Home > Articles posted by A K (Page 141)
FEATURE
on Dec 23, 2023

കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയനു മുന്നിൽ വഴങ്ങിനിന്ന എഴുത്തുകാരിൽനിന്ന് ആത്മപരിശോധനയുടെയും വീണ്ടുവിചാരത്തിന്റെയും ധീരമായ വിമർശനത്തിന്റെയും ശബ്ദം ഉയർന്നു തുടങ്ങുകയാണോ എന്ന് എഴുത്തുകാരനും ഇടതുപക്ഷ ചിന്തകനുമായ ഡോ . ആസാദ് ചോദിക്കുന്നു.എങ്കിൽ മലയാളിക്ക് ആശ്വസിക്കാനും സന്തോഷിക്കാനും വഴിയുണ്ട് എന്ന് അദ്ദേഹം പറഞ്ഞുവെക്കുന്നു. ഡോ. ആസാദിൻ്റെ ഫേസ്ബുക്ക് പോസ്ററിൻ്റെ പൂർണരൂപം താഴെ ചേർക്കുന്നു: ജോർജ് ഓർവെൽ സ്വപ്നത്തിൽ എം മുകുന്ദനോട് സംസാരിച്ചു. പരിഭവത്തിലായിരുന്നു തുടക്കം. ”നീ പാരീസിൽ വന്നിട്ട് എന്നെ മാത്രം കണ്ടില്ല. ആ കിഴവൻ വിക്തോർ ഹ്യൂഗോവിനെവരെ […]

FEATURE
on Dec 23, 2023

പി.രാജൻ മാതൃഭൂമിയിൽ ജോലി ചെയ്ത കാലത്ത് ഒരു സന്ദർഭത്തിൽ മാത്രമേ എന്റെ ചീഫ് രാമചന്ദ്രൻ എന്നോട് ശബ്ദമുയർത്തി സംസാരിച്ചിട്ടുള്ളൂ. അത് ഗവർണ്ണറെ പരാമർശിച്ചു കൊണ്ട് ഞാൻ എഴുതിയ റിപ്പോർട്ടിലുള്ള അമർഷം പ്രകടിപ്പിച്ചതാണ്. റിപ്പോർട്ട് മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചതല്ല. കോൺഗ്രസ്സ് പരിവർത്തനവാദികൾ ആയി മാറിയവർ, 1970 ൽ ആരംഭിച്ച നിർണ്ണയം വാരികയിൽ ഞാൻ എഴുതിയ റിപ്പോർട്ട് ആണ് ചീഫിന്റെ അരിശത്തിനു കാരണം. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് കൊച്ചിയിൽ പഴയ വിമാനത്താവളത്തിൽ നൽകിയ വരവേൽപ്പിനെ കളിയാക്കുന്നതായിരുന്നൂ എന്റെ റിപ്പോർട്ട് . സാധാരണ രീതിയിൽ […]

FEATURE
on Dec 23, 2023

കൊച്ചി : ഹിന്ദുത്വം എന്ന സാധനം ഹൈന്ദവികതയെ ഒറ്റിക്കൊടുക്കുന്നതാണെന്ന് എഴുത്തുകാരനും ചിന്തകനുമായ സി. ആർ. പരമേശ്വരൻ ഫേസ്ബുക്കിൽ കുറിച്ചു. കുറിപ്പിൻ്റെ പൂർണരൂപം താഴെ ചേർക്കുന്നു: മതമെന്ന സാങ്കൽപ്പിക യാഥാർത്ഥ്യം ഗുണത്തേക്കാൾ എത്രയോ കൂടുതൽ ദോഷമാണ് മനുഷ്യരാശിക്ക് ചെയ്തിട്ടുള്ളത് എന്നത് വാസ്തവമാണ്. എങ്കിലും ഈ സാങ്കല്പിക മതമൂല്യങ്ങൾ ഗുണകരമായി മനുഷ്യനെ സ്വാധീനിക്കുന്നതിന്റെ ഉദാഹരണങ്ങളും എല്ലാ മതങ്ങളിലും പെട്ട ചിലരിലെങ്കിലും ധാരാളമായുണ്ട്. ആ വിധത്തിൽ,3500 കൊല്ലം പഴക്കമുള്ള ഹൈന്ദവികതയുടെ ഏടുകളിലുള്ള മൂല്യങ്ങളും സ്വാധീനിച്ചിട്ടുള്ളത് ഭക്തകവികളെയും സ്വാമി വിവേകാനന്ദനെയും ഗാന്ധിജിയെയും ശ്രീ […]

