Home > Articles posted by A K (Page 155)
FEATURE
on Jan 21, 2024

തൃശ്ശൂർ: ” നടക്കാന്‍ പോകുന്നത് എന്റെ രാമന്റെ പ്രതിഷ്ഠയല്ല. എന്റെ മനസ്സിലുള്ള രാമന്‍ ഗാന്ധിയുടെ രാമനാണ്. ആ രാമന്‍ അള്ളായും മിശിഹായുമായ രാമനാണ്. എല്ലാ മതങ്ങള്‍ക്കും എല്ലാ മനുഷ്യര്‍ക്കും ആദര്‍ശപുരുഷനായി ഗാന്ധി കണ്ട രാമനാണ്” കവി സച്ചിദാനന്ദൻ പറഞ്ഞു  അയോധ്യയിലെ പ്രതിഷ്ഠയിൽ ആ രാമൻ അസ്വസ്ഥനായിരിക്കുമെന്നും സച്ചിദാനന്ദൻ പറഞ്ഞു. ഡി.വൈ.എഫ്.ഐ. സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയ്ക്കുശേഷം തൃശ്ശൂർ കോർപറേഷൻ പരിസരത്തു നടന്ന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു സച്ചിദാനന്ദൻ. “രണ്ടുദിവസത്തിനകം നടക്കാന്‍ പോകുന്നത് എന്റെ രാമന്റെ പ്രതിഷ്ഠയല്ല. എന്റെ മനസ്സിലുള്ള രാമന്‍ ഗാന്ധിയുടെ […]

FEATURE
on Jan 21, 2024

ആർ. ഗോപാലകൃഷ്ണൻ 🔸🔸 ഭാരതത്തിലെ ശാസ്ത്രീയനൃത്തങ്ങളെ ലോകജനതയ്ക്ക് മുമ്പിൽ എത്തിച്ച് അവയുടെ മഹത്ത്വത്തെ മനസ്സിലാക്കികൊടുത്ത പ്രതിഭയാണ് മൃണാളിനി സാരാഭായി. അവരുടെ എട്ടാം ചരമവാർഷികദിനം ഇന്ന്.   ലോകപ്രശസ്തിയാർജ്ജിച്ച ‘ദർപ്പണ’ എന്ന കലാകേന്ദ്രം ഇവരുടെ പ്രവർത്തനത്തിൻ്റെ നിത്യസ്മാരകമായി നിലകൊള്ളുന്നു. ധാരാളം പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള മൃണാളിനി നിരവധി വിദ്യാർത്ഥികൾക്ക് കഥകളിയിലും, ഭരതനാട്യത്തിലും പരിശീലനം നൽകിയിട്ടുണ്ട്. ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലുള്ള ഭാരതത്തില്‍നിന്ന് മൃണാളിനിയുടെ കീര്‍ത്തി കടല്‍കടന്നിരുന്നു. 91 ലധികം രാജ്യങ്ങളിലായി 23,000ല്‍ അധികം വേദികളിലാണ് അവര് തൻ്റെ കലാപ്രകടനം കാഴ്ചവെച്ചത്.   […]

FEATURE
on Jan 21, 2024

സതീഷ് കുമാർ വിശാഖപട്ടണം ആഷിഖ് അബു സംവിധാനം ചെയ്ത ഹൊറർ ചിത്രം “നീലവെളിച്ചം ” കഴിഞ്ഞവർഷമാണ് തീയേറ്ററുകളിൽ എത്തിയത്.    വൈക്കം മുഹമ്മദ് ബഷീറിന്റെ  “നീലവെളിച്ചം ” എന്ന ചെറുകഥയെ ആസ്പദമാക്കി  1964ല്‍ പുറത്തിറങ്ങിയ ‘ഭാര്‍ഗ്ഗവീനിലയം’ എന്ന സിനിമയുടെ പുനരാവിഷ്‌കാരമാണ്  പുതിയ ചിത്രം.  ടൊവിനോ തോമസ്, റിമ കല്ലിങ്കല്‍, റോഷന്‍ മാത്യൂസ്, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പി ഭാസ്കരൻ എഴുതി  എം എസ് ബാബുരാജ് സംഗീതം പകർന്ന് എസ് ജാനകി പാടിയ […]

FEATURE
on Jan 21, 2024

കൊച്ചി: കേരളത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ഒരേയൊരു വഴി കെ റെയിലാണെന്ന് സാഹിത്യകാരന്‍ എം. മുകുന്ദന്‍. കേരളത്തിന്‍റെ മുന്നോട്ടുപോക്കിനെ ബോധപൂര്‍വമായി ആരൊക്കെയോ തടയുകയാണെന്നും എത്ര വന്ദേഭാരത് വന്നാലും നിലവില്‍ കേരളത്തിലെ യാത്രാക്ലേശം പരിഹരിക്കപ്പെടില്ലെന്നും മുകുന്ദന്‍. മാധ്യമങ്ങളോട് പറഞ്ഞു. ഡിവൈഎഫ്ഐ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയുടെ കണ്ണിയായി മയ്യഴിയില്‍ അണിചേര്‍ന്നപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നമ്മുടെ മുന്നോട്ടുപോക്കിനെ തടയുന്നതിനെതിരെയുള്ള പ്രതിഷേധ ഇരമ്പലാണ് ഡിവൈഎഫ്ഐയുടെ പ്രതിഷേധമെന്നും മുകുന്ദന്‍ അഭിപ്രായപ്പെട്ടു. … ‘ഇന്ന് നമ്മള്‍ കേരളത്തില്‍ എവിടെ പോയാലും വാഹനക്കുരുക്കുകളാണ്. ഇപ്പോഴത്തെ റെയില്‍പാതകളുപയോഗിച്ച് വലിയ ട്രെയിനുകള്‍, […]

