എസ്. ശ്രീകണ്ഠൻ സർക്കാരിൻ്റെ ഭരണ മികവ് എങ്ങനെ അളക്കാം?.അതിൽ ഏറ്റം പ്രധാനം ധനസമാഹരണവും വിനിയോഗവും . രണ്ടിലും മോദിയുടെ പത്തുവർഷം എങ്ങനെ?. മികച്ചതെന്ന് കണക്കുകൾ പറയുന്നു. പ്രത്യക്ഷ നികുതി, മുഖ്യമായും ആദായ നികുതിയും കമ്പനികളും സ്ഥാപനങ്ങളും നൽകുന്ന കോർപ്പറേറ്റ് നികുതിയും കഴിഞ്ഞ പത്തുകൊല്ലത്തിനുള്ളിൽ മൂന്നു മടങ്ങ് കൂടിയെന്നത് ശ്രദ്ധേയമായ നേട്ടം തന്നെ. എല്ലാ റീഫണ്ടും കിഴിച്ച് ഖജനാവിൽ വന്ന പ്രത്യക്ഷ നികുതി വരുമാനം 2013 – 14 സാമ്പത്തിക വർഷം 6.38 ലക്ഷം കോടിയായിരുന്നു. 2022-23 സാമ്പത്തിക […]
കൊച്ചി : സി പി എം നേതാവ് ടി. എൻ. സീമയുടെ ഭർത്താവ് ജി ജയരാജിനെ വീണ്ടും സി-ഡിറ്റില്‍ ഡയറക്ടറാക്കാൻ സർക്കാർ കൊണ്ടുവന്ന നോട്ടിഫിക്കേഷൻ ഹൈക്കോടതി റദ്ദാക്കി.സി-ഡിറ്റ് ഡെപ്യൂട്ടി ഡയറക്ടറായ എം ആർ മോഹനചന്ദ്രൻ സമർപ്പിച്ച ഹർജിയിലായിരുന്നു സിംഗിൾ ബെഞ്ചിൻ്റെ ഉത്തരവ്. രണ്ടാം പിണറായി വിജയൻ സർക്കാരാണ് ഡയറക്ടർ സ്ഥാനത്തേക്കുളള നിയമനത്തിനുളള യോഗ്യതകൾ മാറ്റിയത്.ഇത് ചോദ്യം ചെയ്തുളള ഹർജിയിലാണ് നോട്ടിഫിക്കേഷനും അതിലെ തുടർ നടപടികളും സിംഗിൾ ബെഞ്ച് റദ്ദാക്കിയത്. വിദ്യാഭ്യാസം, സയൻസ്, മാസ് കമ്മ്യൂണിക്കേഷൻ മേഖലകളിൽ മികവു […]
സതീഷ് കുമാർ വിശാഖപട്ടണം മാവേലിക്കര താലൂക്കിൽപ്പെട്ട കുന്നം ഗ്രാമത്തിലെ കെ. ഇ. മത്തായി എന്ന മുൻപട്ടാളക്കാരനെ ഒരുപക്ഷേ മലയാളികൾക്ക് അത്ര വലിയ പരിചയം ഉണ്ടാകില്ല. എന്നാൽ “പാറപ്പുറത്ത് “എന്ന തൂലികാനാമത്തിൽ ഒട്ടേറെ പട്ടാളകഥകൾ എഴുതി മലയാള സാഹിത്യത്തെ സമ്പന്നമാക്കിയ ഈ എഴുത്തുകാരനെ അക്ഷരകേരളത്തിന് ഒരിക്കലും മറക്കാൻ കഴിയുകയില്ല. ഇദ്ദേഹത്തിന്റെ ആദ്യകിരണങ്ങൾ, അന്വേഷിച്ചു കണ്ടെത്തിയില്ല , നിണമണിഞ്ഞ കാൽപ്പാടുകൾ , പണി തീരാത്ത വീട്, മനസ്വിനി, അരനാഴികനേരം, മകനേ നിനക്ക് വേണ്ടി , ഓമന തുടങ്ങിയ ഒട്ടേറെ കൃതികൾക്ക് ചലച്ചിത്രാവിഷ്ക്കാരം ഉണ്ടായിട്ടുണ്ട്. 1972 – […]
