കൊച്ചി : ഹിന്ദുത്വം എന്ന സാധനം ഹൈന്ദവികതയെ ഒറ്റിക്കൊടുക്കുന്നതാണെന്ന് എഴുത്തുകാരനും ചിന്തകനുമായ സി. ആർ. പരമേശ്വരൻ ഫേസ്ബുക്കിൽ കുറിച്ചു. കുറിപ്പിൻ്റെ പൂർണരൂപം താഴെ ചേർക്കുന്നു: മതമെന്ന സാങ്കൽപ്പിക യാഥാർത്ഥ്യം ഗുണത്തേക്കാൾ എത്രയോ കൂടുതൽ ദോഷമാണ് മനുഷ്യരാശിക്ക് ചെയ്തിട്ടുള്ളത് എന്നത് വാസ്തവമാണ്. എങ്കിലും ഈ സാങ്കല്പിക മതമൂല്യങ്ങൾ ഗുണകരമായി മനുഷ്യനെ സ്വാധീനിക്കുന്നതിന്റെ ഉദാഹരണങ്ങളും എല്ലാ മതങ്ങളിലും പെട്ട ചിലരിലെങ്കിലും ധാരാളമായുണ്ട്. ആ വിധത്തിൽ,3500 കൊല്ലം പഴക്കമുള്ള ഹൈന്ദവികതയുടെ ഏടുകളിലുള്ള മൂല്യങ്ങളും സ്വാധീനിച്ചിട്ടുള്ളത് ഭക്തകവികളെയും സ്വാമി വിവേകാനന്ദനെയും ഗാന്ധിജിയെയും ശ്രീ […]
സതീഷ് കുമാർ വിശാഖപട്ടണം കേരളത്തിന്റെ തനതു നാടൻ സംഗീതരൂപങ്ങളിൽ ഒന്നാണ് പുള്ളുവൻ പാട്ട്. ശിവന്റെ ആസ്ഥാനമായ കൈലാസത്തിൽ നിന്നും പുള്ളുവരുടെ കഥ ആരംഭിക്കുന്നു. ഭഗവാൻ പരമശിവൻ ദർഭപ്പുല്ലിൽ നിന്നും പുള്ളുവരെ സൃഷ്ടിച്ചു എന്നാണ് ഐതിഹ്യം. ശിവൻ വീണയും ബ്രഹ്മാവ് കുടവും വിഷ്ണു കൈമണിയും സരസ്വതീദേവി സംഗീതവും നാരദൻ നാടാകെ ചുറ്റിസഞ്ചരിച്ചു കൊണ്ട് പാടുവാനുള്ള അനുഗ്രഹവും നൽകി പുള്ളുവരെ ഭൂമിയിലേക്ക് യാത്രയാക്കി എന്നാണ് പുരാണങ്ങൾ പറയുന്നത്. അതിൻപ്രകാരം നാടാകെ സഞ്ചരിച്ച് സർപ്പങ്ങളുടെ വീരകഥകൾ പാടുന്നത് ഒരു അനുഷ്ഠാനമായിട്ടാണ് പുള്ളുവർ കരുതുന്നത്. […]
കോപ്പൻഹേഗൻ :മരണ സമയവും തീയതിയും പ്രവചിക്കാൻ ആർടിഫിഷ്യൽ ഇൻ്റലിജൻസ് ( എ ഐ ) സാങ്കേതിക വിദ്യ ഒരുങ്ങുന്നു. എഐ ഉപയോഗിച്ച് ആയുസു വരെ പ്രവചിക്കാനാകും എന്ന അവകാശവാദം ഉന്നയിക്കുകയാണ് ടെക്നിക്കല്‍ യൂണിവേഴ്സിറ്റി ഓഫ് ഡെന്മാര്‍ക്കിലെ ഗവേഷകർ. ഡെൻമാര്‍ക്കിലെ ജനങ്ങളുടെ വ്യക്തിഗത ഡാറ്റ ഉപയോഗിച്ചാണ് ഈ സംവിധാനം വികസിപ്പിച്ചിരിക്കുന്നത്. ജീവിതത്തില്‍ നടക്കുന്ന സംഭവ വികാസങ്ങളെ ആസ്പദമാക്കിയാകും ഈ എഐ മോഡല്‍ ആയുസ് പ്രവചിക്കുകയെന്നും ഗവേഷകര്‍ പറയുന്നു. നിലവിലുള്ള ഏതൊരു സംവിധാനത്തേക്കാളും കൂടുതല്‍ കൃത്യമായി, ആളുകള്‍ എപ്പോള്‍ […]
