ഫ്ലോറിഡ: അമേരിക്കയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ, ചെലവുകൾ വെട്ടിക്കുറക്കുന്നതിനായി, ദശലക്ഷക്കണക്കിന് സർക്കാർ ഉദ്യോഗസ്ഥരെ പിരിച്ചുവിടുമെന്ന് മുന്നറിയിപ്പ് നല്‍കി ഡോണള്‍ഡ് ട്രംപ് ഭരണത്തില്‍ കാര്യക്ഷമത വകുപ്പിന്‍റെ ചുമതല വഹിക്കാനിരിക്കുന്ന വ്യവസായി വിവേക് രാമസ്വാമി.ലോക കോടീശ്വരൻ ഇലോണ്‍ മസ്ക്കിനും ചുമതലയുള്ള വകുപ്പാണ് കാര്യക്ഷമത വകുപ്പ്.
സർക്കാർ ഉദ്യോഗസ്ഥരാണ് രാജ്യത്തെ പിന്നോട്ടടിപ്പിക്കുന്ന ഏറ്റവും വലിയ പ്രശ്നം. ചെലവ് വെട്ടിക്കുറച്ച് രാജ്യത്തെ രക്ഷിക്കാൻ വരെ പിരിച്ചുവിടുകയേ വഴിയുള്ളൂ.ഫ്ലോറിഡയിലെ മാർ എ ലഗോയില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂടുതല്‍ ഉദ്യോഗസ്ഥരുണ്ടെങ്കില്‍ ചെലവ് കൂടുകയും നവീന ആശയങ്ങള്‍ക്ക് തടസ്സമാവുകയും ചെയ്യും. ഇലോണ്‍ മസ്ക്ക് നടപ്പിലാക്കാൻ പോകുന്ന പരിഷ്‌കാരങ്ങളെ പറ്റിയും രാമസ്വാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. താൻ എടുത്തത് ഉളിയാണെങ്കില്‍ മസ്ക് അറക്കവാളുമായിട്ടാവും എത്തുക എന്നാണ് അദ്ദേഹം പറയുന്നത്.
ഓരോ ആഴ്ചയും സർക്കാർ കാര്യക്ഷമത വകുപ്പിന്റെ പ്രവർത്തന റിപ്പോർട്ട് പുറത്തുവിടുമെന്നും രാജ്യത്തിന്റെ ഏറ്റവും നല്ല കാലം വരാനിരിക്കുന്നേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.