തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയില്‍ പ്രതിസന്ധി. ഇപ്പോഴത്തെ അലൈന്‍മെന്റ് അനുസരിച്ച് ഒരിഞ്ചു ഭൂമി പോലും വിട്ടുനല്‍കാനാകില്ലെന്നു ദക്ഷിണ റെയില്‍വേ കേന്ദ്ര റെയില്‍വേ ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കി. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ കെ റെയില്‍ ആവശ്യപ്പെട്ട മുഴുവന്‍ റെയില്‍വേ ഭൂമിയിലും തടസ്സവാദം ഉന്നയിച്ചാണു റിപ്പോര്‍ട്ട്. റെയില്‍വേ ഭൂമിയില്‍ കെ റെയിലുമായി ചേര്‍ന്നുനടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നു റെയില്‍വേ ബോര്‍ഡ് ഒക്ടോബറില്‍ ആവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ഇടവിട്ടും അതിനുശേഷം ഏതാണ്ട് പൂര്‍ണമായും റെയില്‍വേ ട്രാക്കിനു […]
ജറുസലം: അല്‍ അഖ്‌സ പള്ളി മുന്‍ ഇമാം ഡോ. യൂസുഫ് സലാമ (68) ഇസ്രയേല്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു. 2005 06 കാലത്തു പലസ്തീന്‍ മതകാര്യ മന്ത്രിയായിരുന്നു. മധ്യ ഗാസയിലെ പാര്‍പ്പിടസമുച്ചയങ്ങള്‍ക്കു നേരെ ശനിയാഴ്ച രാത്രി നടന്ന ബോംബാക്രമണങ്ങളില്‍ ഡോ. സലാമ അടക്കം 100 പേരാണു കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ അടക്കം 286 പേര്‍ക്കു പരുക്കേറ്റു. 1954 ല്‍ ഗാസയിലെ അഭയാര്‍ഥി ക്യാംപില്‍ ജനിച്ച ഡോ. സലാമ, അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഒട്ടേറെ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. […]
ഗാസാ സിറ്റി/ജറുസലേം: ഗാസയിലെ യുദ്ധമവസാനിക്കാന്‍ മാസങ്ങളെടുക്കുമെന്ന പ്രഖ്യാപനവുമായി നെതന്യാഹു. ഇന്നലെ ഇസ്രയേല്‍സൈന്യം മധ്യ ഗാസയില്‍ രൂക്ഷമായ വ്യോമാക്രമണം നടത്തി. അല്‍-മഗാസ, അല്‍-ബുറൈജ് എന്നീ അഭയാര്‍ഥിക്യാമ്പുകളായിരുന്നു ലക്ഷ്യം. ഞായറാഴ്ച രാത്രി മധ്യ ഗാസയില്‍ വന്‍ ആക്രമണം നടന്നതിനാല്‍ കൂടുതല്‍പ്പേര്‍ ഈജിപ്ത് അതിര്‍ത്തിയിലുള്ള റാഫയിലേക്കു പലായനംചെയ്തു. യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 21,822 ആയി. 56,451 പേര്‍ക്ക് പരിക്കേറ്റു. ഗാസയിലെ 40 ശതമാനംപേരും ക്ഷാമത്തിന്റെ വക്കിലാണെന്ന് യു.എന്‍. പറഞ്ഞു. ഈജിപ്ത് അതിര്‍ത്തിവഴിയാണ് ഹമാസിന് ആയുധമെത്തിയതെന്നാണ് ഇസ്രയേലിന്റെ അവകാശവാദം. ഇതേക്കുറിച്ചോ അതിര്‍ത്തി പിടിച്ചെടുക്കുമെന്ന […]
തിരുവനന്തപുരം: ഊര്‍ജമേഖലയിലെ മാറ്റം ഉള്‍ക്കൊണ്ട് കേരളം പുതിയ ഊര്‍ജനയം രൂപവത്കരിക്കുന്നു. എല്ലാമേഖലകളിലും സൗരോര്‍ജത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തുന്നതിനുപുറമേ, പുതിയ ഊര്‍ജസ്രോതസ്സുകള്‍ കണ്ടെത്തുന്നതിനും നയം പ്രാധാന്യംനല്‍കും. നയം രൂപവത്കരിക്കാന്‍ വിദഗ്ധര്‍ ഉള്‍പ്പെടുന്ന 18 അംഗ സമിതിക്ക് സര്‍ക്കാര്‍ രൂപംനല്‍കി. വൈദ്യുതവാഹനങ്ങളുടെ ഉപയോഗം കൂടുന്നതനുസരിച്ച് വൈദ്യുതി കൂടുതല്‍ ആവശ്യമായിവരും. ഇതിനായി സൗരോര്‍ജം കൂടുതലായി ഉപയോഗിക്കാനുള്ള നയപരിപാടികള്‍ക്ക് സമിതി രൂപംനല്‍കും. വാഹനങ്ങളില്‍ സോളാര്‍ പാനല്‍ ഘടിപ്പിക്കുന്നതിനെക്കുറിച്ചും ഇലക്ട്രിക് വാഹനങ്ങളില്‍നിന്ന് ഗ്രിഡിലേക്കു തിരിച്ച് വൈദ്യുതി നല്‍കുന്നതിനുള്ള വി2ജി (വെഹിക്കിള്‍ ടു ഗ്രിഡ്) പ്രാവര്‍ത്തികമാക്കുന്നതിനെക്കുറിച്ചും പരിശോധിക്കാന്‍ […]
സോള്‍: 2024-ല്‍ പുതിയ മൂന്ന് ചാര ഉപഗ്രഹങ്ങള്‍ കൂടി വിക്ഷേപിക്കാനൊരുങ്ങി ഉത്തരകൊറിയ. ഒപ്പം സൈനികാവശ്യത്തിനുള്ള ഡ്രോണുകള്‍ നിര്‍മ്മിക്കാനും ആണവശേഷി വര്‍ധിപ്പിക്കാനും തീരുമാനിച്ചു. യു.എസ്സിന്റെ നയം യുദ്ധം അനിവാര്യമാക്കിയിരിക്കുകയാണെന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ പറഞ്ഞു. ഉത്തരകൊറിയയിലെ ഭരണകക്ഷിയായ വര്‍ക്കേഴ്സ് പാര്‍ട്ടി ഓഫ് കൊറിയയുടെ (ഡബ്ല്യു.പി.കെ) അഞ്ച് ദിവസം നീണ്ട യോഗത്തിലാണ് കിം ഇക്കാര്യങ്ങള്‍ പറഞ്ഞതെന്ന് റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. പുതിയ വര്‍ഷത്തെ സാമ്പത്തികം, സൈനികം, വിദേശനയം എന്നിവയുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കാനായാണ് പാര്‍ട്ടി യോഗം ചേര്‍ന്നത്. […]
സതീഷ് കുമാര്‍ വിശാഖപട്ടണം അണയാന്‍ പോകുന്നതിന് മുന്‍പ് ആളിക്കത്തുന്ന തിരിനാളം പോലെയായിരുന്നു കലാഭവന്‍ മണി എന്ന കലാകാരന്റെ ജീവിതം. 53 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൃത്യമായി പറഞ്ഞാല്‍ 1971 ജനുവരി ഒന്നാം തിയ്യതി തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടി പുഴയോരത്തുള്ള കൊച്ചു കുടിലില്‍ ഒരു ബാലന്‍ ജനിക്കുന്നു. നിറയെ പ്രാരാബ്ധങ്ങളുടെ നടുവില്‍ വളര്‍ന്ന ആ ബാലന്‍ എങ്ങനേയോ ചാലക്കുടി ചന്തയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ ആയി മാറി. കൊടിയ ദാരിദ്ര്യത്തിനു നടുവിലും മനസ്സില്‍ കലയുടെ നെയ്ത്തിരികള്‍ തെളിഞ്ഞു കത്തിയിരുന്ന ആ യുവാവ് […]
ഡോ ജോസ് ജോസഫ് കമല്‍ സംവിധാനം ചെയ്ത മിന്നാമിന്നിക്കൂട്ടം പുറത്തിറങ്ങി 15 വര്‍ഷത്തിനു ശേഷം ഹിറ്റ് ജോഡികളായ മീരാ ജാസ്മിനും നരേനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ക്വീന്‍ എലിസബത്ത്.ഈ ജോഡികളുടെ അച്ചുവിന്റെ അമ്മ, ഒരേ കടല്‍ എന്നീ ചിത്രങ്ങള്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നീണ്ട ഇടവേളയ്ക്കു ശേഷം കഴിഞ്ഞ വര്‍ഷം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മകളില്‍ മീരാ ജാസ്മിന്‍ നായികയായി തിരിച്ചെത്തിയിരുന്നുവെങ്കിലും ചിത്രം ക്ലിക്കായില്ല. നായികാ പ്രാധാന്യമുള്ള ചിത്രമാണ് ക്വീന്‍ എലിസബത്ത്. മീരയുടെ എലിസബത്ത് എന്ന […]