ടെൽ അവീവ് : മോചിപ്പിക്കേണ്ട 3 ബന്ദികളുടെ പേര് ഹമാസ് പ്രഖ്യാപിച്ചതോടെ ഗാസയിൽ വെടിനിർത്തൽ ആരംഭിച്ചു. മൂന്നു ബന്ദികളെയും ഇസ്രായേൽ സേന ഏററുവാങ്ങി. താമസിയാതെ 90 പലസ്തീൻ തടവുകാരെ ഇസ്രായേൽ മോചിപ്പിക്കും.
ബന്ദികളുടെ പട്ടിക ലഭിക്കുന്നതുവരെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ഹമാസുമായുള്ള വെടിനിർത്തൽ വൈകിപ്പിച്ചിരുന്നു. ഖത്തർ, യുഎസ്, ഈജിപ്ത് എന്നിവരുടെ മധ്യസ്ഥതയിലുള്ള വെടിനിർത്തലിൽ ബന്ദികളുടെ മോചനം ആണ് ലക്ഷ്യമിടുന്നത്. എന്നാൽ ആവശ്യമെങ്കിൽ ഇസ്രായേൽ വീണ്ടും യുദ്ധം പുനരാരംഭിക്കുമെന്ന് നെതന്യാഹു മുന്നറിയിപ്പ് നൽകുന്നു.
വിട്ടയക്കുന്ന 33 ബന്ദികളുടെ പട്ടികയും ഇസ്രായേൽ പങ്കിട്ടു. ഏറ്റവും പ്രായം കൂടിയതും ഏറ്റവും പ്രായം കുറഞ്ഞതുമായ ബന്ദികൾ പട്ടികയിൽ ഉൾപ്പെടുന്നുവെന്ന് അതിൽ പറയുന്നു.
ഇതിനിടെ, ഞായറാഴ്ച നടന്ന ഇസ്രായേലിൻ്റെ വ്യോമാക്രമണങ്ങളിൽ കുറഞ്ഞത് എട്ട് പേർ കൊല്ലപ്പെടുകയും 25 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസയുടെ സിവിൽ ഡിഫൻസ് ഏജൻസി റിപ്പോർട്ട് ചെയ്തു. വടക്കൻ ഗാസയെയും ഗാസ സിറ്റിയെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണങ്ങൾ. വടക്കൻ മേഖലയിൽ മൂന്ന് പേരും നഗരത്തിൽ അഞ്ച് പേരും മരിച്ചു.