Home > Articles posted by A K (Page 173)
FEATURE
on Dec 21, 2023

കാൻബറ: പ്രവാസത്തിന്റെ വഴികളിൽ നഷ്ടപ്പെട്ടുപോകുന്ന ഭാഷാ ”വേരുകളാണ് ” ഈ ചെറു സിനിമയുടെ ഇതിവൃത്തം. ഒപ്പം ബന്ധങ്ങളിൽ മലയാള ഭാഷയുടെ സ്വാധീനവും അനിവാര്യതയും ഈ ചെറു സിനിമ അടിവരയിടുന്നു. പ്രവാസികളിൽ നഷ്ടമാകുന്ന മാതൃ ഭാഷാ സ്നേഹത്തെ ചൂണ്ടിക്കാട്ടാനും അതിന്റെ ദൂഷ്യ ഫലങ്ങളെ എടുത്തു കാട്ടാനും ഈ ചിത്രം ശ്രമിക്കുന്നു. കാൻബറയിലേ ഒരുകൂട്ടം പ്രവാസികളുടെ നിരവധി മാസങ്ങളിലെ അധ്വാനമാണ് ഈ ചിത്രം.വേരുകളിലെ അഭിനേതാക്കളെല്ലാം പുതു മുഖങ്ങളാണെങ്കിലും അവരരുടെ വേഷങ്ങൾ ഭംഗിയായി ചെയ്തിരിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം എന്നിവ ജോമോൻ […]

FEATURE
on Dec 21, 2023

എസ്.ശ്രീകണ്ഠന്‍   കേരളത്തിലെ ഏറ്റവും വലിയ സർവീസ് ഇൻഡസ്ട്രികളിൽ ഒന്നാണ് വിദ്യാഭ്യാസം. അതു പൊളിയുകയാണെന്ന് ക്രാന്തദർശിയായ എംപി നാരായണപിള്ള പണ്ടേ പച്ചയ്ക്ക് പറഞ്ഞതാണ്. പിള്ളയുടെ ഭാഷയിൽ പറഞ്ഞാൽ ടാറ്റയുടെ എമ്പ്രസ് മിൽ പൊളിഞ്ഞ പോലെ ബീഹാറിലെ മൈക്ക മൈനുകൾ അന്യം നിന്ന പോലെ. വിദ്യാഭ്യാസത്തിൻ്റെ ഹോൾഡിങ് കമ്പനിയുടെ ഡയറക്ടർ ബോർഡ് മന്ത്രിസഭയാണ്. ചെയർമാൻ മുഖ്യമന്ത്രി, മാനേജിങ് ഡയറക്ടർ വിദ്യാഭ്യാസ മന്ത്രി. നിലവിൽ രണ്ട് എംഡിമാർ ‘ഭാരിച്ച ‘ഈ കൃത്യം നിർവഹിക്കുമ്പോൾ ശതാബ്ദി പിന്നിട്ട ഈ കമ്പനിയുടെ പൊളിച്ചടുക്കലാണ് […]

FEATURE
on Dec 21, 2023

ആർ. ഗോപാലകൃഷ്ണൻ പ്രഗല്‍ഭനായ പത്രപ്രവർത്തകൻ , സാഹസികനായ സമരനേതാവ്, സാമൂഹ്യ പരിഷ്കർത്താവ്, മികവുറ്റ പരിഭാഷകന്, യുക്തിവാദി എന്നീ വിശേഷങ്ങൾ എല്ലാം ഒത്തു ചേർ‍ന്നതാണ് ചൊവ്വര പരമേശ്വരൻ.അദ്ദേഹത്തിൻ്റെ 55-ാം ചരമവാർഷിക ദിനമായിരുന്നു ഡിസംബർ 20. 1884 ജൂൺ 15-ന് എറണാകുളം ജില്ലയിൽ പെരിയാറിന്റെ ഓരത്തുള്ള ചൊവ്വരയെന്ന ഗ്രാമത്തിൽ ജനിച്ചു. വിദ്യാർത്ഥി ആയിരുന്ന കാലം മുതൽ ദേശീയ പ്രസ്ഥാനത്തിൽ പ്രവർത്തിച്ചു തുടങ്ങി. 1920-ൽ, വിദേശവസ്ത്ര ബഹിഷ്കരണത്തിന്റെ ഭാഗമായി മംഗലാപുരത്ത് നടന്ന പൊതുയോഗത്തിൽ പ്രസംഗിക്കാൻ ദേശീയ നേതാവായ സരോജിനി നായിഡു എത്തി. […]

