Home > Articles posted by A K (Page 170)
FEATURE
on Dec 27, 2023

സതീഷ് കുമാർ വിശാഖപട്ടണം താരകാസുരൻ തപസ്സുചെയ്ത് ബ്രഹ്മാവിൽ നിന്നും നേടിയ പ്രധാന വരം ശിവപുത്രനാൽ മാത്രമേ തന്റെ മരണം സംഭവിക്കുകയുള്ളൂ എന്നായിരുന്നു … വരത്തിന്റെ ശക്തിയാൽ താരകാസുരൻ  സ്വർഗ്ഗലോകം കീഴടക്കുന്നു … ദേവലോകത്തു നിന്നും പുറത്തായ ഇന്ദ്രനും  ദേവന്മാരും  അവസാനം വിഷ്ണുവിനെ അഭയം പ്രാപിച്ചു. പരമശിവനെ തപസ്സിൽ നിന്നുണർത്തി പാർവ്വതി പരിണയം നടന്നാൽ മാത്രമേ ഒരു പുത്രജനനം സാധ്യമാവുകയുള്ളൂ എന്നറിഞ്ഞ ദേവന്മാർ അതിനുള്ള പരിശ്രമം തുടങ്ങി .. ദേവന്മാരുടെ അഭ്യർത്ഥന മാനിച്ച് കാമദേവൻ പുഷ്പബാണമയച്ച്  ശിവന്റെ  തപസ്സിനു ഭംഗം […]

FEATURE
on Dec 26, 2023

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭ കേരളത്തിലുടനീളം നടത്തിയ നവകേരള സദസിൽ ആകെ കിട്ടിയത് 6,21,167 പരാതികൾ. ഇവ തീർക്കാൻ ജില്ലകളിൽ സ്പെഷ്യൽ ഓഫീസർമാരെ നിയമിക്കുന്ന കാര്യം സർക്കാറിൻ്റെ പരിഗണനയിലുണ്ട്.പരാതികളില്‍ എത്രയെണ്ണം തീർപ്പാക്കി എന്ന വിവരം വ്യക്തമല്ല. ഏറ്റവും അധികം പരാതികള്‍ മലപ്പുറം ജില്ലയില്‍ നിന്നാണ്- 81354. പാലക്കാട് 61234, കൊല്ലം 50938, പത്തനംതിട്ട 23610, ആലപ്പുഴ 53044, തൃശൂർ 54260, കോട്ടയം 42656, ഇടുക്കി 42234, കോഴിക്കോട് 45897, കണ്ണൂർ 28803, കാസർഗോഡ് 14704 , വയനാട് 20388 […]

FEATURE
on Dec 26, 2023

സതീഷ് കുമാർ വിശാഖപട്ടണം  മലയാളചലച്ചിത്ര നിർമ്മാണ രംഗത്തെ പ്രമുഖമായ രണ്ടു ബാനറുകളായിരുന്നു മെരിലാൻ്റും ഉദയായും… സിനിമ നിർമ്മാണരംഗത്തും വിതരണരംഗത്തും ഇവർ തമ്മിൽ വർഷങ്ങളോളം നീണ്ടുനിന്ന മത്സരത്തിന്റെ യഥാർത്ഥ ഫലം കിട്ടിയത് കേരളത്തിലെ സഹൃദയരായ കലാസ്നേഹികൾക്കായിരുന്നു… എല്ലാ തരം സിനിമകളും നിർമ്മിക്കുമായിരുന്നുവെങ്കിലും മെരിലാന്റ് പ്രധാനമായി പുണ്യപുരാണ ചിത്രങ്ങളിലും ഉദയ വടക്കൻപാട്ട് ചിത്രങ്ങളിലുമാണ്  ശ്രദ്ധ കേന്ദ്രീകരിച്ചത് … ഓണം ,  വിഷു തുടങ്ങിയ വിശേഷ ഉത്സവദിവസങ്ങളിൽ  ഫുൾപേജ് പത്രപരസ്യവുമായി പുറത്തിറങ്ങിയിരുന്ന ഉദയായുടേയും നീലായുടേയും ചിത്രങ്ങൾ പ്രേക്ഷകർ എത്രമാത്രം ആവേശത്തോടെയാണ് സ്വീകരിച്ചിരുന്നതെന്ന് പഴയ […]

FEATURE
on Dec 26, 2023

ആർ. ഗോപാലകൃഷ്ണൻ സംഗീത ലോകത്ത് എക്കാലവും സ്മരണീയനാണല്ലോ തിരുവതാംകൂർ രാജാ സ്വാതി തിരുന്നാള്‍ രാമവര്‍മ്മ. വൈറും 33 വർഷത്തെ ജീവിതം കൊണ്ട് ഭരണത്തിലും കലാരംഗത്തും വിപുലമായ സംഭാവനകൾ അർപ്പിച്ച മഹാനുഭാവൻ… ‘ഗർഭശ്രീമാൻ’ എന്നും ഇദ്ദേഹം അറിയപ്പെടുന്നു… ‘ഇരുന്നുകൊണ്ട് പ്രവേശിക്കുക’ എന്ന് പഴയകാല നാടകങ്ങളിൽ പറയും ‘രാജപദവിയിൽ തന്നെ ജനിച്ച’ രാമവർമ്മ രാജാവ്; ഗർഭധാരണം മുതൽക്ക് തന്നെ ജനങ്ങൾ അദ്ദേഹത്തെ രാജാവായി കണ്ടു. അങ്ങനെ ‘ഗർഭശ്രീമാൻ’ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു…. അതുപോലെ തന്നെ, 1813 ഏപ്രിൽ 16-ന്, സ്വാതി […]

