സതീഷ് കുമാർ വിശാഖപട്ടണം ചന്ദനം എന്ന വാക്കിന്റെ അർത്ഥം “സന്തോഷദായകം” എന്നാണ്. സുഗന്ധം പരത്തുന്ന ലോകത്തിലെ അപൂർവ്വ വൃക്ഷങ്ങളിൽ ഒന്നായ ചന്ദനമരത്തിന് പല ലോക സംസ്കാരങ്ങളും പവിത്രമായ സ്ഥാനമാണ് നൽകിയിരിക്കുന്നത് . ഈ മരത്തിന്റെ തടി അരച്ചു കുഴമ്പുരൂപത്തിലാക്കി ക്ഷേത്രങ്ങളിൽ പ്രസാദമായി നൽകി വരുന്നു. ചന്ദനക്കുറി അണിയുന്നത് ഐശ്വര്യദായകമായിട്ടാണ് ഭാരതീയസംസ്ക്കാരം ഉദ്ഘോഷിക്കുന്നത്… ചന്ദനം ശിരസ്സിലണിഞ്ഞാൽ തലച്ചോറിന് കുളിർമ്മ ലഭിക്കുകയും തദ്വാരാ മനസ്സിനെ ശാന്തമാക്കുന്ന ഔഷധമായി കണക്കാക്കപ്പെടുകയും ചെയ്യുന്നു.. വിശുദ്ധിയുടേയും സുഗന്ധത്തിന്റേയും കേദാരമായ ഈ പുണ്യവൃക്ഷം മഹാഭാരതം , […]
ന്യൂഡൽഹി : രാജ്യത്തെ പ്രമുഖ മാധ്യമ പ്രവർത്തകരുടെ രഹസ്യങ്ങൾ കേന്ദ്ര സർക്കാർ ഇസ്രായേലിൽ നിർമ്മിച്ച പെഗാസസ് എന്ന ചാര ഉപകരണം വഴി ചോർത്തിയെന്ന് ആംനസ്റ്റി ഇന്റര്‍നാഷണലും വാഷിംഗ്ടണ്‍ പോസ്റ്റുും വെളിപ്പെടുത്തി. സംയുക്ത അന്വേഷണ റിപ്പോര്‍ട്ടില്‍ ആണ് ഇക്കാര്യം പറയുന്നത്.പെഗാസസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഫോൺ സന്ദേശങ്ങളും ഇമെയിലുകളും ഫോട്ടോകളും പരിശോധിക്കാനും ലൊക്കേഷനുകള്‍ ട്രാക്ക് ചെയ്യാനും ക്യാമറ ഉപയോഗിച്ച് ഉടമയെ ചിത്രീകരിക്കാനുമൊക്കെ കഴിയും. ദി ഓര്‍ഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോര്‍ട്ടിംഗ് പ്രോജക്റ്റിന്റെ ആനന്ദ് മംഗ്‌നാലെ, ദി വയറിലെ […]
കൊച്ചി:മോഹന്‍ലാലിന്‍റെ നേര് മോരാക്കിയിരിക്കുകയാണ് മില്‍മ. പോസ്റ്ററില്‍ നേര് എന്ന സിനിമയുടെ ടൈറ്റലിന് സമാനമാണ് മോര് എന്ന് മില്‍മ ചേര്‍ത്തിരിക്കുന്നത്. കൂടാതെ, ‘നേര് നിറഞ്ഞ മോര്, മില്‍മയുടെ മോര്’ എന്ന ക്യാപ്ഷനും കാണാം. ലാലിന്‍റെ പുതിയ ചിത്രമാണ് നേര്. സിനിമ റിലീസായ അന്നു മുതല്‍ നല്ല പ്രതികരണങ്ങളോടെ ചിത്രം മുന്നോട്ടു പോവുകയാണ്. സോഷ്യല്‍മീഡിയയില്‍ എങ്ങും നേര് തന്നെയാണ് ചര്‍ച്ചാവിഷയം. പല പോസ്റ്ററുകളിലും നേര് ഇഫട്ക് കാണാം. പോസ്റ്റര്‍ മില്‍മയുടെ പേജില്‍ വന്നതിനു പിന്നാലെ നിരവധിയാളുകളാണ് കമന്‍റുമായി എത്തിയിരിക്കുന്നത്. ആന്‍റണി […]
ന്യൂഡൽഹി : കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ പേര് ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേററ് സമർപ്പിച്ച കുററപത്രത്തിൽ പരാമർശിക്കുന്നു. ഹരിയാന ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട ചാര്‍ജ് ഷീറ്റിലാണ് പ്രിയങ്കയുടെ പേരും ചേര്‍ത്തിരിക്കുന്നത്. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് ഏജന്റ് എച്ച് എല്‍ പഹ്‌വയില്‍ നിന്ന് പ്രിയങ്ക ഗാന്ധി 2006ല്‍ ഹരിയാനയിലെ ഫരീദാബാദിലെ അഞ്ച് ഏക്കര്‍ കൃഷിയിടം വാങ്ങുകയും ഇതേ ഭൂമി 2010ല്‍ ഇയാള്‍ക്ക് തന്നെ വില്‍ക്കുകയും ചെയ്‌തെന്നാണ് കുററപത്രത്തിൽ പറയുന്നത്. ഹരിയാന […]
