Home > Articles posted by A K (Page 12)
FEATURE
on Nov 2, 2024

മോസ്കോ:സസ്പെൻഡ് ചെയ്യപ്പെട്ട റഷ്യൻ യൂട്യൂബ് ചാനല്‍ അക്കൗണ്ടുകള്‍ ഗൂഗിള്‍ പുനഃസ്ഥാപിക്കാത്തതിനാൽ കനത്ത പിഴ. ആഗോള ടെക് ഭീമനായ ഗൂഗിളിന് റഷ്യൻ കോടതി പിഴയിട്ടത് 2 അണ്‍ഡിസില്യണ്‍ റൂബിള്‍സ് (2.5 ഡിസില്യണ്‍ ഡോളർ)ആണ്. അതായത് 2,000,000,000,000,000,000,000,000,000,000,000,000 റൂബിൾ. സംഖ്യ കഴിഞ്ഞ് 36 പൂജ്യം വരുന്നതിനെ അണ്‍ഡിസില്യണ്‍ എന്നും 33 പൂജ്യം വരുന്നതിനെ ഡിസില്യണ്‍ എന്നും പറയുന്നു. ആഗോള ജി.ഡി.പിയേക്കാള്‍ ബഹുദൂരം മുന്നിലാണ് ഈ സംഖ്യ. ലോകബാങ്കിന്റെ കണക്ക് അനുസരിച്ച്‌ 100 ട്രില്യണ്‍ ഡോളറാണ് ആഗോള ജി.ഡി.പി. യൂട്യൂബ് അക്കൗണ്ട് […]

FEATURE
on Nov 2, 2024

തിരുവനന്തപുരം: അത്മഹത്യ ചെയ്ത കണ്ണൂർ എ.ഡി.എം. ആയിരുന്ന നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് വ്യക്തമാക്കുന്ന ലാന്റ് റവന്യൂ ജോയിന്റ് കമ്മിഷണർ എ. ഗീതയുടെ റിപ്പോർട്ട്, മന്ത്രി കെ. രാജൻ മുഖ്യമന്ത്രിക്ക് കൈമാറി. എന്നാല്‍ ചേംബറിലെത്തി ‘തെറ്റുപറ്റി’യെന്ന് എഡിഎം നവീൻ ബാബു പറഞ്ഞുവെന്ന കണ്ണൂർ കലക്ടർ അരുണ്‍ കെ.വിജയന്റെ പരാമർശം റിപ്പോർട്ടിലുണ്ട്. കലക്ടർ ആദ്യംനല്‍കിയ വിശദീകരണ കുറിപ്പില്‍ ഇങ്ങനെയൊരു കാര്യം പറഞ്ഞിരുന്നില്ല. കലക്ടർക്ക് പറയാനുള്ളത് അദ്ദേഹം കുറിപ്പായി എഴുതി നല്‍കുകയായിരുന്നു. ഈ കുറിപ്പിലാണ് വിവാദ പരാമർശമുള്ളത്. കൈക്കൂലി […]

FEATURE
on Nov 1, 2024

    ഡോ ജോസ് ജോസഫ്           ഒരു വർഷത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷം തീയേറ്ററുകളിലെത്തുന്ന ദുൽഖർ സൽമാൻ ചിത്രമാണ് ലക്കി ഭാസ്കർ.1992ൽ ഇന്ത്യൻ സാമ്പത്തിക മേഖലയെ പിടിച്ചു കുലുക്കിയ  ഓഹരി കുംഭകോണമാണ് ഈ പീരിയഡ് ഫിനാൻഷ്യൽ ക്രൈം ത്രില്ലറിൻ്റെ പശ്ചാത്തലം. തെലുങ്ക്, ഹിന്ദി, തമിഴ്,മലയാളം എന്നീ നാല് ഭാഷകളിൽ പുറത്തിറങ്ങിയ ഈ പാൻ ഇന്ത്യൻ. ചിത്രത്തിൻ്റെ രചനയും  സംവിധാനവും തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരിയാണ് നിർവ്വഹിച്ചിരിക്കുന്നത്.ഇന്ത്യൻ ഓഹരി വിപണിയിലെ മുടിചൂടാ മന്നനായിരുന്ന […]

