ന്യൂയോര്‍ക്ക്: പ്ലാസ്ററിക് കുപ്പികളിൽ ലഭിക്കുന്ന ശുദ്ധജലത്തിൽ മാരകമായ രോഗം ഒളിച്ചിരിക്കുന്നുവെന്നും , ഒരു ലിറ്റര്‍ കുപ്പിവെള്ളത്തില്‍ ശരാശരി 2,40,000 നാനോപ്ലാസ്റ്റിക് അടങ്ങിയിരിക്കുന്നതായും പഠനറിപ്പോര്‍ട്ട്. മനുഷ്യന്റെ കോശങ്ങള്‍ക്ക് വലിയ ഭീഷണി സൃഷ്ടിക്കുന്നതാണ് നാനോപ്ലാസ്റ്റിക് പ്ലാസ്റ്റിക് മാലിന്യത്തിന്റെ ആശങ്കകള്‍ വിലകുറച്ച് കാണുന്നതിന്റെ ആപത്തും നാഷണല്‍ അക്കാദമി ഓഫ് സയന്‍സസിന്റെ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. കുപ്പിവെള്ളത്തിലെ നാനോപ്ലാസ്റ്റിക് സാന്നിധ്യം സംബന്ധിച്ചാണ് ഗവേഷണം നടത്തിയത്. മനുഷ്യന്റെ മുടിയുടെ ഏഴില്‍ ഒരു ഭാഗം വരുന്ന നാനോ പ്ലാസ്റ്റിക് ആണ് കണ്ടെത്തിയത്. മുന്‍പത്തെ കണ്ടെത്തലുകളെ […]
ആർ. ഗോപാലകൃഷ്ണൻ 🔸🔸 ഓരോ മലയാളിയുടേയും ഒരോ ദിവസവും കടന്നു പോവുന്നത് കൊച്ചിക്കാരൻ കാട്ടാശ്ശേരി ജോസഫ് യേശുദാസന്റെ ശബ്ദം കേട്ടുകൊണ്ടാവും. ജനറേഷൻ ഗ്യാപ്പെന്നോ പ്രായഭേദമെന്നോ നോക്കാതെ ആബാലവൃദ്ധം മലയാളികൾ ഹൃദയത്തോട് ചേർത്ത് പിടിച്ച ഇങ്ങയൊരു പാട്ടുകാരൻ ഇനി മലയാളത്തിലുണ്ടാവുമോ എന്ന് സംശയമുണ്ട്. യേശുദാസിൻറെ ശതാഭിഷേക സ്പെഷ്യൽ: https://www.youtube.com/watch?v=0I7C8VTCprk 🔸യേശുദാസ്: അരനൂറ്റാണ്ട് മുമ്പ്: ‘മൂവിരമ’യിൽ (1971 ഒക്ടോബർ 1-ന്) ‘താരത്തിൻ്റെ ഒരു ദിവസം’ എന്ന പംക്തിയിൽ വന്നതാണു് ഗായകൻ യേശുദാസിൻ്റെ ഈ അപൂർവ /അമൂല്യ ചിതങ്ങൾ… https://www.facebook.com/100000927399223/posts/6734823003225213/?mibextid=Nif5oz […]
തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല. സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച പുലര്‍ച്ചെ അടൂരിലെ വീട്ടില്‍ നിന്നാണ് അദ്ദേഹത്തെ പോലീസ് പിടിച്ചത്. വഞ്ചിയൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രാഹുലിനെ ഈ മാസം 22വരെ റിമാന്‍ഡ് ചെയ്തു. ആദ്യം ഫോര്‍ട്ട് ആശുപത്രിയില്‍ വൈദ്യ പരിശോധന നടത്തിയ ശേഷം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ശക്തമായ വാദ പ്രതിവാദങ്ങളാണ് നടന്നത്. രാഹുലിന് ഞരമ്ബ് സംബന്ധിയായ അസുഖമുണ്ടെന്നും മരുന്ന് കഴിക്കുന്നുണ്ടെന്നും പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു.എന്നാല്‍ […]