സതീഷ് കുമാർ വിശാഖപട്ടണം നവകേരളം …. കഴിഞ്ഞ ഒരു മാസത്തിലേറെ കാലമായി കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിൽൽ അനവരതം കേട്ടുകൊണ്ടിരിക്കുന്ന ഒരു വാക്കാണ് നവകേരളം… സത്യത്തിൽ എന്താണ് ഈ നവകേരളം ….? ആരാണ് നവകേരളത്തിന്റെ യഥാർത്ഥ ശില്പി…. നമുക്ക് ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞുനോക്കേണ്ടതുണ്ട്…. “ഒരു ജാതി ഒരു മതം ഒരു ദൈവം” എന്ന് അരുളിച്ചെയ്ത യുഗപ്രഭാവനായ ഒരു മനുഷ്യൻ …. ജാതിചിന്തയുടെയും അയിത്തത്തിന്റെയും അനാചാരങ്ങളുടേയും അന്ധവിശ്വാസങ്ങളുടേയും കരാളഹസ്തങ്ങളിൽ പിടഞ്ഞു കൊണ്ടിരുന്ന കേരളത്തിന് ഒരു പുതിയ ദിശാബോധം നൽകി കൈപിടിച്ചുയർത്തിയത് […]
ന്യൂഡൽഹി : രാജ്യത്തെ 14 സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന ‘ഭാരത് ന്യായ് യാത്ര’യുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പാണിത്. അടുത്ത മാസം 14ന് ആരംഭിക്കുന്ന യാത്ര ഇന്ത്യയുടെ കിഴക്ക് മുതൽ പടിഞ്ഞാറ് വരെയാണ്. വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിലെ ഇംഫാലിൽ നിന്നാകും റാലി ആരംഭിക്കുക. അവിടെനിന്ന് 6200 കിലോമീറ്റർ പിന്നിട്ട് മഹാരാഷ്ട്രയിലെ മുംബൈയിൽ സമാപിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വ്യക്തമാക്കി. കന്യാകുമാരി മുതൽ കശ്മീർ വരെ നടത്തിയ […]
കോഴിക്കോട്: അയോധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കുമെന്ന കോണ്‍ഗ്രസ് നിലപാടിനെതിരേ രൂക്ഷവിമര്‍ശനവുമായി സമസ്ത. കോണ്‍ഗ്രസ് സ്വീകരിക്കുന്നത് മൃദു ഹിന്ദുത്വ നിലപാടാണെന്നും ഈ നിലപാട് മാറ്റിയില്ലെങ്കില്‍ 2024 ലും ബിജെപി തന്നെ അധികാരത്തിലെത്തുമെന്നും അവരുടെ മുഖപത്രം സുപ്രഭാതം വിമര്‍ശിക്കുന്നു. തകര്‍ക്കപ്പെട്ട മതേതര മനസുകള്‍ക്ക് മുകളിലാണ് രാമക്ഷേത്രം പണിയുന്നത്. പള്ളി പൊളിച്ചിടത്ത് കാലു വയ്ക്കുമോ കോണ്‍ഗ്രസ് എന്നും സമസത ചോദിക്കുന്നു.വിഷയത്തില്‍ സിപിഎമ്മിനെ പുകഴ്ത്തിയും സമസ്ത രംഗത്തെത്തി. ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പറയാനുള്ള ആര്‍ജവം സീതാറാം യെച്ചൂരി കാട്ടി. ഈ ആര്‍ജവം സോണിയ ഗാന്ധിയില്‍ […]
തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ വമ്പൻ ശമ്പളച്ചെലവിന് പുറമെ ഭീമമായ പെൻഷൻ ബാദ്ധ്യത കൂടി പൊതുജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കാൻ താരിഫ് രണ്ടാം നിയമഭേദഗതിക്ക് നീക്കം. ഇതുമായി ബന്ധപ്പെട്ട് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ ജനുവരി 4ന് പൊതുജനങ്ങളിൽ നിന്ന് തെളിവെടുക്കും. ഏപ്രിലിൽ ഇൗ ബാദ്ധ്യത കൂടി ചേർത്ത് വീണ്ടുമൊരു നിരക്ക് വർദ്ധന ഏർപ്പെടുത്തും. കഴിഞ്ഞ നവംബറിലും വർദ്ധന വരുത്തിയിരുന്നു. പെൻഷൻ ചെലവിന് പുറമെ അടുത്ത വർഷം ശമ്പള വർദ്ധന നടപ്പാക്കുന്നതിലൂടെ ഉണ്ടാകുന്ന 480 കോടിയുടെ ബാദ്ധ്യതയും താരിഫിൽ ഉൾപ്പെടുത്തണമെന്ന് കെ.എസ്.ഇ.ബി കമ്മിഷനോട് […]