April 22, 2025 4:57 pm

ഇറാനിലും സിറിയയിലും അമേരിക്കയുടെ ആക്രമണം

വാഷിങ്ടണ്‍: ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡുമായി ബന്ധമുള്ള (ഐ.ആര്‍.ജി.സി.) ഇറാഖിലെയും സിറിയയിലെയും കേന്ദ്രങ്ങള്‍ക്കുനേരെ അമേരിക്ക നടത്തിയ ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു.

ജോര്‍ദാനിലെ തങ്ങളുടെ സൈനിക താവളത്തിന് നേര്‍ക്കുണ്ടായ വ്യോമാക്രമണത്തിന് തിരിച്ചടി നല്‍കുകയായിരുന്നു അമേരിക്ക. മൂന്ന് അമേരിക്കന്‍ സൈനികര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇറാഖിലെയും സിറിയയിലെയും ഐ.ആര്‍.ജി.സിയുമായി ബന്ധമുള്ള 85-ല്‍ അധികം കേന്ദ്രങ്ങക്കു നേരെയാണ് അമേരിക്ക ആക്രമണം നടത്തിയത്.

തന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇറാഖിലെയും സിറിയയിലെയും കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. ലോകത്ത് ഒരിടത്തും സംഘര്‍ഷം ഉണ്ടാണമെന്ന് അമേരിക്ക ആഗ്രഹിക്കുന്നില്ല. പക്ഷേ, ഞങ്ങളെ മുറിവേല്‍പ്പിച്ചാൽ പ്രതികരിക്കും – ബൈഡന്‍ എക്‌സില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News