FEATURE
on Dec 23, 2023

സതീഷ് കുമാർ വിശാഖപട്ടണം  കേരളത്തിന്റെ തനതു  നാടൻ സംഗീതരൂപങ്ങളിൽ ഒന്നാണ് പുള്ളുവൻ പാട്ട്. ശിവന്റെ ആസ്ഥാനമായ കൈലാസത്തിൽ നിന്നും  പുള്ളുവരുടെ കഥ ആരംഭിക്കുന്നു. ഭഗവാൻ പരമശിവൻ ദർഭപ്പുല്ലിൽ നിന്നും പുള്ളുവരെ സൃഷ്ടിച്ചു എന്നാണ് ഐതിഹ്യം. ശിവൻ വീണയും  ബ്രഹ്മാവ്  കുടവും വിഷ്ണു കൈമണിയും  സരസ്വതീദേവി സംഗീതവും നാരദൻ  നാടാകെ  ചുറ്റിസഞ്ചരിച്ചു കൊണ്ട് പാടുവാനുള്ള അനുഗ്രഹവും നൽകി പുള്ളുവരെ ഭൂമിയിലേക്ക് യാത്രയാക്കി എന്നാണ് പുരാണങ്ങൾ പറയുന്നത്.  അതിൻപ്രകാരം നാടാകെ സഞ്ചരിച്ച്  സർപ്പങ്ങളുടെ വീരകഥകൾ പാടുന്നത് ഒരു അനുഷ്ഠാനമായിട്ടാണ് പുള്ളുവർ കരുതുന്നത്. […]

FEATURE
on Dec 22, 2023

  കോപ്പൻഹേഗൻ :മരണ സമയവും തീയതിയും പ്രവചിക്കാൻ ആർടിഫിഷ്യൽ ഇൻ്റലിജൻസ് ( എ ഐ ) സാങ്കേതിക വിദ്യ ഒരുങ്ങുന്നു. എഐ ഉപയോഗിച്ച്‌ ആയുസു വരെ പ്രവചിക്കാനാകും എന്ന അവകാശവാദം ഉന്നയിക്കുകയാണ് ടെക്നിക്കല്‍ യൂണിവേഴ്സിറ്റി ഓഫ് ഡെന്മാര്‍ക്കിലെ ഗവേഷകർ. ഡെൻമാര്‍ക്കിലെ ജനങ്ങളുടെ വ്യക്തിഗത ഡാറ്റ ഉപയോഗിച്ചാണ് ഈ സംവിധാനം വികസിപ്പിച്ചിരിക്കുന്നത്. ജീവിതത്തില്‍ നടക്കുന്ന സംഭവ വികാസങ്ങളെ ആസ്പദമാക്കിയാകും ഈ എഐ മോഡല്‍ ആയുസ് പ്രവചിക്കുകയെന്നും ഗവേഷകര്‍ പറയുന്നു. നിലവിലുള്ള ഏതൊരു സംവിധാനത്തേക്കാളും കൂടുതല്‍ കൃത്യമായി, ആളുകള്‍ എപ്പോള്‍ […]

