ലണ്ടന്‍: നിർമിത ബുദ്ധിയുടെ സഹായത്തോടെ ബ്രിട്ടണിലെ ആശുപത്രികള്‍ മരണം പ്രവചിക്കാൻ തയാറെടുക്കുന്നു. ഇ.സി.ജി ടെസ്റ്റ് നടത്തി ഹൃദയത്തിന്റെ ആരോഗ്യം പരിശോധിക്കുന്നവരുടെ ഡേറ്റ വിശകലനം ചെയ്താണ് പ്രവചനം. ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് രോഗിയുടെ മനസിലാക്കാൻ കഴിയാത്ത രോഗാവസ്ഥ വരെ കണ്ടെത്താൻ കഴിയുമെന്നാണ് അവകാശപ്പെടുന്നത്. പരീക്ഷണ ഘട്ടത്തില്‍ 78 ശതമാനം കൃത്യത ഉണ്ടെന്ന് പറയുന്നു.ഏറ്റവും ചെറിയ പ്രശ്നങ്ങള്‍ കണ്ടെത്തുകയും ഹൃദയ ഘടന പരിശോധിച്ച് ജനിതക സവിശേഷകള്‍ ഉള്‍പ്പെടെ മനസിലാക്കാൻ ഇതിലൂടെ കഴിയും. ആരോഗ്യ ഏജൻസിയായ നാഷനല്‍ ഹെല്‍ത്ത് സർവീസിനു […]
തൃശൂർ: പൂരം കലങ്ങിയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസ്താവനയ്ക്ക് പിന്നാലെ, ഇതേ വിഷയത്തിൽ കേസെടുത്ത് പൊലീസ്. വെടിക്കെട്ട് വൈകിയേ ഉള്ളൂ, പൂരം കലങ്ങിയില്ല എന്നാണ് മുഖ്യമന്ത്രിയുടെ വാദം. അന്വേഷണം വഴിമുട്ടിയെന്ന വിമർശനങ്ങൾക്കിടെയാണ് ഈ പോലീസ് നടപടി. രണ്ട് വിഭാഗങ്ങൾ തമ്മിൽ സ്പർദ്ധ ഉണ്ടാക്കൽ, ഗൂഢാലോചന, മതപരമായ ആഘോഷം തടസ്സപ്പെടുത്തൽ ഉൾപ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് എഫ്ഐആര്‍ .ഈ മാസം മൂന്നിനാണ് പൂരം കലക്കലിൽ ത്രിതല അന്വേഷണം പ്രഖ്യാപിച്ചത്. പൂരം അലങ്കോലപ്പെട്ടതിലെ ഗൂഡാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ ഇൻസ്പെക്ടർ ചിത്തരഞ്ജൻ്റെ പരാതിയിലാണ് […]
ചെന്നൈ: തമിഴ്നാട്ടിൽ സിനിമ രംഗത്ത് നിന്ന് വീണ്ടും രാഷ്ടീയ താരോദയം. എം ജി. രാമചന്ദ്രനും ജയലളിതയ്ക്കും പിന്നാലെ നടൻ വിജയും മുഖ്യമന്ത്രിയാവാൻ കച്ചമുറുക്കുന്നു. തൻ്റെ രാഷ്ടീയ പാർടിയായ തമിഴക വെട്രി കഴകത്തിന്‍റെ പ്രഥമ സംസ്ഥാന സമ്മേളനത്തിൽ അദ്ദേഹം നയപ്രഖ്യാപനവും നടത്തി – ബി ജെ പി ആണ് ആശയപരമായ എതിരാളി. ഡി എം കെ രാഷ്ടീയ എതിരാളി. പെരിയോർ, കാമരാജ്, അംബേദ്ക്കര്‍, അഞ്ജലെ അമ്മാള്‍, വേലു നാച്ചിയാര്‍ ഇവരൊക്കെയാണ് വഴികാട്ടികളെന്നും വിജയ് പറഞ്ഞു. മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങിയശേഷമാണ് […]
കൊച്ചി: തൃശൂർ പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പൂരം നടക്കേണ്ട പോലെ നടന്നിട്ടില്ലെന്നും ഇതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പരാമർശം ഒരു വാക്കിന്റെ പ്രശ്നമല്ല. പൂര വിവാദവുമായി ബന്ധപ്പെട്ട എല്ലാ സത്യങ്ങളും പുറത്തുവരണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു പൂരം കലങ്ങിയതല്ല കലക്കിയത് തന്നെയാണെന്ന് സിപിഐ നേതാവും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ ഇടതുമുന്നണി സ്ഥാനാർഥിയായിരുന്ന വി. എസ് സുനിൽ കുമാറും […]