FEATURE
on Dec 21, 2023

സതീഷ് കുമാർ വിശാഖപട്ടണം  ഗാനഗന്ധർവൻ യേശുദാസിന്റെ ജീവിതത്തിൽ അർഹതയുണ്ടായിട്ടും നടക്കാതെ പോയ രണ്ടുകാര്യങ്ങളുണ്ട്. ഒന്ന് ദാദാ സാഹിബ് ഫാൽക്കേ അവാർഡ് . മറ്റൊന്ന് ഗുരുവായൂർ  അമ്പലത്തിലേക്കുള്ള പ്രവേശനം …. “ഗുരുവായൂരമ്പലനടയിൽ  ഒരു ദിവസം ഞാൻ പോകും  ഗോപുരവാതിൽ തുറക്കും ഞാൻ ഗോപകുമാരനെ കാണും ….” https://www.youtube.com/watch?v=EmDbi6vpQDI 50 വർഷങ്ങൾക്ക് മുമ്പ് യേശുദാസിന് വേണ്ടി വയലാർ എഴുതി ദേവരാജൻ മാസ്റ്റർ സംഗീതം പകർന്ന് യേശുദാസ് തന്നെ പാടിയ ഒരു ഗാനമാണിത് . വയലാർ പാട്ട് എഴുതിയിട്ടും പ്രസംഗിച്ചിട്ടും സാംസ്ക്കാരിക […]

FEATURE
on Dec 20, 2023

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച 292 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സജീവ കേസുകള്‍ 2041 ആയി. ചൊവ്വാഴ്ച രണ്ട് മരണം ഉണ്ടായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ചൊവ്വാഴ്ച 341 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 292 പേരും കേരളത്തിലാണ്. രാജ്യത്തെ കേസുകളില്‍ 80 ശതമാനവും കേരളത്തിലാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. പരിശോധന കൂടുതല്‍ നടക്കുന്നതിനാലാണ് സംസ്ഥാനത്ത് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നാണ് സംസ്ഥാന ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. വ്യാപനത്തിന് ഇടയാക്കുന്ന ഉപവകഭേദം ഗോവയിലും മഹാരാഷ്ട്രയിലും കണ്ടെത്തി. ഗോവയില്‍ […]

FEATURE
on Dec 20, 2023

സതീഷ് കുമാർ വിശാഖപട്ടണം വർഷങ്ങൾക്ക് മുമ്പ് പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ നടന്ന “അമ്മാളു കൊലക്കേസ് ”  കേരള സാമൂഹ്യ രംഗത്ത് വലിയ ഒച്ചപ്പാട് സൃഷ്ടിച്ചിരുന്നു… സമൂഹത്തിൽ വിലയും നിലയുമുള്ള ഒരു കോളേജ് പ്രൊഫസർ തന്റെ പ്രണയ സാഫല്യത്തിനായി ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ  സംഭവമായിരുന്നു അമ്മാളു  കൊലക്കേസ്സ് . ഏകദേശം ഒരു മാസത്തോളം കേരളത്തിലെ പത്രമാധ്യമങ്ങളുടെ സ്ഥിരം തലക്കെട്ട് അമ്മാളു  കൊലക്കേസിനെക്കുറിച്ചു മാത്രമായിരുന്നു എന്നറിയുമ്പോൾ ഈ കൊലക്കേസ് കേരളത്തിൽ സൃഷ്ടിച്ച പ്രകമ്പനം എത്രയായിരുന്നുവെന്ന് ഊഹിക്കാമല്ലോ ….?  വിവാദമായ ഈ […]

