January 9, 2025 12:35 pm

കനഡയെ യു എസിൽ ലയിപ്പിക്കാൻ ട്രംപ് ഭൂപവുമായി രംഗത്ത്

 

വാഷിംഗ്ടണ്‍: കനഡയെ അമേരിക്കയോട് ചേർക്കണമെന്ന് നിയുക്ത പ്രസിഡൻ്റ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് മോഹിക്കുന്നു.ഇതിൻ്റെ ഭാഗമായി കാനഡയെ അമേരിക്കയുടെ ഭാഗമായി ചിത്രീകരിക്കുന്ന ഭൂപടം അദ്ദേഹം സമൂഹ മാധ്യമത്തിൽ പങ്കുവെച്ചു.

പ്രധാനമന്ത്രി രാജി വച്ചതിനെ തുടര്‍ന്ന് പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാന്‍ കാനഡയിലെ ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടി ശ്രമം നടത്തുന്നതിനിടയിലാണിത്.

കാനഡയെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കാമെന്ന് അഭിപ്രായപ്പെട്ട് ഉടനെയാണ് ഭൂപടത്തിന്റെ പോസ്റ്റുമായി ട്രംപ് എത്തിയത്. ചിത്രത്തിനൊപ്പം ‘ഓ കാനഡ!’ എന്ന അടിക്കുറിപ്പുമുണ്ട്.

ഇതിനെ എതിര്‍ത്ത് കാനഡയിലെ ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടി രംഗത്തു വന്നു. പോസ്റ്റില്‍ അമേരിക്കയുടെ ഭാഗമായ സ്ഥലങ്ങളും,അല്ലാത്തതും എന്ന് വേര്‍തിരിച്ചു കാണിക്കുന്ന ഒരു ഭൂപടമാണ് അവർ പങ്കുവെച്ചിരിക്കുന്നത്. ആശയക്കുഴപ്പമുളളവര്‍ക്ക് മനസിലാക്കുന്നതിനുവേണ്ടി എന്ന അടിക്കുറിപ്പ് ചിത്രത്തിന് നല്‍കിയിട്ടുമുണ്ട്.

കാനഡയെ അമേരിക്കയുടെ ഭാഗമാക്കണമെന്ന ട്രംപിന്റെ ആവശ്യത്തെ എതിര്‍ന്ന് കനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും രംഗത്തെത്തിയിരുന്നു. കാനഡ ഒരിക്കലും അമേരിക്കയുടെ ഭാഗമാകില്ല എന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

കാനഡയെക്കുറിച്ചുള്ള പൂര്‍ണമായ ധാരണയില്ലായ്മയാണ് ട്രംപ് തന്റെ പരാമര്‍ശങ്ങളിലൂടെ പ്രകടിപ്പിക്കുന്നതെന്ന് കനഡ വിദേശകാര്യ മന്ത്രി മെലാനി ജോളി പറഞ്ഞു

കാനഡ യുഎസുമായി ലയിച്ചാല്‍, താരിഫുകള്‍ ഉണ്ടാകില്ല. നികുതികളും കുറയും. കൂടാതെ റഷ്യ, ചൈന ഭീഷണിയില്‍ നിന്ന് കാനഡയെ പൂര്‍ണ്ണമായും സംരക്ഷിക്കും. ഒരുമിച്ച് നിന്നാല്‍ എത്ര മഹത്തായ രാഷ്ട്രമായിരിക്കും – തന്റെ ട്രൂത്ത് അക്കൗണ്ടില്‍ ട്രംപ് കുറിച്ചിരുന്നു.

ഒന്നാം ട്രംപ് സര്‍ക്കാരിന്റെ (2017-2021) കാലത്ത് ട്രൂഡോയും ട്രംപും തമ്മില്‍ നല്ല ബന്ധത്തിലായിരുന്നില്ല. 2024 നവംബര്‍ അഞ്ചിന് തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കാനഡയെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കുക എന്ന ആശയം ട്രംപ് മുന്നോട്ട് വെച്ചിരുന്നു. ട്രൂഡോയുമായുള്ള കൂടിക്കാഴ്ച നടത്തിയ സമയത്തും വാഗ്ദാനം ട്രംപ് ആവര്‍ത്തിച്ചിരുന്നു. പിന്നീട് പലതവണ തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയും ട്രംപ് ഇക്കാര്യം സൂചിപ്പിച്ചിരുന്നു.

ഒന്‍പത് വര്‍ഷത്തെ ഭരണത്തിന് ശേഷം കാനഡയിലെ ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടി നേതാവ് ജസ്റ്റിന്‍ ട്രൂഡോ തിങ്കളാഴ്ചയാണ് രാജിവെച്ചത്. ഈ വര്‍ഷം പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയായിരുന്നു ട്രൂഡോയുടെ രാജി.

US,canada, Donald Trump

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News