Home > Articles posted by A K (Page 165)
FEATURE
on Jan 4, 2024

സതീഷ് കുമാർ വിശാഖപട്ടണം പെൻഡുലം എന്ന വാക്കിന് നാഴികമണിയുടെ നാക്ക് എന്നാണത്രെ ശരിയായ വിവക്ഷ .  കാലമെന്ന അജ്ഞാത കാമുകനെ കൃത്യമായ വേഗതയോടെ അടയാളപ്പെടുത്തിക്കൊണ്ട്  പെൻഡുലം അങ്ങോട്ടും  ഇങ്ങോട്ടും നിരന്തരം  ചലിച്ചുകൊണ്ടേയിരിക്കുന്നു…. പെൻഡുലം എന്ന വാക്ക് മലയാളഭാഷയുടെ സംഭാവനയാണെന്ന് തോന്നുന്നില്ല. ഈ പദം പോർച്ചുഗീസ് ഭാഷയിൽ നിന്നായിരിക്കാം  മലയാളത്തിൽ എത്തിയതെന്ന് എവിടെയോ വായിച്ചതായി ഓർക്കുന്നു … സുഖ ദുഃഖങ്ങളുടെ ഋതുഭേദങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യ ജീവിതത്തിന്റെ ഗഹനമായ അവസ്ഥകളെ ഓർമ്മിപ്പിച്ചുകൊണ്ട് ശ്രീകുമാരൻ തമ്പി എഴുതിയ ഒരു പ്രശസ്ത ഗാനത്തിന്റെ […]

FEATURE
on Jan 4, 2024

ടെഹ്റാൻ : അമേരിക്കൻ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ്റെ ഏററവും ഉന്നതനായ സൈനിക കമാൻഡർ ഖാസിം സൊലൈമാനിയുടെ സ്മരണാർത്ഥം നടന്ന ചടങ്ങിൽ ഭീകരാക്രമണം. രണ്ട് സ്ഫോടനങ്ങളിലായി 103  പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേററു. ഇറാനിലെ കെർമാനിൽ ആയിരുന്നു ഈ ദുരന്തം. 2020 ലാണ് ഡ്രോൺ ആക്രമണത്തിൽ സൊലൈമാനി കൊല്ലപ്പെട്ടത്.തെക്കുകിഴക്കൻ നഗരമായ കെർമാനിലെ സുലൈമാനിയുടെ സ്മൃതി മണ്ഡപത്തിന് സമീപമാണ് രണ്ട് തവണ സ്ഫോടനമുണ്ടായത്. സ്മൃതി മണ്ഡപത്തിലേക്കുള്ള റോഡിൽ നിരവധി ഗ്യാസ് ക്യാനിസ്റ്ററുകൾ പൊട്ടിത്തെറിക്കുകയും ചെയ്തു. ചരമവാർഷികത്തോടനുബന്ധിച്ച് നൂറുകണക്കിന് […]

FEATURE
on Jan 4, 2024

പി.രാജന്‍ അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്ര നിര്‍മ്മാണവുമായി മറ്റൊരു പാര്‍ട്ടിയും ബന്ധപ്പെടരുതെന്നാണ് കമ്മ്യൂണിസ്റ്റുകാര്‍ പിന്തുണക്കുന്ന മുസ്ലിം ലീഗും മുസ്ലിം സംഘടനകളും ആഗ്രഹിക്കുന്നത്. ഈ നിലപാട് വീണ്ടും ഒരു ചോദ്യമുയര്‍ത്തുന്നു.മതപപ്രമായ വിദ്വേഷം കാരണം ഇന്‍ഡ്യയിലെ ഏതെങ്കിലുമൊരു ക്ഷേത്രമെങ്കിലും മുസ്ലിം ആക്രമണകാരികള്‍ എപ്പോഴെങ്കിലും അശുദ്ധപങ്കിലമാക്കിയിട്ടുണ്ടെന്ന വസ്തുത അവര്‍ അംഗീകരിക്കുമോ? സമ്പത്ത് കൊള്ളയടിക്കാന്‍ ഹൈന്ദവ രാജാക്കന്മാരും ഇത്തരം ക്രൂരതകൾ കാട്ടിയിട്ടുണ്ടെന്ന് മുസ്ലിം ആക്രമണകാരികളെ ന്യായീകരിക്കുന്നവര്‍ വാദിച്ചേക്കാം. എങ്കിലും അവര്‍ ക്ഷേത്രം നിന്നയിടങ്ങളില്‍ പള്ളികള്‍ പടുത്തുയര്‍ത്തിയിരുന്നോ? ഇല്ലങ്കിൽ കൊള്ളയടിച്ച വസ്തുക്കള്‍ എന്തുകൊണ്ട് മുസ്ലിംകള്‍ തിരികെ […]

