Home > Articles posted by A K (Page 10)
FEATURE
on Nov 4, 2024

കൊച്ചി :  “ചില മാനസിക പ്രയാസങ്ങൾ നേരിട്ടിട്ടുണ്ട്. അതൊരു സത്യമാണ്. അതു മറച്ചുവെക്കാൻ സാധിക്കില്ല. ഒരു മനുഷ്യൻ്റെ ആത്മാഭിമാനം എന്ന് പറയുന്നത് ഏറ്റവും പരമപ്രധാനമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. അത് കേവലം ഒരു പരിപാടിയിൽ സംഭവിച്ച അപമാനം മാത്രമല്ല. Chain of events ആണ്. അതൊന്നും ഞാനിപ്പോൾ പറയാൻ ഉദ്ദേശിക്കുന്നില്ല”…ബി ജെ പി നേതാവ് സന്ദീപ് വാരിയർ ഫേസ്ബുക്കിലെഴുതുന്നു . ബി ജെ പി യുമായി സന്ദീപ് തെറ്റി പിരിഞ്ഞു എന്ന വാർത്തകൾക്കിടക്കാണ് സന്ദീപിന്റെ ഈ അഭിപ്രായപ്രകടനം. […]

FEATURE
on Nov 4, 2024

അങ്കാറ: ഇസ്ലാമിക പാരമ്പര്യം പിന്തുടരുന്ന രാജ്യമായ തുർക്കിയിലെ വിവാഹങ്ങൾ 1.82 ശതമാനം കുറഞ്ഞു. 2022 നെ അപേക്ഷിച്ച് 2023 ൽ വിവാഹമോചനങ്ങൾ 5.79 ശതമാനമായി താഴ്ന്നുവെന്നും സർക്കാർ കണക്കുകൾ സൂചിപ്പിക്കുന് മറ്റ് മുസ്ലീം രാജ്യങ്ങളിൽ  വെച്ച് ഏറ്റവും ഉയർന്നതാണ് തുർക്കിയിൽ വേർപിരിയുന്ന ദമ്പതികളുടെ എണ്ണം. പാകിസ്ഥാൻ, ഇന്തോനേഷ്യ, സൗദി അറേബ്യ, ബംഗ്ലാദേശ്, ഇറാൻ, യു.എ.ഇ. തുടങ്ങിയ മുസ്ലിം രാജ്യങ്ങളിൽ വിവാഹ മോചനം ഉണ്ടെങ്കിലും ഇത്രയും ഉയർന്ന തോതിലല്ല. തുർക്കിയിലെ വിവാഹമോചനങ്ങളുടെ എണ്ണത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ 2001 […]

FEATURE
on Nov 4, 2024

തി​രു​വ​ന​ന്ത​പു​രം: ക​ൽ​പാ​ത്തി ര​ഥോ​ത്സ​വം ക​ണ​ക്കി​ലെ​ടുത്ത് പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി​യി​ൽ മാ​റ്റം. ഈ​ മാ​സം 13ന് ​ന​ട​ത്താ​നി​രു​ന്ന വോ​ട്ടെ​ടു​പ്പ് 20ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ മാ​റ്റി​വ​ച്ച​ത്. അ​തേ​സ​മ​യം, വോ​ട്ടെ​ണ്ണ​ൽ തീ​യ​തി​ൽ മാ​റ്റ​മി​ല്ല. ര​ഥോ​ത്സ​വ​ത്തി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി മാ​റ്റ​ണ​മെ​ന്ന് വി​വി​ധ രാ​ഷ്ട്രീ​യ സം​ഘ​ട​ന​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു കേ​ര​ളം, പ​ഞ്ചാ​ബ്, ഉ​ത്ത​ർ​പ്ര​ദേ​ശ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ 14 മ​ണ്ഡ​ല​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പാ​ണ് മാ​റ്റി​യ​ത്. ആ ​ദി​വ​സ​ത്തെ വി​വി​ധ സാ​മൂ​ഹ്യ, സാം​സ്കാ​രി​ക, മ​ത​പ​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ച് ന​ട​പ​ടി​യെ​ന്നാ​ണ് തീ​യ​തി മാ​റ്റി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വി​ൽ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

FEATURE
on Nov 4, 2024

ധാക്ക: കുടിശ്ശിക വകയിൽ 850 ദശലക്ഷം ഡോളർ (7,200 കോടിയോളം രൂപ) തന്നില്ലെങ്കിൽ നവംബർ 7ഓടെ വൈദ്യുതി വിതരണം പൂർണമായി അവസാനിപ്പിക്കുമെന്ന് അദാനി പവർ, ബംഗ്ലാദേശ് സർക്കാരിന് മുന്നറിയിപ്പ് നൽകി. വൈദ്യുതി വിതരണം വെട്ടിക്കുറച്ചതിനു പിന്നാലെ ആണ് ഈ അന്ത്യശാസനം. കുടിശ്ശിക തീർക്കാനും പേയ്‌മെന്‍റ് സുരക്ഷിതത്വം ഉറപ്പാക്കാനും 170ദശലക്ഷം ഡോളർ (1,500 കോടിയോളം രൂപ) ‘ലെറ്റർ ഓഫ് ക്രെഡിറ്റ്’ ആയി നല്‍കാൻ ഒക്‌ടോബർ 31 വരെ ബംഗ്ലാദേശ് പവർ ഡെവലപ്‌മെന്‍റ് ബോർഡിന് അദാനി പവർ സമയപരിധി നിശ്ചയിച്ചിരുന്നു. […]

