തിരുവവന്തപുരം: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം 40 ഏക്കർ സ്ഥലത്ത് പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിക്കാനുള്ള പദ്ധതി കേരള ക്രിക്കറ്റ് അസോസിയേഷന്‍(കെസിഎ) സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചു. ഇവിട്വെ 40,000 പേർക്ക് ഇരിപ്പട സൗകര്യം ഉണ്ടാവും. കൊച്ചി സ്പോര്‍ട്സ് സിറ്റിക്ക് പുറമെ സംസ്ഥാനത്ത് കായിക മേഖലയില്‍ ഉന്നത നിലവാരമുള്ള12 അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി 150 കോടി രൂപ നിക്ഷേപമുള്ള പദ്ധതികളും അസോസിയേഷൻ തയാറാക്കിയിട്ടുണ്ട്. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന കായിക ഉച്ചകോടിയിൽ കെ സി എ പ്രസിഡന്‍റ് ജയേഷ് […]
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ജനുവരി 24-ന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്കിൽ പങ്കെടുക്കുന്നവർക്ക് ഡയസ്നോൺ പ്രഖ്യാപിച്ചു. ജോലിക്കു ഹാജരാകാതെ പണിമുടക്കില്‍ പങ്കെടുക്കുന്ന ജീവനക്കാരുടെ അന്നേ ദിവസത്തെ ശമ്പളം കുറവ് ചെയ്യും. ചീഫ് സെക്രട്ടറി ഇതുസംബന്ധിച്ച് ഉത്തരവിറക്കി. ജീവനക്കാര്‍ക്ക് അടിയന്തര സാഹചര്യങ്ങൾ അല്ലാത്തപക്ഷം അവധി അനുവദിക്കരുതെന്ന് ഉത്തരവിൽ പറയുന്നു. സെക്രട്ടേറിയറ്റ് ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കുമെന്ന് നേരത്തെ കോൺഗ്രസ് അനുകൂല സംഘടനകളുടെ കൂട്ടായ്മയായ സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ അറിയിച്ചിരുന്നു. ലീവ് സറണ്ടർ പുനഃസ്ഥാപിക്കുക, ശമ്പള പരിഷ്‌കരണ […]
കണ്ണൂർ: കേരളത്തിലെ റോഡുകളും സർക്കാർ കെട്ടിടങ്ങളും പല സംസ്ഥാനങ്ങളെയും അപേക്ഷിച്ച് ഉന്നത നിലവാരത്തിലാണ്. എടുത്ത് പറയേണ്ടതാണ് ആരോഗ്യ മേഖലയും സാക്ഷരതയും. ഇത്രയും സൗകര്യങ്ങളുള്ളപ്പോൾ മലയാളികൾ എന്തിനാണ് വിദേശത്തേക്ക് പോകുന്നതെന്ന് ചിന്തിച്ച് പോകാറുണ്ട്.നടിയും സംവിധായികയുമായ സുഹാസിനി മണിരത്‌നം പറഞ്ഞു. ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായി സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ തളിപ്പറമ്പിൽ ആരംഭിച്ച രണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.വിവിധ വിഷയങ്ങളിൽ കേരളം സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടും മതേതരത്വവും ഇന്ത്യക്ക് മാതൃകയാണ് .കേരളത്തിന്റെ പ്രകൃതി സൗന്ദര്യവും കൂട്ടായ്മയും തന്നെ […]