ന്യൂഡൽഹി: മലയാളം ഉള്‍പ്പെടെ പ്രാദേശിക ഭാഷകളും ശൈലികളും മനഃപ്പാഠമായ ഇന്ത്യയുടെ ചാറ്റ് ബോട്ട് ‘കൃത്രിം’ജനുവരിയിൽ എത്തുന്നു. ആട്ടിഫിഷ്യല്‍ ഇന്റലിജൻസ് ഉപയോഗിച്ച് വിവിധ ഭാഷകളില്‍ ആശയ വിനിമയത്തിലും ഉള്ളടക്ക രചനയിലും വിപ്ലവം സൃഷ്ടിച്ച ചാറ്റ്ബോട്ട് പ്രോഗ്രാം ‘ചാറ്റ് ജി.പി.ടി’ക്ക് ബദലാണ് ‘കൃത്രിം’. ഇലക്‌ട്രിക്ക് വാഹന നിര്‍മ്മാണ കമ്ബനി ഓല ആണ് രാജ്യത്തെ ആദ്യ ചാറ്റ് ബോട്ട് അവതരിപ്പിക്കുന്നത്. ഒരു വര്‍ഷം കൊണ്ടാണ് ഇത് വികസിപ്പിച്ചത്.ജനുവരിയോടെ സേവനം ലഭ്യമാകുമെന്ന് ഓല സി.ഇ.ഒ ഭവിഷ് അഗര്‍വാള്‍ പറഞ്ഞു. അമേരിക്കയിലെ ഓപ്പണ്‍ എ.ഐ […]
ന്യൂഡല്‍ഹി: ആദ്യമായി ആധാറിന് അപേക്ഷിക്കുമ്പോൽ പാസ്‌പോര്‍ട്ടിന് ലഭിക്കുന്നതിനു സമാനമായ പരിശോധനകൾ ഏർപ്പെടുത്താൻ സർക്കാർ ഒരുങ്ങുന്നു. സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് ആണ് ഇത് ബാധകമാവുക. ആധാര്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതിന് അതത് സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിച്ചാണ് ഫിസിക്കല്‍ വെരിഫിക്കേഷന്‍ നടപ്പാക്കുക.സംസ്ഥാന സര്‍ക്കാര്‍ നിയമിക്കുന്ന നോഡല്‍ ഓഫീസര്‍മാരും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമാരുമായിരിക്കും നേതൃത്വം നല്‍കുക. ജില്ലാ തലത്തിലും സബ് ഡിവിഷണല്‍ തലത്തിലുമാണ് ഇവരെ നിയോഗിക്കുക. 18 വയസ്സിന് മുകളിലുള്ളവരില്‍ ആദ്യമായി ആധാറിന് അപേക്ഷിക്കുന്നവര്‍ ബന്ധപ്പെട്ട ആധാര്‍ കേന്ദ്രങ്ങളെയാണ് […]