റിയാദ് : സൗദി അറേബ്യയ്ക്ക് വീണ്ടും ഭാഗ്യം. ലോകത്തെ ഏറ്റവും വലിയ എണ്ണ (ക്രൂഡോയില്‍) സമ്പന്ന രാജ്യങ്ങളിലൊന്നായ സൗദിയിൽ കൂററൻ സ്വര്‍ണഖനി കണ്ടെത്തി. ഖനന കമ്പനിയായ സൗദി അറേബ്യന്‍ മൈനിംഗ്(മആദെന്‍) ആണ് 125 കിലോമീറ്ററോളം നീളംവരുന്ന ഖനി തിരിച്ചറിഞ്ഞത്.മൊത്തം 125 കിലോമീറ്റര്‍ ചുറ്റളവിലാണ് സ്വര്‍ണഖനിയുള്ളത്. നിലവിലെ ഖനിയായ മന്‍ശൂറാ മസാറയ്ക്ക് സമീപമാണ് പുതിയ ഖനി.2022ല്‍ തുടക്കമിട്ട പര്യവേക്ഷണ പദ്ധതിക്കാണ് ഫലം കണ്ടതെന്ന് മആദെന്‍ അറിയിച്ചു. ക്രൂഡോയില്‍ കയറ്റുമതിയാണ് സൗദി അറേബ്യയുടെ പ്രധാന വരുമാന മാര്‍ഗം. ലോകം ഹരിതോര്‍ജങ്ങളിലേക്ക് […]
ആർ. ഗോപാലകൃഷ്ണൻ ‘ഛായാമുഖി’ ഉള്‍പ്പെടെ ശ്രദ്ധേയ നാടകങ്ങളുടെ സൃഷ്ടാവ് ആയിരുന്നു പ്രശസ്‍ത നാടക സംവിധായകന്‍ പ്രശാന്ത് നാരായണന്‍. 🔸 ഇന്നലെ വെറും 51-ാം വയസ്സിൽ വിടപറഞ്ഞ പ്രശാന്ത് നാരായണൻ, എഴുതി സംവിധാനം ചെയ്ത ‘ഛായാമുഖി’ (2008) ആണ് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. മോഹന്‍ലാലും മുകേഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു എന്നത് മാദ്ധ്യമശ്രദ്ധക്ക് കാരണമായി എന്നതുകൊണ്ടല്ല അതു ചരിത്രത്തിൽ ഇടം പിടിച്ചത്. ഇന്ത്യൻ ക്ലാസിക്കൽ തീയ്യറ്ററിൻ്റെ പാരമ്പര്യത്തെ പിൻപറ്റുന്നതിനോടൊപ്പം ആധുനിക പ്രസക്തിയും എടുത്തു കാണിച്ച ഒരു നാടകമായിരുന്നു […]
കൊച്ചി: ജിത്തു ജോസഫ് സംവിധാനം ചെയ്ത മോഹൻലാൽ നായകനായ ചിത്രം ‘നേര്’ ആകപ്പാടെ കൃത്രിമത്വം നിറഞ്ഞതാണെന്ന് എഴുത്തുകാരന്‍ അഷ്ടമുര്‍ത്തി. അദ്ദേഹം ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പ് ഇങ്ങനെ: നേരു പറഞ്ഞാല്‍ അതത്ര മികച്ച സിനിമയൊന്നുമല്ല. ആകപ്പാടെ ഒരു കൃത്രിമത്വമുണ്ട്. ബലാല്‍സംഗത്തിനു വിധേയയാകുന്ന പെണ്‍കുട്ടി അവന്റെ മുഖത്തു തപ്പിനോക്കി പ്രതിയുടെ രൂപം ഗണിച്ചെടുക്കുന്നതും പിന്നീട് അത് പ്രതിമയാക്കുന്നതും മുതല്‍ തുടങ്ങുന്നു അത്. വക്കീല്‍പ്പണി ഉപേക്ഷിച്ച നായകനെ നിര്‍ബ്ബന്ധപൂര്‍വം പി പിയാക്കുന്നത് പോട്ടെ എന്നു വെയ്ക്കാം. പക്ഷേ തികച്ചും അപരിചിതയായ ഒരുവളെ […]