കൊച്ചി : “ശൂദ്രൻ തൊട്ട് അശുദ്ധമാക്കിയ” ശുദ്ധി ബോധ്യങ്ങളെ അയോദ്ധ്യ അഗ്നിശുദ്ധി ചെയ്ത് വിശുദ്ധമാക്കുകയാണ്! ‘രാംലല്ല’യുടെ പാദങ്ങളിൽ വിശുദ്ധിയുടെ പ്രാണസ്പർശം നിർവ്വഹിക്കുന്ന കൈകൾ ഒരു ശൂദ്രന്റെതാണ് എന്നത് ചരിത്രത്തിന്റെ പ്രായശ്ചിത്തം കൂടിയാണ്.’രാംലല്ല’യുടെ ദിവ്യവിഗ്രഹം തൊടുന്ന ‘നരേന്ദ്ര’ന്റെ കൈകളിൽ സനാതന വിരുദ്ധത കാണുന്നവർ രാമായണം ഒരാവർത്തി കൂടി വായിക്കുകയാണ് വേണ്ടത്….ആര്യാലാൽ ഫേസ്ബുക്കിലെഴുതുന്നു. “രാമക്ഷേത്രം ഒരു ആത്മീയ സാധനയുടെ ലക്ഷ്യപൂർത്തി മാത്രമല്ല,നിശ്ചയമായും ഒരു രാഷ്ട്രീയ യുദ്ധവിജയം കൂടിയാണത്! മന്ത്രങ്ങളുടെ ധ്വനി സാന്ദ്രതയിൽ മാത്രമല്ല മുദ്രാവാക്യങ്ങുടെ രണഭേരികളാലും അയോധ്യ അഭിരമിക്കപ്പെട്ടിട്ടുണ്ട്. പൂവും […]
ന്യൂഡൽഹി: രാജ്യത്തെ ഒരു കോടി വീടുകളിൽ പുരപ്പുറ സൗരോർജ പദ്ധതി നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ‘പ്രധാനമന്ത്രി സൂര്യോദയ യോജന’ എന്ന ഈ പദ്ധതി സാധാരണക്കാരുടെ വൈദ്യുതി ബിൽ കുറയ്ക്കുക മാത്രമല്ല, രാജ്യത്തെ ഊർജ മേഖലയിൽ സ്വയം പര്യാപ്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. അയോധ്യയിൽനിന്ന് മടങ്ങിയെത്തിയ ശേഷമുള്ള തന്റെ ആദ്യ തീരുമാനമെന്ന് അറിയിച്ചാണ് നരേന്ദ്ര മോദി ഈ പദ്ധതി പ്രഖ്യാപിച്ചത്. ലോകത്തിലെ എല്ലാ ഭക്തർക്കും സൂര്യവംശിയായ ശ്രീരാമന്റെ പ്രകാശത്തിൽനിന്ന് എപ്പോഴും ഊർജം ലഭിക്കുന്നു. അയോധ്യയിലെ ചടങ്ങിനിടെ, ജനങ്ങൾക്ക് […]
കൊച്ചി : സച്ചിദാനന്ദനെ പോലുള്ളവർ എന്തുകൊണ്ടാണ് ഗാന്ധിജിയുടെ പേരോ ഗാന്ധിജിയുടെ രാമന്റെ പേരോ ഉച്ചരിക്കാൻ അർഹതയില്ലാത്തവർ ആകുന്നത്? ഗാന്ധിജി തന്റെ പൊതുജീവിതത്തിൽ വാക്കും പ്രവർത്തിയും ഒരുമിച്ചു കൊണ്ടു നടന്നു. ഇന്നത്തെ രാഷ്ട്രീയജീവിതത്തിൽ അങ്ങനെ ഒരു ഉദാഹരണം ഇല്ല. അയോധ്യ പ്രാണപ്രതിഷ്ഠയ്ക്കെതിരെ പ്രതികരണം നടത്തിയ കവി സച്ചിദാനന്ദനെതിരെ സിആർ പരമേശ്വരൻ.ഫേസ്ബുക്കിലൂടെയാണ് പരമേശ്വരന്റെ പ്രതികരണം. ഒരിക്കൽ സിപിഎം സർക്കാരിനാൽ വിധ്വംസനം ആരോപിക്കപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട യുവ സച്ചിദാനന്ദൻ ഇന്ന് DYFI മനുഷ്യച്ചങ്ങലയിൽ ഗുണ്ടകളോടും അഴിമതിക്കാരോടും സ്ത്രീ പീഡകരോടും ഒപ്പം രണ്ട് […]
ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എന്തർഹത എന്ന് മുന്‍ രാജ്യസഭാംഗവും ബി.ജെ.പി. നേതാവുമായ സുബ്രഹ്‌മണ്യന്‍ സ്വാമി ചോദിക്കുന്നു. ‘വ്യക്തിജീവിതത്തില്‍ മോദി ഒരിക്കലും ഭഗവാന്‍ രാമനെ പിന്തുടര്‍ന്നിട്ടില്ല, പ്രത്യേകിച്ച് ഭാര്യയോടുള്ള പെരുമാറ്റത്തില്‍. പ്രാണപ്രതിഷ്ഠാ പൂജയില്‍ പ്രധാനമന്ത്രിയുടെ സ്ഥാനം പൂജ്യമാണ്. കഴിഞ്ഞ ദശകത്തില്‍ രാമരാജ്യത്തിനനുസരിച്ച് മോദി പ്രവര്‍ത്തിച്ചിട്ടില്ല’ – എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ സ്വാമി പറയുന്നു. മുമ്പും മോദിക്കെതിരെ സ്വാമി രംഗത്തെത്തിയിരുന്നു. ഭാര്യയെ ഉപേക്ഷിച്ച മോദിക്ക്, ഭാര്യയെ രക്ഷിക്കാന്‍ യുദ്ധംചെയ്ത രാമന്റെ പേരിലുള്ള ക്ഷേത്രത്തില്‍ […]
സതീഷ് കുമാർ വിശാഖപട്ടണം ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസമായിരുന്നു ചലച്ചിത്രം എന്ന ദൃശ്യകല . മറ്റെല്ലാ കലാരൂപങ്ങളും പ്രേക്ഷകനിലേക്ക് നേരിട്ട് എത്തിച്ചേരുമ്പോൾ സിനിമ മാത്രം ഷൂട്ട് ചെയ്തതിനു ശേഷം എഡിറ്റ് ചെയ്ത് മറ്റു കുറെ സാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. സിനിമയിൽ എന്നും നടീനടൻമാർ ക്യാമറയ്ക്കു മുന്നിലും സാങ്കേതിക വിദഗ്ധർ ക്യാമറയ്ക്ക് പിന്നിലുമാണ് . ക്യാമറയ്ക്ക് മുന്നിലുള്ളവരെ ജനം പെട്ടെന്ന് തിരിച്ചറിയുന്നു .എന്നാൽ ക്യാമറയ്ക്ക് പിന്നിൽ നിൽക്കുന്നവർ ആരാണെന്ന് ജനം അറിയുന്നുപോലുമില്ല . ഇവിടെയാണ് 1971-ൽ പുറത്തുവന്ന […]
അയോധ്യ: ശ്രീരാമന്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമക്ഷേത്രത്തിലെ പ്രാണ്‍ പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് ശേഷം അയോധ്യയിലെ ആയിരക്കണക്കിന് ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സുപ്രീം കോടതിയുടെ സുപ്രധാന വിധി വന്ന് നാല് വര്‍ഷത്തിന് ശേഷം രാമക്ഷേത്രം ഉദ്ഘാടനം ചെയ്തതിന്റെ ആത്മീയ അനുഭവത്തിലാണ് താനിപ്പോഴും.രാമന്‍ ഒരു തര്‍ക്കവിഷയമല്ല, ഒരു പരിഹാരമാണ് – അദ്ദേഹം പറഞ്ഞു. ‘ഇന്ന്, പ്രഭുരാമന്റെ ഭക്തര്‍ ഈ ചരിത്ര നിമിഷത്തില്‍ പൂര്‍ണ്ണമായും ലയിച്ചിരിക്കുന്നു എന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്…രാജ്യത്തിന്റെയും ലോകത്തിന്റെയും എല്ലാ കോണുകളിലും […]