വാഷിംഗ്ടണ്‍: അനധികൃതമായി അമേരിക്ക അടക്കമുള്ള രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാരെ നിയമപരമായി രാജ്യത്ത് തിരികെയെത്തിക്കാനുള്ള നടപടിയെടുക്കുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ അറിയിച്ചു.
അമേരിക്ക സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റുബിയോയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 18000 ഇന്ത്യക്കാർ രേഖകൾ ഇല്ലാതെ അമേരിക്കയിൽ കഴിയുന്നു എന്നാണ് കണക്ക് .
ഡോണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്ന ചടങ്ങില്‍ അതിഥിയായി പങ്കെടുക്കുന്നതുള്‍പ്പെടെയുള്ള പരിപാടികള്‍ക്കായി എത്തിയതായിരുന്നു ജയശങ്കര്‍ .
അനധികൃതകുടിയേറ്റത്തെ ഇന്ത്യ എതിര്‍ക്കുന്നതായും അനധികൃതകുടിയേറ്റം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിവെയ്ക്കുമെന്നും അതിനാല്‍ത്തന്നെ അത്തരത്തിലുള്ള കുടിയേറ്റം അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.
Post Views: 11