Home > Articles posted by A K (Page 160)
FEATURE
on Jan 11, 2024

കണ്ണൂര്‍: മത നിന്ദ ആരോപിച്ച് തൊടുപുഴയിലെ പ്രൊഫ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതിയായ സവാദിന് സംരക്ഷണം നല്കിയത് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ആണെന്ന് എൻ ഐ എ കണ്ടെത്തൽ. പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ആയിരുന്നു ഇയാൾ . സവാദിന് സഹായം നല്‍കിയവരെ കണ്ടെത്താനുള്ള അന്വേഷണവുമായി എന്‍ഐഎ മുന്നോട്ട് പോകുകയാണ്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ സംരക്ഷണത്തിലായിരുന്നു സവാദിന്‍റെ ഒളിവുജീവിതമെന്നാണ് എൻഐഎ മനസ്സിലാക്കുന്നത് . 13വര്‍ഷം ഒളിവിലിരിക്കാന്‍ സവാദിനെ സഹായിച്ചത് ആരൊക്കെയാണെന്നും കാണാമറയത്ത് സവാദ് […]

FEATURE
on Jan 11, 2024

കൊച്ചി :”എനിക്ക് രണ്ട് തവണ പെൺപ്രതിമകൾ കിട്ടി. അത് രണ്ടും എന്റെ മക്കളെ പോലെയാണ് വീട്ടിൽ സൂക്ഷിച്ചിരിക്കുന്നത്. അത് ദിവസവും എടുത്ത് പൊടി തുടച്ച് വെക്കാറുണ്ട്. കുളിപ്പിക്കാൻ പറ്റാറില്ലെന്നും’, തമാശരൂപേണ നടൻ അലൻസിയർ പറയുന്നു . സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തെ കുറിച്ച് പറഞ്ഞ വാക്കുകളിലുണ്ടായ വിവാദത്തെക്കുറിച്ച് പ്രതികരിച്ച് അലൻസിയർ. “പുരസ്‌കാരം സ്ത്രീരൂപമായി തന്നെ കൊടുക്കേണ്ടെന്ന് എന്റെ വ്യക്തിപരമായൊരു അഭിപ്രായം പറഞ്ഞതാണ്. നർമ്മത്തോടെ പറഞ്ഞൊരു കാര്യമായിരുന്നു അത്. എന്നാൽ സ്ത്രീരൂപം തന്ന് അപമാനിക്കരുതെന്ന് പറഞ്ഞിട്ടില്ല”. അവാർഡ് തുക തന്നതിനെ […]

FEATURE
on Jan 11, 2024

കൊച്ചി :  നീണ്ട ഇടവേളയ്ക്ക് ശേഷം “വിവേകാനന്ദന്‍ വൈറലാണ്” എന്ന ചിത്രവുമായി സംവിധായകൻ കമല്‍ വീണ്ടുമെത്തുകയാണ്. ‘വിവേകാനന്ദന്‍ വൈറലാണ്’ എന്ന സിനിമയ്ക്കു മുമ്പ് മറ്റൊരു സിനിമ പദ്ധതിയിട്ടിരുന്നുവെന്നും എന്നാല്‍ ഒരു പ്രമുഖ നടന്റെ ഡേറ്റിനു വേണ്ടി കാത്തിരുന്ന് അത് ചെയ്യാന്‍ സാധിക്കാതെ വന്നെന്നും കമല്‍ പറഞ്ഞു . സിനിമയുടെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു കമല്‍ . 2019-ല്‍ പുറത്തിറങ്ങിയ ‘പ്രണയമീനുകളുടെ കടല്‍’ എന്ന ചിത്രമാണ് കമലിന്റെ അവസാനം പുറത്തിറങ്ങിയ മലയാള സിനിമ. ”ഈ ദിവസത്തിന് എന്നെ സംബന്ധിച്ച് […]

FEATURE
on Jan 11, 2024

സതീഷ് കുമാർ വിശാഖപട്ടണം ആ ചെറുപ്പക്കാരന്റെ മനസ്സിൽ സിനിമ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സിനിമയിൽ അഭിനയിക്കണം , സംവിധാനം ചെയ്യണം ,  സിനിമ നിർമ്മിക്കണം ,  പാട്ടുകൾ എഴുതണം ,  സംഗീതം ചെയ്യണം ,  പാട്ടുകൾ പാടണം:.. അങ്ങനെ ഒത്തിരി ഒത്തിരി മോഹങ്ങൾ … പക്ഷേ സിനിമാരംഗത്തേക്ക് ഒന്ന് കടന്നു കിട്ടേണ്ടെ …. ?  എന്താ ഒരു മാർഗ്ഗം …..?  കുറെ നാളത്തെ ആലോചനക്കുശേഷം ഒരു വഴി കണ്ടെത്തി …..   മാന്യമായി ചെയ്തിരുന്ന “ടൈംസ് ഓഫ് ഇന്ത്യ ” […]