FEATURE
on Jan 3, 2024

തൃശൂർ: കേരളത്തിൽ ഏത് ഓഫീസ് കേന്ദ്രീകരിച്ചാണ് സ്വർണക്കള്ളക്കടത്ത് നടന്നതെന്ന് എല്ലാവർക്കും അറിയാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഓഫീസിനെ പേരെടുത്ത് പരാമർശിക്കാതെ ആയിരുന്നു ഈ പരാമർശം. കേന്ദ്ര സർക്കാർ അനുവദിക്കുന്ന പണത്തിന്റെ കണക്ക് പോലും ചോദിക്കാൻ പാടില്ല എന്നാണ് നയം. കണക്ക് ചോദിച്ചാൽ കേന്ദ്ര പദ്ധതികൾക്കടക്കം തടസം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം കുററപ്പെടുത്തി. തൃശൂരിൽ ‘സ്ത്രിശക്തി മോദിക്കൊപ്പം’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അമ്മമാരെ, സഹോദരിമാരെ എന്ന് മലയാളത്തിൽ അഭിസംബോധന ചെയ്തുകൊണ്ടാണ് മോദി പ്രസംഗം ആരംഭിച്ചത്. കോൺഗ്രസും […]

FEATURE
on Jan 3, 2024

ആലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിരുന്നില്‍ പങ്കെടുത്ത ക്രൈസ്തവ ബിഷപ്പുമാർക്കെതിരായ പ്രസ്താവനയില്‍ മന്ത്രി സജി ചെറിയാനെതിരെ പോലീസിൽ പരാതി. ആലപ്പുഴ ബിജെപി കൺവീനർ ഹരീഷ് ആർ കാട്ടൂരാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. പ്രസ്താവന മതസ്പർദ്ധ ഉണ്ടാക്കുന്നതാണ് എന്നാണ് പരാതിയിൽ പറയുന്നത്. മന്ത്രിക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. അതിനിടെ, പ്രസ്താവനയില്‍ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ രംഗത്തെത്തിയിരുന്നു. മണിപ്പൂര്‍ സംബന്ധിച്ച കാര്യത്തിലെ രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം,വീഞ്ഞ്, കേക്ക് തുടങ്ങിയ പ്രസംഗത്തിലെ പ്രയോഗങ്ങള്‍ പിൻവലിക്കുന്നുവെന്നും പറഞ്ഞു. വര്‍ത്തമാന […]

FEATURE
on Jan 3, 2024

അയോധ്യ: അഞ്ച് തലമുറകളായി വിഗ്രഹങ്ങൾ കൊത്തുന്ന മൈസൂരിലെ ഒരു കുടുംബത്തിൽ നിന്ന് വരുന്ന അരുൺ യോഗിരാജ് അയോധ്യ ശ്രീരാമ ക്ഷേത്ര ചരിത്രത്തിൻ്റെ ഭാഗമാവുന്നു. അദ്ദേഹം കൊത്തിയെടുത്ത ബാലനായ ശ്രീരാമന്റെ വിഗ്രഹമാണ് അയോധ്യ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുക. ശ്രീരാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ 11 അംഗ ബോർഡിലെ ഭൂരിഭാഗവും യോഗിരാജ് നിർമ്മിക്കുന്ന തരത്തിലുള്ള കറുപ്പ് നിറത്തിലുള്ള വിഗ്രഹം വേണമെന്നാണ് അഭിപ്രായപ്പെട്ടത്.വെളുത്ത വിഗ്രഹം വേണമെന്ന മുതിർന്ന അംഗത്തിന്റെ ആവശ്യ മറ്റംഗങ്ങൾ തള്ളി. യോഗിരാജ് നിർമ്മിച്ച വിഗ്രഹത്തിനാണ് പ്രഥമ പരിഗണനയെന്നും അത് […]

