Home > Articles posted by A K (Page 171)
FEATURE
on Dec 24, 2023

സതീഷ് കുമാർ വിശാഖപട്ടണം                                                                                                     ഹാപ്പി ക്രിസ്തുമസ് … […]

FEATURE
on Dec 24, 2023

ആർ. ഗോപാലകൃഷ്ണൻ ‘എൻ്റെ കഥ’യിലൂടെ നിലക്കാത്ത ചലനങ്ങൾ സൃഷ്ടിച്ച മാധവിക്കുട്ടിയുടെ ‘എൻ്റെ ലോക’ത്തിൻ്റെ പരസ്യമാണ് ഇതോടൊപ്പം: ‘മലയാളനാട്’ വാരിക. എന്നാലിത് യാതൊരു കോളിളക്കവും സൃഷ്ടിച്ചില്ല; പത്രാധിപർ പ്രതീക്ഷിച്ചതു പോലെ ഒരു ‘അഗ്നിപ്പുഴ’യും ഒഴുക്കിയതുമില്ല! ‘മലയാളനാട്’ വാരിക 1976 നവംബര്‍, 28 മുതൽ ‘എൻ്റെ ലോകം’ പ്രസിദ്ധീകരിച്ചു തുടങ്ങി. (അതിന് മൂന്നു ലക്കം മുമ്പ്, നവംബർ 7-ന് വന്ന പരസ്യമാണിത്.) ‘എൻ്റെ കഥ’ പ്രണയത്തെക്കുറിച്ച് ഉറക്കെ സംസാരിച്ച കൃതിയാണ്; അനുഭവങ്ങളെ വെളിപാടുകളുമായി വിളക്കിച്ചേർത്ത മറുമൊഴികൾ! ഒരേസമയം ആത്മകഥയും സ്വപ്നസമാന […]

FEATURE
on Dec 24, 2023

എസ്. ശ്രീകണ്ഠൻ  2024ൽ ലോകത്ത് അതിവേഗം വളരുന്ന രാജ്യമായി ഭാരതം മാറുമെന്ന് ഫിച്ച് പറയുന്നു. ജിഡിപി ആറര ശതമാനം വളർന്നാൽ തന്നെ ഈ പ്രവചനം നടക്കുമെന്ന് അവർ ഉറപ്പിക്കുന്നു. ഇന്നത്തെ നിലയ്ക്ക് 6.9% വളർച്ച വരെ പ്രതീക്ഷിക്കാമെന്നാണ് കാര്യങ്ങളെല്ലാം ഹരിച്ച് ഗുണിച്ച് സായ് വ് പറയുന്നത്. സിമൻറ്, വൈദ്യുതി, പെട്രോളിയം . ഇവയുടെ എല്ലാം ഉപഭോഗ കണക്കുകൾ കൂലംകഷമായി പഠിച്ചാണ് ഈ നിഗമനത്തിലേക്ക് അവർ എത്തിയത്. നിർമ്മാണ മേഖലയിൽ പണികൾ തകൃതി. ഉരുക്കിനും നല്ല ഡിമാൻ്റ്. കാർ […]

FEATURE
on Dec 24, 2023

സതീഷ് കുമാർ വിശാഖപട്ടണം  കവിയെഴുതി കവി സംവിധാനം ചെയ്ത ഒരു ഗായകന്റെ  കഥ …..  അതായിരുന്നു സുചിത്ര മഞ്ജരിയുടെ ” വിലയ്ക്കു വാങ്ങിയ വീണ ” എന്ന സംഗീതമധുരമായ ചലച്ചിത്രം.  കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻതമ്പിയാണ് ഈ ഗായകന്റെ കഥയെഴുതിയത് . മറ്റൊരു കവിയും ഗാനരചയിതാവുമായ പി ഭാസ്കരൻ  ചിത്രം സംവിധാനം ചെയ്തു . പ്രേംനസീർ , മധു , ,ശാരദ , ജയഭാരതി , ടി.ആർ. ഓമന , അടൂർ ഭാസി , ജോസ് പ്രകാശ് തുടങ്ങിയവരായിരുന്നു […]

FEATURE
on Dec 24, 2023

പി.രാജൻ മലയാള മനോരമ ദിനപ്പത്രത്തിൽ വക്കം മൗലവിയെക്കുറിച്ച് സാഹിത്യകാരൻ സക്കറിയ എഴുതിയ ലേഖനം സർവ്വഥാ സമയോചിതമായി. ലോക ചരിത്രത്തിൽ ഗാന്ധിജിയുടെ സ്ഥാനം ആദ്യമേ കണ്ടെത്തിയ പത്രാധിപർ രാമകൃഷ്ണ പിള്ളയെ കണ്ടെത്തിയ വക്കം മൗലവിയും മലയാള മാദ്ധ്യമ ചരിത്രത്തിൽ ഓർക്കപ്പെടേണ്ട പേരാണ്. സ്വദേശാഭിമാനിയെന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപർ ആയി തീരെ ചെറുപ്പക്കാരനായ  രാമകൃഷ്ണപിള്ളയെ ആണ് മൗലവി കണ്ടെത്തിയത് എന്നത് തന്നെ അൽഭുതാദരവോടെ മാത്രമേ ഓർക്കാനാവൂ. രാമകൃഷ്ണപിള്ളയെ തിരുവിതാംകൂറിൽ നിന്നു നാടുകടത്തിയ ശേഷം കൊടുങ്ങല്ലൂരിൽ വെച്ച് ഈ പത്രാധിപർ തന്റെ പഴയ […]

