Home > Articles posted by A K (Page 144)
FEATURE
on Dec 18, 2023

സതീഷ് കുമാർ വിശാഖപട്ടണം “ന്യൂ ജെൻ “സംവിധായകന്മാർ മലയാളചലച്ചിത്രരംഗത്ത് എല്ലാ കാലത്തും ഉണ്ടായിരുന്നു… പതിവു ശൈലിയിൽ നിന്നും മാറി വ്യത്യസ്ത ചിന്തകളും വ്യത്യസ്ത ആശയങ്ങളുമായി ചലച്ചിത്രകലയെ സമീപിക്കുന്നവരെയാണല്ലോ നമ്മൾ ന്യൂജെൻ എന്ന് വിശേഷിപ്പിക്കുന്നത്.  എഴുപതുകളിൽ  മലയാളത്തിൽ അത്തരം പുതിയ കാഴ്ചപ്പാടുകളും ദൃശ്യചാരുതയും കൊണ്ടുവന്ന സംവിധായകനായിരുന്നു എൻ. ശങ്കരൻനായർ…     അദ്ദേഹത്തിന്റെ  മദനോത്സവം, വിഷ്ണുവിജയം, രാസലീല , തമ്പുരാട്ടി, ശിവതാണ്ഡവം തുടങ്ങിയ ചിത്രങ്ങൾ അക്കാലത്ത് യുവതീ യുവാക്കളെ  വലിയ അളവിൽ ആകർഷിച്ചിരുന്നു…   പ്രമീള നായികയായി അഭിനയിച്ച് […]

FEATURE
on Dec 17, 2023

കൊച്ചി : സി പി എം ഭരിക്കുന്ന ഇരിങ്ങാലക്കുട കരുവന്നൂര്‍ സഹകരണ ബാങ്ക് കുംഭകോണക്കേസിൽ മുന്‍മന്ത്രി എ.സി മൊയ്തീന്‍, മുന്‍ എം.പി പി.കെ ബിജു എന്നിവര്‍ക്ക് കേസിലെ മുഖ്യപ്രതിയായ സതീഷ് കുമാര്‍ പണം നല്‍കിയിരുന്നു എന്ന മൊഴി പുറത്തുവന്നു. സി.പി.എം നേതാവ് പി.ആര്‍ അരവിന്ദാക്ഷൻ കേസില്‍ അറസ്റ്റിലാകുന്നതിന് മുമ്പുതന്നെ നേതാക്കള്‍ക്കെതിരേ സ്വന്തം കൈപ്പടയില്‍ എഴുതി നല്‍കിയ മൊഴിയിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്. 2016, 2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ മൊയ്തീന് സതീഷ് കുമാര്‍ പണം നല്‍കിയിരുന്നുവെന്നാണ് മൊഴിയില്‍ പറയുന്നത്. 2016-ല്‍ […]

FEATURE
on Dec 17, 2023

ന്യൂഡൽഹി : കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് പേർ കോവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 199 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സജീവ കേസുകളുടെ എണ്ണം 1523 ആയി ഉയർന്നു. രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ 90 ശതമാനത്തോളവും സംസ്ഥാനത്താണ്. ഉത്തർ പ്രദേശിലും കോവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു. 79 കാരിക്കായിരുന്നു കഴിഞ്ഞ ദിവസം കേരളത്തില്‍ ജെഎന്‍1 സ്ഥിരീകരിച്ചത്. ഇന്‍ഫ്‌ളുവന്‍സയ്ക്ക് സമാനമായ ചെറിയ ലക്ഷണങ്ങളായിരുന്നു രോഗിയില്‍ പ്രകടമായത്. രോഗി സുഖം പ്രാപിച്ചിട്ടുണ്ട്. ഇതിനു […]

FEATURE
on Dec 17, 2023

റോം : കത്തോലിക്കാ സഭയിലെ ഏറ്റവും മുതിർന്ന പുരോഹിതനും, ഫ്രാൻസിസ് മാർപാപ്പയുടെ മുൻ ഉപദേഷ്ടാവും ആയിരുന്ന കർദിനാൾ ആഞ്ചലോ ബെക്യുവിനെ വത്തിക്കാൻ കോടതി അഞ്ചര വർഷത്തെ തടവിനു ശിക്ഷിച്ചു. കോടതി പ്രസിഡൻറ് ഗ്യൂസെപ്പെ പിഗ്നാറ്റോൺ ആണ് വിധി വായിച്ചത്.  ഒരിക്കൽ മാർപ്പാപ്പയാവാൻ സാധ്യത ഉണ്ടെന്ന് കരുതപ്പെട്ടിരുന്ന അദ്ദേഹത്തിനു സാമ്പത്തിക കുററങ്ങൾക്ക് ആണ് ശിക്ഷ.  ഇതിനെ തുടർന്ന് ഇററലിക്കാരനായ കർദിനാളിനെ ജയിലിലടച്ചു. ഓഫീസ് ദുരുപയോഗം, ധൂർത്ത് എന്നിവ ഉൾപ്പെടെയുള്ള ആരോപണങ്ങൾ എഴുപപത്തിയഞ്ചുകാരനായ കർദിനാൾ ആഞ്ചലോ ബെക്യു നേരത്തെ ശക്തമായി […]

