December 27, 2024 5:29 am

ചലച്ചിത്ര സംവിധായകന്‍ ശ്യാം ബെനഗലിനു വിട

മുംബൈ: പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ശ്യാം ബെനഗല്‍ (90) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖബാധിതനായിരുന്നു അദ്ദേഹം.

മുംബൈയിലെ വോക്കാര്‍ഡ് ആശുപത്രിയിലായിരുന്നു  അന്ത്യം .അങ്കുര്‍, മാണ്ഡി, മന്ഥന്‍ തുടങ്ങി നിരവധി പ്രശസ്ത ചിത്രങ്ങള്‍ സംവിധാനം നിര്‍വഹിച്ച ശ്യാം ബെനഗല്‍ ഇന്ത്യയിലെ സമാന്തര സിനിമകള്‍ക്ക് സുവര്‍ണ കാലമാണ് സമ്മാനിച്ചത്.

ഡിസംബര്‍ 14നാണ് അദ്ദേഹം സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം ജന്മദിനം ആഘോഷിച്ചത്.

1976-ല്‍ പത്മശ്രീയും 1991-ല്‍ പത്മഭൂഷണും നല്‍കി ഇന്ത്യ ബെനഗലിനെ ആദരിച്ചു.

കൊങ്കണി സംസാരിക്കുന്ന ചിത്രപൂര്‍ സാരസ്വത് ബ്രാഹ്മണ കുടുംബത്തില്‍ 1934 ഡിസംബര്‍ 14നാണ് ശ്യാം ബെനഗല്‍ ഹൈദരാബാദില്‍ ജനിച്ചത്. കര്‍ണാടക സ്വദേശിയായ അദ്ദേഹത്തിന്റെ പിതാവ് ശ്രീധര്‍ ബി ബെനഗല്‍ ഫോട്ടോഗ്രാഫറായിരുന്നു.

പന്ത്രണ്ട് വയസ്സുള്ളപ്പോള്‍ അച്ഛന്‍ സമ്മാനിച്ച ക്യാമറ ഉപയോഗിച്ച് ശ്യാം തന്റെ ആദ്യ ദൃശ്യങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഹൈദരാബാദിലെ ഒസ്മാനിയ സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹമാണ് ഹൈദരാബാദ് ഫിലിം സൊസൈറ്റി സ്ഥാപിച്ച് സിനിമയിലെ തന്റെ മഹത്തായ യാത്രയുടെ തുടക്കം കുറിച്ചത്.

നേതാജി സുഭാഷ് ചന്ദ്രബോസ്: ദി ഫോര്‍ഗോട്ടന്‍ ഹീറോ, സുബൈദ, വെല്‍ ണ്‍ അബ്ബ എന്നിവയും അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സൃ്ഷ്ടികളില്‍ ചിലതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News