Home > Articles posted by A K (Page 11)
FEATURE
on Nov 3, 2024

മുംബൈ: ശതകോടീശ്വരനായ വ്യവസായിയും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനുമായ മുകേഷ് അംബാനിയുടെ വസതിയായ ‘ആൻ്റിലിയ’ മുസ്ലിം സ്വത്ത് കൈകാര്യം ചെയ്യുന്ന വഖഫ് ബോർഡിൻ്റെ ഭൂമിയിലാണ് നിർമ്മിച്ചിരിക്കുന്നതെന്ന് അസദുദ്ദീൻ ഒവൈസി എം.പിആരോപിച്ചു. ഹൈദരാബാദ് ആസ്ഥാനമായുള്ള മുസ്ലിം രാഷ്ട്രീയ കക്ഷിയായ ഓൾ ഇന്ത്യ മജിലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ.(എഐഎംഐഎം) മേധാവിയാണ് അദ്ദേഹം. ടി.വി9ന് നല്‍കിയ അഭിമുഖത്തിലാണ് ഈ പരാമർശം. 15000 കോടി രൂപ മുടക്കി നിർമിച്ച അംബാനിയുടെ വീട് വഖഫ് ഭൂമിയിലാണോ സ്ഥിതി ചെയ്യുന്നതെന്ന ചോദ്യത്തിന് അതെയെന്ന മറുപടിയാണ് ഉവൈസി നല്‍കിയത്. മുസ്‍ലിം […]

FEATURE
on Nov 3, 2024

ബെംഗളൂരു: മുസ്ലിം വഖഫ് ഭൂമി വിഷയത്തില്‍ കർഷകർക്ക് നോട്ടീസ് നല്‍കരുതെന്ന് എല്ലാ ജില്ലാ ഡെപ്യൂട്ടി കമ്മീഷണർമാർക്കും നിർദേശം നല്‍കിയതായി കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര അറിയിച്ചു. റവന്യൂ രേഖകള്‍ അന്തിമമായി കണക്കാക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘നോട്ടീസുകളോ കത്തുകളോ പിൻവലിക്കാൻ എല്ലാ ഡെപ്യൂട്ടി കമ്മീഷണർമാർക്കും മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശം നല്‍കിയിട്ടുണ്ട്. ചില പ്രദേശങ്ങളിലെ ഭൂമി 50 വർഷം മുൻപ് തങ്ങളുടെ പേരില്‍ രജിസ്റ്റർ ചെയ്തതായി വഖഫ് ബോർഡ് അവകാശപ്പെട്ടതായാണ് റിപ്പോർട്ട്. എന്നാല്‍, ഇവ സാധുവാകണമെങ്കില്‍ വഖഫ്, റവന്യൂ […]

FEATURE
on Nov 3, 2024

ബാംഗളൂരു: കർണാടകയിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എ.എസ് ഐ) അധീനതയിലുള്ള 53 ചരിത്ര സ്മാരകങ്ങൾ മുസ്ലിം സ്വത്തുകൾ കൈകാര്യം ചെയ്യുന്ന വഖഫ് ബോർഡ് അവകാശപ്പെടുന്നത് വിവാദമായി മാറുന്നു. അതിൽ 43 എണ്ണം ഇതിനകം അവർ കൈയേറിയതായി ആരോപണം ഉയർന്നിട്ടുണ്ട്. ഈ സ്മാരകങ്ങളിൽ ഗോൽ ഗുംബസ്, ഇബ്രാഹിം റൗസ, ബാരാ കമാൻ, ബിദാർ, കലബുറഗി എന്നിവിടങ്ങളിലെ കോട്ടകളും മറ്റും ഉൾപ്പെടുന്നു. 53 സ്മാരകങ്ങളിൽ 43 എണ്ണം കർണാടകയിലെ വിജയ്പുരയിലാണ് . ഒരുകാലത്ത് ആദിൽ ഷാഹിസിൻ്റെ തലസ്ഥാനമായിരുന്നു ഇത്. […]

FEATURE
on Nov 3, 2024

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാവകുപ്പ് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, എറണാകുളം എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയുണ്ട്. 24 മണിക്കൂറില്‍ 115.6 എം.എം. മുതല്‍ 204.4 എം.എം. വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം,കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, […]

FEATURE
on Nov 2, 2024

തിരുവനന്തപുരം: കേരളപ്പിറവി ദിനത്തില്‍ വിതരണം ചെയ്ത മുഖ്യമന്ത്രിയുടെ പൊലീസ് മെഡലില്‍ വന്ന ഗുരുതരമായ അക്ഷരത്തെറ്റുകള്‍ ആഭ്യന്തര വകുപ്പിന് നാണക്കേടായി. തിരുവനന്തപുരം എസ്‌എപി ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ 264 ഉദ്യോഗസ്ഥര്‍ക്കാണ് മെഡല്‍ ലഭിച്ചത്. ഇതില്‍ പകുതിയോളം മെഡലുകളിലും അക്ഷര പിശകുണ്ട്. ഭാഷാദിനം കൂടിയായ വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്ത  മെഡലുകളാണ് പോലീസ് വകുപ്പിൻ്റെ പിടിപ്പുകേടിൻ്റെ പര്യായമായിമാറിയത്. മുഖ്യമന്ത്രിയില്‍ നിന്ന് അഭിമാനപൂര്‍വം മെഡല്‍ സ്വീകരിച്ച പൊലീസുകാര്‍ പിന്നീട് നോക്കിയപ്പോള്‍ മാത്രമാണ് അക്ഷരത്തെറ്റുകള്‍ ശ്രദ്ധയില്‍പെട്ടത്. മെഡലുകളില്‍ മുഖ്യമന്ത്രിയുടെ എന്നതിന് […]

