യുക്രെയിൻ യുദ്ധം: ഇന്ത്യൻ കമ്പനികള്‍ക്ക് ഉപരോധം

വാഷിങ്ടണ്‍: യുക്രെയ്ൻ യുദ്ധത്തില്‍ റഷ്യക്ക് സഹായം നല്‍കിയെന്നാരോപിച്ച് 19 ഇന്ത്യൻ കമ്പനികള്‍ക്കും രണ്ട് പൗരൻമാർക്കും അമേരിക്ക ഉപരോധം ഏർപ്പെടുത്തി.

ആഗോളതലത്തില്‍ 400 സ്ഥാപനങ്ങളെയും വ്യക്തികളെയും അമേരിക്ക ഉപരോധപ്പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. യുദ്ധം ചെയ്യാൻ അവശ്യമായ സാങ്കേതിക വിദ്യയും സാധനങ്ങളും നല്‍കിയെന്നാണ് ആരോപണം.

അസന്റ് ഏവിയേഷൻ ഇന്ത്യ, മാസ്ക് ട്രാൻസ്, ടി.എസ്.എം.ഡി ഗ്ലോബല്‍ ആൻഡ് ഫുട്രേവോ,എസ്.ഐ2 മൈക്രോസിസ്റ്റംസ് എന്നിവയാണ് ഉപരോധപ്പട്ടികയിലുള്ള പ്രധാന ഇന്ത്യൻ കമ്ബനികള്‍.

ഏതാണ്ട് 200,000ഡോളർ മൂല്യമുള്ള അമേരിക്കൻ നിർമിത എയർക്രാഫ്റ്റ് ഭാഗങ്ങള്‍ 2023 മാർച്ചിനും 2024 മാർച്ചിനും ഇടയിലായി അസന്റ് ഏവിയേഷൻ ഇന്ത്യ, റഷ്യൻ കമ്ബനികള്‍ക്ക് കൈമാറിയെന്നാണ് ആരോപണം.

2023 ജൂണിനും 2024 ഏപ്രിലിനുമിടയില്‍ 300,000 ഡോളറിന്റെ വ്യോമയാന ഘടകങ്ങള്‍ റഷ്യയുടെ എസ്7 എൻജിനീയറിങ് എല്‍.എല്‍.സിക്ക് നല്‍കിയെന്നാണ് മാസ്ക് ട്രാൻസിനെതിരായ കണ്ടെത്തല്‍. മൈക്രോഇലക്ട്രോണിക്സുകളും പ്രോസസറുകളും റഷ്യൻ കമ്ബനികള്‍ക്ക് നല്‍കിയെന്നാണ് ടി.എസ്.എം.ഡിക്കെതിരെ നടപടിക്ക് കാരണമായത്.

അമേരിക്കയുടെ സ്റ്റേറ്റ് ഡിപാർട്മെന്റ് പുറത്തിറക്കിയ പ്രസ്താവന ഇങ്ങനെ:

‘യുക്രെയ്നില്‍ റഷ്യ നടത്തുന്ന അനധികൃത സൈനിക നടപടിയുടെ ഭാഗമായ 400 സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഉപരോധമേർപ്പെടുത്താൻ തീരുമാനിച്ചിരിക്കുകയാണ്. ഈ നടപടിയുടെ ഭാഗമായി 120ലേറെ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണ് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്റ് ഉപരോധമേർപ്പെടുത്തുന്നത്. അതോടൊപ്പം തന്നെ 270 ലേറെ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും യു.എസ് ട്രഷറി വകുപ്പും ഉപരോധമേർപ്പെടുത്തുകയാണ്. 40 സ്ഥാപനങ്ങള്‍ക്ക് വാണിജ്യ വകുപ്പും ഉപരോധം പ്രഖ്യാപിച്ചു.’

ചൈന, മലേഷ്യ, തായ്‍ലൻഡ്, തുർക്കി, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലെ പൗരൻമാരെയും സ്ഥാപനങ്ങളെയും അമേരിക്ക ലക്ഷ്യമിട്ടിട്ടുണ്ട്. റഷ്യക്ക് ആയുധങ്ങളില്‍ ഉപയോഗിക്കുന്ന മൈക്രോ ഇലക്‌ട്രോണിക്സ് പോലുള്ള വസ്തുക്കള്‍ കൈമാറിയതിനാണ് പ്രധാനമായും കമ്ബനികള്‍ക്കെതിരെ നടപടി. റഷ്യക്ക് സൈനിക സഹായം ലഭിക്കുന്ന എല്ലാവഴികളും തടയുമെന്നാണ് അമേരിക്കയുടെ തീരൂമാനം

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News