ശുപാർശ കൈമാറിയതിനെ തുടർന്നാണ് നടപടി. കോടികളുടെ ക്രമക്കേടും തുടർന്നുള്ള നഷ്ടവും നേരിടുന്ന കണ്ടല ബാങ്ക് വൻ പ്രതിസന്ധിയിലാണ്. കോടികളുടെ തിരിമറിയെ തുടർന്ന്  തകർച്ചയുടെ വക്കിലായ കണ്ടല സർവീസ് സഹകരണ ബാങ്കിന്റെ ശാഖകൾ അടച്ചു പൂട്ടാനാണ് തീരുമാനം. ആദ്യ നടപടിയായി പാപ്പാറ ശാഖ അടക്കും. […]

FEATURE
on Oct 1, 2023

കൊച്ചി: മുംബൈയില്‍ ജോലി ചെയ്തുണ്ടാക്കിയ തുക കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ച ഇടപാടുകാരന്‍ വഞ്ചിക്കപ്പെട്ടു. നാല്‍പതു ലക്ഷം രൂപയാണ് ഇരിങ്ങാലക്കുട പൊറത്തിശേരി സത്യപാലന്‍ ബാങ്കില്‍ നിക്ഷേപിച്ചത്.  മക്കളുടെ വിവാഹ ആവശ്യത്തിനും പണം കിട്ടിയില്ല. മക്കളുടെ മുമ്പില്‍ വിഡ്ഢിയായ അച്ഛന്റെ വേഷമായെന്നും സത്യപാലന്‍ പറയുന്നു. കാരണം, സഹകരണ ബാങ്കില്‍ പണം നിക്ഷേപിക്കരുതെന്ന് വീട്ടുകാര്‍ പറഞ്ഞിട്ടും നിക്ഷേപിക്കുകയായിരുന്നു.   കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച തുകയും ചിട്ടിത്തുകയും ഉള്‍പ്പെടെ നാല്‍പതു ലക്ഷം രൂപയാണ് പൊറത്തിശേരി സ്വദേശി സത്യപാലന് കിട്ടാനുള്ളത്. പലതവണ ബാങ്കില്‍ പോയി […]

FEATURE
on Oct 1, 2023

തിരുവനന്തപുരം: പാർട്ടിയുടെ ഉന്നത നേതാക്കളെയടക്കം സംശയനിഴലിലാക്കുന്ന തലത്തിലേക്ക് കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് മാറിയതോടെ, നിക്ഷേപകരുടെ പണം ഏതുവിധേനെയും മടക്കിനൽകി മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് സർക്കാരും സി.പി.എമ്മും. നിക്ഷേപം മടക്കി നൽകിയാലും ഇ.ഡിയുടെ കുരുക്ക് മാറില്ല. സി.പി.എമ്മിന്റെ ഉന്നത നേതാക്കളെയടക്കം ഇ.ഡി നോട്ടമിട്ടിരിക്കുകയാണ്. തട്ടിപ്പും കള്ളപ്പണം ഇടപാടുമാണ് അവരുടെ മുന്നിലുള്ളത്. ലോക് സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിടാതിരിക്കാൻ ‌അടിയന്തര പരിഹാരം കണ്ടേതീരൂ എന്നാണ് നിലപാട്. സഹകരണ പുനരുദ്ധാരണ നിധി വഴി പാക്കേജുണ്ടാക്കി നിക്ഷേപകരെ തണുപ്പിക്കാനാണ് സർക്കാർ […]