FEATURE
on Nov 1, 2024

തൃശൂര്‍:കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ബി ജെ പിക്ക് വേണ്ടി കർണാടകത്ത്ല് നിന്ന് കേരളത്തിലേക്ക് കടത്തിക്കൊണ്ടു വന്നത് 41 കോടി 20 ലക്ഷം രൂപയുടെ ഹവാലപ്പണം ആണെന്ന് സൂചന. സംസ്ഥാന പോലീസിൻ്റെ പ്രത്യേകാന്വേഷണ സംഘം കണ്ടെത്തിയ വിവരമാണിത്. അവർ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് ( ഇ ഡി) നൽകിയ റിപ്പോർട്ടിൽ സംസ്ഥാനത്തെ മൂന്ന് ബിജെപി നേതാക്കളുടെ പേരുകളും ഉൾപ്പെടുന്നു. കർണാടയിലെ ഒരു വമ്പനാണ് ഈ കുഴൽപ്പണ ആസൂത്രണത്തിനു പിന്നിലെന്ന് പറയുന്നു. ഇ ഡി ഈ റിപ്പോർട്ടിന്മേൽ ഒരു നടപടിയും […]

FEATURE
on Nov 1, 2024

 സതീഷ് കുമാർ വിശാഖപട്ടണം  പരശുരാമൻ മഴുവെറിഞ്ഞ് സൃഷ്ടിച്ചതാണ് ദൈവത്തിന്റെ സ്വന്തം നാടായ കേരളം എന്നാണല്ലോ ഐതിഹ്യം. ഐതിഹ്യങ്ങളെ ശാസ്ത്രത്തിന്റെ കണ്ണാടിയിലൂടെ നോക്കി കണ്ടാൽ അതൊരിക്കലും യുക്തിഭദ്രമായിരിക്കില്ല.  എന്നാൽ കവിഭാവനയിലൂടെ ഏത് ഐതിഹ്യത്തേയും വിശ്വാസത്തേയും കോർത്തിണക്കിയാലും   ആ സർഗ്ഗസൗന്ദര്യത്തിനു മുൻപിൽ  നമ്മൾ അറിയാതെ കൈ കൂപ്പി പോകും .   1969-ൽ പുറത്തിറങ്ങിയ “കൂട്ടുകുടുംബം “എന്ന ചിത്രത്തിലെ ഒരു ഗാനത്തിലൂടെ വയലാർ രാമവർമ്മ അത്തരമൊരു ചേതോഹര ചിത്രം കാഴ്ചവെയ്ക്കുന്നുണ്ട് .കേട്ടുപഴകിയ ഐതിഹ്യ സങ്കല്പങ്ങളെ തിരുത്തിക്കുറിച്ചുക്കൊണ്ട് അദ്ദേഹം എഴുതി .. “പരശുരാമൻ മഴുവെറിഞ്ഞു […]

FEATURE
on Nov 1, 2024

കൊച്ചി: ഡോ.മന്മോഹൻ സിംഗിൻ്റെ നേതൃത്വത്തിലുള്ള ഒന്നാം യു പി എ സർക്കാരിന് അനുകൂലമായി വിശ്വാസ വോട്ടെടുപ്പില്‍ വോട്ട് ചെയ്യാൻ 25 കോടി വാഗ്ദാനം ലഭിച്ചുവെന്ന് മുൻ ഇടതു മുന്നണി സ്വതന്ത്ര എംപി സെബാസ്റ്റ്യൻ പോള്‍ വെളിപ്പെടുത്തി. എറണാകുളത്ത് നിന്ന് ഇടത് സ്വതന്ത്രനായി ജയിച്ചാണ് സെബാസ്റ്റ്യൻ പോള്‍ അന്ന് ലോക്സഭയില്‍ എത്തിയത്. പാർട്ടി വിപ്പ് അദ്ദേഹത്തിന് ബാധകമായിരുന്നില്ല. അന്നത്തെ വിദേശകാര്യമന്ത്രി പ്രണബ് മുഖർജിയുടെ ദൂതൻമാർ നേരിട്ടെത്തിയാണ് 25 കോടി രൂപയുടെ കാര്യം സംസാരിച്ചതെന്നും വയലാർ രവി ഇക്കാര്യം സ്ഥിരീകരിച്ചാതായും […]

