April 4, 2025 10:08 pm

മൗനപ്രണയത്തിന്റെ മധുരം …

സതീഷ് കുമാർ വിശാഖപട്ടണം.

” മൗനം പോലും മധുരം ഈ മധുനിലാവിന്‍ മഴയില്‍
മനസ്സിന്‍ മാധവം
മിഴിയില്‍ പൂക്കവേ
രോമാഞ്ചം മൂടവേ
നിന്റെ മൗനം പോലും മധുരം ഈ മധുനിലാവിന്‍ മഴയില്‍….”

 

1983 -ൽ പുറത്തിറങ്ങിയ “സാഗരസംഗമം “എന്ന ചിത്രത്തിലെ അതിമനോഹരമായ ഈ ഗാനം പ്രിയ വായനക്കാർ ഓർക്കുന്നുണ്ടായിരിക്കുമല്ലോ ?

ഇന്ത്യൻ സിനിമയിലെ ഏറ്റവും സുന്ദരമായ മുഖം എന്ന് സാക്ഷാൽ സത്യജിത് റേ തന്നെ വിശേഷിപ്പിച്ച ജയപ്രദ ആയിരുന്നു ഈ ഗാനത്തിന് വെള്ളിത്തിരയിൽ സാക്ഷാത്ക്കാരം നൽകിയത്.”സാഗരസംഗമം” തെലുഗുഭാഷയിൽ നിർമ്മിക്കപ്പെട്ട സിനിമയാണ് .
“ശങ്കരാഭരണ” ത്തിലൂടെ ദേശീയ പ്രശസ്തി കൈവരിച്ച കെ വിശ്വനാഥ് ആയിരുന്നു ഈ സിനിമയുടെ സംവിധായകൻ.

Jaya Prada के हैंडसम बेटे को देख लोग रह गए हक्के-बक्के, पर्सनैलिटी ऐसी जैसे धर्मेंद्र की कॉपी, लोग बोले- इस कहते हैं सुपरस्टार का बेटा | jaya prada son ...

 

മലയാളമടക്കമുള്ള എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും റഷ്യൻ ഭാഷയിലും ഡബ്ബ് ചെയ്ത് വൻ വിജയം കരസ്ഥമാക്കിയ ഈ ചിത്രത്തിലെ സംഗീത സംവിധാനത്തിന് ഇളയരാജയ്ക്ക് ദേശീയ പുരസ്ക്കാരവും ഫിലിംഫെയർ അവാർഡും തുടങ്ങി ഒട്ടേറെ ബഹുമതികൾ ലഭിക്കുകയുണ്ടായി.

കമലഹാസനും ജയപ്രദയും മത്സരിച്ചഭിനയിച്ച ചിത്രമായിരുന്നു സാഗര സംഗമം .
ആന്ധ്രപ്രദേശിലെ രാജമന്ദ്രിയിൽ ഒരു ദേവദാസി കുടുംബത്തിലായിരുന്നു ജയപ്രദയുടെ ജനനം . തെലുഗു സംവിധായകനായ കെ ബി തിലകന്റെ“ഭൂമികോശം “എന്ന ചിത്രത്തിലൂടെയാണ് ജയപ്രദ സിനിമാരംഗത്ത് പ്രവേശിക്കുന്നത്.

 

Jaya Prada Superhit Songs - YouTube

 

എന്നാൽ കെ ബാലചന്ദർ തന്റെ പ്രശസ്ത ചിത്രമായ “അവൾ ഒരു തുടർക്കഥ ” തെലുഗുഭാഷയിൽ “അന്തുലേനി കഥ ” എന്ന പേരിൽ നിർമ്മിച്ചപ്പോൾ അതിൽ നായികയാവാൻ ഭാഗ്യം ലഭിച്ചത് ജയപ്രദക്കായിരുന്നു. പിന്നീട് തെലുങ്കു സിനിമയിലെ മുടിചൂടാമന്നനായ എൻ ടി രാമറാവുവിന്റെ “അടവിരാമുഡു ” എന്ന ഒരു വർഷത്തോളം തുടർച്ചയായി പ്രദർശിപ്പിച്ച് വൻ വിജയം നേടിയ സിനിമയിൽ നായികയായതോടെ
ദക്ഷിണേന്ത്യൻ സിനിമയിലെ താരറാണിയായി ഈ സൗന്ദര്യധാമം.

സിനിമയിലെന്നപോലെ രാഷ്ട്രീയത്തിലും കുറച്ചു കാലം ജയപ്രദ തിളങ്ങി നിന്നിരുന്നു. .മലയാളത്തിൽ ഏതാനും ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും അടുത്തിടെ മോഹൻലാൽ നായകനായ ബ്ളസിയുടെ “പ്രണയം “എന്ന സിനിമയായിരുന്നു ഏറ്റവും ശ്രദ്ധേയമായത്.

സാഗരസംഗമത്തിനുശേഷം പ്രണയത്തിലെ മനോഹരമായ

“പാട്ടിൽ ഈ പാട്ടിൽ
ഇനിയും നീ ഉണരില്ലേ …

 

എന്ന ശ്രേയാ ഘോഷാൽ പാടിയ ഗാനത്തിലൂടെ മലയാളി പ്രേക്ഷകർക്ക് വീണ്ടും ജയപ്രദ പ്രിയങ്കരിയായി മാറി .

1962 ഏപ്രിൽ 3 -ന് ജനിച്ച ജയപ്രദയുടെ ജന്മദിനമാണിന്ന്. പ്രണയത്തിന്റെ മൗനം പോലും മധുരമാണെന്ന് രണ്ടു സുന്ദര ഗാനങ്ങളിലൂടെ മലയാളനാടിന് പകർന്നു തന്ന ജയപ്രദക്ക് പിറന്നാളാശംസകൾ .

Jaya Prada look and style #bollywood #90s #jayaparda #evergreen #mustwatch - YouTube

 

————————————————————————-

(സതീഷ് കുമാർ  :  9030758774)

————————————————————————-

കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com

സന്ദര്‍ശിക്കുക

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News