പുനരധിവാസത്തിന് പണം ഒരു തടസ്സമാകില്ല: പ്രധാനമന്ത്രി

കൽപ്പററ: വയനാട്ടിലെ ഉരുൾപൊട്ടൽ പ്രദേശങ്ങളിലെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് പണം ഒരു തടസ്സമാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.

സംസ്ഥാന സർക്കാരിന്റെ നിവേദനം ലഭിച്ചാൽ അനുഭാവപൂർവമായ നിലപാട് സ്വീകരിക്കും.കുടുംബം നഷ്ടപ്പെട്ട കുട്ടികളുണ്ട്.അവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. അക്കാര്യത്തിലും സംസ്ഥാനവുമായി സഹകരിച്ച് വേണ്ടതു ചെയ്യും. പുനരധിവാസ പ്രവർത്തനങ്ങൾക്കുള്ള പാക്കേജ് സംബന്ധിച്ച് അധികം വൈകാതെ തീരുമാനമെടുക്കും.– പ്രധാനമന്ത്രി വ്യക്തമാക്കി.

Feeling extremely happy after speaking to PM Modi: Wayanad residents

കലക്ടറേറ്റിലെ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.ദുരന്തമുണ്ടായ അന്നു രാവിലെ തന്നെ മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ സംസാരിച്ചു. കേന്ദ്രസംഘത്തെ അതിവേഗം അയച്ചു. രക്ഷാപ്രവർത്തനത്തിനും ചികിത്സാസഹായത്തിനും വേണ്ടതെല്ലാം ചെയ്തു.

 

Modi Wayanad Visit LIVE: 'Central Govt Stand With Kerala', Says PM Modi After Visiting Hospital, Relief Camp

ദുരന്തബാധിതരെ കാണുകയും അവരോടു നേരിട്ട് സംസാരിച്ചു കാര്യങ്ങൾ മനസ്സിലാക്കുകയും ചെയ്തു. ഒരുപാട് കുടുംബങ്ങളുടെ സ്വപ്നമാണ് തകർന്നത്. അവരുടെ പുനരധിവാസം സുപ്രധാനമാണ്. ദുരന്തത്തെ തടയാനാകില്ല.എന്നാൽ ദുരന്തബാധിതരുടെ ഭാവി നമ്മുടെ ഉത്തരവാദിത്തമാണെന്ന് മോദി പറഞ്ഞു.