Home > Articles posted by A K (Page 162)
FEATURE
on Oct 31, 2023

ന്യൂഡൽഹി: തങ്ങളുടെ ഫോണും ഇ മെയിലും ചോർത്താൻ കേന്ദ്ര സർക്കാർ ശ്രമിച്ചുവെന്ന് ആപ്പിൾ ഫോൺ കമ്പനി മുന്നറിയിപ്പ് നൽകിയതായി ‘ഇന്ത്യ’ മുന്നണി പ്രതിപക്ഷ നേതാക്കൾ. ആപ്പിൾ നൽകിയ ‘അപായ സന്ദേശ’വും അവർ പുറത്തുവിട്ടു. സർക്കാരിന്റെ അറിവോടെ നടന്ന ചോർത്തൽ,  ഉപയോക്താക്കളെ അറിയിക്കാൻ ആപ്പിൾ രൂപകൽപ്പന ചെയ്ത സംവിധാനമാണ് ‘ആപ്പിൾ അപായസന്ദേശം’. ഐ ഫോണിലെ ഐ മെസേജിലൂടെയാണ് ഈ  സന്ദേശം ലഭിക്കുന്നത്. സൈബർ ക്രിമിനലുകളിൽ നിന്ന് വ്യത്യസ്തമായി, ചില പ്രത്യേക വ്യക്തികളുടെ വിവരങ്ങൾ മാത്രമാണ് സർക്കാർ അറിവോടെ ചോർത്തുന്നതെന്നും ഇതു […]

FEATURE
on Oct 31, 2023

ടെല്‍ അവീവ്: വെടിനിർത്തൽ പ്രഖ്യാപിക്കുന്നത് ഭീകര സംഘടനയായ ഹമാസിന് മുന്നിൽ കീഴടങ്ങുന്നതിന് തുല്യമാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഇത് യുദ്ധത്തിനുള്ള സമയമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ ഒക്ടോബര്‍ 7ന് ബന്ദിയാക്കിയ മൂന്ന് പേരുടെ വീഡിയോ ഹമാസ് പുറത്തു വിട്ടു. ഹമാസിന്‍റെ ആക്രമണത്തിൽ നിന്ന് ആളുകളെ രക്ഷിക്കുന്നതിൽ നെതന്യാഹു സർക്കാർ പരാജയപ്പെട്ടെന്നും തടവുകാരെ കൈമാറണമെന്നും ബന്ദികൾ ആവശ്യപ്പെടുന്നതാണ് വീഡിയോയിൽ ഉള്ളത്. ഇസ്രയേൽ ജയിലിലുള്ള പലസ്തീനികളെ മോചിപ്പിച്ചാൽ ബന്ദികളെ വിട്ടുനൽകാമെന്ന് ഹമാസ് അറിയിരുന്നു. ഇസ്രയേലിന്‍റെ വ്യോമാക്രമണം ആരംഭിച്ച ശേഷം […]

FEATURE
on Oct 31, 2023

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ മതസ്പർധ ഉണ്ടാക്കാൻ ശ്രമിച്ചു എന്നാരോപിച്ച് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. കേന്ദ്ര മന്ത്രി ഫേസ്ബുക്കിലിട്ട പോസ്ററിൻ്റെ അടിസ്ഥാനത്തിൽ സൈബർ സെൽ എസ് ഐ യുടെ പരാതിയിലാണ് കേസ്. കളമശ്ശേരിയിൽ യഹോവയുടെ സാക്ഷികളുടെ സമ്മേളനത്തിൽ നടന്ന ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു ഫേസ് ബുക്ക് പോസ്ററ്. കേരളത്തിൽ ലഹള ഉണ്ടാക്കാൻ ശ്രമിച്ചു, ഒരു മതവിഭാഗത്തിനെതിരെ സ്പർദ്ദ ഉണ്ടാക്കാനും ശ്രമിച്ചു, പലസ്തീൻ ആക്രമണവുമായി ബന്ധപ്പെട്ട വീഡിയോകൾ പങ്കുവെച്ചു എന്നീ അരോപണങ്ങൾ ആണ് […]

