Home > Articles posted by A K (Page 15)
FEATURE
on Oct 26, 2024

കണ്ണൂർ:  ജില്ല അഡീഷണൽ മജിസ്ട്രേട്ട്  ആയിരുന്ന പ്രശാന്ത് ബാബുവിന് എതിരെ വ്യാജ ആരോപണം ഉന്നയിച്ച ടി വി പ്രശാന്തിനെ പരിയാരം മെഡിക്കൽ കോളേജിലെ താൽക്കാലിക ജോലിയിൽ  നിന്ന് ആരോഗ്യ വകുപ്പ് സസ്പെൻ്റ് ചെയ്തു. സർവീസിലിരിക്കെ ബിസിനസ് നടത്തിയതും അനധികൃത അവധിയെടുത്തതും അടക്കം ചൂണ്ടിക്കാട്ടിയാണ് ഈ നടപടി. നവീൻ ബാബുവിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട്  പ്രശാന്തിനെതിരെ ഉയര്‍ന്ന ആക്ഷേപങ്ങളിൽ ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയത് ഗുരുതര കുറ്റങ്ങളായിരുന്നു. പ്രശാന്ത് ഈ മാസം പത്ത് മുതൽ അനധികൃത […]

FEATURE
on Oct 26, 2024

കുവൈത്ത് സിറ്റി: വിദ്യാഭ്യാസം, തൊഴില്‍, വിവാഹം തുടങ്ങിയ മേഖലകളില്‍ സർക്കാരിൽ നിന്ന് നല്ല പിന്തുണയുണ്ടായിരുന്നിട്ടും കുവൈത്തിലെ പകുതിയോളം പൗരന്മാരും അവിവാഹിതരെന്ന് കണക്കുകള്‍. അവിവാഹിതരായവരുടെ എണ്ണം 409,201 ആണ്. ഇതില്‍ 215,000 പുരുഷന്മാരും 19,4000 സ്ത്രീകളുമാണ് ഉൾപ്പെടുന്നത്. സാമൂഹിക പ്രശ്നങ്ങളാണ് മുഖ്യകാരണം എന്ന് കരുതപ്പെടുന്നു. 49 ലക്ഷം ആണ് കുവൈററിലെ ജനസംഖ്യ. വർദ്ധിച്ചു വരുന്ന വിവാഹമോചനനിരക്ക് കുവൈത്തിലെ ദാമ്പത്യ സ്ഥിരതയെക്കുറിച്ചുള്ള അശങ്കകള്‍ ഉയർത്തുന്നുണ്ട്.  കുവൈത്തികള്‍ക്കിടയില്‍ 38,786 വിവാഹമോചനങ്ങള്‍ നീതിന്യായ മന്ത്രാലയം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഏറ്റവും ഉയർന്ന നിരക്ക് 35നും 39 […]

FEATURE
on Oct 26, 2024

ടെഹ്റാൻ: ഇസ്രായേല്‍ വ്യോമസേന, ഇറാൻ തലസ്ഥാനമായ തെഹ്‌റാനില്‍ വിവിധ കേന്ദ്രങ്ങളില്‍ ആക്രമണം തുടങ്ങി. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് തിരിച്ചടിയാണിത്. സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേല്‍ പ്രതികരിച്ചത്. ഇസ്രായേലിന്റെ സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് ആക്രമണമെന്ന് അമേരിക്കയും വ്യക്തമാക്കി തലസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലും അല്‍ബോർസ് പ്രവിശ്യയിലെ കറജ് നഗരത്തിലും സ്‌ഫോടനം നടന്നതായി ഇറാൻ മാധ്യമങ്ങള്‍ അറിയിച്ചു. ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ആക്രമണശ്രമങ്ങള്‍ തകര്‍ത്തതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഇറാൻ സേനയായ ഇസ്‌ലാമിക് റെവല്യൂഷനറി ഗാർഡിന്റെ(ഐആർജിസി) […]

FEATURE
on Oct 26, 2024

ലണ്ടന്‍: കുര്‍ബാനയ്ക്ക് എത്തുന്ന വിശ്വാസികള്‍ കുത്തനെ കുറഞ്ഞു. മിക്ക പള്ളികളും കാട് പിടിച്ച്‌ നശിക്കുന്നു. കൊറോണ അടങ്ങിയിട്ടും ചര്‍ച്ച്‌ ഓഫ് ഇംഗ്ലണ്ട് സഭ രക്ഷപെടുന്നില്ല. പള്ളികളില്‍ പ്രാര്‍ത്ഥനാ ചടങ്ങുകളിലെത്തുന്ന വിശ്വാസികളുടെ എണ്ണം കുറഞ്ഞു വരുന്നതാണ് ആശങ്കയ്ക്ക് കാരണമാകുന്നതെന്ന്ചെംസ്ഫഡ് ബിഷപ്പ് ആയ ഗലി ഫ്രാന്‍സിസ് ദെഹ്ഖാനി പറയുന്നു.   കോവിഡിനു മുമ്പ് എല്ലാ ആഴ്ചയിലും ഏകദേശം 8,54,000 വിശ്വാസികള്‍ കുര്‍ബാനയ്ക്കും മറ്റുമായി എത്താറുണ്ടായിരുന്നു. 2023 ല്‍ അത് 6,85,000 ആയി. പ്രതിവാര അനുഷ്ഠാനങ്ങള്‍ക്കായി എത്താറുണ്ടായിരുന്ന 1,69,000 വിശ്വാസികള്‍ അപ്രത്യക്ഷരായി. […]