FEATURE
on Dec 22, 2023

ന്യൂഡൽഹി: മലയാളം ഉള്‍പ്പെടെ പ്രാദേശിക ഭാഷകളും ശൈലികളും മനഃപ്പാഠമായ ഇന്ത്യയുടെ ചാറ്റ് ബോട്ട് ‘കൃത്രിം’ജനുവരിയിൽ എത്തുന്നു. ആ‌ട്ടിഫിഷ്യല്‍ ഇന്റലിജൻസ് ഉപയോഗിച്ച്‌ വിവിധ ഭാഷകളില്‍ ആശയ വിനിമയത്തിലും ഉള്ളടക്ക രചനയിലും വിപ്ലവം സൃഷ്ടിച്ച ചാറ്റ്ബോട്ട് പ്രോഗ്രാം ‘ചാറ്റ് ജി.പി.ടി’ക്ക് ബദലാണ് ‘കൃത്രിം’. ഇലക്‌ട്രിക്ക് വാഹന നിര്‍മ്മാണ കമ്ബനി ഓല ആണ് രാജ്യത്തെ ആദ്യ ചാറ്റ് ബോട്ട് അവതരിപ്പിക്കുന്നത്. ഒരു വര്‍ഷം കൊണ്ടാണ് ഇത് വികസിപ്പിച്ചത്.ജനുവരിയോടെ സേവനം ലഭ്യമാകുമെന്ന് ഓല സി.ഇ.ഒ ഭവിഷ് അഗര്‍വാള്‍ പറഞ്ഞു. അമേരിക്കയിലെ ഓപ്പണ്‍ എ.ഐ […]

FEATURE
on Dec 22, 2023

ന്യൂഡല്‍ഹി: ആദ്യമായി ആധാറിന് അപേക്ഷിക്കുമ്പോൽ പാസ്‌പോര്‍ട്ടിന് ലഭിക്കുന്നതിനു സമാനമായ പരിശോധനകൾ ഏർപ്പെടുത്താൻ സർക്കാർ ഒരുങ്ങുന്നു. സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് ആണ് ഇത് ബാധകമാവുക. ആധാര്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതിന് അതത് സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിച്ചാണ് ഫിസിക്കല്‍ വെരിഫിക്കേഷന്‍ നടപ്പാക്കുക.സംസ്ഥാന സര്‍ക്കാര്‍ നിയമിക്കുന്ന നോഡല്‍ ഓഫീസര്‍മാരും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമാരുമായിരിക്കും നേതൃത്വം നല്‍കുക. ജില്ലാ തലത്തിലും സബ് ഡിവിഷണല്‍ തലത്തിലുമാണ് ഇവരെ നിയോഗിക്കുക. 18 വയസ്സിന് മുകളിലുള്ളവരില്‍ ആദ്യമായി ആധാറിന് അപേക്ഷിക്കുന്നവര്‍ ബന്ധപ്പെട്ട ആധാര്‍ കേന്ദ്രങ്ങളെയാണ് […]

FEATURE
on Dec 22, 2023

സതീഷ് കുമാർ വിശാഖപട്ടണം രസരാജനായ ശൃംഗാരം കഴിഞ്ഞാൽ നവരസങ്ങളിൽ മനുഷ്യനെ ഏറ്റവും ആനന്ദിപ്പിക്കുന്നത് ഹാസ്യമാണത്രേ …! മലയാളഭാഷയിൽ ആക്ഷേപഹാസ്യത്തിന്റെ വാതായനങ്ങൾ തുറക്കുന്നത് കുഞ്ചൻ നമ്പ്യാരിലൂടെയാണ്. പാലക്കാട് ജില്ലയിൽ  ലക്കിടിയിലെ കിള്ളിക്കുറിശ്ശിമംഗലത്ത് ജനിച്ച കുഞ്ചൻ നമ്പ്യാർ പിന്നീട് അമ്പലപ്പുഴ   രാജാവിന്റെ  ആശ്രിതനായിത്തീരുന്നു. ഈ അവസരത്തിലാണ് അദ്ദേഹം തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായി മാറുന്നത്. നർമ്മത്തിൽ പൊതിഞ്ഞ സാമൂഹ്യവിമർശനമാണ് തുള്ളൽ പ്രസ്ഥാനത്തെ ജനപ്രിയമാക്കിയ ഘടകം… “അല്ലയോ പയ്യേ നിനക്കും പക്കത്താണോ ഊണ് …..”  “കരി കലക്കിയ കുളം  കളഭം കലക്കിയ വെള്ളം…” […]