FEATURE
on Oct 30, 2023

കൊച്ചി : യഹോവയുടെ സാക്ഷികൾ എന്ന പ്രാർഥനാക്കൂട്ടായ്മയുടെ കളമശ്ശേരിയിൽ നടന്ന സമ്മേളനത്തിൽ ബോംബുകൾ വെച്ച കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ മൊഴി പൂര്‍ണമായും വിശ്വാസത്തിലെടുക്കാതെ പൊലീസ്. മൂന്നുപേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തിനു ബോംബ് നിര്‍മിച്ചത് ഒറ്റയ്ക്കാണെന്ന മൊഴിയില്‍ ഉള്‍പ്പെടെയാണ് പൊലീസിന്റെ സംശയം.പ്രതിയെ തീവ്രവാദ സംഘങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടാകാമെന്ന വാദവും പൊലീസ് തള്ളിക്കളഞ്ഞിട്ടില്ല. എല്ലാം ചെയ്തത് താന്‍ ഒറ്റയ്ക്കാണെന്ന മൊഴിയില്‍ പ്രതി ഉറച്ചുനില്‍ക്കുകയാണ്. രാവിലെ 7.30 ന് ആദ്യം പ്രാര്‍ഥന നടക്കുന്ന സ്ഥലത്ത് പോയി. പിന്നീട് അവിടെനിന്ന് പുറത്തിറങ്ങി. ബോംബിനൊപ്പം ഹാളില്‍ […]

FEATURE
on Oct 30, 2023

കൊച്ചി: സുരേഷ് ഗോപി വധത്തിനു പടച്ചുണ്ടാക്കിയ ഈ ഐക്കണ് കൊടുക്കണം കിരീടം. അത്‌ മന്ത്രി റിയാസിനാണോ മന്ത്രി ബിന്ദുവിനാണോ വെക്കേണ്ടതെന്നു പി സതീദേവി തീരുമാനിച്ചാൽ മതി. എന്തിനും പോന്ന ഏതെങ്കിലും പെൺകൊടിയെ കെണിയിൽ ചാടിച്ചു ഐക്കൺ ആക്കി കിട്ടിയാൽ മലക്കം മറിക്കാവുന്നതേയുള്ളോ കേരളത്തിന്റെ പ്രബുദ്ധ രാഷ്ട്രീയം? മുതിർന്ന മാധ്യമപ്രവർത്തകൻ ജി ശക്തിധരൻ ഫേസ്ബുക്കിലെഴുതുന്നു. മഹാത്മാ ഇളം പ്രായത്തിലുള്ള രണ്ടു യുവതികളുടെ ചുമലിൽ പിടിച്ചു ആനന്ദാതിരേകത്തോടെ നടക്കുന്ന പഴയ ചിത്രം ഓന്നോർക്കണം . സായിപ്പന്മാർ അന്ന് പത്തു തുട്ടു […]

FEATURE
on Oct 30, 2023

കൊച്ചി:സുരേഷ് ഗോപിക്ക് പിന്തുണയുമായി നടൻ ജോയ് മാത്യു ഫേസ്ബുക്കിൽ . സുരേഷ് ഗോപിയുടെ രാഷ്ട്രീയം വ്യത്യസ്തമായിരിക്കാം. അത് അദ്ദേഹത്തിന്റെ തീരുമാനം. പക്ഷെ വ്യക്തിപരമായി അറിയുന്നവർക്കറിയാം അദ്ദേഹം എത്തരക്കാരനാണെന്ന്..ജോയ് മാത്യു എഴുതുന്നു ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ – “സന്ദേശം “സിനിമ ഇറങ്ങി ഇന്നേക്ക് 32 വർഷം പൂർത്തിയാവുന്നു . ശങ്കരാടി സഖാവ് കുമാരപിള്ളയായി പറഞ്ഞതിൽ നിന്നും ഒരിഞ്ച് മുന്നോട്ട് പോകാൻ മലയാളികളുടെ രാഷ്ട്രീയ പാർട്ടി അടിമത്തം ഇപ്പോഴും തയ്യാറായിട്ടില്ല. ‘എതിരാളികളെ പെണ്ണ് കേസിലും ഗർഭക്കേസിലും കുടുക്കി […]

FEATURE
on Oct 29, 2023

കൊച്ചി: യഹോവയുടെ സാക്ഷികൾ എന്ന ക്രൈസ്തവ പ്രാർഥനാ വിഭാഗം കളമശേരിയിൽ നടത്തിയ കൺവൻഷനിൽ സ്ഫോടനം നടത്തിയത് ഡൊമിനിക് മാർട്ടിൻ ആണെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസെത്തി. രാവിലെ 9.40ന് സ്ഥലത്തെത്തി ബോംബ് വെച്ച് റിമോട്ട് ഉപയോഗിച്ച് ട്രിഗര്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ ഇയാളുടെ മൊബൈലില്‍ നിന്നും ലഭിച്ചു. ആറുമാസം കൊണ്ട് ഇന്‍റര്‍നെറ്റ് മുഖേനയാണ് ഇയാള്‍ ഐഇഡി സ്ഫോടനം പഠിച്ചത്. സ്ഫോടനം നടത്തിയത് താനാണെന്ന് അവകാശപ്പെട്ട് എറണാകുളം തമ്മനം സ്വദേശി ഡൊമിനിക് മാര്‍ട്ടിന്‍ നേരത്തെ കൊടകര പൊലീസില്‍ കീഴടങ്ങിയിരുന്നു. തുടര്‍ന്ന് ഇയാളെ […]