ന്യൂഡൽഹി: രണ്ട് ചന്ദ്രയാൻ ദൗത്യത്തിനുള്ള പണം കേന്ദ്ര സർക്കാർ ആക്രി വിററ് നേടി. ഓഫീസുകളിലെ ആക്രി വില്‍പനയിലൂടെ കേന്ദ്രസര്‍ക്കാര്‍ നേടിയത് 1,163 കോടി രൂപ. പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെയാണ് വിവരം ട്വിറ്ററിലൂടെ പങ്കുവച്ചത്. സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായായിരുന്നു ഓഫീസുകള്‍ വൃത്തിയാക്കിയത്.’രണ്ട് ചന്ദ്രയാൻ ദൗത്യങ്ങളുടെ ബഡ്ജറ്റിന് തുല്യമായ 1,163 കോടി രൂപ സ്ക്രാപ്പ് വില്‍പ്പനയിലൂടെ മോദി സര്‍ക്കാര്‍ സമ്ബാദിച്ചു.’ വെന്നും ട്വിറ്ററില്‍ കുറിക്കുന്നു. 2021 ഒക്ടോബര്‍ മാസം മുതല്‍ ആക്രിസാധനങ്ങള്‍ വിറ്റവകയിലാണ് 1,163 കോടി ലഭിച്ചത്. ഈ […]
തിരുവനന്തപുരം :മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നടത്തിയ നവകേരള സദസിനെ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ചും വിമര്‍ശിച്ചും ലത്തീന്‍ കത്തോലിക്ക സഭയുടെ മുഖപത്രമായ ‘ജീവനാദം’. സെക്രട്ടേറിയറ്റ് വിട്ട് സംസ്ഥാനപര്യടനത്തിനിറങ്ങിയ പിണറായി മന്ത്രിസഭ ‘സഞ്ചരിക്കുന്ന സര്‍ക്കസ് ട്രൂപ്പായി’ മാറിയെന്നും ഇത്തരത്തില്‍ ഒരു മന്ത്രിസഭ പരിഹാസ്യമാകുന്നത് ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ആദ്യമാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. ”സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമോ എന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചീഫ് സെക്രട്ടറിയോട് ചോദിക്കുന്ന ഘട്ടത്തിലെത്തിനില്‍ക്കുമ്പോഴാണ് 20 മന്ത്രിമാരോടൊപ്പം രാജ്യത്തെ ഏക സിപിഎം […]
ന്യൂഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പെട്രോള്‍,ഡീസല്‍ എക്‌സൈസ് നികുതിയില്‍ ഇളവ് പ്രഖ്യാപിക്കാൻ സാധ്യത. ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഇന്ധനവില ഘടന മാറുന്നു എന്നതാണ് പ്രത്യേകത. പെട്രോളിനും ഡീസലിനും ലിറ്ററിന് 8 രൂപ മുതല്‍ 10 രൂപവരെ കുറയ്ക്കാമെന്ന ശുപാര്‍ശ പെട്രോളിയം മന്ത്രാലയം മുന്നോട്ടുവച്ചിട്ടുണ്ടെന്ന് പറയുന്നു. മുഖ്യകാരണം അടുത്തവര്‍ഷം ഏപ്രില്‍-മേയോട് കൂടി നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പ് തന്നെ. 2022 ഏപ്രിലിലാണ് പൊതുമേഖലാ എണ്ണവിതരണ കമ്പനികളായ ഇന്ത്യന്‍ ഓയില്‍, ബി.പി.സി.എല്‍., എച്ച്.പി.സി.എല്‍ എന്നിവ അവസാനമായി പെട്രോള്‍, ഡീസല്‍ […]