അഹമ്മദാബാദ് : ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബിൽക്കിസ് ബാനു കേസിലെ പ്രതികൾ താമസിച്ചിരുന്ന വീടുകൾ ഒഴിഞ്ഞ നിലയിൽ. പതിനൊന്ന് പ്രതികളിൽ ഒന്‍പതു പേരും താമസിച്ചിരുന്ന രന്ധിക്പൂർ, സിങ്‌വാദ് ഗ്രാമങ്ങളിലെ വീടുകളാണ് ഒഴിഞ്ഞു കിടക്കുന്നത്.കൂട്ടക്കൊലയും കൂട്ടബലാത്സംഗവും ചെയ്ത പ്രതികൾ പ്രതികൾ ഒളിവിലാണെന്നാണ് പറയുന്നത്. പ്രതികളെ വെറുതെവിട്ടുകൊണ്ടുള്ള ഗുജറാത്ത് സർക്കാരിന്റെ തീരുമാനത്തെ തള്ളിയ സുപ്രീം കോടതിയുടെ നിർണായക വിധി പുറത്ത് വന്നതിനെത്തുടർന്ന് മാധ്യമ പ്രവർത്തകർ ഈ ഗ്രാമത്തിലെത്തിയെങ്കിലും പ്രതികളെ കാണാൻ സാധിച്ചില്ല. കുടുംബാംഗങ്ങളോട് ചോദിച്ചെങ്കിലും വിവരങ്ങൾ ലഭിച്ചിട്ടില്ല. ഈ രണ്ടു […]
ന്യൂഡൽഹി: അയോധ്യയിലെ ശ്രീ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് അനാവശ്യ പ്രസ്താവനകൾ നൽകരുതെന്ന് ബിജെപി മന്ത്രിമാർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശം. പാർട്ടിയുടെ അന്തസ്സ് നിലനിർത്തണം.തങ്ങളുടെ നിയോജകമണ്ഡലങ്ങളിൽ സമാധാനവും ഐക്യവും നിലനിർത്താനും ഒരു തരത്തിലും ആക്രമം നടക്കുന്നില്ലെന്ന് ഉറപ്പാക്കാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ജനുവരി 22നാണ് അയോധ്യയിൽ രാമക്ഷേത്രത്തിൻറെ പ്രതിഷ്ഠ ചടങ്ങ് നടക്കുന്നത്.പരിപാടി രാജ്യവ്യാപകമായി സംപ്രേക്ഷണം ചെയ്യുമെന്നും ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ പരിപാടിയുടെ തത്സമയ സ്‌ട്രീമിംഗും ഉണ്ടായിരിക്കുമെന്നും അധികൃതർ അറിയിച്ചു. ശ്രീരാമ […]
മുംബൈ: പതിനെട്ട് വർഷമായി അത്താഴ കഴിക്കാത്തതാണ് തൻ്റെ ആരോഗ്യ രഹസ്യമെന്ന് സിനിമാ താരം മനോജ് ബാജ്‌പേയി. ഭാരത്തിന്റേയും അസുഖത്തിന്റേയും കാര്യമെടുത്താൽ ഭക്ഷണമാണ് പ്രധാന വില്ലൻ.ഭക്ഷണം കഴിക്കുന്നത് ഒറുപാട് ഇഷ്ടമാണെങ്കിലും ശരീര ഭംഗി നിലനിർത്താൻ വേണ്ടി വർഷങ്ങളായി താൻ അത്താഴം കഴിക്കാറില്ലെന്നാണ് അദ്ദേഹം പറയുന്നത്. ‘അത്താഴം കഴിക്കുന്നത് ഒഴിവാക്കിയാൽ പലരോഗങ്ങളിൽ നിന്നും നിങ്ങൾക്ക് സ്വയം സംരക്ഷിക്കാനാകും. ഭക്ഷണം വളരെയധികം ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. അതുകൊണ്ടാണ് നിർത്തിയത്. ആഹാരത്തെ ഇത്രയധികം ഇഷ്ടപ്പെടുന്ന ആൾ ഇത്തരത്തിൽ ഒരു തീരുമാനമെടുത്തതിന്റെ കാരണം നിങ്ങളെ […]
തിരുപ്പതി : അയോധ്യ ശ്രീരാമ ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് തിരുമല തിരുപ്പതി ദേവസ്ഥാനം ഒരു ലക്ഷത്തോളം മിനി ലഡുകൾ തയ്യാറാക്കുന്നു. ജനുവരി 22 നാണ് ഉദ്ഘാടനം. പരിപാടിയിൽ പങ്കെടുക്കുനായി എത്തുന്നവർക്ക്, ലഡു വിതരണം ചെയ്യാൻ തിരുമല തിരുപ്പതി ദേവസ്ഥാനം തീരുമാനിച്ചതായി എക്‌സിക്യൂട്ടീവ് ഓഫീസർ ധർമ റെഡ്ഡി അറിയിച്ചു. സാധാരണയായി, തിരുപ്പതി ക്ഷേത്രത്തിൽ എത്തുന്ന തീർത്ഥാടകർക്ക് പ്രസാദമായാണ് ലഡു നൽകുന്നത്. ലഡുവിന് 176 ഗ്രാം മുതൽ 200 ഗ്രാം വരെ തൂക്കമുണ്ടാകും. അയോധ്യയിലേക്ക് അയക്കുന്ന മിനി ലഡു 25 […]