FEATURE
on Jan 21, 2024

ന്യൂഡൽഹി : ബാബറി മസ്ജിദ് – ശ്രീരാമഭൂമി കേസിൽ നാലുവർഷം മുമ്പ് വിധി പ്രസ്താവിച്ച അഞ്ച് സുപ്രീംകോടതി ജഡ്ജിമാരില്‍ ഒരാള്‍ തിങ്കളാഴ്ച നടക്കാനിരിക്കുന്ന പ്രാണപ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുത്തേക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, മുന്‍ ചീഫ് ജസ്റ്റിസുമാരായ രഞ്ജന്‍ ഗഗോയ്, എസ് എ ബോബ്ഡെ, സൂപ്രീംകോടതി ജഡ്ജിമാരായിരുന്ന അശോക് ഭൂഷണ്‍, എസ് അബ്ദുള്‍ നസീർ എന്നിവർക്കാണ് ക്ഷണം ലഭിച്ചത്.അശോക് ഭൂഷണ്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് സൂചന. വിരമിക്കലിന് ഒരുമാസത്തിന് ശേഷം നാഷണല്‍ ലോ അപ്പലേറ്റ് ട്രൈബ്യൂണലിന്റെ ചെയർമാനായി […]

FEATURE
on Jan 21, 2024

കൊച്ചി: “ചില ഓർമ്മകൾ പൂക്കളെ പോലെയാണ്. അവ സ്നേഹത്തിൻ്റെ സുഗന്ധം പരത്തും” സുരേഷ് ഗോപിയെക്കുറിച് പ്രശസ്ത സിനിമ സംവിധായകൻ ഷാജി കൈലാസ് ഫേസ്ബുക്കിലെഴുതുന്നു. ഗുരുവായൂരമ്പലനടയിൽ മഹാനടന്മാരായ മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം നിന്ന ഞങ്ങളെ ഓരോരുത്തരെയും പ്രധാനമന്ത്രിക്ക് പരിചയപ്പെടുത്തുമ്പോൾ സുരേഷ് ഗോപി അനുഭവിച്ച ആത്മനിർവൃതി കേവലം ഒരു സഹപ്രവർത്തകൻ്റെയോ സുഹൃത്തിൻ്റെയോ മാത്രമായിരുന്നില്ല. മറിച്ച് ഉത്തമനായ ഒരു കലാകാരനിൽ കാലം ചേർത്തുവെക്കുന്ന മൂല്യബോധങ്ങളുടെ പ്രകടനം കൂടിയായിരുന്നു” ഷാജി കൈലാസ് എഴുതുന്നു …. ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ:—- വീണുപോയ […]

FEATURE
on Jan 21, 2024

ഗുവാഹത്തി : രാജ്യത്തേക്കുള്ള അനധികൃത കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാ​ഗമായി ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ ഉടൻ മതിൽ കെട്ടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. ഇതോടെ ഇന്ത്യ-മ്യാൻമർ അതിർത്തിയോട് ചേർന്ന് താമസിക്കുന്ന ആളുകൾക്ക് വിസയില്ലാതെ 16 കിലോമീറ്റർ പരസ്‌പരം അതിർത്തിയിലേക്ക് കടക്കാൻ അനുവദിക്കുന്ന ഇളവ് ഉടൻ അവസാനിക്കും. അസം പോലീസ് കമാൻഡോകളുടെ പാസിംഗ് ഔട്ട് പരേഡിൽ സംസാരിക്കവെയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. മ്യാൻമറുമായുള്ള ഇന്ത്യയുടെ അതിർത്തി ഉടൻ തന്നെ ബംഗ്ലാദേശുമായുള്ള അതിർത്തി പോലെ സംരക്ഷിക്കപ്പെടുമെന്നും അദ്ദേഹം […]

FEATURE
on Jan 20, 2024

ആലപ്പുഴ: ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി ആയിരുന്ന അഡ്വ. രഞ്ജിത്ത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ 15 പ്രതികളും കുറ്റക്കാരാണെന്ന് മാവേലിക്കര അഡീഷണൽ കോടതി കണ്ടെത്തി.കൊലക്കുറ്റവും തെളിഞ്ഞു. ഒന്ന് മുതല്‍ എട്ടുവരെയുള്ള പ്രതികളാണ് കൊലനടത്തിയത്. ഒമ്പത് മുതല്‍ 12വരെയുള്ള പ്രതികള്‍ കൊലനടത്തിയവര്‍ക്ക് സഹായവുമായി വീടിന് പുറത്തുകാത്തുനിന്നുവെന്നും 13 മുതല്‍ 15വരെയുള്ള പ്രതികള്‍ ഗൂഡാലോചന നടത്തിയവരാണെന്നും തെളിഞ്ഞു. പ്രൊസിക്യൂഷൻ വാദം പൂർത്തിയായി. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രൊസിക്യൂഷന്‍ ആവശ്യപ്പെട്ടു. ശിക്ഷ സംബന്ധിച്ച് പ്രതിഭാഗത്തിന്‍റെ […]