കോഴിക്കോട് : മൂസ്ലിം സമുദായത്തിലെ തട്ടമിടാത്ത സ്ത്രീകളൊക്കെ അഴിഞ്ഞാട്ടക്കാരികളാണെന്ന പരാമര്‍ശം നടത്തിയ സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കത്തിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ വകുപ്പുകൾ പ്രകാരം കേസെടുത്തു. സാമൂഹിക പ്രവർത്തക വി പി സുഹ്റ നല്‍കിയ പരാതിയിലാണ് നടക്കാവ് പൊലീസ് കേസെടുത്തത്. മതസ്പര്‍ധ ഉണ്ടാക്കല്‍, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. സമസ്ത കേരള ജംഇയ്യതുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന ട്രഷററുമാണ്ഉമര്‍ ഫൈസി മുക്കം. ഒരു ചാനൽ ചർച്ചയ്ക്കിടയിയാണ് ഉമര്‍ […]
ന്യൂഡല്‍ഹി: സൊമാലിയന്‍ തീരത്തു കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ ”എം.വി. ലിലാ നോര്‍ഫോക്ക്” എന്ന ലൈബീരിയ ന്‍ ചരക്കുകപ്പല്‍ ഇന്ത്യന്‍ നാവികസേന മോചിപ്പിച്ചു. നാവികസേന കമാന്‍ഡോകള്‍ നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്ന് കടല്‍ക്കൊള്ളക്കാര്‍ കപ്പല്‍ ഉപേക്ഷിച്ചുപോയി. കപ്പലിലുണ്ടായിരുന്ന 15 ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള 21 ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. നാവികസേനയുടെ കമാന്‍ഡോകളായ ‘മാര്‍കോസ്’ ആണ് ഓപ്പറേഷന്‍ നടത്തിയത്. നാവികസേനാ യുദ്ധക്കപ്പലായ ഐ.എന്‍.എസ്. ചെന്നൈ കേന്ദ്രീകരിച്ചായിരുന്നു രക്ഷാദൗത്യം. റാഞ്ചിയ കപ്പലിന് സമീപമെത്തിയ ഇന്ത്യന്‍ യുദ്ധകപ്പലില്‍ നിന്ന് ഹെലികോപ്റ്ററയച്ച് കടല്‍കൊള്ളക്കാര്‍ക്ക് കപ്പല്‍വിട്ടുപോകാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് […]
ന്യൂഡൽഹി: അയോധ്യയിൽ ജനുവരി 22 ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ തല്പര്യമുള്ള പാർട്ടി നേതാക്കൾക്ക് കോൺഗ്രസ് ഹൈക്കമാൻഡ് അനുമതി നൽകിയെന്ന് സൂചന. ഇന്ത്യ മുന്നണി സഖ്യകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകളുടെ മുന്നോടിയായി കോൺഗ്രസ് ഹൈക്കമാൻഡ് സംസ്ഥാന യൂണിറ്റ് നേതാക്കളുമായി ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് ഇതൂ സംബന്ധിച്ച തീരുമാനം. ഉത്തർപ്രദേശിലെയും ബിഹാറിലെയും നേതാക്കൾ ചടങ്ങിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഹൈക്കമാൻഡിൻ്റെ നിർദേശം തേടുകയായിരുന്നു.നേതാക്കൾക്ക് നല്കാൻ പാർട്ടിക്ക് പ്രത്യേക നിർദ്ദേശമില്ലെന്നും ക്ഷേത്രത്തിൽ […]
ന്യുഡൽഹി:ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 255 സീറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കോൺഗ്രസ് തയാറെടുക്കുന്നു.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാർട്ടി 421 സീറ്റുകളിൽ മത്സരിക്കുകയും 52 സീറ്റിൽ വിജയിക്കുകയും ചെയ്തിരുന്നു. 2019നേക്കാൾ കുറവ് സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുകയെന്ന സൂചനയാണ് ഇതു നൽകുന്നത്.ബാക്കി സീററുകൾ ഇന്ത്യ മുന്നണി കക്ഷികൾക്ക് വിട്ടു നൽകും.ഇന്ത്യ മുന്നണി ഘടക കക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകൾ ഉടൻ ആരംഭിക്കുമെന്നും എഐസിസി നേതാക്കൾ അറിയിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മുതിർന്ന നേതാവ് രാഹുൽ ഗാന്ധിയും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും […]