FEATURE
on Dec 17, 2023

കൊച്ചി: സി പി എം ഭരിക്കുന്ന ഇരിങ്ങാലക്കുട കരുവന്നൂർ കരുവന്നൂർ സഹകരണ ബാങ്ക് കുംഭകോണക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നിർണായകമായ നീക്കം നടത്തുന്നു. കേസിൽ രണ്ടു പേരെ മാപ്പുസാക്ഷികളാക്കിയതായി ഇ.ഡി കോടതിയെ അറിയിച്ചു. ബാങ്കിലെ മുൻ സെക്രട്ടറി സുനിൽ കുമാർ, മുൻ മാനേജർ ബിജു കരീം എന്നിവരെയാണ് മാപ്പുസാക്ഷികളാക്കിയത്. ഇതു തങ്ങൾ സ്വമേധയാ എടുത്ത തീരുമാനമാണെന്ന് കോടതിയിൽ ഹാജരാക്കിയ അവസരത്തിൽ ഇരുവരും അറിയിച്ചു. കേസിൽ യഥാക്രമം 33, 34 പ്രതികളാണ് സുനിൽകുമാർ, ബിജു കരീം എന്നിവർ. കേസിൽ […]

FEATURE
on Dec 17, 2023

സതീഷ്‌കുമാർ വിശാഖപട്ടണം ഈ പുണ്യഭൂമിയിൽ ജന്മമെടുത്ത എല്ലാവരും അഭിമുഖീകരിക്കുന്ന കടുത്ത യാഥാർത്ഥ്യമാണ് മരണം… മരണം എപ്പോൾ എങ്ങിനെ കടന്നു വരുന്നു എന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ല. “രംഗബോധമില്ലാത്ത കോമാളി ” എന്ന് സാക്ഷാൽ എം ടി വാസുദേവൻ നായർ തന്നെ വിശേഷിപ്പിച്ച മരണചിന്തകളെക്കുറിച്ച് അദ്ദേഹത്തിന്റെ തന്നെ പ്രശസ്തമായ ഒരു കഥയുണ്ട് “സ്വർഗ്ഗവാതിൽ തുറക്കുന്ന സമയം. “ എന്റെ ഓർമ്മ ശരിയാണെങ്കിൽ വർഷങ്ങൾക്ക് മുമ്പ്  “കലാകൗമുദി ” യിൽ പ്രസിദ്ധീകരിച്ച ആ കഥയാണ് പിന്നീട് ഐ വി ശശിയുടെ […]

FEATURE
on Dec 16, 2023

ന്യൂഡല്‍ഹി : പാര്‍ലമെന്റ് അതിക്രമ സംഭവത്തില്‍ പ്രതികള്‍ പ്ലാൻ എ, പ്ലാൻ ബി എന്നിങ്ങനെ 2 പദ്ധതികള്‍ തയ്യാറാക്കിയിരുന്നതായി പൊലീസ്. സ്വയം തീകൊളുത്താനായിരുന്നു ഇവര്‍ ആദ്യം പദ്ധതി തയ്യാറാക്കിയതെന്ന് ദില്ലി പൊലീസിന്റെ വെളിപ്പെടുത്തല്‍. സഭയ്ക്ക് അകത്തും പുറത്തും ഇതിന് പദ്ധതിയിട്ടു. എന്നാല്‍ ദേഹത്ത് പുരട്ടാൻ ഫയര്‍ പ്രൂഫ് ജെല്‍ കിട്ടാത്തതിനാല്‍ ഈ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. പിന്നീടാണ് കളര്‍ സ്പ്രേ ഉപയോഗിക്കാൻ തീരുമാനിച്ചതെന്നും പ്രതികള്‍ മൊഴി നല്‍കിയതായി പോലീസ് വെളിപ്പെടുത്തി. പാര്‍ലിമെന്റിന്റെ നടുത്തളത്തിലേക്ക് ചാടുന്നതിന് മുമ്പ് ലഘുലേഖകള്‍ വിതരണം […]

FEATURE
on Dec 16, 2023

സതീഷ് കുമാർ വിശാഖപട്ടണം ഭാരതീയ വേദാന്തം  പ്രപഞ്ചത്തിലെ ആദ്യശബ്ദമായി കണക്കാക്കുന്നത് ഓംകാരത്തെയാണ്. കർണ്ണാടകസംഗീതത്തിൽ ഏതൊരു ശബ്ദത്തേയും പുറപ്പെടുവിപ്പിക്കാൻ സപ്തസരങ്ങളിലൂടെ സാധിക്കുന്നു. സ്വരസ്ഥാനങ്ങൾക്കനുസൃതമായിട്ടുള്ള ശബ്ദസഞ്ചാരങ്ങളാണ്  രാഗങ്ങൾ …. കർണ്ണാനന്ദകരവും  ആസ്വാദകമനസ്സിനെ ഉത്തേജിപ്പിക്കുന്നതുമായ ഈ  രാഗങ്ങളാണ് ഭാരതീയ സംഗീതത്തെ അമൃതവർഷിണിയായി രൂപാന്തരപ്പെടുത്തുന്നത് … അതുകൊണ്ടുതന്നെ ലോക സംഗീതത്തിന്റെ ഭൂപടത്തിൽ കർണ്ണാടകസംഗീതരാഗങ്ങൾക്കും ഹിന്ദുസ്ഥാനി രാഗങ്ങൾക്കുമുള്ള സ്ഥാനം നിസ്തുലമാണെന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു …. നാലു പതിറ്റാണ്ട് മുമ്പ് പുറത്തിറങ്ങിയ “ശങ്കരാഭരണം ” എന്ന സംഗീതാത്മക ചിത്രം ഈ സാരസ്വതരഹസ്യമാണ് വെളിപ്പെടുത്തുന്നത് … ശങ്കരാഭരണത്തിന്റെ […]