കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ വിവാഹിതനാകുന്നു. മോഡല്‍ തനൂജയാണ് വധു. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വളരെ ലളിതമായാണ് ഷൈനിന്റെയും തനൂജയുടെയും വിവാഹനിശ്ചയം നടന്നത്. സിനിമാ പ്രമോഷനും മറ്റു ചടങ്ങുകള്‍ക്കും കുടുംബത്തോടൊപ്പം തനൂജയെയും ഷൈന്‍ ഒപ്പം കൂട്ടാറുണ്ട്. തനൂജയ്‌ക്കൊപ്പമുള്ള നിരവധി ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കിട്ടിട്ടുമുണ്ട്. വിവാഹനിശ്ചത്തിന്റെ ചിത്രങ്ങള്‍ പുറത്തു വന്നതോടെ ഷൈനിയും തനൂജയ്ക്കും ആരാധകരടക്കം അഭിനന്ദനങ്ങള്‍ അറിയിക്കുന്നുണ്ട്. ഈ വര്‍ഷം തന്നെ വിവാഹം ഉണ്ടായേക്കും. നടന്റെ രണ്ടാം വിവാഹമാണിത്.
തൃശ്ശൂര്‍: രണ്ടുലക്ഷം സ്ത്രീകള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന മഹിളാസമ്മേളനത്തെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തൃശ്ശൂരില്‍. പ്രധാനമന്ത്രിയെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. ഉച്ചയ്ക്ക് രണ്ടരയോടെ ജനറല്‍ ആശുപത്രി പരിസരത്തുനിന്ന് റോഡ് ഷോ തുടങ്ങും. മൂന്നേകാലിനാണ് ക്ഷേത്ര മൈതാനത്തിന ുത്ത നായ്ക്കനാലിന് സമീപത്തെ മഹിളാസമ്മേളനവേദിയിലേക്ക് മോദി എത്തുക. റോഡ്ഷോയ്ക്കായി ജനറല്‍ ആശുപത്രിക്കു സമീപമെത്തുന്ന നരേന്ദ്രമോദിയെ ബി.ജെ.പി. നേതാക്കള്‍ സ്വീകരിക്കും. ഇതിനുശേഷം വടക്കുന്നാഥ ക്ഷേത്രമൈതാനിയിലെ നായ്ക്കനാലിനു സമീപമുള്ള വേദിയിലെത്തുമ്പോഴും സംസ്ഥാന നേതാക്കള്‍ സ്വീകരിക്കാനുണ്ടാകും. 16 പേരാണ് സമ്മേളനവേദിയില്‍ സ്വീകരിക്കാനായി ഉണ്ടാകുക. […]
കൊച്ചി: സി പി എമ്മും ക്രൈസ്തവ സഭകളും തള്ളിപ്പറഞ്ഞപ്പോൾ പറഞ്ഞതു വിഴുങ്ങാൻ മന്ത്രി സജി ചെറിയാൻ നിർബന്ധിതനായി. താൻ ആലപ്പുഴയിലെ പ്രസംഗത്തിൽ പറഞ്ഞ ഒന്ന് രണ്ട് കാര്യങ്ങൾ പിൻവലിക്കാൻ തയ്യാറാണ്. വീഞ്ഞിനെയും കേക്കിനേയും കുറിച്ചുള്ള പരാമർശം പാർട്ടി വേദിയിലായതുകൊണ്ടാണ് ആ തരത്തിൽ പറഞ്ഞത്. തികഞ്ഞ മതേതര വാദിയായ താൻ എല്ലാവരേയും ബഹുമാനിക്കുന്ന വ്യക്തിയാണ്. അതിനാൽ തന്നെ ആ പരാമർശങ്ങൾ പിൻവലിക്കാൻ തയ്യാറാണെന്നും എന്നാൽ തന്റെ രാഷ്ട്രീയ നിലപാടിൽ മാറ്റമില്ലെന്നും മന്ത്രി വ്യക്തമാക്കി എന്നാൽ പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ […]
സതീഷ് കുമാർ വിശാഖപട്ടണം 1988-ൽ വൻവിജയം നേടിയ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത , “പൊന്മുട്ടയിടുന്ന താറാവ് ” എന്ന ചിത്രം പ്രേക്ഷകർ മറന്നിട്ടുണ്ടാവില്ലെന്ന് കരുതട്ടെ … ചിത്രത്തിലെ ഓരോ രംഗവും പിന്നീട് ഓർത്തോർത്തു ചിരിക്കാനുതകുന്ന ഒരു സുന്ദരകലാസൃഷ്ടിയായിരുന്നു ഈ സിനിമ … ചിത്രത്തിന് സംവിധായകൻ ആദ്യം നിശ്ചയിച്ച പേര് “പൊൻമുട്ടയിടുന്ന തട്ടാൻ ” എന്നായിരുന്നുവത്രെ ! തങ്ങളുടെ കുലത്തൊഴിലിനെ അപമാനിക്കുകയാണോ എന്ന സംശയത്താൽ ഈ ചിത്രത്തിനെതിരെ ചിലർ അന്ന് പ്രതിഷേധമുയർത്തി …. അവസാനം മൂഷികസ്ത്രീ വീണ്ടും മൂഷികസ്ത്രീയായി […]
