തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർ യദുവുമായുള്ള തർക്കത്തിൽ മേയർ ആര്യ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻദേവിനും വീഴ്ചയൊന്നും സംഭവിച്ചിട്ടില്ലെന്ന് പൊലീസ് റിപ്പോർട്ട്. ആര്യ മോശം ഭാഷ ഉപയോഗിച്ചതിനും സച്ചിൻ ദേവ് ബസിൽ അതിക്രമിച്ച് കയറിയതിനും തെളിവില്ലെന്നാണ് കോടതയിൽ നൽകിയ റിപ്പോർട്ടിൽ പോലീസ് പറയുന്നത്. സച്ചിൻദേവ് ബസിൽ അതിക്രമിച്ച് കയറി അസഭ്യം പറഞ്ഞെന്നും മേയർ ഭീഷണിപ്പെടുത്തി എന്നുമായിരുന്നു യദുവിൻറെ പരാതി. എന്നാൽ, കോടതിയിൽ കൊടുത്ത പൊലീസിന്‍റെ അന്വേഷണ പുരോഗതി റിപ്പോർട്ട് മേയർക്കും എംഎൽഎക്കും അനുകൂലമാണ്. ഹ്രൈഡ്രോളിക് സംവിധാനം ഉപയോഗിച്ച് ഡ്രൈവർക്ക് […]
ന്യൂഡല്‍ഹി: മുസ്ലിം മതപഠനശാലകളായ മദ്രസകള്‍ക്കെതിരായ ദേശീയ ബാലാവകാശ കമ്മീഷന്‍ പുറപ്പെടുവിച്ച നിർദേശങ്ങൾക്ക് എതിരെ സുപ്രിം കോടതി. കുട്ടികള്‍ക്ക് മതപഠനം പാടില്ലെന്നാണോ നിലപാടെന്ന് കമ്മീഷനോട് കോടതി ചോദിച്ചു. കോടതി മദ്രസകളുടെ കാര്യത്തില്‍ മാത്രം എന്തിന് ആശങ്ക ? മറ്റ് മതവിഭാഗങ്ങള്‍ക്ക് വിലക്ക് ബാധകമാണോ ? എന്നും ആരാഞ്ഞു. കുട്ടികളെ സന്യാസി മഠങ്ങളിലേയ്ക്ക് അയക്കുന്നതില്‍ നിര്‍ദേശങ്ങളുണ്ടോയെന്നും കോടതി ചോദിച്ചു. മദ്രസ മാറാന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കാനാവില്ലെന്ന് യു പി സര്‍ക്കാരിനോട് സുപ്രിം കോടതി പറഞ്ഞു. ഉത്തര്‍പ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം റദ്ദാക്കിയ […]
മുംബൈ: മുസ്ലിം വ്യക്തിനിയമം ഒന്നിലേറെ വിവാഹങ്ങള്‍ക്ക് അനുമതി നല്‍കുന്നുണ്ടെന്നും, പുരുഷന്മാർക്ക് ഒന്നിലേറെ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാമെന്നും ബോംബെ ഹൈക്കോടതി. മൂന്നാം ഭാര്യയുമായുള്ള വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി തേടി താനെ സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.മുസ്ലിം വ്യക്തിനിയമപ്രകാരം ഒന്നിൽ കൂടുതൽ വിവാഹങ്ങൾ രജിസ്റ്റർ ചെയ്യുന്നതിൽ നിന്ന് മുസ്ലിം പുരുഷന്മാരെ നിയമം വിലക്കിയിട്ടില്ലെന്ന് ജസ്റ്റിസ് ബി പി കൊളബാവല്ലയും ജസ്റ്റിസ് സോമശേഖർ സുന്ദരേശനും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. അള്‍ജീരിയന്‍ സ്വദേശിയുമായിട്ടുള്ള വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി തേടിയാണ് ഹര്‍ജിക്കാരന്‍ […]
ന്യൂഡൽഹി: നടിയെ ബലാൽസംഗക്കേസിൽ നടൻ സിദ്ദിഖിൻ്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി രണ്ടാഴ്ചത്തേക്ക് മാറ്റി.അദ്ദേഹത്തിൻ്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് തുടരും. കേസില്‍ മറുപടി സത്യവാങ്മൂലം നല്‍കാനായി കൂടുതല്‍ സമയം വേണമെന്ന് സിദ്ദിഖ് ആവശ്യപ്പെട്ടിരുന്നു. ഇതംഗീകരിച്ചാണ് കോടതി വാദം മാറ്റിയത്. നേരത്തെ, സിദ്ദിഖ് തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് സംസ്ഥാനം സർക്കാർ കുറ്റപ്പെടുത്തിയിരുന്നു. നടൻ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘവും കോടതിയെ അറിയിച്ചു. എന്നാല്‍, അന്വേഷണത്തില്‍ നിന്ന് ഒളിച്ചോടില്ലെന്ന് സിദ്ദിഖിൻ്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഹൈക്കോടതി ഇടപെടലിനെ […]