FEATURE
on Oct 29, 2023

കൊച്ചി:  ക്രൈസ്തവ  പ്രാർഥനാ വിഭാഗമായ  യഹോവ സാക്ഷികളുടെ കളമശ്ശേരിയിലെ സമ്മേളനത്തിനിടെ   ഉണ്ടായത് ബോംബ് സ്‌ഫോടനമാണെന്ന് സ്ഥിരീകരിച്ച് പോലീസ്. ഞായറാഴ്ച രാവിലെ കളമശ്ശേരി മെഡിക്കല്‍ കോളജിന് സമീപമുള്ള സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഇരുപതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്. നടന്നത് ഉ​ഗ്ര സ്ഫോടനമെന്ന് ദൃക്സാക്ഷികൾ അറിയിച്ചു. തുടരെത്തുടരെ പൊട്ടിത്തെറിയുണ്ടായി. 9.45നാണ് സംഭവം. സ്ഫോടനമുണ്ടാകുമ്പോൾ ഏകദേശം 2400ലേറെപ്പേർ കൺവെൻഷൻ സെന്ററിലുണ്ടായിരുന്നു. ഐ.ഇ.ഡി വസ്തുവാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി […]

FEATURE
on Oct 29, 2023

തിരുവനന്തപുരം:  ട്രെയിൻ യാത്രാദുരിതം പരിഹരിക്കാൻ എട്ട് ട്രെയിനുകളിൽ ഓരോ സെക്കൻഡ് ക്ളാസ് ജനറൽ കോച്ച് വീതം കൂട്ടാൻ റെയിൽവേ തീരുമാനിച്ചു. രണ്ടു പാസഞ്ചറുകൾ ഉൾപ്പെടെ മൂന്നു ട്രെയിനുകളുടെ വേഗത കൂട്ടി. കഴിഞ്ഞദിവസം മുതൽ അത് പ്രാബല്യത്തിലായി. ട്രെയിനുകളിലെ യാത്രാദുരിതം അതിരുവിടുന്നതു സംബന്ധിച്ച് കേരളകൗമുദി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. വഞ്ചിനാട്, വേണാട്,കണ്ണൂർ – ആലപ്പുഴ എക്സിക്യുട്ടീവ്, എറണാകുളം – കണ്ണൂർ ഇന്റർസിറ്റി എന്നിവയുടെ ഇരുവശങ്ങളിലേക്കുമുള്ള സർവീസുകളിലാണ് ഓരോ ജനറൽ കോച്ച് വീതം കൂട്ടിയത്. നാളെയും മറ്റെന്നാളുമായി ഇത് നടപ്പാക്കും. […]

FEATURE
on Oct 29, 2023

ആറ്റിങ്ങൽ: മോഷണത്തിൽ പുതിയ പാതകൾ തേടി ഒരു മോഷ്ടാവ് . സിനിമാ തിയേറ്റർ കേന്ദ്രീകരിച്ചാണ് ഇദ്ദേഹത്തിന്റെ പ്രവർത്തനം . നീലഗിരി സ്വദേശി വിബിൻ(30) ആണ് മോഷണ ശ്രമത്തിനിടെ പോലീസ് പിടിയിലായത്.    ടിക്കറ്റെടുത്ത് തിയേറ്ററിലെ സീറ്റിലെത്തുന്ന വിബിൻ ആളൊഴിഞ്ഞ ഭാഗത്തേക്കു മാറിയിരുന്ന ശേഷം സിനിമ തുടങ്ങുമ്പോൾ വസ്ത്രം ഊരിമാറ്റി അർധനഗ്നനായി സീറ്റുകൾക്കു പിന്നിലൂടെ ഇഴഞ്ഞുനീങ്ങി പഴ്സ് മോഷ്ടിക്കുന്നതാണ് ഇയാളുടെ പതിവെന്ന് പോലീസ് പറയുന്നു. തുടർന്ന് സീറ്റിലെത്തി വസ്ത്രം ധരിക്കും. സിനിമയിൽ ലയിച്ചിരിക്കുന്നവർ മോഷണവിവരം അറിയില്ല. കഴിഞ്ഞയാഴ്ച ആറ്റിങ്ങൽ […]