കൊച്ചി: ഉണ്ണി മുകുന്ദന്‍ തന്റെ കരിയറിന്റെ വളര്‍ച്ചയ്ക്കു വേണ്ടി ചില രാഷ്ട്രീയപാര്‍ട്ടികളെ സുഖിപ്പിക്കാന്‍ വേണ്ടിയാണ് ‘മാളികപ്പുറം’ പോലെയുള്ള സിനിമകളില്‍ അഭിനയിക്കുന്നത് എന്ന മൂവി സ്ട്രീറ്റില്‍ വന്ന ഒരു പോസ്റ്റ് വിവാദമായിരിക്കുകയാണ്. താരം ഈ പോസ്റ്റിനെതിരെയും ഗ്രൂപ്പിനെതിരെയും രംഗത്തെത്തിയിരിക്കുകയാണ്. മല്ലു സിങ് അല്ലാതെ മലയാളത്തില്‍ ഉണ്ണി മുകുന്ദന് മറ്റൊരു ഹിറ്റ് ചിത്രമില്ലെന്നും സ്വന്തം സ്വാര്‍ഥ താല്‍പര്യത്തിനുവേണ്ടി തീവ്രവാദ ആശയത്തെ കൂട്ടുപിടിച്ച് സിനിമ ചെയ്ത ഉണ്ണിമുകുന്ദന്റെ അജണ്ട വെളിപ്പെടുത്തുന്ന ചിത്രമാണ് അടുത്തതായി തയാറാകുന്ന ‘ജയ് ഗണേഷ്’ എന്നും ഈ പോസ്റ്റില്‍ […]
ഡല്‍ഹി: രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച ഭാരതീയ ന്യായ സംഹിത രണ്ടിലെ വകുപ്പ് 226 നിരാഹാര സത്യാഗ്രഹ സമരത്തെ ക്രിമിനല്‍ കുറ്റമാക്കി മാറ്റും. ഇതു പ്രകാരം മരണംവരെ നിരാഹാര സമരം നടത്തുന്നവര്‍ക്കെതിരേ കേസെടുക്കാനാകുമെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പൊതുസേവകനെ കൃത്യനിര്‍വഹണത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നതിനോ, എന്തെങ്കിലും ചെയ്യുന്നതിന് നിര്‍ബന്ധിക്കുന്നതിനായോ ആരെങ്കിലും ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്നാണ് ഈ വകുപ്പ് പറയുന്നത്. ഒരു വര്‍ഷം വരെ സാധാരണ തടവോ അതല്ലെങ്കില്‍ പിഴയോ രണ്ടും കൂടിയോ അതല്ലെങ്കില്‍ സാമൂഹിക സേവനത്തിനോ ശിക്ഷിക്കാവുന്ന വകുപ്പാണിത്. ബ്രട്ടീഷുകാരില്‍നിന്ന് സ്വാതന്ത്ര്യം […]
അയോധ്യ: രാമക്ഷേത്രത്തില്‍ വിഗ്രഹപ്രതിഷ്ഠ ഈമാസം 22-ന് ഉച്ചയ്ക്ക് 12.20-ന് നടക്കുമെന്ന് ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്ര ജനറല്‍ സെക്രട്ടറി ചമ്പത് റായ് അറിയിച്ചു. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. പ്രതിഷ്ഠയ്ക്കുശേഷം ആരതി നടക്കും. പ്രസാദം അയല്‍നാടുകളിലും ചന്തകളിലും വിതരണം ചെയ്യും. പുതുവത്സരദിനമായ തിങ്കളാഴ്ച സംഘാടകര്‍ പൂജിച്ച ‘അക്ഷത്'( മഞ്ഞളും നെയ്യും ചേര്‍ത്ത അരി ) വിതരണം ചെയ്യാന്‍ തുടങ്ങി. പ്രതിഷ്ഠാചടങ്ങിന് ഒരാഴ്ചമുമ്പ് ജനുവരി 15 വരെ വിതരണം തുടരും. രാമക്ഷേത്രത്തിന്റെ ചിത്രം, ഘടന വിവരിക്കുന്ന ലഘുലേഖ എന്നിവ അടങ്ങിയ […]
കൊച്ചി: ക്രൈസ്തവർ ഏത് രാഷ്ട്രീയം സ്വീകരിക്കണം, എന്ത് നിലപാടെടുക്കണം എന്നൊക്കെ തീരുമാനിക്കുന്നത് മറ്റ് രാഷ്ട്രീയ പാർട്ടികളല്ല. അതുകൊണ്ട് ഏതെങ്കിലും ഒരു വിരുന്നിൽ പങ്കെടുത്താൽ ആ രാഷ്ട്രീയ പാർട്ടിയോടാണ് ചായ്‌വെന്ന് സ്ഥാപിച്ചെടുക്കുന്നത് എന്തിനാണ് കെസിബിസി വക്താവ് ഫാദർ ജേക്കബ് പാലപ്പിള്ളി പറഞ്ഞു. നരേന്ദ്രമോദിയുടെ ക്രിസ്‌തുമസ് വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാരെ അധിക്ഷേപിച്ച മന്ത്രി സജി ചെറിയാനെതിരെ കെസിബിസി. സജി ചെറിയാന്റെ പ്രസ്താവനയിൽ ക്രൈസ്തവ സമൂഹത്തിന് നീരസമുണ്ടെന്ന് ജേക്കബ് പാലപ്പിള്ളി പറഞ്ഞു. ‘സുപ്രധാന സ്ഥാനങ്ങളിൽ ഉള്ളവർ സംസാരിക്കുമ്പോൾ വാക്കുകളിൽ മിതത്വം പുലർത്തണം. […]