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞത് അഞ്ച് റൂട്ടുകളിലേക്കെങ്കിലും വന്ദേ മെട്രോ ട്രെയിനുകള്‍ അനുവദിക്കുമെന്നാണ് സൂചന. 250 കിലോമീറ്ററിനുള്ളില്‍ സ്ഥിതി ചെയ്യുന്ന നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ റെയില്‍വേ പുറത്തിറക്കുന്നതാണ് വന്ദേ മെട്രോ ട്രെയിനുകള്‍. ആദ്യത്തെ ട്രെയിന്‍ തിരുവനന്തപുരം – എറണാകുളം നഗരങ്ങളെ ബന്ധിപ്പിക്കുന്നതായേക്കും. എറണാകുളം – കണ്ണൂര്‍, കോഴിക്കോട്- കോയമ്ബത്തൂര്‍, കണ്ണൂര്‍- പാലക്കാട്, കൊല്ലം – തിരുനെല്‍വേലി എന്നീ റൂട്ടുകളില്‍ ആദ്യത്തെ ഘട്ടത്തില്‍ തന്നെ ട്രെയിനുകള്‍ അനുവദിക്കാനാണ് സാദ്ധ്യത. ഗുരുവായൂരിലേക്കും വന്ദേമെട്രോ സര്‍വീസുകള്‍ ആരംഭിക്കാന്‍ ആലോചിക്കുന്നുണ്ട്. കൊല്ലം […]
തിരുവനന്തപുരം: കണ്ണൂർ അഡീഷണൽ ഡിസ്ട്രിക് മജിസ്ട്രേററ് ആയിരുന്ന നവീൻ ബാബുവിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട ജില്ലാപഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യയ്ക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇടതുമുന്നണി യോഗത്തിൽ അറിയിച്ചു. പൊലീസ് അന്വേഷണത്തിൽ സർക്കാർ ഇടപെടില്ല. പൊലീസ് റിപ്പോർട്ടിനുശേഷം ദിവ്യയ്ക്കെതിരെ കൂടുതൽ നടപടിയെടുക്കും’’– ഇടതുമുന്നണി യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ഒരാഴ്ചയാകുമ്പോഴും അന്വേഷണം ഇഴയുന്നതിൽ വിമർശനം ഉയരുന്നതിനിടെയാണു മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയെങ്കിലും ദിവ്യയെ അറസ്റ്റ് ചെയ്യാനോ ചോദ്യം ചെയ്യാനോ പൊലീസ് തയാറായിട്ടില്ല. ദിവ്യയുടെ […]
തിരുവനന്തപുരം: കണ്ണുർ എ ഡി എം നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പരിയാരം മെഡിക്കല്‍ കോളജിലെ താൽക്കാലിക ഇലക്‌ട്രിഷ്യനായ ടി.വി.പ്രശാന്തനെ സ്ഥിരപ്പെടുത്തില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. പ്രശാന്തൻ ഇനി സർക്കാർ ശമ്ബളം വാങ്ങിക്കില്ല. ഇങ്ങനെയൊരാള്‍ വകുപ്പില്‍ ജോലിയില്‍ വേണ്ടെന്നാണ് തീരുമാനം. ആരോഗ്യ പ്രിൻസിപ്പല്‍ സെക്രട്ടറികണ്ണൂരിലെത്തി വീണ്ടും അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ ആരോഗ്യ വകുപ്പ് ഡി എം ഇയോടും പരിയാരം മെഡിക്കല്‍ കോളേജ് പ്രിൻസിലിനോടും റിപ്പോർട്ട് തേടിയിരുന്നു. ഡി […]
ന്യൂഡൽഹി: വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കാത്ത മുസ്ലിം മദ്രസകൾ പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മിഷൻ നിർദേശങ്ങൾക്ക് സുപ്രീം കോടതിയുടെ സ്റ്റേ ചെയ്തു.. ബി ജെ പി ഭരിക്കുന്ന ഉത്തർ പ്രദേശ്, ത്രിപുര സർക്കാരുകൾ ഇതുസംബന്ധിച്ച നീക്കങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു.ഉത്തർ പ്രദേശ് സർക്കാരിന്റെ നടപടി ചോദ്യം ചെയ്ത് ജംഇയ്യത്തൽ ഉലമ ഹിന്ദാണ് കോടതിയിൽ ഹർജി നൽകിയത്. വിശദാംശങ്ങൾ തേടി കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് സുപ്രീം കോടതി നോട്ടിസ് അയച്ചിട്ടുണ്ട്. മദ്രസകൾക്കും മദ്രസാ ബോർഡുകൾക്കും നൽകുന്ന ധനസഹായം അവസാനിപ്പിക്കണം എന്നായിരുന്നു കമ്മീഷൻ […]