FEATURE
on Jan 3, 2024

പി.രാജന്‍ യേശുക്രിസ്തുവിന്‍റെ തിരുപ്പിറവിയെക്കുറിച്ചുള്ള ക്രിസ്ത്യാനികളുടെ വിശ്വാസത്തേയും അദ്ദേഹത്തിന്‍റെ ഉയര്‍ത്തെഴുന്നേല്‍പ്പുമായി ബന്ധപ്പെടുത്തിയ പ്രവചനത്തേയും യുക്തിസഹമായി വ്യാഖ്യാനിക്കാനുള്ള എന്‍റെ ശ്രമം എന്നെ ഓര്‍മ്മിപ്പിച്ചത് മദര്‍ തെരേസയോട് ഞാന്‍ ചോദിച്ച മര്യാദയില്ലാത്തതും അനാദരവ് കലര്‍ന്നതുമായ ചോദ്യത്തെക്കുറിച്ചായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് മദര്‍ കൊച്ചി സന്ദര്‍ശിച്ച വേളയിലായിരുന്നു ഞാനവരെ കാണുന്നതും ആ ചോദ്യം ചോദിക്കുന്നതും. അന്നവര്‍ പ്രശസ്തയായിരുന്നു. എങ്കിലും ഭാവി സന്യാസിനിയുടെ പ്രഭാവലയം നേടിയിരുന്നില്ല. മാതൃഭൂമിയിലെ എന്‍റെ സഹപ്രവര്‍ത്തകനായിരുന്ന വര്‍ഗ്ഗീസിനോടൊപ്പം എസ്.ആര്‍.എം.റോഡില്‍ പ്രവര്‍ത്തിക്കുന്ന ചാരിറ്റി സിസ്റ്റേഴ്സിന്‍റെ മഠത്തില്‍ വച്ചായിരുന്നു ആ കൂടിക്കാഴ്ച. “സ്നേഹത്തിന്‍റെ യുക്തിയുക്തമായ […]

FEATURE
on Jan 3, 2024

ന്യൂഡല്‍ഹി: ബി.ജെ.പിയുടെ പ്രകടന പത്രികയിലെ വാഗ്ദാനമായ പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് വിജ്ഞാപനം ചെയ്യും.അതിനുശേഷം നിയമം നടപ്പാക്കാന്‍ കഴിയുമെന്നും കേന്ദ്രസര്‍ക്കാർ വക്താവ് അറിയിച്ചു. ഈ നിയമപ്രകാരം 2014 ഡിസംബര്‍ 31-ന് മുമ്പ് ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് മതപരമായ പീഡനത്തെ തുടര്‍ന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്‌സി, ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും. പൗരത്വത്തിനായുള്ള നടപടിക്രമങ്ങളെല്ലാം ഓണ്‍ലൈന്‍ വഴിയായിരിക്കും. ഇതിനുള്ള പോര്‍ട്ടലും […]

FEATURE
on Jan 3, 2024

സതീഷ് കുമാർ വിശാഖപട്ടണം “ചിരി ആരോഗ്യത്തിന് അത്യുത്തമം” …ഇരുപത്തിനാലു മണിക്കൂറും മുഖം വീർപ്പിച്ചിരുന്ന്   ചിരിക്കാൻ മറക്കുന്നവർക്കുള്ള  പുതിയ കാലത്തിന്റെ മുദ്രാവാക്യമാണിത്. ഉള്ളുതുറന്ന് ചിരിക്കാൻ കഴിയുന്നവർ ഭാഗ്യവാന്മാരും നിഷ്ക്കളങ്കരും നല്ല മനസ്സുള്ളവരും ആയിരിക്കും …. നമ്മുടെ പ്രിയഗായിക  ചിത്രയെ നോക്കൂ …..ചിരിച്ച മുഖത്തോടെയല്ലാതെ അവരെ ആരും കണ്ടിട്ടേയില്ല. ആ മുഖത്തിന്റെ ഐശ്വര്യം ഒന്ന് വേറെ തന്നെയാണ്… ഇന്ന് ലോകത്തിലെ  പലയിടത്തും ലോഫിങ്ങ് ക്ലബ്ബുകൾ പ്രചാരത്തിൽ വന്നതിലൂടെ ചിരിയുടെ ആരോഗ്യകരമായ നല്ല  സന്ദേശമാണ് അവയെല്ലാം  സമൂഹത്തിന് നൽകിക്കൊണ്ടിരിക്കുന്നത് … ചിരിയുടെ  ഉറവിടം പല വിധമാണല്ലോ […]