April 4, 2025 11:03 pm

സ്വിറ്റ്‌സര്‍ലണ്ടില്‍ ബുര്‍ക്ക നിരോധ നിയമം ജനവരി ഒന്ന് മുതല്‍

ബേൺ : ഭൂമുഖത്തെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നായ സ്വിറ്റ്സർലൻഡ്, പൊതു ഇടങ്ങളില്‍ ബുര്‍ക്ക നിരോധിക്കുന്നു. പൊതു സുരക്ഷയും ക്രമസമാധാനവും ഉറപ്പാക്കുന്നതിനാണ് ഈ നടപടിയെന്ന് സര്‍ക്കാര്‍ അറിയിച്ചു. അടുത്ത ജനവരി 1 ന് ഈ നിയമം പ്രാബല്യത്തിൽ വരും.

പൊതുയിടത്ത് സ്ത്രീകൾ ബുര്‍ക്ക ധരിച്ചാല്‍ 900 പൗണ്ടാണ് പിഴ ഒടുക്കേണ്ടതായി വരിക. ഈ നിയമം സ്വിറ്റ്‌സര്‍ലണ്ടിലെ എല്ലാ പ്രദേശത്തും ബാധകമായിരിക്കും. സെയിന്റ് ഗാല്ലെന്‍, ടിസിനോ പ്രദേശങ്ങളില്‍ പ്രാദേശിക വോട്ടെടുപ്പിനെ തുടര്‍ന്ന് ഈ നിരോധനം ഇതിനോടകം തന്നെ നടപ്പിലായിക്കഴിഞ്ഞു.

Swiss narrowly pass Muslim 'burqa ban' – DW – 03/07/2021

മുഖം മൂടുന്ന രീതിയില്‍ വസ്ത്രം ധരിക്കുന്നത് തീവ്ര ഇസ്ലാമിസ്റ്റ് രാഷ്ട്രീയത്തിന്റെ പ്രതീകമായി മാത്രമെ കാണാന്‍ കഴിയു എന്നാണ് നിരോധനത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്. ജനസംഖ്യയിൽ തൊണ്ണൂറ് ശതമാനവും ക്രിസ്തു മതവിഭാഗത്തിലെ കത്തോലിക്-പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങൾ പങ്കിടുന്ന രാജ്യമാണ് സ്വിറ്റ്സർലൻഡ്. അതേസമയം, ഇതിനെതിരെ നിയമനടപടികള്‍ക്ക് ഒരുങ്ങുമെന്ന് മുസ്ലീം സംഘടനകള്‍ അറിയിച്ചിട്ടുണ്ട്.

വലതുപക്ഷ ചായ്വുള്ള സ്വിസ് പീപ്പിള്‍സ് പാര്‍ട്ടിയാണ് നിരോധനം എന്ന നിര്‍ദ്ദേശം ഉന്നയിച്ചത്. തുടര്‍ന്ന് നടത്തിയ ഹിതപരിശോധനയിൽ നേരിയ ഭൂരിപക്ഷത്തിന് ഇത് അംഗീകരിക്കുകയായിരുന്നു.

മറ്റു രാജ്യങ്ങളുടെ കോണ്‍സുലേറ്റ് പരിസരങ്ങളിലും, നയത്രന്ത്ര പ്രതിനിധികള്‍ക്കും ഇത് ബാധകമാവില്ല. ആരാധനാലയങ്ങള്‍,പുണ്യ സ്ഥലങ്ങള്‍ എന്നിവിടങ്ങളിലും വിലക്കുണ്ടാകില്ല. ആരോഗ്യം, സുരക്ഷ, കാലാവസ്ഥ എന്നിവ കാരണവും മുഖം മൂടാം.

വിനോദം, കല തുടങ്ങിയവയുമായി ബന്ധപ്പെട്ടും, പരസ്യത്തിനായും മുഖം മൂടാവുന്നതാണ്. സ്വന്തം അഭിപ്രായം, പൊതുവേദിയിലോ ആള്‍ക്കൂട്ടത്തിലോ പ്രകടിപ്പിക്കുമ്ബോള്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി മുഖം മൂടേണ്ടിവന്നാല്‍ അതും ചെയ്യാവുന്നതാണ് എന്നാല്‍, ഇത്തരം സന്ദര്‍ഭങ്ങളില്‍ അധികൃതരില്‍ നിന്നും മുന്‍കൂട്ടി അനുമതി തേടേണ്ടതുണ്ട്.

ഈ നിരോധനം ലംഘിക്കുന്നവര്‍ 100 ഫ്രാങ്ക് പിടികൂടുന്നിടത്ത് വെച്ചു തന്നെ പിഴ ഒടുക്കണം. ഇത് നല്‍കാന്‍ വിസമ്മതിച്ചാല്‍ പിഴ 1000 ഫ്രാങ്ക് വരെയായി ഉയരും.

UN human rights office slams Swiss vote aimed at banning Islamic face coverings

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News