Home > Articles posted by A K (Page 136)
FEATURE
on Jan 2, 2024

അയോധ്യ: രാമക്ഷേത്രത്തില്‍ വിഗ്രഹപ്രതിഷ്ഠ ഈമാസം 22-ന് ഉച്ചയ്ക്ക് 12.20-ന് നടക്കുമെന്ന് ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്ര ജനറല്‍ സെക്രട്ടറി ചമ്പത് റായ് അറിയിച്ചു. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. പ്രതിഷ്ഠയ്ക്കുശേഷം ആരതി നടക്കും. പ്രസാദം അയല്‍നാടുകളിലും ചന്തകളിലും വിതരണം ചെയ്യും. പുതുവത്സരദിനമായ തിങ്കളാഴ്ച സംഘാടകര്‍ പൂജിച്ച ‘അക്ഷത്'( മഞ്ഞളും നെയ്യും ചേര്‍ത്ത അരി ) വിതരണം ചെയ്യാന്‍ തുടങ്ങി. പ്രതിഷ്ഠാചടങ്ങിന് ഒരാഴ്ചമുമ്പ് ജനുവരി 15 വരെ വിതരണം തുടരും. രാമക്ഷേത്രത്തിന്റെ ചിത്രം, ഘടന വിവരിക്കുന്ന ലഘുലേഖ എന്നിവ അടങ്ങിയ […]

FEATURE
on Jan 1, 2024

കൊച്ചി:  ക്രൈസ്തവർ ഏത് രാഷ്ട്രീയം സ്വീകരിക്കണം, എന്ത് നിലപാടെടുക്കണം എന്നൊക്കെ തീരുമാനിക്കുന്നത് മറ്റ് രാഷ്ട്രീയ പാർട്ടികളല്ല. അതുകൊണ്ട് ഏതെങ്കിലും ഒരു വിരുന്നിൽ പങ്കെടുത്താൽ ആ രാഷ്ട്രീയ പാർട്ടിയോടാണ് ചായ്‌വെന്ന് സ്ഥാപിച്ചെടുക്കുന്നത് എന്തിനാണ് കെസിബിസി വക്താവ് ഫാദർ ജേക്കബ് പാലപ്പിള്ളി പറഞ്ഞു. നരേന്ദ്രമോദിയുടെ ക്രിസ്‌തുമസ് വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാരെ അധിക്ഷേപിച്ച മന്ത്രി സജി ചെറിയാനെതിരെ കെസിബിസി. സജി ചെറിയാന്റെ പ്രസ്താവനയിൽ ക്രൈസ്തവ സമൂഹത്തിന് നീരസമുണ്ടെന്ന്  ജേക്കബ് പാലപ്പിള്ളി പറഞ്ഞു. ‘സുപ്രധാന സ്ഥാനങ്ങളിൽ ഉള്ളവർ സംസാരിക്കുമ്പോൾ വാക്കുകളിൽ മിതത്വം പുലർത്തണം. […]

FEATURE
on Jan 1, 2024

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയില്‍ പ്രതിസന്ധി. ഇപ്പോഴത്തെ അലൈന്‍മെന്റ് അനുസരിച്ച് ഒരിഞ്ചു ഭൂമി പോലും വിട്ടുനല്‍കാനാകില്ലെന്നു ദക്ഷിണ റെയില്‍വേ കേന്ദ്ര റെയില്‍വേ ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കി. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ കെ റെയില്‍ ആവശ്യപ്പെട്ട മുഴുവന്‍ റെയില്‍വേ ഭൂമിയിലും തടസ്സവാദം ഉന്നയിച്ചാണു റിപ്പോര്‍ട്ട്. റെയില്‍വേ ഭൂമിയില്‍ കെ റെയിലുമായി ചേര്‍ന്നുനടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നു റെയില്‍വേ ബോര്‍ഡ് ഒക്ടോബറില്‍ ആവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ഇടവിട്ടും അതിനുശേഷം ഏതാണ്ട് പൂര്‍ണമായും റെയില്‍വേ ട്രാക്കിനു […]

FEATURE
on Jan 1, 2024

ജറുസലം: അല്‍ അഖ്‌സ പള്ളി മുന്‍ ഇമാം ഡോ. യൂസുഫ് സലാമ (68) ഇസ്രയേല്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു. 2005 06 കാലത്തു പലസ്തീന്‍ മതകാര്യ മന്ത്രിയായിരുന്നു. മധ്യ ഗാസയിലെ പാര്‍പ്പിടസമുച്ചയങ്ങള്‍ക്കു നേരെ ശനിയാഴ്ച രാത്രി നടന്ന ബോംബാക്രമണങ്ങളില്‍ ഡോ. സലാമ അടക്കം 100 പേരാണു കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ അടക്കം 286 പേര്‍ക്കു പരുക്കേറ്റു. 1954 ല്‍ ഗാസയിലെ അഭയാര്‍ഥി ക്യാംപില്‍ ജനിച്ച ഡോ. സലാമ, അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഒട്ടേറെ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. […]