FEATURE
on Oct 31, 2024

കൊല്‍ക്കത്ത: കാളിപൂജക്ക് ആടുകളെ ബലിയര്‍പ്പിക്കുന്നത് തടയണമെന്ന ഹർജി കൊല്‍ക്കത്ത ഹൈക്കോടതി തള്ളി. മൃഗബലി തടയണമെന്ന ആവശ്യം ജസ്റ്റിസുമാരായ ബിശ്വജിത് ബസു, അജയ് കുമാര്‍ ബസു എന്നിവരടങ്ങിയ ബെഞ്ച് ആണ് നിരസിച്ചത്. വടക്കേ ഇന്ത്യയും തെക്കേ ഇന്ത്യയും തമ്മില്‍ വ്യത്യാസമുണ്ടെന്നും ആചാരങ്ങളിലും മാറ്റമുണ്ടാവാമെന്നും അവർ അഭിപ്രായപ്പെട്ടു. വെള്ളിയാഴ്ച്ച നടക്കാനിരിക്കുന്ന മൃഗബലി തടയണമെന്നാവശ്യപ്പെട്ട് അഖില ഭാരതീയ ഗോ സേവക് സംഘത്തിന്റെ അപേക്ഷ തള്ളിയാണ് ഉത്തരവ്. നിരവധി സമുദായങ്ങളുടെ ഒഴിവാക്കാനാവാത്ത മത ആചാരങ്ങളെ തടയുന്നത് യുക്തിഭദ്രമായിരിക്കില്ല. പുരാണ ഇതിഹാസങ്ങളിലെ കഥാപാത്രങ്ങള്‍ സസ്യാഹാരികളാണോ […]

FEATURE
on Oct 31, 2024

കൊച്ചി: സ്വന്തം പാർടിയിലെ വ്യക്തിപൂജയെ വിമർശിച്ചു കൊണ്ടുള്ള മുൻമന്ത്രിയും മുതിർന്ന നേതാവുമായ ജി.സുധാകരന്റെ കവിത  ചർച്ചയാകുന്നു. പശ്ചിമ ബംഗാളിലെ പാർട്ടിയുടെ അനുഭവം ചൂണ്ടിക്കാട്ടി, അടിസ്ഥാന വർഗത്തിനെതിരായ നയങ്ങളില്‍ നിന്നും തെറ്റുകളില്‍ നിന്നും വഴിമാറി നടക്കണമെന്ന് സുധാകരൻ കവിതയിലൂടെ ഉദ്ബോധിപ്പിക്കുന്നുണ്ട്. മംഗളം വാർഷിക പതിപ്പില്‍ പ്രസിദ്ധീകരിച്ച കവിതയുടെ തലക്കെട്ട് ‘പേരിലെന്തിരിക്കുന്നു’ എന്നാണ്. പാർട്ടിയിലുണ്ടായ അപചയങ്ങളോടുള്ള  ആത്മവിമർശനമാണ് കവിത. പൊതുവേദികളില്‍ സജീവമാണെങ്കിലും പാർട്ടി പരിപാടികളില്‍ സുധാകരൻ കാര്യമായി എത്താറില്ല. നിലവില്‍ ശ്രദ്ധേയമായ സംഘടനാ ചുമതലകളും വഹിക്കുന്നില്ല. . കവിതയിലെ ചില […]