March 11, 2025 3:35 am

വിണ്ണിൽ ഗന്ധർവ്വ വീണകൾ മീട്ടിയ സംഗീതജ്ഞൻ

സതീഷ് കുമാർ വിശാഖപട്ടണം 

 മോഹൻലാലിനെ സൂപ്പർതാര പദവിയിലേക്ക് ഉയർത്തിയ “രാജാവിന്റെ മകൻ ” എന്ന ചലച്ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങൾ നടക്കുന്ന കാലം. സംവിധായകനായ തമ്പി കണ്ണന്താനം തന്നെയാണ് ചിത്രത്തിൻ്റെ നിർമ്മാതാവും . ആൻറി ഹീറോ സ്വഭാവമുള്ള വിൻസെൻ്റ് ഗോമസ്സിനെ അവതരിപ്പിക്കുന്നതിൽ നിന്ന് മമ്മൂട്ടി പിന്മാറിയതിനാലാണ് രാജാവിൻ്റെ മകനിൽ മോഹൻലാൽ നായകനായി എത്തുന്നത്.

കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നതിനാൽ സിനിമയുടെ സാങ്കേതിക പ്രവർത്തകർ എല്ലാം രണ്ടാം നിരക്കാരായിരുന്നു. അങ്ങനെയാണ് ചിത്രത്തിൻ്റെ പശ്ചാത്തല സംഗീതം ഒരുക്കുന്ന എസ് പി വെങ്കിടേഷ് എന്ന തമിഴ് നാട്ടുകാരൻ ഈ സിനിമയുടെ സംഗീതസംവിധായകനാകുന്നത്. “രാജാവിൻ്റെ മകൻ ” പുറത്തിറങ്ങി വൻവിജയം കൈവരിച്ചതോടുകൂടി സംഗീത സംവിധായകനും മലയാളത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു.

S P Venkitesh Hits | Golden Hits of S P Venkitesh | 80s -90s Evergreen Hits |

പിന്നീട് രണ്ടു ദശാബ്ദത്തോളം എസ് പി വെങ്കിടേഷ് എന്ന തമിഴ്നാട്ടുകാരനായ സംഗീത സംവിധായകൻ മലയാള സിനിമയുടെ അവിഭാജ്യഘടകമായി മാറുകയായിരുന്നു. ചെറുപ്പത്തിലെ തന്നെ അച്ഛനിൽ നിന്നും “മാൻഡലിൻ” എന്ന സംഗീതോപകരണം വായിക്കാൻ അഭ്യസിച്ച എസ് പി വെങ്കിടേഷ് ദക്ഷിണേന്ത്യയിലെ പല സംഗീതസംവിധായകരുടേയും കീഴിൽ മ്യൂസിക് കണ്ടക്ടർ ആയി പ്രവർത്തിച്ചിരുന്നു .

“പ്രേമയുദ്ധ ” എന്ന തെലുഗു ചിത്രത്തിൻ്റെ സംഗീത സംവിധായകനായെങ്കിലും പിന്നീട് കാര്യമായി മുന്നേറാനൊന്നും കഴിഞ്ഞതുമില്ല. എന്നാൽ മലയാള ചലച്ചിത്ര സംഗീതലോകം ഇദ്ദേഹത്തെ രണ്ടു കൈകളും നീട്ടി സ്വീകരിച്ചു. അദ്ദേഹം സംഗീതം പകർന്ന എത്രയോ ചലച്ചിത്ര ഗാനങ്ങൾ കേരളം ഏറ്റുപാടി. ഏകദേശം 150- ൽ പരം ചിത്രങ്ങളിലായി 500 – ലധികം ഗാനങ്ങൾക്ക് സംഗീതം പകർന്ന എസ് പി വെങ്കിടേഷ് ‘സംഗീത രാജൻ ” എന്ന ഓമനപ്പേരിലാണ് ആരാധകരുടെ ഇടയിൽ അറിയപ്പെടുന്നത് .

എസ് പി വെങ്കിടേഷ് സംഗീതം പകർന്ന ഗാനങ്ങളിലൂടെ ഒന്ന് സഞ്ചരിച്ചാൽ നമ്മൾ അതിശയപ്പെട്ടുപോകും. ഈ ഗാനങ്ങൾ എല്ലാം ഈ തമിഴ്നാട്ടുകാരൻ ആണോ സംഗീതം പകർന്നത് എന്ന് ചെറിയ വിസ്മയത്തോടെയെങ്കിലും നമ്മൾ ആലോചിക്കാതിരിക്കില്ല.