FEATURE
on Jan 1, 2024

ഗാസാ സിറ്റി/ജറുസലേം: ഗാസയിലെ യുദ്ധമവസാനിക്കാന്‍ മാസങ്ങളെടുക്കുമെന്ന പ്രഖ്യാപനവുമായി നെതന്യാഹു. ഇന്നലെ ഇസ്രയേല്‍സൈന്യം മധ്യ ഗാസയില്‍ രൂക്ഷമായ വ്യോമാക്രമണം നടത്തി. അല്‍-മഗാസ, അല്‍-ബുറൈജ് എന്നീ അഭയാര്‍ഥിക്യാമ്പുകളായിരുന്നു ലക്ഷ്യം. ഞായറാഴ്ച രാത്രി മധ്യ ഗാസയില്‍ വന്‍ ആക്രമണം നടന്നതിനാല്‍ കൂടുതല്‍പ്പേര്‍ ഈജിപ്ത് അതിര്‍ത്തിയിലുള്ള റാഫയിലേക്കു പലായനംചെയ്തു. യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 21,822 ആയി. 56,451 പേര്‍ക്ക് പരിക്കേറ്റു. ഗാസയിലെ 40 ശതമാനംപേരും ക്ഷാമത്തിന്റെ വക്കിലാണെന്ന് യു.എന്‍. പറഞ്ഞു. ഈജിപ്ത് അതിര്‍ത്തിവഴിയാണ് ഹമാസിന് ആയുധമെത്തിയതെന്നാണ് ഇസ്രയേലിന്റെ അവകാശവാദം. ഇതേക്കുറിച്ചോ അതിര്‍ത്തി പിടിച്ചെടുക്കുമെന്ന […]

FEATURE
on Jan 1, 2024

തിരുവനന്തപുരം: ഊര്‍ജമേഖലയിലെ മാറ്റം ഉള്‍ക്കൊണ്ട് കേരളം പുതിയ ഊര്‍ജനയം രൂപവത്കരിക്കുന്നു. എല്ലാമേഖലകളിലും സൗരോര്‍ജത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തുന്നതിനുപുറമേ, പുതിയ ഊര്‍ജസ്രോതസ്സുകള്‍ കണ്ടെത്തുന്നതിനും നയം പ്രാധാന്യംനല്‍കും. നയം രൂപവത്കരിക്കാന്‍ വിദഗ്ധര്‍ ഉള്‍പ്പെടുന്ന 18 അംഗ സമിതിക്ക് സര്‍ക്കാര്‍ രൂപംനല്‍കി. വൈദ്യുതവാഹനങ്ങളുടെ ഉപയോഗം കൂടുന്നതനുസരിച്ച് വൈദ്യുതി കൂടുതല്‍ ആവശ്യമായിവരും. ഇതിനായി സൗരോര്‍ജം കൂടുതലായി ഉപയോഗിക്കാനുള്ള നയപരിപാടികള്‍ക്ക് സമിതി രൂപംനല്‍കും. വാഹനങ്ങളില്‍ സോളാര്‍ പാനല്‍ ഘടിപ്പിക്കുന്നതിനെക്കുറിച്ചും ഇലക്ട്രിക് വാഹനങ്ങളില്‍നിന്ന് ഗ്രിഡിലേക്കു തിരിച്ച് വൈദ്യുതി നല്‍കുന്നതിനുള്ള വി2ജി (വെഹിക്കിള്‍ ടു ഗ്രിഡ്) പ്രാവര്‍ത്തികമാക്കുന്നതിനെക്കുറിച്ചും പരിശോധിക്കാന്‍ […]

FEATURE
on Jan 1, 2024

സോള്‍: 2024-ല്‍ പുതിയ മൂന്ന് ചാര ഉപഗ്രഹങ്ങള്‍ കൂടി വിക്ഷേപിക്കാനൊരുങ്ങി ഉത്തരകൊറിയ. ഒപ്പം സൈനികാവശ്യത്തിനുള്ള ഡ്രോണുകള്‍ നിര്‍മ്മിക്കാനും ആണവശേഷി വര്‍ധിപ്പിക്കാനും തീരുമാനിച്ചു. യു.എസ്സിന്റെ നയം യുദ്ധം അനിവാര്യമാക്കിയിരിക്കുകയാണെന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ പറഞ്ഞു. ഉത്തരകൊറിയയിലെ ഭരണകക്ഷിയായ വര്‍ക്കേഴ്സ് പാര്‍ട്ടി ഓഫ് കൊറിയയുടെ (ഡബ്ല്യു.പി.കെ) അഞ്ച് ദിവസം നീണ്ട യോഗത്തിലാണ് കിം ഇക്കാര്യങ്ങള്‍ പറഞ്ഞതെന്ന് റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. പുതിയ വര്‍ഷത്തെ സാമ്പത്തികം, സൈനികം, വിദേശനയം എന്നിവയുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കാനായാണ് പാര്‍ട്ടി യോഗം ചേര്‍ന്നത്. […]

FEATURE
on Dec 31, 2023

സതീഷ് കുമാര്‍ വിശാഖപട്ടണം അണയാന്‍ പോകുന്നതിന് മുന്‍പ് ആളിക്കത്തുന്ന തിരിനാളം പോലെയായിരുന്നു കലാഭവന്‍ മണി എന്ന കലാകാരന്റെ ജീവിതം. 53 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൃത്യമായി പറഞ്ഞാല്‍ 1971 ജനുവരി ഒന്നാം തിയ്യതി തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടി പുഴയോരത്തുള്ള കൊച്ചു കുടിലില്‍ ഒരു ബാലന്‍ ജനിക്കുന്നു. നിറയെ പ്രാരാബ്ധങ്ങളുടെ നടുവില്‍ വളര്‍ന്ന ആ ബാലന്‍ എങ്ങനേയോ ചാലക്കുടി ചന്തയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ ആയി മാറി. കൊടിയ ദാരിദ്ര്യത്തിനു നടുവിലും മനസ്സില്‍ കലയുടെ നെയ്ത്തിരികള്‍ തെളിഞ്ഞു കത്തിയിരുന്ന ആ യുവാവ് […]