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് കോൺഗ്രസ് നേതാവ് ശശി തരൂർ എം പി യെ തോല്‍പ്പിക്കാനാകില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ഒ.രാജഗോപാല്‍. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും ശശി തരൂരും പങ്കെടുത്ത അവാര്‍ഡ് ദാന ചടങ്ങിലായിരുന്നു രാജഗോപാലിന്റെ പരാമര്‍ശം. ”പാലക്കാട്ടുകാരനായ തരൂരിന്‍റെ മഹിമ ലോകം അംഗീകരിക്കുന്നു. തിരുവനന്തപുരത്ത് മത്സരിക്കാന്‍ തരൂര്‍ തീരുമാനിച്ച അവസരത്തില്‍ ഞാന്‍ സംശയിക്കുകയായിരുന്നു. ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ഏറ്റവും യോഗ്യന്‍ തന്നെയാണ് അദ്ദേഹം. നല്ല ഇംഗ്ലീഷില്‍ ഭംഗിയായി സംസാരിക്കും. എന്നാല്‍ […]
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചുള്ള സ്‌തുതി ഗാനത്തിൽ തെറ്റില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ജനം ഇഷ്ടപ്പെടുമ്പോൾ പാട്ടും സിനിമയും ഉണ്ടാകുന്നത് സ്വാഭാവികം. അതിൽ തെറ്റില്ല. പി ജയരാജൻ ആർമിയെ (പിജെ ആർമി) പാർട്ടി ശാസിച്ചത് പഴയ ചരിത്രം. അതിപ്പോൾ ചർച്ച ചെയ്യേണ്ടതില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു. പിജെ ആർമി എന്ന പേരിൽ ജയരാജനെ പുകഴ്‌ത്തികൊണ്ടുള്ള പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടതും പാർട്ടിയ്ക്ക് തലവേദനയായിരുന്നു. പിന്നീട് ഈ പേജിന്റെ പേര് റെഡ് ആർമി എന്ന് മാറ്റുകയും ചെയ്തു. […]
പി. രാജൻ തൃശ്ശൂരിൽ ബി.ജെ.പി.സംഘടിപ്പിച്ച വമ്പിച്ച വനിത റാലിയെ അഭിസംബോധന ചെയ്തത് പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു. നിയമ നിർമ്മാണ സഭകളിലെ വനിത സംവരണത്തിൽ തൃശ്ശൂരിൻറെ ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ചും പങ്കിനെക്കുറിച്ചുമുള്ള എന്റെ കണ്ടെത്തലുകൾക്ക് ആധികാരികത തേടാൻ ഈ റാലി എന്നെ നിർബന്ധിതനാക്കുന്നു. പ്രായപൂർത്തി വോട്ടവകാശപ്രകാരം പ്രതിനിധികളെ തെരഞ്ഞെടുക്കുന്ന നിയമസഭകളിലേക്ക് ആദ്യമായി സ്ത്രീകൾക്ക് സംവരണം ഏർപ്പെടുത്തിയത് മുൻ നാട്ടു രാജ്യമായ കൊച്ചിയാണെന്നാണ് എന്റെ അറിവ്. ഇത് ഇന്നത്തെ സാഹചര്യത്തിൽ വളരെ പ്രാധാന്യമർഹിക്കുന്നു. കാരണം നമ്മുടെ രാജ്യത്തെ എല്ലാ പുരോഗനമനപരമായ നടപടികളും പാശ്ചാത്യരാജ്യങ്ങളുടേയോ […]