FEATURE
on Nov 4, 2024

തൃശൂർ : കേരളത്തിന് പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ച്‌ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഷോർണൂർ- ബംഗളൂരു നാലുവരിപ്പാത, ഷോർണൂർ- എറണാകുളം മൂന്നുവരിപ്പാത, എറണാകുളത്ത് നിന്ന് കോട്ടയം വഴി തിരുവനന്തപുരത്തേക്ക് മൂന്നുവരിപ്പാത തുടങ്ങിയവയാണ് മന്ത്രിയുടെ പ്രഖ്യാപനങ്ങള്‍. സാങ്കേതിക തടസ്സങ്ങള്‍ പരിഹരിച്ചാല്‍ കെ റെയില്‍ പദ്ധതി നടപ്പാക്കാൻ റെയില്‍വേ തയ്യാറാകുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. തൃശ്ശൂർ റെയില്‍വേ സ്റ്റേഷൻ സന്ദർശിക്കുന്ന വേളയിലാണ് അദ്ദേഹം ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. പുതുക്കി നിർമിക്കുന്ന സ്റ്റേഷന്റെ അന്തിമ രൂപരേഖ വിലയിരുത്തുന്നതിനും മറ്റു പരിശോധനകൾക്കും എത്തിയതായിരുന്നു […]

FEATURE
on Nov 3, 2024

ന്യൂഡൽഹി : ദിവസം രണ്ടു ഗ്രാമില്‍ താഴെ സോഡിയം മാത്രമേ ഭക്ഷിക്കാവൂയെന്നാണ് ലോകാരോഗ്യ സംഘടനയുടെ ശുപാർശ. അതായത് അഞ്ച് ഗ്രാമില്‍ കൂടുതല്‍ ഉപ്പ് ഒരുദിവസം കഴിക്കരുത്. ലോകാരോഗ്യ സംഘടന ശിപാർശ ചെയ്യുന്നതിന്റെ ഇരട്ടി അളവില്‍ ഇന്ത്യക്കാർ സോഡിയം കഴിക്കുന്നതായും ഇത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായും പഠനങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ശിപാർശ ചെയ്യുന്ന അളവില്‍ സോഡിയം കഴിക്കുന്നതിലൂടെ അടുത്ത പത്ത് വർഷത്തിനിടെ ഹൃദയ, വൃക്കരോഗങ്ങള്‍ കാരണമുണ്ടായേക്കാവുന്ന മൂന്ന് ലക്ഷം മരണം ഒഴിവാക്കാൻ കഴിയുമെന്നും അന്താരാഷ്ട്ര ആരോഗ്യ ജേണലായ ദ […]

FEATURE
on Nov 3, 2024

ന്യൂഡൽഹി: രാജ്യത്ത് ഭീകര സംഘടനകളുടെ എണ്ണം അനുദിനം പെരുകുകയാണെന്ന് ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) പറയുന്നു. കാശ്മീർ താഴ്‌വരയിൽ നിന്ന് തുടങ്ങിയ ഈ പ്രശ്‌നം ഇപ്പോൾ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്.ഏജൻസിയുടെ ഔദ്യോഗിക വെബ്സൈററ് പ്രകാരം നിരോധിത തീവ്രവാദ സംഘടനകളുടെ പട്ടിക താഴെ ചേർക്കുന്നു: ബബ്ബർ ഖൽസ ഇൻ്റർനാഷണൽ, ഖാലിസ്ഥാൻ കമാൻഡോ സേന, ഖാലിസ്ഥാൻ സിന്ദാബാദ് ഫോഴ്സ്, ഇൻ്റർനാഷണൽ സിഖ് യൂത്ത് ഫെഡറേഷൻ, ലഷ്കർ-ഇ-തൊയ്ബ/പസ്ബാൻ-ഇ-അഹ്ലെ ഹദീസ്, ജെയ്‌ഷെ മുഹമ്മദ്/തെഹ്‌രീകെ ഫുർഖാൻ, ഹർകത്ത്-ഉൽ-മുജാഹിദീൻ അല്ലെങ്കിൽ ഹർക്കത്ത്-ഉൽ-അൻസാർ അല്ലെങ്കിൽ ഹർകത്ത്-ഉൽ-ജിഹാദ്-ഇ-ഇസ്ലാമി […]

FEATURE
on Nov 3, 2024

തൃശ്ശൂര്‍: പൂരം കലങ്ങിയ രാത്രി ആംബുലൻസിൽ തിരുവമ്പാടി ഓഫീസിലേക്ക് വന്ന സംഭവത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തു. സിപിഐ തൃശ്ശൂർ മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് സുമേഷ് നൽകിയ പരാതിയിലാണ് നടപടി. ആംബുലന്‍സ് നിയമവിരുദ്ധമായി ഉപയോഗിച്ചതിലാണ് കേസ്. രോഗികളെ മാത്രം കൊണ്ടുപോകാന്‍ അനുവാദമുള്ള ആംബുലന്‍സില്‍ യാത്ര ചെയ്തെന്നാണ് എഫ്ഐആറില്‍ പറയുന്നത്. പൊലീസ് നിയന്ത്രണം സുരേഷ് ഗോപി ലംഘിച്ചെന്നും എഫ്ഐആറില്‍ പറയുന്നു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സുരേഷ് ഗോപിക്കെതിരെ കേസെടുത്തിരിക്കുന്നത്. സുരേഷ് ഗോപി ഉൾപ്പടെ പ്രതികൾ 6 മാസം വരെ […]