സതീഷ് കുമാർ വിശാഖപട്ടണം രസരാജനായ ശൃംഗാരം കഴിഞ്ഞാൽ നവരസങ്ങളിൽ മനുഷ്യനെ ഏറ്റവും ആനന്ദിപ്പിക്കുന്നത് ഹാസ്യമാണത്രേ …! മലയാളഭാഷയിൽ ആക്ഷേപഹാസ്യത്തിന്റെ വാതായനങ്ങൾ തുറക്കുന്നത് കുഞ്ചൻ നമ്പ്യാരിലൂടെയാണ്. പാലക്കാട് ജില്ലയിൽ ലക്കിടിയിലെ കിള്ളിക്കുറിശ്ശിമംഗലത്ത് ജനിച്ച കുഞ്ചൻ നമ്പ്യാർ പിന്നീട് അമ്പലപ്പുഴ രാജാവിന്റെ ആശ്രിതനായിത്തീരുന്നു. ഈ അവസരത്തിലാണ് അദ്ദേഹം തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായി മാറുന്നത്. നർമ്മത്തിൽ പൊതിഞ്ഞ സാമൂഹ്യവിമർശനമാണ് തുള്ളൽ പ്രസ്ഥാനത്തെ ജനപ്രിയമാക്കിയ ഘടകം… “അല്ലയോ പയ്യേ നിനക്കും പക്കത്താണോ ഊണ് …..” “കരി കലക്കിയ കുളം കളഭം കലക്കിയ വെള്ളം…” […]
ചെന്നൈ: ഡിഎംകെ സർക്കാരിന് വൻ തിരിച്ചടി. അനധികൃത സ്വത്ത് സമ്പാദന കേസിൽ ചെന്നൈ ഹൈക്കോടതി ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊൻമുടിക്ക് മൂന്നു വർഷം തടവും 50 ലക്ഷം രൂപ പിഴയും വിധിച്ചു. അതേസമയം, തമിഴ്‌നാട്ടിലെ എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ നിന്ന് അദ്ദേഹം രാജിവെക്കില്ലെന്നാണ് പറയുന്നത്. പൊന്മുടിയുടെ വകുപ്പുകൾ താൽക്കാലികമായി മന്ത്രി രാജാ കണ്ണപ്പന് കൈമാറിയിട്ടുണ്ട്. സുപ്രീം കോടതി ശിക്ഷ ശരിവച്ചാൽ പൊൻമുടിക്ക് എംഎൽഎ സ്ഥാനവും മന്ത്രിസ്ഥാനവും നഷ്ടമാകും. 2016ൽ ഇതേ കേസിൽ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു. […]
പി,രാജൻ 1980 ൽ ഞാൻ തിരുവനന്തപുരത്ത് താമസമാക്കിയ കാലത്ത് ഒരു സഞ്ചയന ചടങ്ങിൽ പങ്കെടുക്കാനായി കിട്ടിയ ക്ഷണക്കത്ത് അയച്ചിരുന്നത് ഞങ്ങളുടെ ഭാര്യ എന്നു പറഞ്ഞു രണ്ട് നായർ സഹോദരന്മാർ ചേർന്ന് എഴുതിയതാണ്. ഭർത്താക്കന്മാരെ മാറ്റുന്നതിനു സ്വാതന്ത്ര്യമുണ്ടായിരുന്നത് ലോകത്തിൽ നായർ സ്ത്രീകൾക്കു മാത്രമാണെന്നു സർക്കാറിന്റെ മാനേജ്മെന്റ് സ്ഥാപനത്തിന്റെ തലവനായിരുന്ന പോലീസ് ഐ.ജി.ശ്രീജിത്ത് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. തന്തക്ക് വിളിക്കുന്നത് ഏത് പ്രത്യയ ശാസ്ത്രക്കാരനായ മലയാളിയും ശകാരത്തിൽ മൂർച്ചയേറിയ പ്രയോഗമായി അംഗീകരിച്ച കാലത്ത് ഈ പോലീസ് ഉദ്യോഗസ്ഥന്റെ നിരീക്ഷണം അഭിനന്ദനാർഹമായിട്ടാണ് തോന്നിയത്. […]