വാഷിഗ്ടൺ: അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും പുതിയ തോക്ക് സുരക്ഷാ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നു. 2023-ല്‍ രാജ്യത്ത് 18,800-ൽ ഏറെ തോക്കുകൾ ഉപയോഗിച്ചുള്ള മരണങ്ങൾ ഉണ്ടായി എന്നാണ് കണക്ക്. 36,200 പേർക്ക് പരിക്കേററു. 24,100-ലധികം ആത്മഹത്യകളും രേഖപ്പെടുത്തി.2023-ല്‍ 650-ലധികം കൂട്ട വെടിവയ്പ്പുകള്‍ നടന്നു എന്നാണ് രേഖകൾ പറയുന്നത്. കാലിഫോര്‍ണിയയില്‍, പൊതു പാര്‍ക്കുകള്‍, കളിസ്ഥലങ്ങള്‍, പള്ളികള്‍, ബാങ്കുകള്‍, മൃഗശാലകള്‍ എന്നിവയുള്‍പ്പെടെ 26 സ്ഥലങ്ങളില്‍ തോക്കുകള്‍ കൈവശം വയ്ക്കുന്നതില്‍ നിയന്ത്രണം ഏർപ്പെടുത്തി. ഇല്ലിനോയിസില്‍, ചിലതരം കൈത്തോക്കുകളുടെ വില്‍പ്പന നിരോധിക്കുന്ന നിയമം പ്രാബല്യത്തില്‍ […]
കൊച്ചി : കാരണഭൂതനൊക്കെ പഴംകഥ; ഇപ്പോൾ പിണറായി വിജയൻ സിംഹം…. “പിണറായി വിജയന്‍… നാടിന്റെ അജയ്യന്‍… നാട്ടാർക്കെല്ലാം സുപരിചിതന്‍, തീയില്‍ കുരുത്തൊരു കുതിരയെ… കൊടുങ്കാറ്റില്‍ പറക്കുന്ന കഴുകനെ… മണ്ണില്‍ മുളച്ചൊരു സൂര്യനെ… മലയാള നാടിന്‍ മന്നനെ” പിണറായി വിജയനെ പുകഴ്ത്തിയുള്ള യൂട്യൂബ് വിഡിയോ ഗാനത്തിന്‍റെ വരികള്‍ തുടങ്ങുന്നത്. പുറത്തിറങ്ങിയതിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴി തുറക്കുകയാമ് പാട്ട്. പ്രൊഡക്ഷന്‍ ഹൗസ് എന്ന യൂട്യൂബ് ചാനലില്‍ ‘കേരള സിഎം’ എന്ന പേരിലാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. നവകേരള […]
കൊച്ചി : താരങ്ങൾക്ക് നേരെ സോഷ്യൽ മീഡിയയിലൂടെ വിമർശനങ്ങളും മറ്റും ഉണ്ടാകുന്നത് പതിവാണ്. പലരും അത് അവഗണിക്കുകയാണ് ചെയ്യാറ്. എന്നാൽ ചിലർ തക്ക മറുപടി നൽകാറുമുണ്ട്. അത്തരത്തിൽ തനിക്കെതിരെ വന്ന വിമർശനത്തിന് മറുപടി നൽകിയിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. മൂവി സ്ട്രീറ്റ് എന്ന പേജിൽ വന്ന വിമർശനം ‘മല്ലുസിംഗ് അല്ലാതെ മലയാളത്തിൽ മറ്റൊരു ഹിറ്റ് ഇല്ലാതിരുന്ന, അഭിനയത്തിന്റെ കാര്യം പറയാൻ ആണെങ്കിൽ ഒരു ആംഗ്രി യംഗ് മാൻ ആറ്റിറ്റ്യൂഡ് മാത്രമുള്ള ഉണ്ണിമുകുന്ദൻ തന്റെ കരിയർ ഗ്രോത്ത് ഉണ്ടാക്കാൻ […]
സതീഷ് കുമാർ വിശാഖപട്ടണം “പെണ്ണായി പിറന്നെങ്കിൽ മണ്ണായി തീരുവോളം കണ്ണീരു കുടിക്കാനോ ദിനവും കണ്ണീര് കുടിക്കാനോ….” ഏകദേശം അര നൂറ്റാണ്ടിന് മുമ്പ് “അമ്മയെ കാണാൻ ” എന്ന ചിത്രത്തിന് വേണ്ടി പി ഭാസ്കരൻ എഴുതി കെ.രാഘവൻ മാസ്റ്റർ സംഗീതം നിർവ്വഹിച്ച ഒരു ഗാനത്തിന്റെ വരികളാണിത് … അന്നത്തെ കേരളീയ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ പെണ്ണായി പിറന്നവൾ ദിനവും കണ്ണീരു കുടിക്കണം എന്നുള്ളത് ഒരു അലിഖിത നിയമമായി സ്ത്രീ സമൂഹം തന്നെ കരുതിയിരുന്നുന്നെന്ന് തോന്നുന്നു… കാലം മാറി …. സ്ത്രീ […]
ന്യൂഡൽഹി: മഥുര ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രത്തോടു ചേർന്നുള്ള ഷാഹി ഈദ്ഗാഹ് പള്ളിയെ കൃഷ്ണ ജന്മഭൂമിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. പള്ളിയിൽ ആർക്കിയോളോജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സർവേ നടത്താൻ നിർദേശിക്കണമെന്നും പള്ളി പൊളിക്കണമെന്നും സുപ്രീം കോടതി അഭിഭാഷകനായ മഹേക് മഹേശ്വരി ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഇസ്ലാമിൽ പള്ളി അനിവാര്യമല്ലെന്നായിരുന്നു മഹേക് മഹേശ്വരിയുടെ വാദം. ഇതേ വിഷയത്തിൽ മറ്റൊരു ഹർജി കോടതികളുടെ പരിഗണനയിലുണ്ടെന്നും അതിനാൽ പൊതുതാത്പര്യ ഹർജിയായി ഈ വിഷയം കോടതിക്ക് പരിഗണിക്കാൻ കഴിയില്ലെന്നും […]