December 12, 2024 5:26 am

വീര്‍ സവര്‍ക്കറുടെ ചിത്രം നിയമസഭയിൽ നിന്ന് നീക്കാൻ കോൺഗ്രസ്

ബംഗളൂരു: കര്‍ണാടക നിയമസഭയ്ക്കുള്ളിലെ വീര്‍ സവര്‍ക്കറുടെ ചിത്രം നീക്കാന്‍ ചെയ്യാന്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ തീരുമാനിച്ചു. സവര്‍ക്കര്‍, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയിട്ടില്ലെന്നും മാപ്പെഴുതിക്കൊടുത്ത് സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്തയാളെന്നുമാണ് കോണ്‍ഗ്രസ് വാദം.

ബ്രിട്ടീഷ് സർക്കാർ,1911 ജൂലായ് 4 നു സവർക്കറെ ആൻഡമാൻ നിക്കോബാർ തടവറയിലാക്കിയിരുന്നു എന്നാണ് ചരിത്രം പറയുന്നത്. 1921 വരെ 10 വർഷം സവർക്കർ ആൻഡമാനിലെ തടവറയിലും പിന്നീട് 3 വർഷം രത്‌നഗിരിയിലെ ജയിലിലും അങ്ങനെ 13 വർഷക്കാലം തടവുശിക്ഷ അനുഭവിച്ചു.

സവർക്കറെ ബ്രിട്ടീഷ് ഭരണകൂടം ഒരു രാഷ്ട്രീയ തടവുകാരനായി കണക്കാക്കിയിരുന്നില്ല. ആദ്യ ആറു മാസം പൂർണ്ണമായും ഏകാന്ത തടവാണ് സവർക്കർക്ക് വിധിച്ചത്.സവർക്കറിന്റെ ജയിൽ ടിക്കറ്റു പ്രകാരം 1912 നും 14 നും ഇടയിൽ എട്ടു തവണ ശിക്ഷ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ജയിൽ മോചിതനായ ശേഷം 1937 വരെ രത്നഗിരി വിട്ടു വെളിയിൽ പോകാൻ ബ്രിട്ടീഷ് ഭരണകൂടം സവർക്കറെ അനുവദിച്ചില്ല എന്നും രേഖകൾ കാണിക്കുന്നുണ്ട്.

പാർലിമെന്റ് ഹാളിൽ സവർക്കറുടെ ഛായാചിത്രം ബി ജെ പി ഭരണകാലത്ത് അനാച്ഛാദനം ചെയ്യുകയുണ്ടായി. ആന്തമാൻ ജയിലിൽ തടവു ശിക്ഷ അനുഭവിച്ച സ്വാതന്ത്ര്യസമര പ്രവർത്തകനായിരുന്ന വിശ്വനാഥ മാഥൂർ ബി.ജെ.പിയുടെ ഈ നടപടിയെ നിശിതമായി വിമർശിച്ചുകൊണ്ട് രംഗത്തു വന്നിരുന്നു.

When Indira Gandhi Described Veer Savarkar As A 'Remarkable Son Of India' - YouTube

ഒരു ഭീരുവിനെ വിപ്ലവകാരിയാക്കാനുള്ള ശ്രമം എന്നാണ് അദ്ദേഹം ഇതിനെക്കുറിച്ച് പ്രതികരിച്ചത്. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് രക്തസാക്ഷികളായ ആയിരക്കണക്കിനാളുകളെ അപമാനിക്കുന്നതിനു തുല്യമാണ് ഈ പ്രവൃത്തി എന്നും മാഥൂർ അഭിപ്രായപ്പെട്ടു.

ഒരു ദേശത്തിനു തന്നെ അപമാനമായ വ്യക്തിയെ ന്യായീകരിക്കുകയാണ് ബി ജെ പി ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത പ്രവർത്തകരുടെ ത്യാഗത്തെ ഇത്തരം ഒരു നടപടിയിലൂടെ ദുഷിപ്പിക്കാൻ അനുവദിക്കരുതെന്നു കാണിച്ച് മാഥൂർ രാഷ്ടപതിക്കും പ്രധാന രാഷ്ട്രീയ കക്ഷികൾക്കും കത്തയക്കുകയും ചെയ്തിരുന്നു.

ചരിത്രകാരന്മാർ പലരും നിരീക്ഷിക്കുന്നത് സാവർക്കർ ജയിലിൽ നിന്ന് ഇറങ്ങിയത് നാണംകെട്ട ബ്രിട്ടീഷ് വ്യവസ്ഥകൾ അംഗീകരിച്ചു കൊണ്ടാണെന്നാണ്. ഇതിൽ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കലും ഉൾപ്പെടുന്നു എന്ന് അവർ പറയുന്നു.

Big statement of Ranjit Savarkar, said- Indira was also a follower of Veer Savarkar | NewsTrack English 1

 

2022ല്‍ ബസവരാജ് ബൊമ്മൈ സര്‍ക്കാരാണ് ബെല്‍ഗാമില്‍, ശീതകാലത്ത് സഭ സമ്മേളിക്കുന്ന സുവര്‍ണ സൗധയില്‍ സവര്‍ക്കറുടെ ഛായാചിത്രം സ്ഥാപിച്ചത്. വിവാദപാത്രമായ ഒരാളുടെ ചിത്രം എന്തിനാണ് സഭയ്ക്കുള്ളില്‍ സ്ഥാപിച്ചതെന്ന് അന്നു പ്രതീപക്ഷ നേതാവായിരുന്ന സിദ്ധരാമയ്യ ചോദിച്ചിരുന്നു.

അതേസമയം, ചിത്രം നീക്കാനുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സവര്‍ക്കറുടെ ചെറുമകന്‍ രഞ്ജിത് സവര്‍ക്കര്‍ രംഗത്തെത്തി. ടിപ്പു സുല്‍ത്താനെ വാഴ്ത്തുന്ന കോണ്‍ഗ്രസ് സര്‍ക്കാരില്‍ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞു.

സവര്‍ക്കറെ അവഹേളിക്കുന്നത് തുടര്‍ന്നാല്‍ അവര്‍ക്ക് വലിയ വിലനല്‍കേണ്ടിവരും. രാജ്യത്തിനായി വീര്‍ സവര്‍ക്കര്‍ ചെയ്ത സംഭാവനകള്‍ പരിഗണിക്കുമ്പോള്‍ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു എന്താണ് ചെയ്തതെന്നും അദ്ദേഹം ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News