FEATURE
on Oct 26, 2024

കൊച്ചി: കരയിലെ ഏറ്റവും വലിയ ജീവിയായ ആനയെ ഘോഷങ്ങള്‍ക്ക് ആനയെ എഴുന്നള്ളിക്കുന്നത് മനുഷ്യന്‍റെ അഹന്ത. കടലില്‍ ജീവിക്കുന്ന തിമിംഗലത്തെ എഴുന്നള്ളിക്കാൻ കഴിയുമായിരുന്നെങ്കില്‍ അതിനെയും മനുഷ്യൻ പിടിച്ചുകൊണ്ടുവരുമായിരുന്നു – രൂക്ഷവിമർശനവുമായി ഹൈക്കോടതി. മൃഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട ഹർജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.ജസ്റ്റീസുമാരായ എ.കെ.ജയശങ്കരൻ നമ്ബ്യാർ, പി.ഗോപിനാഥ് എന്നിവരുടെ ബെഞ്ച് ആണ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്.കേസ് നവംബർ നാലിന് വീണ്ടും പരിഗണിക്കും. സ്വന്തം ഭാരം മറ്റൊരു കാലിലേക്ക് മാറ്റാൻ പോലും കഴിയാത്ത വിധം മുറുക്കിയാണ് ആനകളുടെ ഇരുകാലുകളും തമ്മില്‍ ബന്ധിപ്പിക്കുന്നത്. […]

FEATURE
on Oct 25, 2024

ഒട്ടാവ: ജനസംഖ്യ ക്രമാതീതമായി വർധിക്കുന്നത് നിയന്ത്രിക്കാൻ അടുത്ത രണ്ട് വർഷത്തിനുള്ളിൽ കാനഡയിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കാനുള്ള ആലോചനയുണ്ടെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഇന്ത്യക്കാരടക്കമുള്ള നിരവധി വിദേശികളുടെ സ്വപ്നങ്ങൾക്ക് ഇത് തിരിച്ചടിയാവുമെന്ന കാര്യം തീർച്ച. സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ ഈ നീക്കം അനിവാര്യമാണെന്നും എല്ലാ പൗരന്മാർക്കും കൃത്യമായ അവസരങ്ങൾ ഉറപ്പാക്കാൻ ഇത് അത്യാവശ്യമാണെന്നും അദ്ദേഹം പറയുന്നു. 2024ൽ 4,85,000 ആയിരുന്ന പെർമെനന്റ് റെസിഡെൻഷ്യൻഷിപ്പ്, കുറച്ചുകൊണ്ടുവരാനാണ് സർക്കാർ നീക്കം. 2025ൽ 3,95,000 ആയും, 2026ൽ 3,80,000 ആയും, 2027ൽ 3,65,000 ആയും കുറച്ചേക്കും. […]

FEATURE
on Oct 25, 2024

കൊച്ചി: എ.ഡി.ജി.പി:എം.ആര്‍ അജിത് കുമാറിൻ്റെ വീഴ്ച മൂലമാണ് തൃശ്ശൂർ പൂരം കലങ്ങാൻ കാരണമെന്ന് വ്യക്തമാക്കുന്ന സംസ്ഥാന പോലീസ് മേധാവി ദർവേഷ് സിങ് സാഹിബിന്റെ റിപ്പോർട്ട് ഹൈക്കോടതിയില്‍ സമർപ്പിച്ചു. തൃശ്ശൂരിലുണ്ടായിരുന്നിട്ടും അജിത് കുമാർ പ്രശ്നപരിഹാരത്തിന് ഇടപെട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.സംഭവം ആദ്യം അന്വേഷിച്ച എ.ഡി.ജിപിയുടെ റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടിരുന്നില്ല. റിപ്പോർട്ട് വിളിച്ചുവരുത്തണമെന്ന ഹർജിക്കാരനായ ബി.ജെ.പി നേതാവിന്റെ ബി ഗോപാലകൃഷ്ണന്റെ ആവശ്യം പിന്നീട് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.പൂരത്തിലെ പ്രധാനികളായ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളോട് എതിർസത്യവാങ്മൂലം സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു. ക്രൈംബ്രാഞ്ച് മേധാവിയുടെ […]

FEATURE
on Oct 25, 2024

ഡോ ജോസ് ജോസഫ് ജൂണിയർ ആർട്ടിസ്റ്റായി തുടങ്ങി മലയാളത്തിലെ സൂപ്പർ നായക നിരയിലേക്കു വളർന്ന ജോജു ജോർജ് ആദ്യമായി സംവിധായകൻ്റെ വേഷമണിയുന്ന ചിത്രമാണ് പണി. ‘പല്ലിന് പല്ല്, ചോരയ്ക്കൂ ചോര’ എന്ന് വെല്ലുവിളിച്ചു കൊണ്ട് പണിയ്ക്ക് മറുപണിയുമായി മുന്നേറുന്ന റിവഞ്ച് ത്രില്ലറാണ് ചിത്രം. നടനായി രണ്ടര പതിറ്റാണ്ടിലേറെ അനുഭവസമ്പത്തുള്ള ജോജുവാണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.ചെയിൻ റിയാക്ഷൻ പോലെ തുടർ പണികളുമായി വളച്ചു കെട്ടലുകളില്ലാതെ നേരെ കഥ പറഞ്ഞു പോകുന്ന ശൈലിയാണ് ജോജു സ്വീകരിച്ചിരിക്കുന്നത്. ജന്മനാ മൂകയും ബധിരയുമായ […]