വാഷിംഗ്ടൺ: മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ തേടി അനധികൃതമായി അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇന്ത്യാക്കാരായ 90,415 പേര്‍ പോലീസ് പിടിയിലായി. മണിക്കൂറില്‍ 10 ഇന്ത്യക്കാര്‍ വീതം പിടിയിലാവുന്നു എന്ന് കണക്കുകൾ പറയുന്നു.കഴിഞ്ഞ ഒരു വര്‍ഷത്തെ കണക്കാണിത് എന്ന് യു എസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ വിഭാഗം വ്യക്തമാക്കുന്നു. 2023 സെപ്റ്റംബര്‍ 30 മുതല്‍ 2024 ഒക്ടോബര്‍ ഒന്നു വരെ അനധികൃതമായി അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിച്ചതിന് 29 ലക്ഷം ആളുകളെയാണ് അധികൃതര്‍ പിടികൂടിയത്. മെക്‌സിക്കോ, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ വഴിയാണ് അമേരിക്കയിലേക്ക് കടക്കാന്‍ […]
കണ്ണൂർ: അഡീഷണൽ ജില്ല മജിസ്ട്രേട്ട് നവീൻ ബാബുവിന്റെ ആത്മഹത്യ കേസിൽ പ്രതിയായ സി പി എം നേതാവ് പി പി ദിവ്യ, പോലീസിൻ്റെ ഒത്താശയോടെ പതിനൊന്നാം ദിവസവും ഒളിവിൽ തുടരുന്നു. കളക്ടർ മുതൽ ജില്ലാ പഞ്ചായത്ത് ഓഫീസ് ജീവനക്കാർ വരെയുള്ളവരുടെ മൊഴി എടുത്തെങ്കിലും കേസിൽ ഏറ്റവും നിർണായകമായ, ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷയുടെ മൊഴി രേഖപ്പെടുത്താനോ ചോദ്യം ചെയ്യാനോ പൊലീസ് തയ്യാറായിട്ടില്ല ദിവ്യയുടെ മുൻകൂർ ജാമ്യഹർജിയിൽ ഉത്തരവ് വരും വരെ അറസ്റ്റ് വേണ്ടെന്ന നിലപാടിലാണ് പൊലീസ്. ചൊവ്വാഴ്ചയാണ് […]
സതീഷ് കുമാർ വിശാഖപട്ടണം ഏകദേശം എഴുപത്തിയേഴ് വർഷങ്ങൾക്ക് മുൻപാണ് കേരള രാഷ്ട്രീയത്തെ ഇളക്കിമറിച്ച “പുന്നപ്ര വയലാർ ” സമരം അരങ്ങേറുന്നതും പിന്നീട് ക്രൂരമായ വെടിവെപ്പിൽ കലാശിക്കുന്നതും. ഈ സംഭവത്തിന്റെ പേരിൽ കേരളത്തിന്റെ കലാസാഹിത്യ സാംസ്ക്കാരികമണ്ഡലമാകെ കമ്മ്യൂണിസ്റ്റ് പാർട്ടിയോടുള്ള അനുകമ്പയും ആവേശവും കൊണ്ട് ചുവന്നുതുടുത്തു. “നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ” എന്ന നാടകവും ആനുകാലികങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്ന വിപ്ലവകവിതകളും ആ കാലത്ത് കേരളത്തിന്റെ സാംസ്ക്കാരിക രംഗത്ത് സൃഷ്ടിച്ച ചലനങ്ങൾ ഒട്ടും ചെറുതായിരുന്നില്ല . അത്തരം കവിതകളെഴുതിയിരുന്ന യുവകവിയായ ജീ . രാമവർമ്മ […]