ടോൾ പിരിക്കാൻ ഇനി ഉപഗ്രഹ സംവിധാനം

ന്യൂഡല്‍ഹി: പ്രധാന ദേശീയ പാതകളിലെ ടോൾ പിരിവ് സമ്പ്രദായം പുതുക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.രണ്ട് മാസത്തിനുള്ളില്‍ പുതിയ രീതി നിലവിൽ വരും.

ഉപഗ്രഹ അടിസ്ഥാനത്തിലുള്ള പുതിയ സംവിധാനം അവതരിപ്പിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.

തിരഞ്ഞെടുത്ത ദേശീയ പാതകളില്‍ ഗ്ലോബല്‍ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (ജിഎൻഎസ്‌എസ്) അടിസ്ഥാനമാക്കിയുള്ള ടോള്‍ പിരിവ് സംവിധാനം നടപ്പിലാക്കും. നിലവിലുള്ള ഫാസ്ടാഗ് സംവിധാനത്തോടൊപ്പം ഇത് പ്രവർത്തിക്കും.

ടോള്‍ പിരിവിൻ്റെ കാര്യക്ഷമത വർദ്ധിപ്പിക്കാനും ടോള്‍ പ്ലാസകളിലെ തിരക്ക് കുറയ്ക്കാനും ആണ് ലക്ഷ്യം. ഈ സംവിധാനം വഴി വാഹനങ്ങളുടെ ലൊക്കേഷനുകള്‍ ട്രാക്ക് ചെയ്യാനും യാത്ര ചെയ്‌ത ദൂരത്തെ അടിസ്ഥാനമാക്കി ടോള്‍ കണക്കാക്കാനും ഇത് സഹായിക്കും.