FEATURE
on Jan 11, 2024

ന്യൂഡൽഹി : നിർമാണം പൂർത്തിയാകാത്ത അയോധ്യ ശ്രീ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ കർമ്മവും ഉദ്ഘാടനവും ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള ആർഎസ്എസ്-ബിജെപി നീക്കമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അതുകൊണ്ട് പാർട്ടി അധ്യക്ഷൻ മല്ലികാർജുന്‍ ഖാർഗെ, സോണിയ ഗാന്ധി, അധിർ രഞ്ജന്‍ ചൗധരി എന്നിവർ ചടങ്ങിൽ പങ്കെടുക്കില്ലെന്നും കോണ്‍ഗ്രസ് പ്രസ്താവനയിൽ വ്യക്തമാക്കി. ജനുവരി 22ന് നടക്കാനിരിക്കുന്ന  ചടങ്ങിലേക്ക് കഴിഞ്ഞ മാസമായിരുന്നു  നേതാക്കള്‍ക്ക് ക്ഷണം ലഭിച്ചത്. വിവിധ സംസ്ഥാനങ്ങളിലെ നേതാക്കള്‍  ചടങ്ങില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് വ്യത്യസ്തമായ നിലപാട് പ്രഖ്യാപിക്കുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം […]

FEATURE
on Jan 10, 2024

തിരുവനന്തപുരം:  സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം മിതമായതോ അല്ലെങ്കില്‍ ഇടത്തരം തീവ്രതയോടെയുള്ളതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അറബിക്കടലിലും ഇന്ത്യന്‍ മഹാ സമുദ്രത്തിലും ഇപ്പോള്‍ നിലനില്‍ക്കുന്ന രണ്ട് ചക്രവാത ചുഴികളുടെ സ്വാധീനമാണ് മഴയ്ക്ക് കാരണമാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം സംസ്ഥാനത്ത് ഇന്നോ വരും ദിവസങ്ങളിലോ അലെര്‍ട്ടുകളില്ല. ഭൂമധ്യരേഖക്ക് സമീപമുള്ള കിഴക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. ഇതിന് പുറമെ തെക്ക് കിഴക്കന്‍ അറബിക്കടലിനും മധ്യ-കിഴക്കന്‍ അറബിക്കടലിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും ഇപ്പോള്‍ സ്ഥിതിചെയ്യുന്നുണ്ട്. കടല്‍ക്ഷോഭം […]

FEATURE
on Jan 10, 2024

കണ്ണൂര്‍: തൊടുപുഴ ന്യൂമാന്‍സ് കോളേജിലെ അദ്ധ്യാപകനായിരുന്ന പ്രൊഫസര്‍ ടിജെ ജോസഫിന്റെ കൈ വെട്ടിയ കേസിലെ ഒന്നാംപ്രതി സവാദ് എന്‍ഐഎയുടെ പിടിയിലായി.ചോദ്യപേപ്പറിൽ മതനിന്ദ ആരോപിച്ച് കൈവട്ടുകയായിരുന്നു.അശമന്നൂർ നൂലേലി മുടശേരി സവാദ് (38) പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകനായിരുന്നു സവാദ് മരപ്പണിക്കാരനായി മട്ടന്നൂരില്‍ ഒളിവില്‍ കഴിയുകയായിരുന്നു.13 വര്‍ഷമായി എന്‍ഐഎയും പോലീസും തെരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഇന്നലെ അര്‍ദ്ധരാത്രിയില്‍ മട്ടന്നൂര്‍ ബേരത്ത് താമസിച്ചിരുന്ന വാടകവീട്ടില്‍ നിന്നുമായിരുന്നു സവാദിനെ എന്‍ഐഎ പിടികുടിയത്.2010 ജൂലൈ 4 ന്  ടിജെ ജോസഫിന്റെ കൈ വെട്ടിയത് സവാദായിരുന്നു. കേസില്‍ സംഭവം നടന്നതിന് പിന്നാലെ […]

FEATURE
on Jan 10, 2024

പി.രാജന്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ മാത്രം പോര; ആ വാര്‍ത്തകളുടെ   ഭവിഷ്യത്തിനെക്കുറിച്ചുള്ള   വ്യാഖ്യാനവും    കൂടി വായനക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്. അതിനാലവണം നിര്‍മ്മിതിയുടെ ബുദ്ധിയുടെ ഉപയോഗം ജനജീവിതത്തിൽ ഉളവാക്കിയേക്കാവുന്ന സ്വാധീനത്തെക്കുറിച്ചുള്ള  ലേഖനങ്ങള്‍ മാദ്ധ്യമങ്ങളില്‍ നിറയുന്നത്. ഈയിടെ ചൈനയില്‍ നിന്നുള്ള ഒരു വാര്‍ത്ത ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്. ജീവനുള്ള പെണ്‍കുട്ടികള്‍ക്ക് സമാനമായി പങ്കാളികള്‍ക്ക് ലൈംഗിക സുഖം പ്രദാനം ചെയ്യാന്‍ കഴിവുള്ള റോബോട്ടുകള്‍ അവിടെ  നിര്‍മ്മിക്കപ്പെടുന്നുവെന്നായിരുന്നു ആ വാര്‍ത്ത. കൗമാര പ്രായത്തിലുള്ള പെണ്‍കുട്ടികളുടെ ലൈംഗികാസക്തി തടയുന്നതുമായി ബന്ധപ്പെട്ട ഒരു കേസില്‍  […]