FEATURE
on Dec 24, 2023

ആർ. ഗോപാലകൃഷ്ണൻ  ‘എം.ജി.ആർ.’ എന്ന പേരിൽ പ്രശസ്തനായ ‘മരുത്തൂർ’ (വീട്ടിൽ) ഗോപാല മോനോൻ (മകൻ) രാമചന്ദ്രൻ’…. ••തമിഴ് സിനിമയിലെ പ്രമുഖ നടന്‍. ••തമിഴ്‌ നാടിൻ്റെ മുഖ്യമന്ത്രി -1977 മുതൽ മരണം വരെ (1987 ഡിസംബർ 24) ••തമിഴ്‌ നാട്ടിൽ ‘ആൾദൈവ’ങ്ങളുടെ സ്ഥാനമായിരുന്നു, ഒരു കാലത്ത് ഇദ്ദേഹത്തിന്. തമിഴ്‌നാടിന്റെ പൊതുവികാരമായി രാമചന്ദ്രന്‍ വളര്‍ന്നത് 1940-കള്‍ക്കു ശേഷമാണ്. നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ്, ഭരണാധികാരി ജീവിത്തിന്റെ വിവിധ ഘട്ടങ്ങളില്‍ എപ്പോഴും ഒരു നാടിന്റെ ഉള്ളം തൊട്ടറിഞ്ഞു ജീവിച്ച എം. ജി. ആർ.-ൻ്റെ […]

FEATURE
on Dec 23, 2023

കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയനു മുന്നിൽ വഴങ്ങിനിന്ന എഴുത്തുകാരിൽനിന്ന് ആത്മപരിശോധനയുടെയും വീണ്ടുവിചാരത്തിന്റെയും ധീരമായ വിമർശനത്തിന്റെയും ശബ്ദം ഉയർന്നു തുടങ്ങുകയാണോ എന്ന് എഴുത്തുകാരനും ഇടതുപക്ഷ ചിന്തകനുമായ ഡോ . ആസാദ് ചോദിക്കുന്നു.എങ്കിൽ മലയാളിക്ക് ആശ്വസിക്കാനും സന്തോഷിക്കാനും വഴിയുണ്ട് എന്ന് അദ്ദേഹം പറഞ്ഞുവെക്കുന്നു. ഡോ. ആസാദിൻ്റെ ഫേസ്ബുക്ക് പോസ്ററിൻ്റെ പൂർണരൂപം താഴെ ചേർക്കുന്നു: ജോർജ് ഓർവെൽ സ്വപ്നത്തിൽ എം മുകുന്ദനോട് സംസാരിച്ചു. പരിഭവത്തിലായിരുന്നു തുടക്കം. ”നീ പാരീസിൽ വന്നിട്ട് എന്നെ മാത്രം കണ്ടില്ല. ആ കിഴവൻ വിക്തോർ ഹ്യൂഗോവിനെവരെ […]

FEATURE
on Dec 23, 2023

പി.രാജൻ മാതൃഭൂമിയിൽ ജോലി ചെയ്ത കാലത്ത് ഒരു സന്ദർഭത്തിൽ മാത്രമേ എന്റെ ചീഫ് രാമചന്ദ്രൻ എന്നോട് ശബ്ദമുയർത്തി സംസാരിച്ചിട്ടുള്ളൂ. അത് ഗവർണ്ണറെ പരാമർശിച്ചു കൊണ്ട് ഞാൻ എഴുതിയ റിപ്പോർട്ടിലുള്ള അമർഷം പ്രകടിപ്പിച്ചതാണ്. റിപ്പോർട്ട് മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചതല്ല. കോൺഗ്രസ്സ് പരിവർത്തനവാദികൾ ആയി മാറിയവർ, 1970 ൽ ആരംഭിച്ച നിർണ്ണയം വാരികയിൽ ഞാൻ എഴുതിയ റിപ്പോർട്ട് ആണ് ചീഫിന്റെ അരിശത്തിനു കാരണം. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് കൊച്ചിയിൽ പഴയ വിമാനത്താവളത്തിൽ നൽകിയ വരവേൽപ്പിനെ കളിയാക്കുന്നതായിരുന്നൂ എന്റെ റിപ്പോർട്ട് . സാധാരണ രീതിയിൽ […]