FEATURE
on Dec 19, 2023

പി.രാജൻ  രണ്ടാം ലോകയുദ്ധത്തിൽ സോവിയറ്റ് യൂണിയന്റെ വിജയമാണ് ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളിലെ യൂറോപ്യൻ കോളണികളുടെ മോചനത്തിനു കാരണമായതെന്നു കമ്യൂണിസ്റ്റു പാർട്ടിക്കാർ, 1980 കളിൽ കൊണ്ട് പിടിച്ചു പ്രചരിപ്പിച്ചിരുന്നു. ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നടത്തിയ ക്വിറ്റ് ഇന്ത്യാ സമരത്തെ കമ്യൂണിസ്ററുകൾ ഒറ്റിക്കൊടുത്തു എന്ന ആ രോപണത്തെ പ്രതിരോധിക്കാൻ കമ്യണിസ്റ്റ് പാർട്ടി നടപ്പിലാക്കിയ അടവുനയമാകാം ഇത്. മാർക്സിസ്റ്റ് പാർട്ടി നേതാവ് ഇ.എം.എസ്സ്. ഈ പ്രചരണത്തിന്റെ മുന്നണിപ്പോരാളിയായി ഉണ്ടായിരുന്നു. അക്കാലത്ത് മാതൃഭൂമി പത്രത്തിൽ ഞാൻ ഒരു ലേഖനമെഴുതി.മാർക്സിസ്റ്റ് പാർട്ടിക്ക് […]

FEATURE
on Dec 19, 2023

കൊച്ചി : ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ ഉയര്‍ത്തിയ പ്രതിഷേധ ബാനറുകളിലെ ഇംഗ്ലിഷ് പ്രയോഗങ്ങളെ പരിഹസിച്ച് വി.ടി. ബല്‍റാം. സമൂഹമാധ്യമത്തിൽ പങ്കുവച്ച ചില വാചകങ്ങളിലൂടെയാണ് ബൽറാമിന്റെ ട്രോൾ. നീ ഒരു ചുക്കും ചെയ്യില്ല, നിന്റെ അടവ് ഇവിടെ നടക്കൂല, നീ ഒരു പുല്ലും പറയണ്ട, നിന്നെ കെട്ട് കെട്ടിക്കും തുടങ്ങിയ മലയാള പ്രയോഗങ്ങൾ അതേപടി ഇംഗ്ലിഷിലേക്ക് പരിഭാഷപ്പെടുത്തിയാണ് ബല്‍റാമിന്റെ പോസ്റ്റ്. തൃശൂര്‍ കേരള വര്‍മ കോളജിന്റെ പ്രവേശന കവാടത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ആ പരിപ്പ് […]

FEATURE
on Dec 19, 2023

തിരുവനന്തപുരം: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് 115 കോവിഡ് കേസുകള്‍ കൂടി കണ്ടെത്തി. തിങ്കളാഴ്ച 227 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്താകെ സജീവ കോവിഡ് കേസുകളുടെ എണ്ണം 1749 ആണ്. ഇതിനിടെ കോവിഡ് കേസുകള്‍ സംബന്ധിച്ച് ജാഗ്രത പുലര്‍ത്തണമെന്നും ആശുപത്രികളില്‍ ക്രമീകരണം ഒരുക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്രം സംസ്ഥാന സര്‍ക്കാരിനു കത്തയച്ചു. കൂടാതെ കോവിഡ് വ്യാപനം വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ സംസ്ഥാന ആരോഗ്യമന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. കൊവിഡ് കേസുകൾ ഉയരുന്നതിൽ നിതാന്ത ജാ​ഗ്രത വേണമെന്നാണ് കേന്ദ്ര […]