FEATURE
on Dec 25, 2023

മുംബൈ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതിക വിദ്യ വന്നതോടെ ഡിജിറ്റൽ പേയ്‌മെന്റ് സ്ഥാപനമായ പേടിഎമ്മിന്റെ മാതൃ കമ്പനിയായ വൺ 97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ്,ആയിരം ജീവനക്കാരെയെങ്കിലും പിരിച്ചുവിട്ടു. തൊഴിലാളികളിൽ കുറവ് വന്നിട്ടുണ്ടെന്ന് പേടിഎം വക്താവ് സമ്മതിക്കുകയും ചെയ്തു.ഓപ്പറേഷൻസ് ആന്റ് മാർക്കറ്റിംഗ് ടീമിലെ തൊഴിലാളികളെയാണ് പിരിച്ചുവിട്ടത്. ഒക്ടോബറിൽ തന്നെ പിരിച്ചുവിടൽ നടപടികൾ ആരംഭിച്ചതായി വിവിധ മാധ്യമങ്ങളുടെ റിപ്പോർട്ടുകളിൽ പറയുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതിക വിദ്യ സംയോജിപ്പിച്ച് ആവർത്തിച്ചുള്ള ജോലികൾക്ക് സാങ്കേതിക വിദ്യയെ ഉപയോ​ഗിക്കാനാണ് തീരുമാനമെന്ന് കമ്പനി ലക്ഷ്യമിടുന്നതെന്ന് വക്താവ് […]

FEATURE
on Dec 25, 2023

ആർ. ഗോപാലകൃഷ്ണൻ  ചിരിയിലൂടെ ജീവിതം പറഞ്ഞ ഇതിഹാസം ചാർളി ചാപ്ലിൻ ഓർമ്മയായിട്ട്  46 വർഷങ്ങൾ…  വിഖ്യാത ചലച്ചിത്രകാരൻ ചാർളി ചാപ്ലിനെ ലോകം സ്മരിക്കുന്നത് അദ്ദേഹത്തിന്റെ സിനിമകളിലൂടെയാണ്. ഇരുപതാം നൂറ്റാണ്ടു കണ്ട ഏറ്റവും മികച്ച ചലച്ചിത്ര പ്രതിഭയായിരുന്നു ചാപ്ലിൻ. ചാർളി ചാപ്ലിൻ്റെ വിശ്വവ്യാഖ്യാതവും ഏറ്റവും കൂടുതൽ തവണ അവതരിപ്പിച്ചതും ആയ കഥാപാത്രമായിരുന്ന ‘ഊരുതെണ്ടി’ (ട്രാമ്പ്) ഇരുപതാം നൂറ്റാണ്ടിലെ യാന്ത്രിക സംസ്ക്കാരത്തെ കളിയാക്കിയ വിദൂഷകനായിരുന്നു… ഉള്ളിലുള്ള വിഷമതകളെ പുറത്തുകാട്ടാതെ സദാ പുഞ്ചിരിക്കുന്ന ഒരു കോമാളിയുടെ വേഷമാണ് ചാപ്ലിൻ പലപ്പോഴും അവതരിപ്പിച്ചിട്ടുള്ളത്. […]

FEATURE
on Dec 25, 2023

എസ്.ശ്രീകണ്ഠൻ ഡിസംബറിൽ ഇതുവരെ നമ്മുടെ സ്‌റ്റോക് മാർക്കറ്റിലേക്ക് വന്ന വിദേശ പണം എത്രയെന്നോ?. 57,313 കോടി. കഴിഞ്ഞ മൂന്നു വർഷത്തെ ഏറ്റവും കൂടിയ വിദേശ നിക്ഷേപം. ഒരു സർക്കാർ കാലാവധി അവസാനിക്കാറാവുമ്പോൾ, ഒരു തിരഞ്ഞെടുപ്പ് സമാഗതമാവുമ്പോൾ ഇത് സാധാരണ ഗതിയിൽ സംഭവിക്കാറില്ല. മോദി തന്നെ വീണ്ടും. ഏതാണ്ട് ആ നിഗമനത്തിൽ സായ് വ് എത്തിച്ചേർന്നുവെന്നു വേണം കരുതാൻ. പൊളിറ്റിക്കൽ റിസ്ക്ക് പ്രീമിയം അടുത്തിടെ നടന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളോടെ ഇവിടെ കുറഞ്ഞിരിക്കുന്നു. വന്ന മികച്ച ജിഡിപി കണക്കുകൾ ആവേശം […]

FEATURE
on Dec 25, 2023

തിരുവനന്തപുരം: സംസ്ഥാനത്ത് 24 മണിക്കൂറിനിടെ നൂറിലേറെ പേർക്ക് കൊറോണ ബാധ. പുതിയ 128 കേസുകളാണ് സ്ഥിരീകരിച്ചത്. ഒരു കോവിഡ് മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ ആക്ടീവ് കേസുകളുടെ എണ്ണം 3128 ആയി. ഇന്നലെ രാജ്യത്താകെ 312 കേസുകളാണ് സ്ഥിരീകരിച്ചത്. രാജ്യത്തെ 77 ശതമാനം കൊവിഡ് രോ​ഗികളും നിലവിൽ കേരളത്തിലാണ്. മഹാരാഷ്ട്രയിലും കൊവിഡ് രോ​ഗികൾ ഉയരുകയാണ്. ഇന്നലെ 50 പുതിയ കേസുകളാണ് മഹാരാഷ്ട്രയിൽ സ്ഥിരീകരിച്ചത്. അതേസമയം രണ്ട് ഡോസ് വാക്സിനും ബൂസ്റ്റർ ഡോസുകളും സ്വീകരിച്ചവർ […]