FEATURE
on Nov 2, 2024

ന്യൂഡൽഹി: തലസ്ഥാന നഗരിയിലെ 69 ശതമാനം കുടുംബങ്ങളിലും ഒരാളെങ്കിലും രോഗിയാണെന്ന് സ്വിസ് സ്ഥാപനമായ ഐക്യു എയർ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. 62 ശതമാനം കുടുംബങ്ങളിൽ ഒരാൾക്കെങ്കിലും കണ്ണെരിച്ചിൽ പോലുള്ള അസ്വസ്ഥതകൾ അനുഭവപ്പെടുന്നു.31 ശതമാനം കുടുംബങ്ങളിലും ശ്വാസ തടസ്സം, ആസ്തമ പോലുള്ള രോ​ഗങ്ങളുണ്ടെന്നും സർവേയിൽ വ്യക്തമായി. ലോകത്ത് ഏറ്റവും മലിനീകരിക്കപ്പെട്ട നഗരങ്ങളുടെ പട്ടികയിൽ ഡൽഹി ഒന്നാം സ്ഥാനത്താണ്. പകുതിയിലധികം കുടുംബങ്ങളും വായുമലിനീകരണം കാരണം ബുദ്ധിമുട്ടുന്നു.വായു​ഗുണനിലവാര സൂചികയിൽ 362 രേഖപ്പെടുത്തി വളരെ മോശം അവസ്ഥയിൽ തുടരുകയാണ് തലസ്ഥാന നഗരം. ദീപാവലി […]

FEATURE
on Nov 2, 2024

വാഷിംഗ്ടണ്‍: അമേരിക്കയിലെ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമല ഹാരിസ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെക്കാള്‍ ഒരല്പം മുന്നിലാണെന്ന് ഫോര്‍ബ്‌സ് പുറത്തുവിട്ട ഏറ്റവും പുതിയ അഭിപ്രായ വോട്ടെടുപ്പില്‍ പറയുന്നു. തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം അവശേഷിക്കെ ആണ് ഈ പ്രവചനം.എന്നാല്‍ പത്തുശതമാനം വോട്ടര്‍മാരില്‍ ഒരാളെങ്കിലും അവസാന നിമിഷം അവരുടെ മനസ് മാറ്റാനുള്ള സാധ്യതയും തള്ളിക്കളയാൻ ആവില്ലെന്ന് ഫോര്‍ബ്‌സ് കരുതുന്നു. കടുത്ത മത്സരമാണ് നടക്കുന്നതെങ്കിലും അവസാന നിമിഷം അട്ടിമറി സംഭവിച്ചേക്കാമെന്നും സര്‍വേയില്‍ പങ്കെടുത്തവര്‍ വിലയിരുത്തുന്നുണ്ട്. 48-49 ശതമാനം […]

FEATURE
on Nov 2, 2024

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ബി ജെ പിക്ക് വേണ്ടി കർണാടകത്ത്ല് നിന്ന് കേരളത്തിലേക്ക് കടത്തിക്കൊണ്ടു വന്നത് 41 കോടി 20 ലക്ഷം രൂപയുടെ ഹവാലപ്പണം ആണെന്ന ആരോപണത്തെപ്പറ്റിയുള്ള കേസില്‍ തുടരന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് സംസ്ഥാന പോലീസ് മേധാവിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഉത്തരവ്. പോലീസ് മേധാവിയെ മുഖ്യമന്ത്രി പിണറായി വിജയൻ, ഓഫീസിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമായിരിക്കും അന്വേഷിക്കുക. […]

FEATURE
on Nov 2, 2024

വാഷിങ്ടണ്‍: യുക്രെയ്ൻ യുദ്ധത്തില്‍ റഷ്യക്ക് സഹായം നല്‍കിയെന്നാരോപിച്ച് 19 ഇന്ത്യൻ കമ്പനികള്‍ക്കും രണ്ട് പൗരൻമാർക്കും അമേരിക്ക ഉപരോധം ഏർപ്പെടുത്തി. ആഗോളതലത്തില്‍ 400 സ്ഥാപനങ്ങളെയും വ്യക്തികളെയും അമേരിക്ക ഉപരോധപ്പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. യുദ്ധം ചെയ്യാൻ അവശ്യമായ സാങ്കേതിക വിദ്യയും സാധനങ്ങളും നല്‍കിയെന്നാണ് ആരോപണം. അസന്റ് ഏവിയേഷൻ ഇന്ത്യ, മാസ്ക് ട്രാൻസ്, ടി.എസ്.എം.ഡി ഗ്ലോബല്‍ ആൻഡ് ഫുട്രേവോ,എസ്.ഐ2 മൈക്രോസിസ്റ്റംസ് എന്നിവയാണ് ഉപരോധപ്പട്ടികയിലുള്ള പ്രധാന ഇന്ത്യൻ കമ്ബനികള്‍. ഏതാണ്ട് 200,000ഡോളർ മൂല്യമുള്ള അമേരിക്കൻ നിർമിത എയർക്രാഫ്റ്റ് ഭാഗങ്ങള്‍ 2023 മാർച്ചിനും 2024 മാർച്ചിനും […]