ലോസ് ആഞ്ചലസ് : കത്തോലിക്കാ ക്രൈസ്തവ പുരോഹിതന്മാർ ലൈംഗികമായി പീഡിപ്പിച്ച 1,353 വിശ്വാസികൾക്ക് 880 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ ലോസ് ആഞ്ചലസ് അതിരൂപത തീരുമാനിച്ചു.
അമേരിക്കയിലെ ഏറ്റവും വലിയ അതിരൂപതയായ ലോസ് ആഞ്ചലസ് അതിരൂപത.വിശ്വാസികളെ കുട്ടിക്കാലത്ത് പീഡിപ്പിച്ചെന്ന് തെളിഞ്ഞതിനെ തുടർന്നാണ് നഷ്ടപരിഹാരം വിതരണം ചെയ്യുന്നത്.
നഷ്ടപരിഹാരമായി ഒരു അതിരൂപത ഒറ്റത്തവണയായി ചെലവഴിയ്ക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. ഇതോടെ ലൈംഗിക ദുരുപയോഗ വ്യവഹാരങ്ങളില്‍ ലോസ് ഏഞ്ചല്‍സ് നല്‍കുന്ന ഇതുവരെയുള്ള മൊത്തം തുക 1.5 ബില്യണ്‍ ഡോളറില്‍ കൂടുതലായി.
പരാതിക്കാര്‍ക്കും അതിരൂപതയ്ക്കും വേണ്ടി അഭിഭാഷകര്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിലാണ് ഒത്തുതീര്‍പ്പ് വിവരം പുറത്തറിഞ്ഞത്.അതിരൂപതയ്ക്കെതിരെ പതിറ്റാണ്ടുകളായി തുടരുന്ന കേസുകളുടെ അന്ത്യമാണിത് എന്ന് പറയുന്നു.
‘ഈ സ്ത്രീപുരുഷന്മാര്‍ അനുഭവിച്ച പീഡനങ്ങള്‍ക്ക് ഈ ഒത്തുതീര്‍പ്പ് ഒരു പരിധിവരെ ആശ്വാസം നല്‍കുമെന്നാണ് പ്രതീക്ഷയെന്നും ആര്‍ച്ച് ബിഷപ്പ് ജോസ് എച്ച് ഗോമസ് പറഞ്ഞു.
2007-ല്‍, കത്തോലിക്കാ പുരോഹിതരെയും അംഗങ്ങളെയും ദുരുപയോഗം ചെയ്തതായി ആരോപിച്ച് 508 പേര്‍ കൊണ്ടുവന്ന വ്യവഹാരങ്ങൾ 660 മില്യണ്‍ ഡോളര്‍ കൊടുത്ത് ഒത്തുതീര്‍പ്പാക്കിയിരുന്നു.
വര്‍ഷങ്ങള്‍ നീളുന്ന കേസുകള്‍ നടത്താനും നഷ്ടപരിഹാരം നല്‍കുന്നതിനുമായി അതിരൂപത ഭൂമി വിററു.നിക്ഷേപങ്ങള്‍ പിൻവലിച്ചു. വായ്പയെടുക്കുകയും ചെയ്തുവെന്ന് ബിഷപ് ഗോമസ് അറിയിച്ചു.