സംഗീതവസന്തം S P Venkitesh | Nostalgic 80's - 90's Songs | Nonstop Malayalam Film Songs - YouTube

 

അദ്ദേഹം സംഗീതം നൽകിയ ചില പാട്ടുകൾ ഇതാ:

“വിണ്ണിലെ ഗന്ധർവ്വ വീണകൾ പാടുന്ന സംഗീതമേ …… ” (ചിത്രം രാജാവിന്റെ മകൻ – ഗാനരചന ഷിബു ചക്രവർത്തി – ആലാപനം ഉണ്ണി മേനോൻ)

Vinnile Gandharva (Live) - Sangeethamay Nee - Unni Menon - Shibu Chakravarthy - S P Venkitesh - vkhm

 

“പുഞ്ചവയലു കൊയ്യാൻ… ” ( ചിത്രം നായർ സാബ് – രചന ഷിബു ചക്രവർത്തി – ആലാപനം എം ജി ശ്രീകുമാർ )

“കുഞ്ഞിക്കിളിയേ കൂടെവിടേ …” (ചിത്രം ഇന്ദ്രജാലം രചന -ഓ എൻ വി – ആലാപനം എംജി ശ്രീകുമാർ

) ” കിലുകിൽ പമ്പരം … ” ( ചിത്രം കിലുക്കം – രചന ബിച്ചു തിരുമല -ആലാപനം എം.ജി ശ്രീകുമാർ )

“ശാന്തമീ രാത്രിയിൽ ..” (ചിത്രം ജോണിവാക്കർ -രചന ഗിരീഷ് പുത്തഞ്ചേരി – ആലാപനം യേശുദാസ്)

” മുത്തുമണി തൂവൽ തരാം …” (ചിത്രം കൗരവർ -രചന കൈതപ്രം – ആലാപനം യേശുദാസ് )

“കുഞ്ഞു വാവയ്ക്കിന്നല്ലോ….” ( ചിത്രം നാടോടി – രചന ഓ എൻ വി കുറുപ്പ് – ആലാപനം എം ജി ശ്രീകുമാർ )

“തളിർവെറ്റിലയുണ്ടോ…..” ( ചിത്രം ധ്രുവം -രചന ഷിബു ചക്രവർത്തി – ആലാപനം വേണുഗോപാൽ, ചിത്ര) ”

മാലിനിയുടെ തീരങ്ങൾ … ” ചിത്രം ഗാന്ധർവ്വം – രചന കൈതപ്രം – ആലാപനം എം ജി ശ്രീകുമാർ , സുജാത ) ”

വാൽക്കണ്ണെഴുതിയ മകര നിലാവിൽ ….. ” (ചിത്രം പൈതൃകം- രചന കൈതപ്രം ദാമോദരൻ നമ്പൂതിരി – ആലാപനം യേശുദാസ്)

“താമരക്കണ്ണനുറങ്ങേണം …” (ചിത്രം വാത്സല്യം – രചന കൈതപ്രം – ആലാപനം ചിത്ര)

“പാൽനിലാവിനും…… ” (ചിത്രം കാബൂളിവാല – രചന ബിച്ചു തിരുമല – ആലാപനം യേശുദാസ് )

“ചന്ദനക്കാറ്റേ കുളിർകൊണ്ടു വാ…” ( ചിത്രം ഭീഷ്മചാര്യ – രചന യൂസഫലി കേച്ചേരി – ആലാപനം യേശുദാസ് )

“ഒരു വല്ലം പൊന്നും പൂവും …” (ചിത്രം മിന്നാരം -രചന ഗിരീഷ് പുത്തഞ്ചേരി – ആലാപനം എം ജി ശ്രീകുമാർ ,സുജാത )

” നീലക്കണ്ണാ നിന്നെ കണ്ടു..” ( ചിത്രം വെണ്ടർ ഡാനിയൽ – രചന കൈതപ്രം -ആലാപനം ചിത്ര )

“ഏഴിമല പൂഞ്ചോല …” (ചിത്രം സ്ഫടികം – രചന പി ഭാസ്കരൻ ആലാപനം മോഹൻലാൽ ,ചിത്ര)

“നീയുറങ്ങിയോ നിലാവേ …” ചിത്രം ഹിറ്റ്ലർ – രചന ഗിരീഷ് പുത്തഞ്ചേരി -ആലാപനം യേശുദാസ്) .

മലയാള നാടിനെ സംഗീതത്തിൻ്റെ പൂംചിറകിലേറ്റിയ എസ് പി വെങ്കിടേഷിൻ്റെ ജന്മദിനമാണിന്ന്. ശുദ്ധസംഗീതത്തിന് ഭാഷ ഒരു തടസ്സമല്ലെന്ന് തെളിയിച്ച ഈ സംഗീതരാജന് പിറന്നാൾ ആശംസകൾ നേരുന്നു.. 

KS Chithra - SP Venkitesh - Early Hits

————————————————————————-

(സതീഷ് കുമാർ  :  9030758774)

————————————————————————-

കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com

സന്ദര്‍ശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News